ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരമേഖലയിലെ മക്വാറി ഹാർബറിലെ മണൽത്തിട്ടയിൽ കുടുങ്ങി ചത്തത് ഇരുനൂറോളം തിമിംഗലങ്ങൾ. ബുധനാഴ്ചയാണ് 230 തിമിംഗലങ്ങൾ അടങ്ങുന്ന കൂട്ടം തീരമേഖലയിൽ കുടുങ്ങിയത്. തിമിംഗലങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. സമുദ്രജീവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരമേഖലയിലെ മക്വാറി ഹാർബറിലെ മണൽത്തിട്ടയിൽ കുടുങ്ങി ചത്തത് ഇരുനൂറോളം തിമിംഗലങ്ങൾ. ബുധനാഴ്ചയാണ് 230 തിമിംഗലങ്ങൾ അടങ്ങുന്ന കൂട്ടം തീരമേഖലയിൽ കുടുങ്ങിയത്. തിമിംഗലങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. സമുദ്രജീവി സംരക്ഷകരുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യം തുടരുകയാണ്.

ADVERTISEMENT

കുടുങ്ങിക്കിടക്കുന്നവയെല്ലാം പൈലറ്റ് വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളാണ്. 230 തിമിംഗലങ്ങളിൽ 35 എണ്ണം മാത്രമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്ന സമയത്ത് ജീവനോടെ അവശേഷിച്ചത്. ഇവയിൽ 32 എണ്ണത്തിനെ രക്ഷിച്ച് തിരികെ കടലിലേക്ക് അയക്കാൻ സാധിച്ചതായി ദൗത്യസംഘം പറയുന്നു. ശേഷിക്കുന്ന മൂന്ന് തിമിംഗലങ്ങൾ തീരത്തിന്റെ  പടിഞ്ഞാറെ അറ്റത്താണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തകർക്ക് ഇവിടേക്കെത്തിച്ചേരാൻ ബുദ്ധിമുട്ടുകളുണ്ട്. വേലിയേറ്റമാണ് പ്രധാന തടസ്സം. അതിനാൽ നാളെ പുലർച്ചെ മാത്രമേ ഇവയെ രക്ഷിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കാനാവൂ.

ADVERTISEMENT

ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലങ്ങളുടെ ജഡങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ടാസ്മാനിയയിൽ ഈയാഴ്ച ഇത് രണ്ടാം തവണയാണ് തിമിംഗലങ്ങൾ കൂട്ടമായി കുടുങ്ങി കിടക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രണ്ടു ദിവസങ്ങൾക്കു മുൻപ് മറ്റൊരു ബീച്ചിൽ സ്പേം വെയ്ൽ ഇനത്തിൽപ്പെട്ട ഒരു ഡസനിലധികം തിമിംഗലങ്ങളെ മണൽത്തിട്ടയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ടാസ്മാനിയയിൽ ഏറ്റവും അധികം തിമിംഗലങ്ങൾ കൂട്ടമായി കുടുങ്ങിക്കിടന്നത് 2020ലാണ്. 450 പൈലറ്റ് തിമിംഗലങ്ങളാണ് ആ വർഷം തീരത്തടിഞ്ഞത്.

ADVERTISEMENT

നിലവിൽ 32 തിമിംഗലങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ പലതും തിരികെ തീരത്തേയ്ക്കുതന്നെ മടങ്ങാൻ സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷണ ഏർപ്പെടുത്തിയിട്ടുള്ളതായും രക്ഷാദൗത്യസംഘം അറിയിക്കുന്നു. അതേസമയം തിമിംഗലങ്ങൾ തീരത്തു വന്നടിയുന്നതിന്റെ യഥാർഥ കാരണം ഇനിയും ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ തിമിംഗലക്കൂട്ടങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒന്ന് ഗതിമാറി സഞ്ചരിച്ചതിനെത്തുടർന്നാവാം ഇവ കൂട്ടമായി ആഴം കുറഞ്ഞ മേഖലകളിലേക്കെത്തുന്നതെന്നാണ് നിഗമനം.

പ്രത്യേക സംരക്ഷണം ആവശ്യമായ ജീവികളുടെ പട്ടികയിൽ പെടുന്നതിനാൽ തിമിംഗലങ്ങളെ ചത്തനിലയിൽ കണ്ടെത്തിയാലും അനുവാദമില്ലാതെ അവയുടെ ജഡങ്ങൾ കൈകാര്യം ചെയ്യുന്നതുപോലും കുറ്റകരമാണ്. അതിനാൽ തിമിംഗലങ്ങൾ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശത്തേക്കുള്ള പ്രധാന റോഡിലെ ഗതാഗതം നിർത്തലാക്കി. സ്ഥലത്ത് പൊലീസ് സംഘം പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Nearly 200 stranded pilot whales die on Tasmanian beach but dozens saved and returned to sea