സുനാമിത്തിരപോലെ വീടുകളുടെ മുകളിലേക്കെത്തിയത് വമ്പൻ മേഘക്കൂട്ടം. ഈ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓഹിയോയിലെ സിൻസിനാറ്റിയിലാണ് സംഭവം. അപൂർവ കാഴ്ച കണ്ട പ്രദേശവാസികൾ അമ്പരന്നു. കൂറ്റൻ തിരമാലകൾ പോലെയാണ് മേഘക്കൂട്ടം രൂപപ്പെട്ടത്. റോൾ ക്ലൗഡ് എന്നാണ് ഈ വിചിത്ര പ്രതിഭാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുനാമിത്തിരപോലെ വീടുകളുടെ മുകളിലേക്കെത്തിയത് വമ്പൻ മേഘക്കൂട്ടം. ഈ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓഹിയോയിലെ സിൻസിനാറ്റിയിലാണ് സംഭവം. അപൂർവ കാഴ്ച കണ്ട പ്രദേശവാസികൾ അമ്പരന്നു. കൂറ്റൻ തിരമാലകൾ പോലെയാണ് മേഘക്കൂട്ടം രൂപപ്പെട്ടത്. റോൾ ക്ലൗഡ് എന്നാണ് ഈ വിചിത്ര പ്രതിഭാസം അറിയപ്പെടുന്നത്.

ADVERTISEMENT

കനത്ത മഴ, ഇടിമിന്നൽ ശക്തമായ കാറ്റ് എന്നിവയോടനുബന്ധിച്ചും റോൾ ക്ലൗഡുകൾ രൂപപ്പെടാറുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. സംഗതി റോൾ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു. ശരിക്കും പേപ്പർ ചുരുട്ടിയെടുത്തതു പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാൽത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂർവമായേ ഇതു സംഭവിക്കാറുള്ളൂ.

ADVERTISEMENT

അപൂർവമെന്നു പറയുമ്പോൾ അഞ്ച് വർഷം മുൻപ് മാത്രമാണ് ഇവയ്ക്ക് പേരു നൽകിയതെന്നു പോലും പറയേണ്ടി വരും. റോൾ ക്ലൗഡുകൾക്ക് ഔദ്യോഗികമായി പേരിടുന്നത് 2017ലാണ്. വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ ക്ലൗഡ് അറ്റ്ലസിൽ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലും ഇതിനെ ഉൾപ്പെടുത്തി. 

ADVERTISEMENT

മഞ്ഞു മാറി ചൂടുകാറ്റ് വരുമ്പോൾ ഈ മാറ്റം സംഭവിക്കുന്ന ‘പോയിന്റിനു’ പറയുന്നു പേരാണ് ‘കോൾഡ് ഫ്രൻറ്റ്’ ഇതിന്റെ വാലറ്റത്താണു റോൾ ക്ലൗഡ് രൂപപ്പെടുന്നത്. തലയ്ക്കു മുകളിൽ ഒരു  വമ്പൻ ‘മേഘക്കുഴൽ’ രൂപപ്പെട്ടതു പോലെയാണ് ഇത് കണ്ടാൽ തോന്നുക. ഭൂമിക്കു സമാന്തരമായാണ് റോൾ ക്ലൗഡുകൾ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു രൂപപ്പെടാറുണ്ട്. അങ്ങനെയാണ് മേഘങ്ങളുടെ ഔദ്യോഗിക അറ്റ്ലസിലേക്കും സ്ഥാനം ലഭിക്കുന്നതും. 

English Summary: Video Shows Tsunami-Like Clouds, Internet Calls It "Terrifying Yet Majestic"