ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചലിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ 32 പേർ മരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ആകെ മരണം 38 ആയി. മധ്യപ്രദേശിലെ നാല് ജില്ലകളിൽ റെഡ് അലർട്ടും ഹിമാചൽ പ്രദേശ് മുഴുവൻ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചലിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ  32 പേർ മരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ആകെ മരണം 38 ആയി. 

. കനത്ത മഴയെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന ഹിമാചൽപ്രദേശിലെ ചാക്കി നദി. Image Credit: Sourav_d/ Twitter

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട വാഹനങ്ങൾ. Image Credit: Sourav_d/ Twitter
ADVERTISEMENT

മധ്യപ്രദേശിലെ നാല് ജില്ലകളിൽ റെഡ് അലർട്ടും ഹിമാചൽ പ്രദേശ് മുഴുവൻ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസം 13 പേരാണ് മരിച്ചത്. ആറുപേരെ കാണാനില്ല. 

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ഹിമാചൽപ്രദേശ്. Image Credit: nsui_partiksha/ Twitter
മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ഹിമാചൽപ്രദേശ്. Image Credit: ANI

മഴക്കെടുതിയിൽ സംസ്ഥാനത്തു ഈ വർഷം മരിച്ചവരുടെ എണ്ണം 224 ആയി. ഹിമാചലിൽ 30 സ്ഥലങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചു. 

മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ഹിമാചൽപ്രദേശ്. Image Credit: ·AryanRajputHP/ Twitter

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കാംഗ്രാ താഴ്‌വരയിൽ അകപ്പെട്ട വാഹനങ്ങൾ. Image Credit: shubhamtorres09/ Twitter

ഉത്തരാഖണ്ഡിൽ നാലുപേരും മരിച്ചു. 12 പേരെ കാണാനില്ല.  പൗരി ഗാർവാളിൽ റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. 

ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ ചാക്കി നദിക്കു കുറുകെയുള്ള റെയിൽപാലത്തിന്റെ തൂണുകൾ ഒഴുകിപ്പോയപ്പോൾ. 800 മീറ്റർ നീളമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്നതോടെ പോങ് ധാം വന്യജീവി സങ്കേതത്തിനു സമീപമുള്ള നൂറുകണക്കിനു ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. 1928ൽ ബ്രിട്ടിഷുകാരാണ് ഈ നാരോഗേജ് റെയിൽപാലം പണികഴിപ്പിച്ചത്. ചിത്രം: പിടിഐ
ADVERTISEMENT

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട വാഹനങ്ങൾ. Image Credit: nsui_partiksha/ Twitter
തലനാരിഴയ്ക്ക്... ഹിമാചൽ പ്രദേശിലെ ചംബയിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയപ്പോൾ രക്ഷപ്പെട്ട ബസ്. ചിത്രം: പിടിഐ

ഒഡീഷ 6, ജാർഖണ്ഡ് 4, ജമ്മു കശ്മീർ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ-യമുന നദികൾ കരകവിഞ്ഞതോടെ ജനവാസമേഖലകളിൽ വെള്ളപൊക്കം. 

അടുത്ത ദിവസങ്ങളിലും  ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരും. ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്. 

ADVERTISEMENT

തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഒഡീഷയിൽ മഹാനദിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് 70 പേരെ രക്ഷപ്പെടുത്തി.

English Summary: Heavy Rains Set to Pelt Western Himalayan States Till Aug 24