ആമസോൺ കാടുകളിൽ ഒരു മരത്തിന്റെ ഇലയിൽ ഇരിക്കുന്ന ഈച്ച. പൊടുന്നനെ ഈച്ചയുടെ ശരീരം പൊട്ടിച്ചിതറിച്ചുകൊണ്ട് 7 ഫംഗസ് ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. ആ ഫംഗസിന്റെ പരിപൂർണ നിയന്ത്രണത്തിലായിരുന്നു ആ ഈച്ചയുടെ മനസ്സും ശരീരവും. ശാസ്ത്രജേണലായ ബിഎംസി ഇക്കോളജി ആൻഡ് ഇവല്യൂഷൻ ലോകവ്യാപകമായി നടത്തിയ ഫോട്ടോഗ്രഫി മൽസരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോൺ കാടുകളിൽ ഒരു മരത്തിന്റെ ഇലയിൽ ഇരിക്കുന്ന ഈച്ച. പൊടുന്നനെ ഈച്ചയുടെ ശരീരം പൊട്ടിച്ചിതറിച്ചുകൊണ്ട് 7 ഫംഗസ് ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. ആ ഫംഗസിന്റെ പരിപൂർണ നിയന്ത്രണത്തിലായിരുന്നു ആ ഈച്ചയുടെ മനസ്സും ശരീരവും. ശാസ്ത്രജേണലായ ബിഎംസി ഇക്കോളജി ആൻഡ് ഇവല്യൂഷൻ ലോകവ്യാപകമായി നടത്തിയ ഫോട്ടോഗ്രഫി മൽസരത്തിൽ ഗ്രാൻഡ് പ്രൈസ് വിജയിയാണ് ഈ ചിത്രം. ഈച്ചകൾ ഉൾപ്പെടെ കീടങ്ങളെ ബാധിക്കുന്ന ദുരൂഹ ഫംഗസുകളാണ് സോംബി ഫംഗസുകൾ.

ADVERTISEMENT

സ്‌പെയിനിലെ വലൻസിയ സർവകലാശാലയിലെ ജീവശാസ്ത്ര ഗവേഷകനും ഫ്രീലാൻസ് ഫോട്ടോഗ്രഫറുമായ റോബർട്ടോ ഗാർഷ്യ റോയയാണ് ചിത്രമെടുത്തത്. ആമസോണിന്റെ ഭാഗമായിട്ടുള്ള, തെക്കുകിഴക്കൻ പെറുവിലെ ടംബോപാറ്റ ദേശീയ ഉദ്യാനത്തിൽ ഗവേഷണം നടത്തവെയാണു റോബർട്ടോയുടെ ക്യാമറയിൽ ചിത്രം പതിഞ്ഞത്. ഹോളിവുഡ് ചിത്രങ്ങളിലും മറ്റും സർവസാധാരണമാണ് സോംബി ജോണർ സിനിമകൾ. ഏതെങ്കിലും വിചിത്ര വൈറസുകളോ മറ്റോ മനുഷ്യ ശരീരത്തിൽ അതിക്രമിച്ചുകയറി, ശരീരത്തെയും സ്ഥിരബുദ്ധിയെയും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതും മറ്റു മനുഷ്യരിലേക്ക് ഇവ പടരുന്നതുമാണ് സോംബി ചിത്രങ്ങളുടെ പൊതുവെയുള്ള പശ്ചാത്തലം.

ADVERTISEMENT

കേവലം ഭാവനയ്ക്കപ്പുറം ഇത്തരം സംഭവങ്ങൾ ജന്തുലോകത്തുണ്ടോയെന്നുള്ള അന്വേഷണങ്ങൾ വളരെ വിചിത്രവും അവിശ്വസനീയവുമായ കണ്ടെത്തലുകളിലേക്കു പിന്നീട് നയിച്ചു. സോംബി വൈറസുകളെ പോലെയുള്ള സോംബി ഫംഗസുകൾ, ഈച്ചയുടെ ശരീരത്തിലേക്കു കടന്നുകയറുകയും അതിന്റെ ശാരീരിക പ്രവർത്തനങ്ങളെയും മനോവ്യാപാരങ്ങളെയും സ്വാധീനിക്കുകയും ചെയ്‌തെന്ന് റോബർട്ടോ ഗാർഷ്യ പറയുന്നു. ഇതിനു ശേഷം ഇത് തങ്ങൾക്ക് കൂടുതൽ അനുകൂലമായ സ്ഥലത്തേക്ക് ഈച്ചയെ നയിച്ചു. അവിടെയെത്തിയശേഷം ഈച്ചയുടെ ശരീരത്തിൽ നിന്നു ഫംഗസ് ഭാഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും കൂടുതൽ ഇരകളെ ആക്രമിച്ച് അവയുടെ ശരീരത്തിൽ അധിനിവേശം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.

ADVERTISEMENT

എന്‌റമോപഥോജനിക് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ ഫംഗസുകൾ. ചീവീടുകൾ പോലുള്ള കീടങ്ങളായ സികാഡകളിലും ഇത്തരം ഫംഗസുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിലെ ആൺകീടങ്ങളിൽ കയറിപ്പറ്റുന്ന ഫംഗസുകൾ താമസിയാതെ കീടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്ന് പെൺകീടങ്ങളാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആംഗ്യവിക്ഷേപം നടത്താനുള്ള പ്രത്യേക രാസവസ്തുക്കൾ ഇവ ആൺ സിക്കാഡകളുടെ ശരീരത്തിലേക്കു പ്രഹിപ്പിക്കും. ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒട്ടേറെ ആൺ സിക്കാഡകൾ ഇവയുമായി ഇണചേരാനെത്തുകയും ഫംഗസ് ഇവയിലേക്കെല്ലാം വ്യാപിക്കപ്പെടുകയും ചെയ്യും.

English Summary: Amazonian 'zombie' fungus bursts through fly's body in grisly, contest-winning photo