മഴത്തണുപ്പിൽ നിന്നു വറചട്ടിയിലേക്കു സ്വാഗതം. തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ഗുവഹത്തിയിൽ നിന്നോ ഈ ദിവസങ്ങളിൽ ന്യൂഡൽഹിയിലേക്കോ ജയ്പ്പൂരിലേക്കോ പറക്കുന്ന വിമാനയാത്രക്കാരുടെയും വൈമാനികരുടെയും അനുഭവമാണത്. ട്രെയിൻ യാത്രികരുടെ കാര്യവും തഥൈവ. ചൂടു കാരണം നിർജലീകരണം പേടിച്ച് റോഡ് മാർഗം ഇപ്പോൾ

മഴത്തണുപ്പിൽ നിന്നു വറചട്ടിയിലേക്കു സ്വാഗതം. തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ഗുവഹത്തിയിൽ നിന്നോ ഈ ദിവസങ്ങളിൽ ന്യൂഡൽഹിയിലേക്കോ ജയ്പ്പൂരിലേക്കോ പറക്കുന്ന വിമാനയാത്രക്കാരുടെയും വൈമാനികരുടെയും അനുഭവമാണത്. ട്രെയിൻ യാത്രികരുടെ കാര്യവും തഥൈവ. ചൂടു കാരണം നിർജലീകരണം പേടിച്ച് റോഡ് മാർഗം ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴത്തണുപ്പിൽ നിന്നു വറചട്ടിയിലേക്കു സ്വാഗതം. തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ഗുവഹത്തിയിൽ നിന്നോ ഈ ദിവസങ്ങളിൽ ന്യൂഡൽഹിയിലേക്കോ ജയ്പ്പൂരിലേക്കോ പറക്കുന്ന വിമാനയാത്രക്കാരുടെയും വൈമാനികരുടെയും അനുഭവമാണത്. ട്രെയിൻ യാത്രികരുടെ കാര്യവും തഥൈവ. ചൂടു കാരണം നിർജലീകരണം പേടിച്ച് റോഡ് മാർഗം ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴത്തണുപ്പിൽ നിന്നു വറചട്ടിയിലേക്കു സ്വാഗതം. തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ഗുവഹത്തിയിൽ നിന്നോ ഈ ദിവസങ്ങളിൽ ന്യൂഡൽഹിയിലേക്കോ ജയ്പ്പൂരിലേക്കോ പറക്കുന്ന വിമാനയാത്രക്കാരുടെയും വൈമാനികരുടെയും അനുഭവമാണത്. ട്രെയിൻ യാത്രികരുടെ കാര്യവും തഥൈവ. ചൂടു കാരണം നിർജലീകരണം പേടിച്ച് റോഡ് മാർഗം ഇപ്പോൾ യാത്രതന്നെ കുറവ്. കടുത്ത ചൂടിൽ നിന്ന് പുറപ്പെട്ട് ആന്ധ്രയിൽ തന്നെ ചൂടും മഴയും അനുഭവിച്ച് പാലക്കാട്ട് എത്തുമ്പോൾ അന്തരീക്ഷം ആകെ തണുപ്പും കുളിരുമാണ് ട്രെയിൻ യാത്രികരെ കാത്തിരിക്കുന്നത്. കാലവർഷം ആഗതമായോ എന്നു തോന്നിപ്പിക്കുന്ന ഗൃഹാതുരമായ മൂടലും മഴയും. മൂടിപ്പുതച്ചു കിടക്കാൻ തോന്നിപ്പോകുന്ന കാലാവസ്ഥ. അവിടെ മഴയാണോ എന്നു വിശേഷം ചോദിക്കുമ്പോൾ മൊബൈലിൽ കനത്ത മഴയുടെ ഇരമ്പം ഇങ്ങു ഡൽഹിയിൽ ഇരുന്നു കേൾക്കാം. ഇവിടെ കടുത്ത ചൂടിൽ ഇരിക്കാൻ പോലും വയ്യെന്ന മറുപടി. ഇതുകേട്ട് മഴയിലും മൊബൈലിൽ നിന്നു ചൂടുള്ള റേഡിയേഷൻ പുറത്തേക്ക്. 

മൺസൂൺ പടിവാതിലിൽ വൈകാതെ കേരളത്തിൽ 

ADVERTISEMENT

മൺസൂൺ എത്തിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും പല തലത്തിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടലിനോടു ചേർന്നു കിടക്കുന്ന കേരളത്തിനും തമിഴ്നാടിനും കർണാടയ്ക്കും ഗോവയ്ക്കും മുകളിൽ മഴയുടെ കനത്ത മേഘപടലം. ആന്ധ്രയിലെ ഹൈദരാബാദിനു മുകളിലെത്തുമ്പോൾ കളി മാറുന്നു. കനത്ത ചൂടിലേക്കാണ് പ്രവേശനം. ഭൂ നിരപ്പിൽ നിന്നു എട്ടുപത്തു കിലോമീറ്റർ ഉയരത്തിലൂടെ പോകുന്നതിനാൽ പുറത്ത് മൈനസ് താപനിലയാണെങ്കിലും ഹൈദരാബാദ് വിമാനത്താവളത്തിൽ ഒരു യാത്രികൻ കടുത്ത ഉഷ്ണതരംഗത്തിലേക്കാണ് ഇറങ്ങുന്നത്. എന്നാൽ തൊട്ടടുത്ത അയൽ സംസ്ഥാനമായ കർണാകടത്തിന്റെ തലസ്ഥാന നഗരമായ ബെഗളൂരുവിന്റെ ചില ഭാഗങ്ങൾ കടുത്ത പ്രളയത്തിനടിയിലാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടമായ ചിറാപ്പുഞ്ചി– സോഹ്റ– മൗസിൻറാം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മേഘാലയത്തിലെ ഖാസി കുന്നുകളിൽ പേമാരി പെയ്തിറങ്ങുന്നു. കനത്ത മഴയാണ് അസമിൽ. അവിടെ നിന്നുള്ള പ്രളയജലവും വഹിച്ചുകൊണ്ട് വരുന്ന ബ്രഹ്മപുത്ര നദി ഗംഗാ മാതാവിന്റെ ഭാഗമായ ഹൂഗ്ലി നദിയുമായി കലർന്നൊഴുകുന്ന കൊൽക്കത്തയിൽ ചൂട്. ഭുവനേശ്വറിൽ അസാനി ചുഴലിക്കാറ്റിനു ശേഷമുള്ള മഴയുടെ ഇടവേള. ന്യൂഡൽഹിയും യുപിയും രാജസ്ഥാനിലെ ജെയ്സാൽമറും ഉൾപ്പെടുന്ന ഉത്തരേന്ത്യ മഴ കണ്ടിട്ടു തന്നെ മാസങ്ങളായി. ഹിമാലയത്തിൽ പോലും കൊടുംതണുപ്പില്ലാത്ത സ്ഥിതിയാണ്. 

ഒരു രാജ്യമാണെങ്കിലും പല കാലാവസ്ഥ

കടുത്ത ചൂടിൽ ദേഹം തണുപ്പിക്കുന്നയാൾ. ന്യൂഡൽഹിയിൽനിന്ന് മേയ് 15ലെ ചിത്രം (Photo by Sajjad HUSSAIN / AFP)

എന്താണ് യൂറോപ്പും ഇന്ത്യൻ ഉപഭൂഖണ്ഡവും തമ്മിലുള്ള വ്യത്യാസമെന്നു ചോദിച്ചാൽ പല രീതിയിൽ ഉത്തരം പറയാം. കാലാവസ്ഥാ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യമെങ്കിൽ ഉത്തരം ഇങ്ങനെ: പല രാജ്യങ്ങളാണെങ്കിലും ഒരേ കാലാവസ്ഥയാൽ ബന്ധിതമാണ് യൂറോപ്പ്. എന്നാൽ ഒരു രാജ്യമാണെങ്കിലും പല കാലാവസ്ഥയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും . സംസ്ഥാനങ്ങളിൽ തന്നെ ഒരേ ദിവസം കടുത്ത ചൂടും കനത്ത മഴയും ലഭിക്കുന്ന വ്യത്യസ്ഥ ഭൂവിഭാഗങ്ങളുണ്ട്. ഇതാണ് ഇന്ത്യൻ നാനാത്വത്തിലെ കാലാവസ്ഥാ വൈവിധ്യം കാഞ്ചൻജംഗ ഉൾപ്പെടെ ഹിമാലയത്തിലെ ഇന്ത്യൻ ഭാഗത്ത് അതിശൈത്യം അനുഭവപ്പെടുമ്പോൾ ജെയ്സാൽമർ പോലെ താർ മരുഭൂമിയുടെ ഭാഗമായ ആരവല്ലിക്കുന്നുകളുടെ അടിവാരത്തിൽ പകൽ 47 ഡിഗ്രി അത്യുഷ്ണവും രാത്രി 12 ഡിഗ്രി അതിശൈത്യവും അനുഭവപ്പെടാം. ഇറാക്ക് ഉൾപ്പെടെ മധ്യപൂർവേഷ്യയിൽ നിന്നു വീശുന്ന മണൽക്കാറ്റിൽ നിന്ന് ഇന്ത്യയെ സംരക്ഷിച്ചു നിർത്തുന്ന കോട്ടയാണ് ആരവല്ലി. ഡൽഹിയിൽ നിന്നു ജയ്പ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ഉറപ്പില്ലാത്ത കല്ലുകളുടെ കൂമ്പാരമായി കാണപ്പെടുന്ന പർവതനിര. 

ബാർമറിൽ ചൂട് 47 ഡിഗ്രിയും കടന്നു

Image Credit: Shutterstock
ADVERTISEMENT

രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെട്ട സ്ഥലം രാജസ്ഥാനിലെ ബാർമർ ആണ്. 47.1 ഡിഗ്രി സെൽഷ്യസ്. ഇന്ത്യൻ സമതലത്തിൽ ഏറ്റവും കുറവ് താപനില ഒഡീഷയിലെ ബാരിപ്പേഡയിൽ. 18 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വകിഴക്കൻ ഖാസി മലനിരകളിലെ സോഹ്രയിൽ 26 സെന്റീമീറ്റർ. ലോകത്തിലെ തന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലമാണ് ചിറാപുഞ്ചിയോടു ചേർന്നു കിടക്കുന്ന സോഹ്ര. 

കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും നേരത്തെയായേക്കും 

Image Credit: Shutterstock

തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലും നാലു ദിവസം മുൻപേ ദ്വീപിൽ എത്തിയതായി ശ്രീലങ്ക കാലാവസ്ഥാ വിഭാഗം. ഇതിന്റെ ഭാഗമായ കനത്ത മഴയിലാണ് ശ്രീലങ്കയുടെ തെക്കൻ മേഖല. ശ്രീലങ്കയിൽ എത്തിയാൽ നാലഞ്ച് ദിവസത്തിനകം കേരള തീരത്ത് എന്നതാണ് മൺസൂണിന്റെ രീതി. കേരളത്തിൽ മഴ27ന് എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ (ഐഎംഡി) പ്രവചനം. ഇത് നാലു ദിവസം നേരത്തെയോ താമസിച്ചോ ആകാം. മൺസൂണിന്റെ പ്രയാണം രണ്ടു ദിവസത്തിനകം അറബിക്കടലിന്റെ തെക്കൻ ഭാഗത്തേക്കു പ്രവേശിക്കുമെന്ന് ഇന്നലെ വൈകീട്ടത്തെ അറിയിപ്പിൽ ഐഎംഡി വിശദീകരിച്ചു. ശ്രീലങ്കയിൽ എത്തിയ സ്ഥിതിക്ക് അടുത്തയാഴ്ച പകുതിയോടെ കേരളത്തിലും മൺസൂൺ എത്തുമെന്നു ഐഎംഡിയിലെ ചില ശാസ്ത്രജ്ഞർ സൂചിപ്പിച്ചു. 24 നോ 25 നോ ഐഎംഡി മൺസൂൺ പ്രഖ്യാപിക്കാനാണു സാധ്യത. മഴ എത്ര പെയ്താലും ഐഎംഡിയുടെ പ്രഖ്യാപനം വരാതെ മൺസൂൺ ഔദ്യോഗികമായി രേഖപ്പെടുത്താറില്ല. അതേ സമയം മഴയുടെ തീവ്രത അടുത്ത ദിവസങ്ങളിൽ കുറയാനാണു സാധ്യതയെന്ന് ഐഎംഡി വിശദീകരിച്ചു. പതിവു വേനൽമഴ തുടരും. 

മഴയെ ത്വരിതപ്പെടുത്തി ന്യൂനമർദച്ചുഴി, മഴപ്പാത്തി

ADVERTISEMENT

തമിഴ്നാടിനും കേരളത്തിനും മീതേ നിലനിൽക്കുന്ന ന്യൂനമർദച്ചുഴിയും മധ്യപ്രദേശ് മുതൽ തെക്കൻ കർണാടകം വരെ ദീർഘിച്ചു കിടക്കുന്ന മഴപ്പാത്തിയുമാണ് കേരളത്തിൽ വേനൽമഴയെ സജീവമാക്കിയത്. എറണാകുളം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച ് മധ്യകേരളത്തിലും കണ്ണൂർ കേന്ദ്രീകരിച്ച് വടക്കൻ കേരളത്തിലും കനത്ത മഴ രേഖപ്പെടുത്തി. കണ്ണൂരിലും ആലുവയിലും കൊടുങ്ങല്ലൂരിലും പെയ്തിറങ്ങിയത് റെക്കോഡ് മഴ. 

വേനൽമഴയിൽ റാണി എറണാകുളം 

സംസ്ഥാനത്ത് മാർച്ച് 1 മുതൽ ഇന്നലെ വരെ വേനൽമഴ 112 ശതമാനം അധികം ലഭിച്ചു. എറണാകുളം ജില്ലയാണ് മുന്നിൽ. 25 സെന്റീമീറ്ററിന്റെ സ്ഥാനത്ത് പെയ്തിറങ്ങിയത് 84 സെമീ. 228 ശതമാനം അധികം. വേനൽമഴയുടെ തലസ്ഥാനമെന്നു കരുതിയിരുന്ന പത്തനംതിട്ടയെ പിന്തള്ളി യാണ് എറണാകുളം മഴക്കുളിരിന്റെ യും റാണിയായി മാറിയത്. മറ്റു ജില്ലകളിലെ അധികമഴ ശതമാനം: കാസർകോട് (168 ശതമാനം), കോട്ടയം (167 ശതമാനം), കണ്ണൂർ (146), തൃശൂർ (138), കോഴിക്കോട് (137), വയനാട് (124), പത്തനംതിട്ട (112), ഇടുക്കി (99), ആലപ്പുഴ (72), തിരുവനന്തപുരം (64), പാലക്കാട് (62) കൊല്ലം (60), മലപ്പുറം (59).  

English Summary: Temperature in north India to rise again; Kerala, Karnataka to receive heavy rainfall