സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ കിട്ടും. 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ഒഴികെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ രാത്രി വരെ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ കിട്ടും. 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ രാത്രി വരെ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 4 മീറ്റർ വരെ ഉയരമുള്ള തിരകൾ ഉണ്ടാകും. മണിക്കൂറിൽ 65 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യ തൊഴിലാളികൾ ഞായറാഴ്ച വരെ കടലിൽ പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണം.

സംസ്ഥാനത്ത് അടുത്ത 4 ദിവസം മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി സാധാരണ സ്ഥാനത്തു നിന്നു തെക്കോട്ടു മാറി സജീവമായിരിക്കുന്നതിന്റെയും മധ്യപ്രദേശിനു മുകളിലായി ന്യൂനമർദം നിലനിൽക്കുന്നതിന്റെയും ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ -തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലാണിത്. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ADVERTISEMENT

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം 9 വരെ മത്സ്യബന്ധനം പാടില്ല. ഇന്ന് രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

English Summary: Monsoon gains strength in Kerala, heavy rain till Saturday