ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ നാളുകളേറെയായി പാക്കിസ്ഥാനിലെ ജനങ്ങളുടെ നെഞ്ചിൽ ഭയത്തിന്റെ പെരുമ്പറ മുഴക്കമാണ്. രണ്ടര മാസത്തോളം തുടർച്ചയായി പെയ്തിറങ്ങിയ മഴയ്ക്ക് ശമനമായിട്ടുണ്ടെങ്കിലും മഴക്കെടുതികൾ ഇപ്പോഴും തുടരുന്നു. എല്ലാം നഷ്ടപ്പെട്ട് ജീവൻമാത്രം ചേർത്തുപിടിച്ച്, തലചായ്ക്കാൻ ഇടംതേടി

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ നാളുകളേറെയായി പാക്കിസ്ഥാനിലെ ജനങ്ങളുടെ നെഞ്ചിൽ ഭയത്തിന്റെ പെരുമ്പറ മുഴക്കമാണ്. രണ്ടര മാസത്തോളം തുടർച്ചയായി പെയ്തിറങ്ങിയ മഴയ്ക്ക് ശമനമായിട്ടുണ്ടെങ്കിലും മഴക്കെടുതികൾ ഇപ്പോഴും തുടരുന്നു. എല്ലാം നഷ്ടപ്പെട്ട് ജീവൻമാത്രം ചേർത്തുപിടിച്ച്, തലചായ്ക്കാൻ ഇടംതേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ നാളുകളേറെയായി പാക്കിസ്ഥാനിലെ ജനങ്ങളുടെ നെഞ്ചിൽ ഭയത്തിന്റെ പെരുമ്പറ മുഴക്കമാണ്. രണ്ടര മാസത്തോളം തുടർച്ചയായി പെയ്തിറങ്ങിയ മഴയ്ക്ക് ശമനമായിട്ടുണ്ടെങ്കിലും മഴക്കെടുതികൾ ഇപ്പോഴും തുടരുന്നു. എല്ലാം നഷ്ടപ്പെട്ട് ജീവൻമാത്രം ചേർത്തുപിടിച്ച്, തലചായ്ക്കാൻ ഇടംതേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ നാളുകളേറെയായി പാക്കിസ്ഥാനിലെ ജനങ്ങളുടെ നെഞ്ചിൽ ഭയത്തിന്റെ പെരുമ്പറ മുഴക്കമാണ്. രണ്ടര മാസത്തോളം തുടർച്ചയായി പെയ്തിറങ്ങിയ മഴയ്ക്ക്  ശമനമായിട്ടുണ്ടെങ്കിലും മഴക്കെടുതികൾ ഇപ്പോഴും തുടരുന്നു. എല്ലാം നഷ്ടപ്പെട്ട് ജീവൻമാത്രം ചേർത്തുപിടിച്ച്, തലചായ്ക്കാൻ ഇടംതേടി വെള്ളത്തിനു നടുവിലൂടെ പതിനായിരങ്ങളാണ് അലയുന്നത്. ഇവരുടെ കണ്ണുകളിൽ നിഴലിക്കുന്നത് ശൂന്യത മാത്രം. പാക്കിസ്ഥാനിലേത് ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തിലെ വിവിധ ഭാഗങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുകയാണ്. കടുത്ത വരൾച്ചയും താപതരംഗവും യൂറോപ്യൻ രാജ്യങ്ങളെ വരിഞ്ഞുമുറുക്കുകയാണ്. ചരിത്രം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ പാക്കിസ്ഥാൻ നേരിടുന്നത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. കഴിഞ്ഞ രണ്ടര മാസമായി നിർത്താതെ പെയ്ത അസാധാരണ മഴയാണ് ഇവിടെ വില്ലനായത്. മൂന്നരക്കോടിയോളം ജനങ്ങൾ വീടുവിട്ടുപോകേണ്ടിവന്നതും ആയിരക്കണക്കിനാളുകൾ പ്രളയത്തിൽ കൊല്ലപ്പെട്ടതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനമാണ്  പ്രളയത്തിനു പിന്നിലലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. എന്താണ് പാക്കിസ്ഥാനിലെ പ്രളത്തിനു പിന്നിലെ യഥാർഥ കാരണം? കുസാറ്റിലെ റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം. ജി മനോജ് മനോരമ ഓൺലൈന്‍ പ്രീമയവുമായി സംസാരിക്കുന്നു.

∙ വില്ലനായത് അസാധാരണ മഴ

ഡോ. എം. ജി മനോജ്

ജൂൺ പകുതി മുതൽ സെപ്റ്റംബർ ആദ്യവാരം വരെ തുടർച്ചയായി പെയ്തിറങ്ങിയ അസാധാരണ മഴയാണ് രാജ്യത്തെ തകർത്തെറിഞ്ഞത്. തുടർന്ന്  2010ലെ പ്രളയത്തിനു ശേഷമുള്ള ഏറ്റവും വലിയ മഴക്കാലത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അന്ന് പാക്കിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളാണ് പ്രളയം തകർത്തെറിഞ്ഞത്. ഇത്തവണ തെക്കുകിഴക്കൻ പ്രദേശങ്ങളാണ് പ്രളത്തിൽ തകർന്നടിഞ്ഞത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും മഴയുടെ ആക്കം കൂട്ടി. പതിവിലും ശക്തമായിരുന്നു മഴ. ശരാശരി ഓരോ മൺസൂൺ കാലത്തും പെയ്യുന്നതിനേക്കാൾ മൂന്നിരട്ടി മഴയാണ് ഇക്കാലയളവിൽ പെയ്തത്. 240 ശതമാനം അധികമഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. ഓഗസ്റ്റ് 30ന് സിന്ധ് പ്രവിശ്യയിലെ പാഡിഡാനിൽ മാത്രം 24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് 1228 മില്ലീമീറ്റർ റെക്കോർഡ് മഴയാണ്. നദികളിലെ ജലനിരപ്പും അപകടകരമായ നിലയിലേക്കെത്തി.

ADVERTISEMENT

∙ മഴ ശക്തമാക്കിയത് ലാ നിന പ്രതിഭാസം

Image Credit: ABDUL MAJEED/ AFP

ലോകത്തു കാണപ്പെടുന്നതില്‍ ഏറ്റവും ശക്തമായ രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാ നിനയും എല്‍ നിനോയും. പസിഫിക്കിന്റെ ഭൂമധ്യരേഖയോടു ചേർന്നുള്ള മധ്യകിഴക്കൻ ഭാഗത്ത് അസാധാരണമായി താപനില ഉയരുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. ഇതിനു വിപരീതമായി ആ മേഖലയിലെ താപനില താഴുന്നതാണ് ലാ നിന. ഈ രണ്ടു പ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട ഇവ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ തകിടം മറിക്കും. ലാ നിന പ്രതിഭാസമാണ് നിലവിൽ പാക്കിസ്ഥാനിലെ മൺസൂൺ ശക്തി പ്രാപിക്കാനുണ്ടായ മറ്റൊരു കാരണം.

∙ പിടിമുറുക്കിയ ഉഷ്ണതരംഗം

Image Credit: RIZWAN TABASSUM/ AFP

ഇക്കഴിഞ്ഞ വേനലിൽ രാജ്യം കടന്നുപോയത് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലൂടെയായിരുന്നു. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ കഴിഞ്ഞ മേയ് ജൂൺ മാസങ്ങളിൽ വിവിധയിടങ്ങിലെ താപനില 47 ഡിഗ്രിക്കും മുകളിലെത്തിയിരുന്നു. ഈ മേഖലകളിൽ തെർമൽ ലോ എന്ന പ്രതിഭാസം ശക്തിപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി ചൂട് ക്രമാതീതമായി ഉയർന്നതോടെ വായുവിന്റെ മർദം കുറയുകയും അവിടെ വലിയ തോതിൽ മഴമേഘങ്ങളുടെ രൂപീകരണം സംഭവിക്കുകയും ചെയ്തു. തെർമൽ ലോ രൂപപ്പെട്ടതോടെ ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നുമുള്ള ഈർപ്പമേറിയ വായു പ്രവാഹം ഈ മേഖലയിലേക്ക് കൂടുതലായെത്തി. ഇത് കനത്ത മഴപ്പെയ്ത്തിനും പിന്നാലെയുള്ള രൂക്ഷമായ പ്രളയത്തിനും കാരണമായി. താൽക്കാലികമായ ഒരു പ്രതിഭാസമായിരുന്നില്ല ഇത്. ദിവസങ്ങളോളം ഉഷ്ണതരംഗം നീണ്ടു നിന്നു. ഈ മേഖലകളിലെ മഞ്ഞുപാളികളുടെ ഉരുകലിനും ഉഷ്ണതരംഗം കാരണമായി.

ADVERTISEMENT

പാക്കിസ്ഥാനിൽ ഇപ്പോൾ സംഭവിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രളയം രാജ്യത്തിന്റെ ഒരു നൂറ്റാണ്ടു ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. മൂന്നരക്കോടിയോളം ജനങ്ങൾ വീടുവിട്ടുപോകേണ്ടിവന്നതും ആയിരക്കണക്കിനാളുകൾ പ്രളയത്തിൽ കൊല്ലപ്പെട്ടതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനമാണ്  പ്രളയത്തിനു പിന്നിലലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഏപ്രിൽ, മേയ് മാസങ്ങളിൽ പാക്കിസ്ഥാനിൽ ഉഷ്ണതരംഗം ഉടലെടുത്തിരുന്നു. രാജ്യത്തെ പല സ്ഥലങ്ങളിലെയും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. താൽക്കാലികമായ ഒരു പ്രതിഭാസമായിരുന്നില്ല ഇത്. ഈ താപതരംഗവും കുറേനാൾ നീണ്ടു നിന്നു. പാക്കിസ്ഥാനിലെ നഗരമായ ജാക്കോബാബാദിൽ മാത്രം താപനില 51 ഡിഗ്രിയായി. ചൂടേറിയ വായുവിന് കൂടുതൽ നീരാവിയെ വഹിക്കാൻ സാധിക്കും. അതിനാൽ, അക്കാലത്തു തന്നെ വരാൻ പോകുന്ന ഒരു വലിയ മഴപ്പെയ്ത്തിനെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധർ അന്നേ പ്രവചിച്ചിരുന്നു. ഇതും  ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് സാധാരണ പെയ്യുന്ന മൺസൂൺ കനക്കാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

∙ ഗതിമാറിയ ജെറ്റ് സ്ട്രീം

Image Credit: AAMIR QURESHI/ AFP

അന്തരീക്ഷത്തിന്റെ മേൽത്തട്ടിൽ നദികൾ വളഞ്ഞുപുളഞ്ഞ് ഒഴുകുന്നതുപോലെ സഞ്ചരിക്കുന്ന അതിശക്തമായ വായു പ്രവാഹമുണ്ട്. പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ഈ വായു പ്രവാഹത്തിന്റെ സഞ്ചാരപാത. ഇതിന്റെ ഗതി മാറിയതോടെ വടക്കു നിന്ന് തെക്കോട്ട് സഞ്ചരിച്ച ജെറ്റ്സ്ട്രീം തെക്കു നിന്ന് വടക്കോട്ട് സഞ്ചരിച്ച മൺസൂൺ കാറ്റുമായി കൂട്ടിമുട്ടി. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള തണുത്ത വായുവും ഉഷ്ണ മേഖലയില്‍ നിന്നുള്ള താപവായുവും പരസ്പരം അഭിമുഖമായി സഞ്ചരിച്ചെത്തി കൂട്ടി മുട്ടുന്ന ഭാഗത്ത് വലിയ മഴമേഘങ്ങൾ രൂപപ്പെടും. പാക്കിസ്ഥാന്റെ നിലവിലെ പ്രളയ ബാധിത മേഖലകളിലാണ് വായു പ്രവാഹങ്ങളുടെ ഈ സംഗമം സംഭവിച്ചത്. ഇതോടെ മേഘസ്ഫോടത്തിനു സമാനമായ മഴ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സംഭവിക്കുകയായിരുന്നു. വായു പ്രവാഹം മേഖലയിൽ തുടർന്നതാണ് അസാധാരണ മഴ മാസങ്ങളോളം സമാനമായ രീതിയിൽ പെയ്തിറങ്ങാൻ കാരണം.

ആഗോളതാപനം സൃഷ്ടിച്ച ആഘാതങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് വടക്കന്‍ മേഖലയിലുള്ള ജെറ്റ് സ്ട്രീമിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റമാണ്. ഭൂമിയില്‍ വടക്കന്‍ ധ്രുവമേഖലയോട് ചേര്‍ന്ന് നിരന്തരമായി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന കാറ്റിനെയാണ് ജെറ്റ് സ്ട്രീം എന്നു വിളിക്കുന്നത്. ഭൂമിയിലെ പ്രത്യേകിച്ചും വടക്കേ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടുന്ന മേഖലയിലെ കാലാവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ ജെറ്റ് സ്ട്രീമിന് നിര്‍ണായകമായ പങ്കുണ്ട്. വടക്ക് ധ്രുവപ്രദേശത്ത് നിന്നുള്ള തണുത്ത കാലാവസ്ഥയേയും, തെക്ക് ഭൂമധ്യരേഖാ മേഖലയില്‍ നിന്നുള്ള ഉയര്‍ന്ന താപനിലയുള്ള കാലാവസ്ഥയേയും നിയന്ത്രിച്ച് വേര്‍തിരിച്ച് നിര്‍ത്തുന്നത് ഈ ജെറ്റ് സ്ട്രീമാണ്. ഈ മേഖലയിലെ താപനില നിര്‍ണയിക്കുന്നതില്‍ ജറ്റ് സ്ട്രീമുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. ജെറ്റ് സ്ട്രീം രണ്ടായി വഴിപിരിഞ്ഞതാണ് യൂറോപ്പ് പോലെ ശൈത്യകാലാവസ്ഥയുള്ള മേഖലകളില്‍ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗങ്ങളും ഉണ്ടാകാനുള്ള പ്രധാന കാരണം. 

ജെറ്റ് സ്ട്രീമിലുണ്ടാകുന്ന മാറ്റം താപനിലയിലെ വർധനവും വരള്‍ച്ചയുമെല്ലാം പല ഇരട്ടിയാക്കും. ഇതിന് പുറമെ അപ്രതീക്ഷിത പേമാരികളും വെള്ളപ്പൊക്കവും നാശം വിതയ്ക്കും.

ADVERTISEMENT

യൂറോപ്പിലാകെമാനം ഈ മാറ്റങ്ങൾ പ്രകടമായിത്തുടങ്ങി. കൂടാതെ വടക്കന്‍ യൂറോപ്പിലും സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളിലും പേമാരിയും വെള്ളപ്പൊക്കവും പതിവാകുമെന്നും ജെറ്റ് സ്ട്രീമുകളുടെ ഗതിമാറ്റത്തെക്കുറിച്ചുള്ള പഠനങ്ങൾ മുന്നറിയിപ്പു നല്‍കിയിരുന്നു. 2010ൽ റഷ്യയിൽ രൂക്ഷമായ ഉഷ്ണതരംഗം ഉടലെടുത്തിരുന്നു. അതേ സമയം തന്നെയാണ് പാക്കിസ്ഥാനിൽ വലിയ പ്രളയം സംഭവിച്ചത്. ജെറ്റ് സ്ട്രീമുകളുടെ പ്രവാഹത്തിലുണ്ടായ മാറ്റങ്ങൾ തന്നെയാണ് അന്നും അതിരൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമായത്. 2022ലും സമാനമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഭൂമി മുഴുവന്‍ കറങ്ങി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന വായുപ്രവാഹങ്ങളാണ് ജെറ്റ് സ്ട്രീമുകള്‍. 

∙ ഇന്ത്യയിലും മഴയെത്തിക്കുന്ന ജെറ്റ് സ്ട്രീം!

Image Credit: RIZWAN TABASSUM/ AFP

ലോകത്തിന്‍റെ കാലാവസ്ഥയെ സ്വാധീനിക്കുന്നതില്‍ ഈ ജെറ്റ് സ്ട്രീമുകള്‍ക്കു പങ്കുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ ശൈത്യകാലത്ത് വടക്കന്‍ സംസ്ഥാനങ്ങളില്‍ മഴയെത്തിക്കുന്നത് ഈ ജെറ്റ് സ്ട്രീമുകളാണ്. കൂടതെ മണ്‍സൂണ്‍ പ്രതിഭാസത്തിലും ജെറ്റ് സ്ട്രീമുകള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല മെഡിറ്ററേനിയന്‍ ഉള്‍പ്പടെയുള്ള പല മേഖലകളിലെയും കൃഷി രീതികള്‍ പോലും ജെറ്റ് സ്ട്രീമുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഭൗമോപരിതലത്തില്‍ നിന്ന് 12000 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. സബ്– ട്രോപ്പിക്കൽ ജെറ്റ് സ്ട്രീമെന്നാണ് എവറസ്റ്റിലൂടെ കടന്നു പോകുന്ന ജെറ്റ് സ്ട്രീമിനെ വിളിക്കുന്നത്. വളരെ നേര്‍ത്തതും വേഗത്തില്‍ കടന്നു പോകുന്നതുമായ വായുപ്രവാഹമാണ് ജെറ്റ് സ്ട്രീമുകള്‍. ജെറ്റ് സ്ട്രീമിലുണ്ടാകുന്ന മാറ്റം താപനിലയിലെ വർധനവും വരള്‍ച്ചയുമെല്ലാം പല ഇരട്ടിയാക്കും. ഇതിന് പുറമെ അപ്രതീക്ഷിത പേമാരികളും വെള്ളപ്പൊക്കവും നാശം വിതയ്ക്കും. ജെറ്റ് സ്ട്രീമിനോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളായതിനാല്‍ വടക്കേ അമേരിക്കയിലും യൂറോപ്പിലുമാകും ഏറ്റവുമധികം രൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങള്‍ അനുഭവപ്പെടുക. യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വരള്‍ച്ചയും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കവും ഇതുമൂലം സംഭവിക്കും.

∙ ഉരുകുന്ന മഞ്ഞുപാളികൾ

Image Credit: RIZWAN TABASSUM/ AFP

ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ വളരെയെധികം മഞ്ഞുപാളികളുള്ള ഒരു പ്രദേശമാണ് പാക്കിസ്ഥാന്റെ വടക്കൻ ഭാഗങ്ങൾ. ഏകദേശം 7200 മഞ്ഞുപാളികൾ ഇവിടെയുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടായ ഉയർന്ന താപനില മഞ്ഞുപാളികളുടെ ഉരുകൽ വേഗത്തിലാക്കി. ഇതോടൊപ്പം ഓഗസ്റ്റ് അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും പാക്കിസ്ഥാന് വിനയായി. ഇതെത്തുടർന്ന് വമ്പൻ മഴപ്പെയ്ത്ത് രാജ്യത്തിന്റെ തീരദേശനഗരങ്ങളിൽ സംഭവിച്ചു. പ്രതിവർഷം ലഭിക്കുന്ന മഴയുടെ ഇരട്ടി അളവിലുള്ള മഴ ഈ ചുരുങ്ങിയ കാലയളവിൽ പാക്കിസ്ഥാനിൽ സംഭവിച്ചു. തെക്കൻ പ്രവിശ്യകളായ സിന്ധിലും ബലൂചിസ്ഥാനിലും ശരാശരി മഴപ്പെയ്ത്തിന്റെ അഞ്ചിരട്ടി മഴയാണ് ഈ കാലയളവിൽ പെയ്തത്. ഇതും വലിയ പ്രളയത്തിനു വഴിവച്ചു.

∙ മഴക്കെടുതി സമ്മാനിച്ച നഷ്ടങ്ങൾ

Image Credit: RIZWAN TABASSUM/ AFP

ഒരു കോടിയിലധികം ജനങ്ങളാണ് ഇവിടെ ഭവനരഹിതരായത്. സിന്ധ് പ്രവിശ്യയിലാണ്  നഷ്ടങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. 11 ലക്ഷത്തിലധികം  വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അഞ്ചരലക്ഷത്തിലധികം വീടുകൾ പൂർണമായും തകർന്നു. താറുമാറായ റോഡുകളും നിരവധിയാണ്. 577 പേർക്കാണ് ഇവിടെ മാത്രം ജീവൻ നഷ്ടമായത്. 30 ലക്ഷം ഏക്കർ കൃഷിഭൂമിയും നശിച്ചു. സ്കൂളുകൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ച കേടുപാടുകൾ മൂലം 3.5 ലക്ഷത്തോളം കുട്ടികളുടെ പഠനവും അനിശ്ചിതാവസ്ഥയിലായി. 5500 സ്കൂളുകൾ ദുരിതാശ്വാസ ക്യംപുകളായി പ്രവർത്തിക്കുന്നുണ്ട്. 12000 ആളുകൾക്ക് മഴക്കെടുതിയിൽ പരുക്കേറ്റു. ഇതിൽ 4000 കുട്ടികളും ഉൾപ്പെടുന്നു. മഴക്കെടുതികൾ മൂലം 1000 കോടിയുടെ നാശനഷ്ടങ്ങൾ രാജ്യത്ത് സംഭവിച്ചതായാണ് മന്ത്രി അഹ്സാൻ ഇഖ്ബാലിന്റെ വിലയിരുത്തൽ. മഴക്കെടുതിയുടെ 40 ശതമാനവും നേരിട്ടത് സിന്ധ് പ്രവിശ്യയാണ്. 24 ശതമാനം ഖൈബർ പാക്ക്തുങ്ഖ്വാ മേഖലയും 22 ശതമാനം ബലൂചിസ്ഥാനും നേരിടേണ്ടി വന്നു. 81 ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ആറര ലക്ഷത്തിലധികം ആളുകളാണ് നിലവിൽ ദുരിതാശ്വാസ ക്യംപുകളിൽ കഴിയുന്നത്.

∙ മഴയിൽ മുങ്ങിയ കൃഷിയിടങ്ങൾ

Image Credit: FIDA HUSSAIN/ AFP

കഴിഞ്ഞ രണ്ടാശ്ചയായി പെയ്യുന്ന മഴയുടെ അളവിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും മഴക്കെടുതികൾ തുടരുകയാണ്. 12 ലക്ഷം ഹെക്ടർ കൃഷിയിടമാണ് സിന്ധ് പ്രവിശ്യയിൽ മാത്രം മഴയിൽ മുങ്ങിയത്. ഉപജീവന മാർഗമായ കന്നുകാലികൾ നഷ്ടപ്പെട്ടവരും ഏറെയാണ്. വെള്ളപ്പൊക്കത്തിൽ സംഭവിച്ച കൃഷിനാശവും വളർത്തുമൃഗങ്ങളുടെ നഷ്ടവും പാക്കിസ്ഥാന്റെ ഭക്ഷ്യസുരക്ഷയെത്തന്നെ ബാധിച്ചിട്ടുണ്ട്. അരിയും ഗോതമ്പും ഉള്ളിയും കൃഷി ചെയ്യുന്ന പാടങ്ങൾ നശിച്ചതിനാൽ രാജ്യത്തിന്റെ കരുതൽ ഭക്ഷണത്തിൽ 65 ശതമാനം ഇടിവു വരുമെന്നാണു കണക്കാക്കപ്പെടുന്നത്. മഞ്ഞുകാലം ആസന്നമായിരിക്കുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. പ്രളയവും അതിനു മുൻപുണ്ടായ കടുത്ത താപതരംഗവും മൂലം പച്ചക്കറി കൃഷിയും പരുത്തി കൃഷിയും  വൻതോതിൽ നശിച്ചിരുന്നു. സിന്ധ് പ്രവിശ്യയിലെ കരിമ്പ് കൃഷിയും ഈന്തപ്പന കൃഷിയും പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്. പത്ത് ലക്ഷത്തോളം വളർത്തുമൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

പ്രളയത്തിനു പിന്നാലെ പാക്കിസ്ഥാനെ അലട്ടുന്ന മറ്റൊരു സംഗതി പടരുന്ന ജലജന്യ സാംക്രമിക രോഗങ്ങളാണ്. ആറരലക്ഷത്തിലധികം പേർക്ക് പലവിധത്തിലുള്ള അണുബാധകളും രോഗങ്ങളും ഉണ്ടായിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. വയറിളക്കവും ത്വക്ക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും പടർന്നുപിടിക്കുകയാണ്. അരലക്ഷത്തോളം ഗർഭിണികൾ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്നാണു കണക്ക്. പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച സിന്ധ് മേഖലയിലാണ് പ്രതിസന്ധികൾ കൂടുതലുള്ളത്. സെപ്റ്റംബർ ആദ്യവാരത്തോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ദുരിതങ്ങൾ തുടരുകയാണ്. എല്ലാം തകർത്തെറിഞ്ഞ പ്രളയത്തിൽ നിന്ന് കര കയറാൻ പാക്കിസ്ഥാന് ഏറെ കാത്തിരിക്കേണ്ടിവരും. 

Image Credit: AKRAM SHAHID/ AFP

English Summary: Pakistan floods: what caused Pakistan's monster monsoon?