ആകാശം കറുത്തിരുണ്ടാൽ മലയാളിയുടെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായില്ല. കാലം മാറുന്നതിനനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങൾ അലയടിച്ചു തുടങ്ങിയിരിക്കുന്നു. കടുത്ത പ്രളയവും ഉരുൾപൊട്ടലുമെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിലും ദുരന്തങ്ങളായി പെയ്തിറങ്ങി. കൂമ്പാരമേഘങ്ങളും മേഘവിസ്ഫോടനവും

ആകാശം കറുത്തിരുണ്ടാൽ മലയാളിയുടെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായില്ല. കാലം മാറുന്നതിനനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങൾ അലയടിച്ചു തുടങ്ങിയിരിക്കുന്നു. കടുത്ത പ്രളയവും ഉരുൾപൊട്ടലുമെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിലും ദുരന്തങ്ങളായി പെയ്തിറങ്ങി. കൂമ്പാരമേഘങ്ങളും മേഘവിസ്ഫോടനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശം കറുത്തിരുണ്ടാൽ മലയാളിയുടെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായില്ല. കാലം മാറുന്നതിനനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങൾ അലയടിച്ചു തുടങ്ങിയിരിക്കുന്നു. കടുത്ത പ്രളയവും ഉരുൾപൊട്ടലുമെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിലും ദുരന്തങ്ങളായി പെയ്തിറങ്ങി. കൂമ്പാരമേഘങ്ങളും മേഘവിസ്ഫോടനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശം കറുത്തിരുണ്ടാൽ മലയാളിയുടെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായില്ല. കാലം മാറുന്നതിനനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങൾ അലയടിച്ചു തുടങ്ങിയിരിക്കുന്നു. കടുത്ത പ്രളയവും ഉരുൾപൊട്ടലുമെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടിലും ദുരന്തങ്ങളായി പെയ്തിറങ്ങി. കൂമ്പാരമേഘങ്ങളും മേഘവിസ്ഫോടനവും മലയാളികൾക്കു പരിചിത പദങ്ങളായി മാറിക്കഴിഞ്ഞു. കേരളത്തിലെ മാറുന്ന കാലാവസ്ഥയെക്കുറിച്ച് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ എസ്. അഭിലാഷ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നതെന്താണ്? കാലം തെറ്റിയ മഴ കൂടുകയാണോ?

ADVERTISEMENT

കേരളത്തിലെ മഴപ്പെയ്ത്തിന്റെ രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മഴയുടെ തീവ്രത അധികരിച്ചിട്ടുണ്ട്. മുൻപ് ഒരു ദിവസം 20 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് 20 സെന്റീമീറ്റർ പെയ്തിറങ്ങുകയാണ്. എല്ലാ ദിവസവും ഈ രീതിയിലല്ല മഴ. ദുരന്തങ്ങളുണ്ടായപ്പോഴൊക്കെ ആ മേഖലകളിൽ മഴ അതിരൂക്ഷമായിരുന്നു. 2019 ൽ കവളപ്പാറയിലും 2020 ൽ പെട്ടിമുടിയിലും 2021 ൽ കൂട്ടിക്കലും സംഭവിച്ച ദുരന്തങ്ങൾക്കു പിന്നിലും സമാനമായ കനത്ത പെയ്ത്തായിരുന്നു. ഈ മേഖലകളിലെല്ലാം സംഭവിച്ചത് രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ 20 സെന്റീമീറ്ററിലധികം മഴ പെയ്തിറങ്ങുന്ന ലഘുമേഘവിസ്ഫോടനങ്ങളായിരുന്നു. പശ്ചിമഘട്ട മലനിരകളിൽ ദുരന്തം വിതയ്ക്കാൻ പോന്നവയാണ് ഇത്തരം ലഘുമേഘവിസ്ഫോടനങ്ങൾ. 

മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പശ്ചിമ തീരത്ത് കൂമ്പാര മേഘങ്ങളുടെ രൂപീകരണം വലിയതോതിൽ കൂടിയിട്ടുണ്ട്. കട്ടിയേറിയ ഈ മേഘങ്ങൾ പലപ്പോഴും കടലിലാണ് പെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവ കരയിൽ വലിയ തോതിൽ നാശം വിതച്ചിട്ടില്ല. ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ കരയിലേക്ക് പ്രവേശിക്കാറുള്ളൂ. മുൻപ് കൊങ്കൺ തീരത്തായിരുന്നു ഇത്തരം മഴ പെയ്തിരുന്നത്. എന്നാൽ ഇപ്പോൾ തെക്കോട്ടു മാറി കേരളത്തിലേക്കു വരുന്നതായാണ് പഠനങ്ങളിൽ തെളിഞ്ഞത്. കേരള തീരത്തോടു ചേർന്നു കിടക്കുന്ന അറബിക്കടൽ മറ്റു സമുദ്ര മേഖലകളെ അപേക്ഷിച്ച് അതിവേഗമാണ് ചൂടുപിടിക്കുന്നത്. ഇതാണ് മേഖലയിൽ ഇത്തരം മേഘങ്ങൾ രൂപപ്പെടാനുള്ള പ്രധാനകാരണം. 

മഴയുടെ സ്ഥിരത മാറുകയാണെന്നാണോ..?

പോയ വർഷങ്ങളിലെ മഴയുടെ രീതി നിരീക്ഷിച്ചാൽ കേരളത്തിൽ വർഷത്തിൽ 12 മാസവും മഴ ലഭിച്ചതായി കാണാം. ഈ വർഷം കേരളത്തിന് ലഭിച്ചത് റെക്കോർഡ് വേനൽ മഴയാണ്. പ്രാദേശികമായി പെയ്യുന്ന വേനൽ മഴയുടെ രീതി മാറി മൺസൂണിനോടു സാദൃശ്യമുള്ള വ്യാപകമായ മഴയാണ് പല പ്രദേശങ്ങളിലും ലഭിച്ചത്. ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ന്യൂനമർദങ്ങളുടെ എണ്ണവും  കേരളത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ചക്രവാതച്ചുഴികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇവയെല്ലാം മഴയെത്താനുള്ള അനുകൂല ഘടകങ്ങളാണൊരുക്കുന്നത്.

ADVERTISEMENT

ഇപ്പോൾ പെയ്യുന്ന മഴയും പണ്ടത്തെ മഴയും തമ്മിലുള്ള ഘടനാപരമായ വ്യത്യാസം കാണാനാകുമോ?

പണ്ട് മുതൽ ശീലിച്ചിരുന്ന മഴയുടെ രീതിയിലാണ് വ്യത്യാസം വന്നിരിക്കുന്നത്. മുൻപും ദിവസം 20 സെന്റീമീറ്ററിലധികം മഴ ലഭിക്കാറുണ്ടായിരുന്നു. ഒരു ദിവസം മുഴുവൻ നിന്നു പെയ്താലാണ് അന്ന് അത്രയും മഴ ലഭിച്ചിരുന്നത്. അത് മാറി രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് ഇത്രയധികം മഴ ലഭിക്കുന്ന രീതിയിലേക്ക് മഴയുടെ രീതി മാറിയിട്ടുണ്ട്. 

ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയുടെ ശക്തിയെ ഒൻപതായാണ് തരം തിരിച്ചിരിക്കുന്നത്. ഒരു ദിവസം രാവിലെ 8.30 മുതൽ അടുത്ത ദിവസം രാവിലെ 8.30 വരെയുള്ള മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒരു ദിവസത്തെ മഴയായി കണക്കാക്കുന്നത്. ഇതിനെ ഒരു സ്പെൽ എന്നു വിളിക്കുന്നു. ആഗോള താപനത്തിന്റെ ഈ കാലഘട്ടത്തിൽ സ്പെല്ലുകൾക്കു വളരെ പ്രാധാന്യമുണ്ട്. 

മഴയുടെ ശക്തിയുടെ അടിസ്ഥാനത്തിൽ മഴയെ ഇപ്രകാരം തരംതിരിയ്ക്കാം. 

ADVERTISEMENT

1) മഴയില്ല (No Rain) 0 സെ.മീ.

2) വളരെ ലഘുവായ മഴ (Very Light Rain) 0.01 – 0.24 സെ.മീ.

3) ലഘു മഴ (Light Rain) 0.25 – 0.75 സെ.മീ.

4) മിതമഴ (Moderate Rain) 0.76 – 3.5 സെ.മീ.

5) താരതമ്യേന ശക്തിയുള്ള മഴ (Rather Heavy) 3.6 - 6.4 സെ.മീ.

6) ശക്തിയുള്ള മഴ (Heavy Rain) 6.5 – 12.4 സെ.മീ.

7) വളരെ ശക്തിയുള്ള മഴ (Very Heavy) 12.5 – 24.4 സെ.മീ.

8) അതിതീവ്ര മഴ (Extremely Heavy Rain) Above 24.4 സെ.മീ.

9) അസാധാരണമായ മഴ (Exceptionally Heavy Rain)– ഒരു മാസത്തെയോ ഒരു സീസണിലെയോ മഴ ഒരു ദിവസം കിട്ടുകയും ആ പ്രദേശം മിനിമം 12 സെന്റിമീറ്റർ മഴയെങ്കിലും കിട്ടുന്ന സ്ഥലമാകുകയും കൂടി വരുമ്പോൾ അത് അസാധാരണ മഴയായി കണക്കാക്കും.

മൺസൂണിന്റെ സഞ്ചാരത്തിലെ മാറ്റം ഇന്ത്യയിലെ കാർഷിക മേഖലയെ ബാധിക്കുന്നുണ്ടോ?

തെക്കുകിഴക്കൻ ഏഷ്യയിലെ 400 കോടി ജനങ്ങൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മഴ പ്രതിഭാസമാണ് മൺസൂൺ. മ‍ഡഗാസ്കറിൽ നിന്ന് ആരംഭിച്ച് ഹിമാലയവും ശാന്ത സമുദ്രവും ഫിലിപ്പീൻസും കടന്ന് തെക്കൻ ചെന വരെയെത്തുന്ന വലിയ പ്രതിഭാസമാണിത്. കാർഷിക മേഖലയുടെ നിലനിൽപ് പ്രധാനമായും മൺസൂണിനെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ മഴയുടെ രീതിയിലുണ്ടാകുന്ന മാറ്റം ഏറ്റവുമധികം ബാധിക്കുന്നതും കാർഷിക മേഖലയെയാണ്. 

മഴ കേരളത്തെ ജീവിക്കാൻ അനുയോജ്യമല്ലാത്ത മേഖലയാക്കി മാറ്റുകയാണെന്നാണോ?

തിരിച്ചുപിടിക്കാൻ കഴിയാത്ത വിധത്തിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രകടമായിക്കഴിഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കേരളത്തില്‍ പിടിമുറുക്കിയതിന്റെ ഫലങ്ങളാണ് പോയവർഷങ്ങളിൽ ദുരന്തങ്ങളുടെ രൂപത്തിലെത്തിയത്. പ്രകൃതിയുടെ സ്വാഭാവികമായ പ്രതികരണ ശേഷി നഷ്ടപ്പെട്ടു. അതിതീവ്ര മഴയും കൊടുങ്കാറ്റും ഉഷ്ണതരംഗവും പ്രളയവും ഉരുൾപൊട്ടലും കൂമ്പാര മേഘങ്ങളും  ഇടിമിന്നൽ മേഘങ്ങളുമൊക്കെ കേരളത്തിലും പിടിമുറുക്കി. അതിതീവ്ര മഴകൾ താങ്ങാനുള്ള ശേഷി കേരളത്തിനില്ല. തണ്ണീർത്തടങ്ങളും നീർച്ചാലുകളും നെൽവയലുകളും ഓടകളുമെല്ലാം നികത്തിയതോടെ വെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാതായി. ഇതൊക്കെയും കേരളത്തിലെ ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അതിനനുസരിച്ച് എങ്ങനെ ജീവിക്കാം എന്നു മാത്രമാണ് നമ്മൾ ചിന്തിക്കേണ്ടത്.

English Summary: Kerala under heightened threat from cumulonimbus clouds