വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ. ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല. പരസ്യത്തിൽ കണ്ടതു പോലെ നീളമുള്ള കമ്പിൽ പശ തേച്ച് ആഴത്തിലേക്ക്

വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ. ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല. പരസ്യത്തിൽ കണ്ടതു പോലെ നീളമുള്ള കമ്പിൽ പശ തേച്ച് ആഴത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ. ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല. പരസ്യത്തിൽ കണ്ടതു പോലെ നീളമുള്ള കമ്പിൽ പശ തേച്ച് ആഴത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പാട്ടിൽ നിന്ന് തുടങ്ങാം:
‘വേമ്പനാട്ട് കായൽ തിരകൾ
വിളിക്കുന്നു തക തിമി തിമ്രതെയ്...’
ഈ പാട്ടിന്റെ തുടക്കത്തിലെ രണ്ട് വരി തന്നെയാണ് വേമ്പനാട് കായലിന്റെ നിലവിലെ സ്ഥിതി പറയാൻ ഏറ്റവും ഉചിതം.
‘പാണ്ടൻനായുടെ പല്ലിനു ശൗര്യം
പണ്ടേ പോലെ ഫലിക്കുന്നില്ല....’

ശരിയാണ്. വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ. ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല. പരസ്യത്തിൽ കണ്ടതു പോലെ നീളമുള്ള കമ്പിൽ പശ തേച്ച് ആഴത്തിലേക്ക് വിട്ടാൽ പേരിന് ഒരു കക്ക പോലും പിടി തരുന്നില്ല. ഈ കായലിന് ഇത് എന്തുപറ്റിയെന്ന് ഓർത്തിട്ടുണ്ടോ ! എന്നാൽ തുടർച്ചയായി വരുന്ന കാലവസ്ഥ വ്യതിയാനം വേമ്പനാട് കായലിന്റെ മത്സ്യസമ്പത്തിനെ ബാധിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. 

ADVERTISEMENT

 

ചിത്രം: മനോരമ

∙ എന്താണ് ഫിഷ്കൗണ്ട് ?

കായലിലെ മത്സ്യസമ്പത്തിനേയും ആവാസവ്യവസ്ഥയെയും കുറിച്ചുള്ള സമഗ്രമായ വിവരശേഖരണം ആണ് ഫിഷ്‌കൗണ്ട്. ബെഗളൂരു ആസ്ഥനമായി പ്രവർത്തിക്കുന്ന അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവിറോണ്മെന്റ്ിന്റ് (ATREE, എട്രീ) കഴിഞ്ഞ 15 വർഷമായി വേമ്പനാട്ട് കായലിൽ ഫിഷ്കൗണ്ട് നടത്തുന്നു. സാധാരണ ഗവേഷണങ്ങളിൽ നിന്നു വ്യത്യസ്ഥമായ രീതിയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. വേമ്പനാട്ട് കായലിനോട് ചേർന്നു ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിന്റെ കാരണം കണ്ടെത്തി പ്രശ്നപരിഹാരത്തിന് ഇവർ ശ്രമിക്കുന്നു. ഗവേഷണങ്ങൾ ഒരിക്കലും ലൈബ്രറികളിൽ ഒതുങ്ങേണ്ടതല്ലെന്നു ഫിഷ്കൗണ്ട് ഉദാഹരണം. എട്രീയുടെ പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ നോക്കാം.

ചിത്രം: മനോരമ

 

ADVERTISEMENT

∙ റാംസറിൽ പറയുന്നു : ‘വേമ്പനാട് കായൽ പുലിയാണ്’

ചിത്രം: മനോരമ

അന്താരാഷ്ട്ര നിലവാരത്തിലുള്ള തണ്ണീർത്തടകാങ്ങളേപ്പറ്റി പറയുന്ന റാംസർ കൺവൻഷൻ. 1971ൽ കൺവൻഷൻ ഒപ്പു വച്ച ഇറാനിലെ നഗരമായ റാംസറിന്റെ പേര് തന്നെ നൽകി. 2002ൽ റാംസറിന്റെ ലിസ്റ്റിൽ വേമ്പനാട് കായൽ ഇടം നേടി. ഏകദേശം രണ്ടു മില്ല്യൺ ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും ഈ കായലിനെ ആശ്രയിക്കുന്നു. വേമ്പനാട് കായലിനെ ഇത് വ്യത്യസ്തമാക്കുന്നു. 

 

ചിത്രം: മനോരമ

∙ മീനുണ്ട് ; മൂന്ന് തരം !

ചിത്രം: മനോരമ
ADVERTISEMENT

അറബി കടലിന്റെ സാന്നിധ്യവും പമ്പ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പെരിയാർ, മൂവാറ്റുപുഴ നദികളുടെ പ്രഭാവവും വേമ്പനാടിനെ വ്യത്യസ്തങ്ങളായ ജൈവ വൈവിധ്യങ്ങളെ ഉൾകൊള്ളാൻ പ്രാപ്തമാക്കുന്നു. പൂർണമായും ഉപ്പ് വെള്ളത്തിൽ ജീവിക്കുന്നവയും (Marine) തികഞ്ഞ ശുദ്ധജല സ്വഭാവമുള്ളതുമായ (Freshwater) മത്സ്യങ്ങൾക്കൊപ്പം ഈ രണ്ടു ആവാസവ്യവസ്ഥയിലും ജീവിക്കാൻ കഴിയുന്ന ഓരു ജല മത്സ്യയിനങ്ങൾ (Brackish) കായലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കടലിൽ നിന്നു മുട്ട ഇടാനും ഭക്ഷണത്തിനായും ഒരു കൂട്ടം വരുന്നു. കായലിന്റെ ശുദ്ധജല മേഖലയിൽ നിന്ന് ഇതേ ലക്ഷ്യത്തോടെ ഓര് വെള്ളം തേടി പോകുന്നവയും ഉണ്ട്. ഇവയിൽ കക്ക ,ഞണ്ട് ,ചെമ്മീൻ എന്നീ തോട് മത്സ്യങ്ങളും (Shell fishes) കരിമീൻ ,വരാൽ ,മഞ്ഞക്കൂരി തുടങ്ങിചിറക് മത്സ്യങ്ങളും (Fin fishes) ഉൾപ്പെടുന്നു‌. 

 

ചിത്രം: മനോരമ

∙ തണ്ണീർമുക്കം ബണ്ടും കാരണക്കാരൻ 

തണ്ണീർമുക്കം ബണ്ടിന്റെ നിര്‍മാണത്തിന് മുൻപ് വേമ്പനാട് കായലിൽ മത്സ്യ പ്രയാണങ്ങൾ സുഗമമാക്കിയിരുന്നു. വേലിയേറ്റ സമയത്തു കടലിൽ നിന്നും കയറി വരുന്ന ഓര് മത്സ്യങ്ങൾ ലവണാംശം കുറഞ്ഞ നദീമുഖ സാന്നിധ്യമുള്ള തെക്കൻ പ്രദേശങ്ങളിൽ എത്തിച്ചേരുകയും പാതിരാമണൽ ഉൾപ്പെടെയുള്ള ദ്വീപുകളിലും തുരുത്തുകളിലും അവയുടെ മുട്ടകൾ നിക്ഷേപിച്ച് തിരികെ പോകുകയും ചെയ്തിരുന്നു. അതേപോലെ ഇര തേടാനും മറ്റുമായി വന്നെത്തുന്ന വാണിജ്യ മൂല്യമുള്ള ഓര് മത്സ്യങ്ങൾ മത്സ്യത്തൊഴിലകൾക്ക് സാമ്പത്തികമായും ഏറെ ഗുണപ്പെട്ടിരുന്നു. പ്രജനനത്തിനായി ലവണാംശം നിർബന്ധമായി വരുന്ന കറുത്ത കക്ക (Villorita cyprinoides) ഉൾപ്പെടുന്ന തോട് മത്സ്യങ്ങൾ വേലിയേറ്റ സമയത്തുണ്ടാകുന്ന ഓര് വെള്ള പ്രഭാവത്തിൽ മുട്ടയിടുന്നു . ശുദ്ധജലത്തിൽ ജീവിക്കുന്ന ആറ്റുകൊഞ്ച്(Macrobrachium rosenbergii) അവയുടെ ജീവിത ചക്രത്തിന്റെ പ്രജനന കാലയളവിൽ മാത്രം ഉപ്പിന്റെ സാന്നിധ്യം തേടിപോകുന്നവയാണ്. 

ബണ്ട് വന്നതോടെ കായലിന്റെ സ്വാഭാവികതക്ക് മാറ്റം വന്നു. ഓരു ജല മത്സ്യയിനങ്ങളുടെ വൈവിധ്യവും ഉത്പാദനവും കുറഞ്ഞു..ഉൾനാടൻ മത്സ്യ ഉൽപാദനത്തിൽ ഗണ്യമായ പങ്ക് വഹിച്ച ആറ്റ് കൊഞ്ചിന്റെ ലഭ്യതയിൽ വലിയ ഇടിവ് ഉണ്ടായി. 75 കളിലുള്ള ഉത്പാദനവുമായി താരതമ്യ പഠനം നടത്തുമ്പോൾ ആറ്റുകൊഞ്ചിന്റെ സാന്നിധ്യം നാമാവശേഷം മാത്രമാണെന്ന മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

ചിത്രം: മനോരമ

 

∙ ബണ്ടിന്റെ സ്വാധീനം എങ്ങനെ ?

ചിത്രം: മനോരമ

മുൻകാലങ്ങളിൽ മാർച്ച് 15 ഓടുകൂടി തുറക്കുമെന്ന്പറയുന്ന ബൻഡ് ഈ വർഷം ഏറെ വൈകിയാണ് തുറന്നത്. അതിനാൽ തന്നെ ഏപ്രിൽ,മെയ് കാലയളവിൽ ലഭ്യമായ മഴ കായലിന്റെ തെക്കൻ പ്രദേശങ്ങളെ പൂർണമായും ശുദ്ധജല തണ്ണീർത്തടങ്ങൾ ആക്കി. കായൽ ഓരുജല മത്സ്യസമ്പത്തിന്റെ ഉത്പാദനവും, കാലവർഷത്തിന്റെ ഫലമായുണ്ടാകുന്ന ശുദ്ധജല പ്രഭാവവും കണക്കിലെടുത്തു എല്ലാ വർഷവും ഡിസംബർ മാസത്തിൽ അടച്ച് മാർച്ച് മാസത്തിൽ തുറക്കുന്ന രീതിയിലാണ് ഷട്ടറുകളുടെ പ്രവർത്തനം വിഭാവനം ചെയ്തിരുന്നത്.

എന്നാൽ ഈ വര്ഷം ഏപ്രിൽ മാസം 7 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ വേനൽ മഴ കടുത്ത സഹചര്യത്തിൽ കുട്ടനാട്ടിലെ കൃഷി സംരക്ഷിക്കുന്നതിനായി പല തവണ ഷട്ടറുകൾ തുറക്കുകയും അടക്കുകയും ചെയ്തത് മത്സ്യങ്ങളുടെ പ്രയാണത്തെയും ജലത്തിന്റെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിച്ചു .വടക്കൻ മേഖലകളിൽ നിന്നും കയറി വരുന്ന ഓരു ജല മത്സ്യങ്ങൾക്ക്  ശക്തമായ അടിയൊഴുക്കിൽ പെട്ട് തെക്കൻ മേഖലകളിലേക്ക് എത്താൻ സാധിക്കാതെയായി .ഇത് അവിടെയുള്ള മത്സ്യ,കക്ക തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചു.

ചിത്രം: മനോരമ

 

∙വേമ്പനാട് കായൽ ശുദ്ധജല തണ്ണീർത്തടമാകുന്നു …

കാലാവസ്ഥ വ്യതിയാനം വേമ്പനാട് കായലിനെ പൂർണമായും ശുദ്ധജല തണ്ണീർതടമാക്കി   മാറ്റുന്നതിന്റെ  സാധ്യതകളും ഫിഷ്കൗണ്ടിൽ കണ്ടെത്തി. കായലിന്റെ തെക്കൻ പ്രദേശങ്ങളിൽ ലവണാംശം മുൻവർഷങ്ങളിൽ 5 മുതൽ 12 വരെ ആയിരുന്നു. ഇത്തവണ പൂജ്യം. തണ്ണീർമുക്കം, കുമരകം, അംബികാമാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ പിടിടി പൂജ്യം ! ഇവിടെ ഓര് മത്സ്യം ലഭിച്ചിരുന്നു. ഇത്തവണ വല വീശിയപ്പോൾ ലഭിച്ചത് പരൽ വിഭാഗത്തിൽ പെടുന്ന ശുദ്ധജല മത്സ്യം. 

 

∙ കുളവാഴ ശ്വാസം മുട്ടിക്കുന്നു

കായലിൽ ലവണാംശം ഇല്ലാതാകുന്നതോടെ കുളവാഴകൾക്ക് പടരാൻ ഒരു കാരണം കൂടി ആയി. നേരത്തെ ഓരുജലം കയറി കരിഞ്ഞ് ഉണങ്ങി പോയിരുന്നു. കുളവാഴകൾ പെരുകുന്നതോടെ വെള്ളത്തിൽ ഓക്സിജൻ അളവ് കുറയുന്നതിനും കാരണമാകുന്നു. ഗതാഗത പ്രശ്നങ്ങൾ മാത്രമല്ല, ‘മത്സ്യപ്രശ്നങ്ങളും’ കുളവാഴ കാരണം ഉണ്ടാകുന്നുണ്ട്.  

 

∙കക്ക കുറഞ്ഞു ; കായൽ ചെമ്മീൻ കാണാനില്ല 

ഉപ്പിന്റെ അളവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായത് കക്ക, കായൽ ചെമ്മീൻ തൊഴിലാളികളാണ്. ഇവ രണ്ടിന്റെയും ഉൽപാദനത്തിന് ലവണാംശം 12 പിപിടിക്ക് മുകളിൽ ആവശ്യമുണ്ട്. എന്നാൽ ഇവ ലഭിച്ചിരുന്ന സ്ഥലങ്ങളിൽ ഇത്തവണ പിടിടി പൂജ്യമാണ്. പ്രജനനം സാധ്യമല്ല. മഴക്ക് ശേഷമുള്ള ശക്തമായ അടിയൊഴുക്കും തുടർന്നുള്ള എക്കൽ നിക്ഷേപവും  പ്ലാസ്റ്റിക് മാലിന്യങ്ങളും കക്ക വളരുന്ന കായൽ അടിത്തട്ടിന്റെ മേന്മ കുറച്ചു. വളർച്ച എത്തുന്നതിനു മുൻപ് തന്നെ കക്കാത്തോടുകൾ  പൊട്ടുകയും കൂട്ടത്തോടെ ചത്തുപോകുകയും ചെയ്യുന്നു.

 

വിവരങ്ങൾക്ക് കടപ്പാട് : മനീജ മുരളി , ഡോ.പ്രിയദർശനൻ ധർമ്മരാജൻ (എട്രീ)

 

English Summary: Vembanad Lake fish count indicates decline in backwater salinity: Study