വടക്കുകിഴക്കൻ കാനഡയിൽ ഹിമം തണുത്തുറഞ്ഞുകിടക്കുന്ന പെർമഫ്രോസ്റ്റ് മേഖലയിൽ നിന്നു കണ്ടെത്തിയ മുപ്പതിനായിരം വർഷങ്ങൾ പഴക്കമുള്ള കുരുന്ന് മാമ്മത്തിന്റെ ജഡം കൗതുകമാകുന്നു. വടക്കേ അമേരിക്കൻ മേഖലയിൽ നിന്നു കണ്ടെത്തുന്ന, ഏറ്റവും മികച്ച രീതിയിൽ പ്രകൃതിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മാമ്മോത്ത് ശരീരമാണ് ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുകിഴക്കൻ കാനഡയിൽ ഹിമം തണുത്തുറഞ്ഞുകിടക്കുന്ന പെർമഫ്രോസ്റ്റ് മേഖലയിൽ നിന്നു കണ്ടെത്തിയ മുപ്പതിനായിരം വർഷങ്ങൾ പഴക്കമുള്ള കുരുന്ന് മാമ്മത്തിന്റെ ജഡം കൗതുകമാകുന്നു. വടക്കേ അമേരിക്കൻ മേഖലയിൽ നിന്നു കണ്ടെത്തുന്ന, ഏറ്റവും മികച്ച രീതിയിൽ പ്രകൃതിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മാമ്മത്ത് ശരീരമാണ് ഇത്. കാനഡയിലെ യൂക്കോണിലുള്ള ക്ലോണ്ടിക്കേ മേഖലയിലെ സ്വർണ ഖനിയിൽ നിന്നാണ് മാമ്മത്തിന്റെ ജഡം ലഭിച്ചത്.

ADVERTISEMENT

 ഡോസൺ സിറ്റിക്ക് തെക്കുവശത്തുള്ള യുറേക്ക ക്രീക്കിൽ ബുൾഡോസർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെ ചെളിയിൽ ബുൾഡോസർ ഏതോ വസ്തുവിലിടിച്ചു നിന്നു. തുടർന്ന് ഇതെന്താണെന്നു കണ്ടെത്താനുള്ള ഖനിത്തൊഴിലാളികളുടെ ശ്രമമാണ് മുപ്പതിനായിരം വർഷം മുൻപുനിന്നുള്ള അതിഥിയുടെ കണ്ടെത്തലിലേക്കു നയിച്ചത്. 2007ൽ റഷ്യയിലെ സൈബീരിയയിലുള്ള പെർമഫ്രോസ്റ്റ് മേഖലയിൽ നിന്ന് ല്യൂബ ഒരു കുട്ടിമാമ്മത്തിന്റെ കണ്ടെത്തിയിരുന്നു. അതുമായി താരതമ്യപ്പെടുത്താവുന്ന സംഭവമാണ് ഇതെന്ന് കനേഡിയൻ അധികൃതർ പറയുന്നു. പെൺമാമ്മത്തെന്നു കരുതപ്പെടുന്ന ഈ മാമ്മത്ത് കുട്ടിക്ക് നുൻ ചോഗ എന്നാണു പേരിട്ടിരിക്കുന്നത്. വലിയ കുട്ടിമൃഗം എന്നാണു പ്രദേശത്ത് സംസാരിക്കുന്ന ഹാൻ ഭാഷയിൽ ഇതിന്റെ അർഥം. ഇതുവരെ കണ്ടെത്തപ്പെട്ടതിൽ വച്ച് ഏറ്റവും മനോഹരമായ പെർമഫ്രോസ്റ്റ് മമ്മികളിലൊന്നാണ് നുൻ ചോഗയെന്ന് യൂക്കോണിലെ ഫോസിൽ വിദഗ്ധയായ ഗ്രാന്റ് സസുല പറയുന്നു.

ADVERTISEMENT

1948ൽ കാനഡയുമായി ചേർന്നു സ്ഥിതി ചെയ്യുന്ന യുഎസ് സംസ്ഥാനമായ അലാസ്കയിൽ നിന്ന് എഫി എന്നൊരു മാമ്മത്തിന്റെ അവശേഷിപ്പുകളും കിട്ടിയിരുന്നു. ആധുനിക കാലത്തെ ആനകളും അവരുടെ വംശപൂർവികരുമടങ്ങിയ എലിഫന്റിഡെ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട ജീവികളാണ് മാമ്മത്തുകൾ. വളരെ നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളായിരുന്നു ഈ ജീവികളുടെ പ്രത്യേകത. ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിൽ 50 ലക്ഷം വർഷം വർഷം മുൻപാണു മാമ്മത്തുകൾ ഉദ്ഭവിച്ചത്. പിന്നീട് ഇവ യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒടുവിൽ അമേരിക്കൻ വൻകരകളിലേക്കുമെത്തി.നാലു ലക്ഷം വർഷം മുൻപാണു മാമ്മത്ത് വിഭാഗത്തിലെ അവസാന സ്പീഷീസായ വൂളി മാമ്മത്തുകൾ കിഴക്കൻ ഏഷ്യയിൽ ഉദ്ഭവിച്ചത്. ഇവ പീന്നീട് ആർക്ടിക് സമുദ്രത്തിലെ റാംഗൽ ദ്വീപിലും സൈബീരിയയിലെ ടൈമീർ പെനിൻസുലയിലും ദീർഘകാലം നിലനിന്നു. 4000 വർഷം മുൻപാണ് മാമ്മത്തുകൾ ഭൂമിയിൽ നിന്നു പൂർണമായും അപ്രത്യക്ഷരായത്.

ADVERTISEMENT

English Summary: Rare mummified baby woolly mammoth with skin and hair found in Canada