കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനെ എല്ലാവരും അറിയും. ഇന്ത്യയിലെ എണ്ണം പറഞ്ഞൊരു ഉന്നതപഠന സ്ഥാപനത്തിൽനിന്ന് ‘കല്യാണ സൗഗന്ധികം’ തേടിപ്പോയൊരു ഗവേഷകന്റെയും അയാളുടെ യാത്ര ചെന്നെത്തിയ കണ്ടെത്തലുകളുടെയും കഥ പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കുന്നതാണ്. കല്യാണസൗഗന്ധികം അഥവാ,

കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനെ എല്ലാവരും അറിയും. ഇന്ത്യയിലെ എണ്ണം പറഞ്ഞൊരു ഉന്നതപഠന സ്ഥാപനത്തിൽനിന്ന് ‘കല്യാണ സൗഗന്ധികം’ തേടിപ്പോയൊരു ഗവേഷകന്റെയും അയാളുടെ യാത്ര ചെന്നെത്തിയ കണ്ടെത്തലുകളുടെയും കഥ പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കുന്നതാണ്. കല്യാണസൗഗന്ധികം അഥവാ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനെ എല്ലാവരും അറിയും. ഇന്ത്യയിലെ എണ്ണം പറഞ്ഞൊരു ഉന്നതപഠന സ്ഥാപനത്തിൽനിന്ന് ‘കല്യാണ സൗഗന്ധികം’ തേടിപ്പോയൊരു ഗവേഷകന്റെയും അയാളുടെ യാത്ര ചെന്നെത്തിയ കണ്ടെത്തലുകളുടെയും കഥ പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കുന്നതാണ്. കല്യാണസൗഗന്ധികം അഥവാ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനെ എല്ലാവരും അറിയും. ഇന്ത്യയിലെ എണ്ണം പറഞ്ഞൊരു ഉന്നതപഠന സ്ഥാപനത്തിൽനിന്ന് ‘കല്യാണ സൗഗന്ധികം’ തേടിപ്പോയൊരു ഗവേഷകന്റെയും അയാളുടെ യാത്ര ചെന്നെത്തിയ കണ്ടെത്തലുകളുടെയും കഥ പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവരെ വിസ്മയിപ്പിക്കുന്നതാണ്. കല്യാണസൗഗന്ധികം അഥവാ, ഹെഡിക്കിയത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവും നടത്തി ശ്രദ്ധ നേടുകയാണ് ഭോപാലിലെ ‘ഐസറിൽ’ നിന്നു ഗവേഷണം പൂർത്തിയാക്കിയ വർക്കല ചെറുന്നിയൂർ സ്വദേശി ഡോ. അജിത്ത് അശോകൻ. മഹാഭാരതത്തിലെ വനപർവത്തിലാണ് കല്യാണ സൗഗന്ധികത്തെപ്പറ്റി പരാമർശമുള്ളത്. ദ്രൗപദിയുടെ ആവശ്യ പ്രകാരം ഭീമസേനൻ അന്വേഷിച്ചു പോയ വിശേഷപ്പെട്ട സുഗന്ധമുള്ള ഒരു ജലപുഷ്പം. ഈ പുഷ്പം യഥാർഥത്തിൽ ഉണ്ടോ? ആ അന്വേഷണം ഡോ.അജിത്തിനെ എത്തിച്ചത് ഹിമാലയ പർവതനിരകളിലേക്കാണ്. കഥയിൽ മാത്രമല്ല ശാസ്ത്രത്തിലും ഏറെ അപൂർവതകൾ അവകാശപ്പെടാവുന്ന പുഷ്പമാണ് കല്യാണ സൗഗന്ധികം. അതിനെ തേടിയുള്ള ഹിമാലയ യാത്രയെക്കുറിച്ച്, ആ പൂവിനു പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് മനോരമ ഓൺലൈനിനോടു സംസാരിക്കുകയാണ് ഡോ.അജിത്ത്.

 

ADVERTISEMENT

∙ ഏതാണ് ആ ചെടി ?

കല്യാണ സൗഗന്ധികത്തെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. മഹാഭാരതം വനപർവത്തിൽ പരാമർശിച്ചിട്ടുള്ള ഒരു പുഷ്പമാണത്. ദ്രൗപദിയുടെ ആവശ്യ പ്രകാരം ഭീമസേനൻ അന്വേഷിച്ചു പോയ വിശേഷപ്പെട്ട സുഗന്ധമുള്ള ഒരു ജലപുഷ്പം. അതേ പേരോട് കൂടിയ ഒരു സസ്യം ഇഞ്ചി കുടുംബത്തിൽ (സിഞ്ചിബറേസി) അംഗമായുണ്ടെന്നതു പലരും അറിയണമെന്നില്ല. പേരു കൊണ്ടുമാത്രമല്ല അതിന്റെ ഗുണഗണങ്ങളാലും ഈ സസ്യം മഹാഭാരത്തിൽ വിവരിച്ചിട്ടുള്ള കല്യാണ സൗഗന്ധികത്തെ അനുസ്മരിപ്പിക്കുന്നതാണ്. അതീവ വാസനയോടു കൂടിയതും കാഴ്ചയിൽ ഒരു ചിത്രശലഭത്തെ ഓർമിപ്പിക്കുന്നതുമായ ഈ സസ്യം ഹെഡിക്കിയം (Hedychium) എന്ന ജനുസ്സിൽ ഉൾപ്പെട്ടിട്ടുള്ള ഹെഡിക്കിയം കോറോണേറിയം (Hedychium coronarium) എന്ന സ്പീഷീസ് ആണ്. ജിഞ്ചർ ലിലി എന്നും  ബട്ടർഫ്ലൈ ലില്ലി എന്നുമൊക്കെയാണു  ഇംഗ്ലീഷ് പേരുകൾ. സ്വീറ്റ് (മധുരം), സ്നൗ (മഞ്ഞ്) എന്നിങ്ങനെ അർഥം വരുന്ന 2 ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ് ഈ ജനുസിന് അതിന്റെ പേരു കിട്ടിയിട്ടുള്ളത്. ഈ പദങ്ങൾ ആവട്ടെ ഈ സസ്യത്തിന്റെ പുഷ്പങ്ങളുടെ മണത്തെയും നിറത്തെയും യഥാക്രമം വർണിക്കുന്നവയാണ്.  

ഹെഡിക്കിയം കോറോണേറിയം. ചിത്രം: ഡോ.അജിത്ത് അശോകൻ

 

∙ ഇതു കേരളത്തിലുണ്ടോ?

ADVERTISEMENT

ഹെഡിക്കിയം ജനുസ്സിൽപ്പെട്ട ഏതാണ്ട് നൂറോളം സ്പീഷീസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ചൈന, ബംഗ്ലാദേശ്, മ്യാൻമർ, തായ്‍ലാൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം, മലേഷ്യ, ഇന്തൊനീഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത്. ഇന്ത്യയിലാവട്ടെ സസ്യലതാദികളാൽ സമ്പുഷ്ടമായ പശ്ചിമഘട്ടത്തിലും ഹിമാലയത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി കുറഞ്ഞത് ഒരു അൻപതോളം സ്പീഷീസുകൾ ഉണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ. ഇവയിൽ അധികവും കണ്ടുവരുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ ആണ്. കേരളത്തിലെ വനപ്രദേശങ്ങളിൽ ഇതുവരെ ഹെഡിക്കിയതിന്റെ 6 സ്പീഷീസുകൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. ഇതിലാവട്ടെ 5 സ്പീഷീസുകൾ ഇടുക്കി ജില്ലയിലെ മൂന്നാറിൽ അധികമായി കണ്ടുവരുന്നവയാണ്.

 

ഹെഡിക്കിയം ഗാഡ്നേറിയാനം. ചിത്രം: ഡോ.അജിത്ത് അശോകൻ

∙ എന്താണ് ഇതിന്റെ പ്രത്യേകത ?

സിഞ്ചിബറേസി അംഗങ്ങളായ ഇഞ്ചി (Zingiber officinale), മഞ്ഞൾ (Curcuma longa), ഏലം (Elettaria cardamomum), ഗാലങ്കൽ (Kaempferia galangal) എന്നീ സസ്യങ്ങൾ അവയുടെ ഔഷധഗുണം കൊണ്ട് വളരെ പേരുകേട്ടവയാണ്. എന്നാൽ, ഹെഡിക്കിയം ജനുസിൽപ്പെട്ട സസ്യങ്ങൾ അവയുടെ അലങ്കാരപ്രാധാന്യം കൊണ്ട് ഏറെ ശ്രദ്ധ ആകർഷിച്ചവയാണ്. ഇങ്ങനെ അലങ്കാര ചെടികളായി ചില ഹെഡിക്കിയം സ്പീഷീസുകൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ, അറ്റ്ലാന്റിക്, പസിഫിക് എന്നീ മഹാസമുദ്രങ്ങളുടെ ഭാഗമായ നിരവധി ദ്വീപുകളിലും മറ്റു കരപ്രദേശങ്ങളിലും ഇത്തരത്തിൽ എത്തിയിട്ടുള്ള ചില ഹെഡിക്കിയം സ്പീഷീസുകൾ ഒരു ഇൻ‍വേസിവ് (invasive) സസ്യമായി മാറിയിട്ടുണ്ട്. അങ്ങനെ ലോകത്തിലേ ഏറ്റവും വിനാശകാരികളായ നൂറു ഇൻ‍വേസിവ് സസ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളയാളാണ് ഹെഡിക്കിയത്തിന്റെ തന്നെ ഒരു സ്പീഷിസായ ഹെഡിക്കിയം ഗാഡ്നേറിയാനം (Hedychium gardnerianum). ഇവ എത്തിയിട്ടുള്ള പ്രദേശങ്ങളിൽ വളരെ വേഗം വ്യാപിക്കുകയും അവിടങ്ങളിൽ ഉള്ള ചില അപൂർവങ്ങളായിട്ടുള്ള സസ്യങ്ങളെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടാവും. ചുരുക്കത്തിൽ പണ്ട് ഇന്ത്യയിലെത്തിയ ബ്രിട്ടിഷുകാരെ പോലെ ഇത്തരം ഇൻവേസിവ് ചെടികൾ ഒരു എക്കോസിസ്റ്റത്തിന്റെ സന്തുലനാവസ്ഥ തകർക്കും. ഇത്തരത്തിൽ ചെറുതും വലുതുമായ ഒരുപാടു പ്രത്യാഘാതങ്ങൾ ഇതിനു പിന്നിലുണ്ട്.

ADVERTISEMENT

 

∙ തീർത്തും പ്രശ്നക്കാരനാണ് ഈ ചെടിയെന്നാണോ?

എന്നല്ല, ചില ഇടങ്ങളിൽ ഹെഡിക്കിയം അവിടത്തെ ഒരു പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, പസിഫിക് ദ്വീപസമൂഹങ്ങളായ ഹവായിയിലും ഫ്രഞ്ച് പോളിനേഷ്യയിലും യുവതികൾ ഹെഡിക്കിയതിന്റെ പൂമൊട്ടുകൾ കൊണ്ടുണ്ടാക്കിയ ഒരു ഹാരം (ginger lei) വിശിഷ്ട അവസരങ്ങളിൽ ധരിക്കുന്നുണ്ട്. നമ്മുടെ മണിപ്പൂരിന്റെ തനതായ ചില ആഹാരവിഭവങ്ങളിൽ ഒരു പ്രധാന ചേരുവയായും ഹെഡിക്കിയം ഉപയോഗിച്ച് വരുന്നു. ആകർഷകമായ വാസനയുള്ളതിനാൽ സുഗന്ധലേപനമായും ചില ഹെഡിക്കിയങ്ങൾ ഉപയോഗിച്ചുവരുന്നു. ചില ഹെഡിക്കിയങ്ങൾ ആവട്ടെ ഔഷധഗുണം ഉള്ളതായും കരുതപ്പെടുന്നു. പിന്നെ കോറോണേറിയം എന്ന പേര് കേട്ട് കൊറോണ വൈറസുമായി ഇതിനു ബന്ധമുണ്ടെന്നൊന്നും കരുതരുത് കേട്ടോ!

 

കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ ഡോ. അജിത്ത് അശോകൻ

∙ ഇവയുടെ മറ്റു പ്രത്യേകതകൾ പറയാമോ?

സാധാരണ സമുദ്രനിരപ്പി‍ൽ നിന്ന് 1000 മീറ്റർ ഉയരത്തിനു മുകളിലായാണ് ഇവക്കു അനുയോജ്യമായ ആവാസ സ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇഞ്ചി കുടുംബത്തിലെ മറ്റു അംഗങ്ങളെ പോലെ മൂലകാണ്ഡത്തോട് കൂടിയ ഈ സസ്യങ്ങൾ തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ വരവോടെ പുഷ്പിക്കാൻ ആരംഭിക്കും. അതിനാൽ, അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത ഇവയുടെ വളർച്ചയെയും പൂവിടീലിനെയും കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകം ആണെന്ന് നിസ്സംശയം പറയാം. പ്രധാനമായും, കൂട്ടം കൂടി വളരുന്നതിനാലും വളരെ വൈവിധ്യങ്ങളായ വർണത്തോടും സുഗന്ധത്തോടും കൂടിയ പുഷ്പങ്ങൾ ഉള്ളതിനാലും കാട്ടിൽ ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ അധികം പ്രയാസമൊന്നുമില്ല. എന്നാൽ വിവിധങ്ങളായ സ്പീഷീസുകൾ പലപ്പോഴും അവയുടെ രൂപസാദൃശ്യം കൊണ്ട് നമ്മെ അതിശയിപ്പിക്കുകയും ആശങ്കകുഴപ്പത്തിലാക്കുകയും ചെയ്യുക പതിവാണ്.

 

∙ എങ്ങനെയാണ് കല്യാസൗഗന്ധികത്തെക്കുറിച്ചുള്ള ഗവേഷണവും അന്വേഷണവും തുടങ്ങുന്നത് ?

ഭോപാൽ ഐസറിൽ ഡോ. വിനിത ഗൗഡയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. ആ ഘട്ടത്തിൽ ഹെഡിക്കിയം ജനുസ്സിൽ പെട്ട സസ്യങ്ങളുടെ പരിണാമം പഠിക്കാനിടയായി. ഇതിന്റെ ഭാഗമായി ഞങ്ങൾ പശ്ചിമഘട്ടത്തിലും ഹിമാലയത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചില തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പോയി ഹെഡിക്കിയത്തിന്റെ വിവിധങ്ങളായ സ്പീഷീസുകൾ ശേഖരിക്കുകയും തിരികെ ലബോറട്ടറിയിലെത്തി അവയുടെ ജനിതക സാദൃശ്യവും വ്യത്യാസവും, ഉൽപത്തി, സ്വഭാവ സവിശേഷതകൾ തുടങ്ങിയവ മനസ്സിലാക്കുകയും ചെയ്തു. ഈ ഗവേഷണത്തിന്റെ വിശദവിവരങ്ങൾ മോളിക്യൂലർ ഫയലോജെനെറ്റിക്സ് ആൻഡ് എവൊല്യൂഷൻ എന്ന ജേർണലിന്റെ ഈയിടെ പുറത്തു വന്ന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

∙ എന്തൊക്കെയായിരുന്നു ഗവേഷണത്തിലെ കണ്ടെത്തലുകൾ ?

ജനിതക സാദൃശ്യം കൊണ്ട് ഹിമാലയത്തിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സ്പീഷീസുകൾ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് (ഇവയെല്ലാം ചേർന്ന പ്രദേശത്തെ പൊതുവെ മലായ് ആർച്ചിപ്പിലാഗോ എന്നറിയപ്പെടുന്നു) തുടങ്ങിയ ഇടങ്ങളിൽ കണ്ടു വരുന്ന സ്പീഷീസുകൾ മറ്റു ഹെഡിക്കിയം സ്പീഷീസുകളിൽ നിന്ന് ജനിതകമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. ഹെഡിക്കിയതിന്റെ ഉൽപ്പത്തി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെട്ടിട്ടുള്ള വടക്കൻ ഇൻഡോ ബർമ എന്ന പ്രദേശത്തു ഏതാണ്ട് പത്തു ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്ന അനുമാനത്തിലെത്തിയതും പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. പിന്നീട്, അവിടെ നിന്നും ഈ ജനുസ്സിൽ പെട്ട സസ്യങ്ങൾ ഇന്ന് തെക്കൻ ഏഷ്യയുടെയും തെക്കു കിഴക്കൻ ഏഷ്യയുടെയും ഭാഗങ്ങളായ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായും സ്ഥിരീകരിച്ചു. ഈ കാലയളവിൽ ഹിമാലയത്തിലെയും മൺസൂൺ കാലാവസ്ഥയിലെയും വ്യതിയാനങ്ങൾ ഈ സസ്യങ്ങളുടെ വൈവിധ്യത്തിനെ സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളായിരിക്കാം എന്നതും സുപ്രധാനമായ നിരീക്ഷണമാണ്.

 

∙ ഹിമാലയത്തിലെ പഠനാനുഭവം എങ്ങനെ ?

ഹിമാലയത്തിൽ കണ്ടു വരുന്ന മിക്ക ഹെഡിക്കിയം സ്പീഷീസുകളും മഴക്കാലത്തോടെ പൊട്ടിമുളക്കുകയും പുഷ്പിക്കുകയും അത് കഴിഞ്ഞാൽ മൂലകാണ്ഡം ഒഴികെയുള്ള സസ്യഭാഗങ്ങൾ പൂർണ്ണമായും നശിച്ചുപോകുന്നവയുമാണ്. എന്നാൽ മലയ അർച്ചിപ്പിലാഗോയിൽ ഉള്ള ഹെഡിക്കിയം സ്പീഷീസുകൾ ആവട്ടെ, ഡോർമെൻസി അഥവാ സുഷുപ്തി എന്ന ഈ സ്വഭാവവിശേഷം കാണിക്കുന്നില്ല എന്നും നമുക്ക് ബോധ്യമായി. കൂടാതെ മലായ് ആർച്ചിപ്പിലാഗോയിൽ ഉള്ള ഹെഡിക്കിയം സസ്യങ്ങൾ എപ്പിഫൈറ്റുകൾ (മറ്റു ചെടികൾക്ക് അഥവാ മരങ്ങൾക്കു മുകളിൽ വളരുന്ന പരാന്നഭോജിയല്ലാത്ത സസ്യം) ആണ്. ഇത് ഒരു പക്ഷെ പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തെക്കു കിഴക്കൻ ഏഷ്യയിൽ ഉണ്ടായ സമുദ്രനിരപ്പിലെ വ്യതിയാനങ്ങൾ കൊണ്ടുണ്ടായ ഒരു സ്വഭാവസവിശേഷതയാകാമെന്നും ഞങ്ങളുടെ പഠനം തെളിയിക്കുന്നു.

 

∙ കല്യാണസൗഗന്ധികത്തെക്കുറിച്ചുള്ള പഠനം നൽകുന്ന ആത്മവിശ്വാസം, പ്രതീക്ഷ ?

ഈ പഠനഫലം ഹെഡിക്കിയത്തെയും ഇഞ്ചികുടുംബത്തെയും സംബന്ധിക്കുന്ന കൂടുതൽ ഗവേഷണങ്ങൾക്കു വഴിതുറക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഈ സസ്യങ്ങളുടെ വൈവിധ്യത്തെ പറ്റിയുള്ള പഠനം കൂടുതൽ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലെ വ്യത്യസ്ത സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനു പ്രേരകമാകുമെന്നും വിശ്വസിക്കുന്നു. വിശേഷിച്ചും ഇൻഡോ-മലയൻ റെൽമ്  (Indo-Malayan Realm) എന്നും ഓറിയന്റൽ റെൽമ്  (Oriental Realm) എന്നും ഒക്കെ അറിയപ്പെടുന്ന പ്രദേശങ്ങളിലെ ഇനിയും പഠനവിധേയമാകാത്ത സസ്യങ്ങളെക്കുറിച്ച് അറിയാൻ നാം ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്.

 

English Summary: Where can we find the Kalyana sougandhikam, mentioned in Mahabharata: This Malayali has the answer