പാക്ക് അധിനിവേശ കശ്മീരിലെ ഗിൽജിത്ത് മേഖലയിൽ ചൈന നിർമിച്ച ഹസാനാബാദ് പാലം പ്രളയത്തിൽ തകർന്നടിഞ്ഞു. കഴിഞ്ഞ മാസം അവസാനമാണ് സംഭവം നടന്നതെന്നാണു റിപ്പോർട്ടുകൾ. പാലം തകരുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പാക്കിസ്ഥാനെയും ചൈനയെയും ബന്ധിപ്പിക്കുന്ന കാരക്കോരം ഹൈവേയിൽ ഹുൻസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്ക് അധിനിവേശ കശ്മീരിലെ ഗിൽജിത്ത് മേഖലയിൽ ചൈന നിർമിച്ച ഹസാനാബാദ് പാലം പ്രളയത്തിൽ തകർന്നടിഞ്ഞു. കഴിഞ്ഞ മാസം അവസാനമാണ് സംഭവം നടന്നതെന്നാണു റിപ്പോർട്ടുകൾ. പാലം തകരുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പാക്കിസ്ഥാനെയും ചൈനയെയും ബന്ധിപ്പിക്കുന്ന കാരക്കോരം ഹൈവേയിൽ ഹുൻസ താഴ്‌വരയ്ക്കു സമീപമാണ് പാലമിടിഞ്ഞുവീണത്.

കഴിഞ്ഞമാസം ഉടലെടുത്ത കടുത്ത ചൂട് മൂലം മേഖലയിലെ ഷിസ്പെർ ഹിമാനി ഉരുകുകയും ഇത് പാലം സ്ഥിതി ചെയ്യുന്ന ഷിസ്പെർ തടാകത്തിൽ വലിയ വെള്ളപ്പൊക്കത്തിനു വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ പ്രളയമാണ് പാലത്തിനെ തകർത്തെറിഞ്ഞത്.

ADVERTISEMENT

മേഖലയിലെ ചില വീടുകൾക്കും കെട്ടിടങ്ങൾക്കും രണ്ട് ഊർജോത്പാദന നിലയങ്ങൾക്കും സാരമായ തകരാറുകൾ പ്രളയം മൂലമുണ്ടായിട്ടുണ്ട്. ഗ്ലേസിയർ ലേക് ഔട്ട്ബർസ്റ്റ് ഫ്ലഡ് എന്ന പ്രതിഭാസം നിമിത്തമാണ് പ്രളയം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വേനൽകാലത്ത് ഉടലെടുത്ത താപതരംഗങ്ങൾ പാക്കിസ്ഥാനിലും സമീപമേഖലകളിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. പാക്കിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലുള്ള നഗരമായ ജാക്കോബാബാദി‍ൽ 49 ഡിഗ്രി വരെ ചൂടുയർന്നു. 65 പേരോളം താപതരംഗത്തിനിരയായി മരിച്ചെന്നാണു കണക്ക്. മേഖലയിൽ ഓരോവർഷവും ചൂടുയരുകയാണ്. വരുംകാലങ്ങളിലും താപനിലയുടെ കാര്യത്തിൽ ഉയർച്ചയുണ്ടാകുന്നതിനാ‍ൽ ഗ്ലേസിയർ ലേക് ഔട്ട്ബർസ്റ്റ് ഫ്ലഡ് പ്രതിഭാസങ്ങൾ കൂടുമെന്നാണു വിദഗ്ധർ പറയുന്നത്. 

ഷിസ്പെർ തടാകത്തിൽ നേരത്തെയും പ്രളയങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ ചിലത് ഗുരുതര നില കൈവരിക്കുകയും ചെയ്തിരുന്നു. ഹസാനബാദ് പാലവും ഇതിനു സമീപത്തെ ഗ്രാമപ്രദേശങ്ങളും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. പാലം തകർന്നത് ഗിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിൽ വലിയ ട്രാഫിക് ജാമുകൾക്കും പ്രതിസന്ധിക്കും വഴിവച്ചു. പാക്കിസ്ഥാനും ചൈനയുമായുള്ള വ്യവസായിക കൈമാറ്റങ്ങളുടെ പ്രധാന പാത കാരക്കോരം ഹൈവേയാണ്. പാലം തകർന്നതോടെ ചരക്കുനീക്കത്തിനു മുട്ടുണ്ടാകുകയും പാക്ക് സാമ്പത്തികഘടനയെത്തന്നെ ഇതു ബാധിക്കുകയും ചെയ്തു.

ADVERTISEMENT

English Summary: Chinese made bridges collapsing in the Gilgit-Baltistan region