കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ചൂണ്ടയിൽ കുരുങ്ങിയത് വമ്പൻ മത്സ്യം. പത്തടിയോളം നീളവും 100 വയസ്സ് പ്രായവുമുള്ള വൈറ്റ് സ്റ്റജൻ വിഭാഗത്തിൽപ്പെട്ട മത്സ്യമാണിത്. 317 കിലോ ഭാരമുണ്ടായിരുന്നു ഈ മത്സ്യത്തിന്. ലില്ലൂവെറ്റിൽ റിവർ മോൺസ്റ്റർ അഡ്വെഞ്ചർ ഫിഷിങ് ട്രിപ് കമ്പനി ഗൈഡിനൊപ്പം ചൂണ്ടയിടാത്തെത്തിയ നിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ചൂണ്ടയിൽ കുരുങ്ങിയത് വമ്പൻ മത്സ്യം. പത്തടിയോളം നീളവും 100 വയസ്സ് പ്രായവുമുള്ള വൈറ്റ് സ്റ്റജൻ വിഭാഗത്തിൽപ്പെട്ട മത്സ്യമാണിത്. 317 കിലോ ഭാരമുണ്ടായിരുന്നു ഈ മത്സ്യത്തിന്. ലില്ലൂവെറ്റിൽ റിവർ മോൺസ്റ്റർ അഡ്വെഞ്ചർ ഫിഷിങ് ട്രിപ് കമ്പനി ഗൈഡിനൊപ്പം ചൂണ്ടയിടാത്തെത്തിയ നിക്ക് മാക്ബേ ടൈലർ സ്പീഡ് എന്നിവർ ചേർന്നാണ് കൂറ്റൻ മത്സ്യത്തെ പിടികൂടിയത്. മത്സ്യത്തൊഴിലാളികളായ സ്റ്റീവ് എകലണ്ട് മാർക്ക് ബോയിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

ചൂണ്ടയിൽ കുരുങ്ങിയ വൈറ്റ് സ്റ്റജൻ മത്സ്യത്തെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീരത്തേക്ക് എത്തിക്കാനായത്. 10 അടി നീളവും 57 ഇഞ്ച് വീതിയുമുണ്ടായിരുന്നു മത്സ്യത്തിന്. റിവർ മോൺസ്റ്റർ അഡ്വെഞ്ചർ ഫിഷിങ് ട്രിപ് കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയ ഒരു സ്റ്റജൻ മത്സ്യത്തെ പിടികൂടിയതെന്ന് സ്റ്റീവ് എകലണ്ട് വിശദീകരിച്ചു. ടാഗ് ഘടിപ്പിക്കാത്ത മത്സ്യമായിരുന്നു ഇത്. ചിത്രങ്ങളും ദൃശ്യവും പകർത്തിയ ശേഷം ഇവർ മത്സ്യത്തെ നദിയിലേക്ക് തിരികെവിട്ടു.

ADVERTISEMENT

വടക്കൻ അമേരിക്കയിൽ കാണപ്പെടുന്ന വലിയയിനം ശുദ്ധജല മത്സ്യങ്ങളാണ് വൈറ്റ് സ്റ്റജനുകൾ. പ്രായപൂർത്തിയായ സ്റ്റജൻ മത്സ്യത്തിന് 14 അടിയോളം നീളവും 680 കിലോയോളം ഭാരവുമുണ്ടാകും. 150 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.