ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കൊച്ചിയിലുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്‌കാവുമാണ് ഇത്തവണ സിഎംഎഫ്ആർഐ സ്വന്തമാക്കിയത്. 2020ലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കൊച്ചിയിലുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്‌കാവുമാണ് ഇത്തവണ സിഎംഎഫ്ആർഐ സ്വന്തമാക്കിയത്.

2020ലെ സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിനാണ് പുരസ്‌കാരം. ഒരിക്കൽ ലഭിച്ചാൽ പിന്നീട് അഞ്ച് വർഷം കഴിഞ്ഞു മാത്രമാണ് ഒരു സ്ഥാപനത്തെ അംഗീകാരത്തിനു പരിഗണിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രണ്ടാം തവണയും സിഎംഎഫ്ആർഐ ഈ നേട്ടം സ്വന്തമാക്കി.

ഡോ. എം. അനുശ്രീ
ADVERTISEMENT

സിഎംഎഫ്ആർഐയിലെ പിഎച്ച്ഡി ഗവേഷക ഡോ. എം. അനുശ്രീയാണ് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. കടൽപായലിൽ നിന്നു വേർതിരിച്ചെടുക്കുന്ന ജൈവസംയുക്തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധമാണ് അനുശ്രീയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തിക്ക് കീഴിലായിരുന്നു ഗവേഷണം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും വെള്ളിമെഡലുമടങ്ങുന്നതാണ് പുരസ്‌കാരം.

ഐസിഎആറിന് കീഴിലുള്ള ഇന്ത്യയിലെ 114 സ്ഥാപനങ്ങളുമായി മത്സരിച്ചാണ് സിഎംഎഫ്ആർഐ പുരസ്‌കാരനേട്ടം കൈവരിച്ചത്. 2020ൽ ഐസിഎആറിന് കീഴിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരം സിഎംഎഫ്ആർഐ നേടിയിരുന്നു.

ADVERTISEMENT

English Summary: CMFRI Bagged the ICAR's Best Annual Report Award