നമുക്കു ചുറ്റും എത്ര മരങ്ങളുണ്ട്? അവയിൽ എത്രയെണ്ണം നമ്മൾ പല ആവശ്യങ്ങൾക്കായി മുറിക്കുന്നു. റോഡു വികസനത്തിന്റെ പേരിൽ തണൽവൃക്ഷങ്ങൾ മുറിച്ചപ്പോൾ അതിന്റെ മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായ സംഭവത്തിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാൽ, റോഡിന് വീതികൂട്ടാനും കെട്ടിടം

നമുക്കു ചുറ്റും എത്ര മരങ്ങളുണ്ട്? അവയിൽ എത്രയെണ്ണം നമ്മൾ പല ആവശ്യങ്ങൾക്കായി മുറിക്കുന്നു. റോഡു വികസനത്തിന്റെ പേരിൽ തണൽവൃക്ഷങ്ങൾ മുറിച്ചപ്പോൾ അതിന്റെ മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായ സംഭവത്തിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാൽ, റോഡിന് വീതികൂട്ടാനും കെട്ടിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്കു ചുറ്റും എത്ര മരങ്ങളുണ്ട്? അവയിൽ എത്രയെണ്ണം നമ്മൾ പല ആവശ്യങ്ങൾക്കായി മുറിക്കുന്നു. റോഡു വികസനത്തിന്റെ പേരിൽ തണൽവൃക്ഷങ്ങൾ മുറിച്ചപ്പോൾ അതിന്റെ മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായ സംഭവത്തിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാൽ, റോഡിന് വീതികൂട്ടാനും കെട്ടിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്കു ചുറ്റും എത്ര മരങ്ങളുണ്ട്? അവയിൽ എത്രയെണ്ണം നമ്മൾ പല ആവശ്യങ്ങൾക്കായി മുറിക്കുന്നു. റോഡു വികസനത്തിന്റെ പേരിൽ  തണൽവൃക്ഷങ്ങൾ മുറിച്ചപ്പോൾ അതിന്റെ മുകളിൽ കൂടുകൂട്ടിയിരുന്ന പക്ഷികളുടെയും കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടമായ സംഭവത്തിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാൽ, റോഡിന് വീതികൂട്ടാനും കെട്ടിടം നിർമിക്കാനും മറ്റുമായി മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ ആ മരം മറ്റൊരിടത്തേക്ക് മാറ്റി നടുന്നതിനെപ്പറ്റി ചിന്തിച്ചാലോ? പല സ്ഥലങ്ങളിലെയും ആളുകൾ അങ്ങനെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ആലപ്പുഴ പുന്നപ്രയ്ക്കു സമീപം ദേശീയപാത വികസനത്തിനായി മുറിക്കേണ്ടിയിരുന്ന ഒരു ആൽമരം മറ്റൊരിടത്തേക്ക് മാറ്റിനട്ട് സംരക്ഷിക്കാനൊരുങ്ങുകയാണ് ഒരുകൂട്ടം ആളുകൾ. അതിനായി ജില്ലാ കലക്ടർക്ക് അപേക്ഷയും നൽകിക്കഴി‍ഞ്ഞു. അപേക്ഷ സ്വീകരിച്ച ജില്ലാ കലക്ടറാകട്ടെ, ഒരു മരം മാത്രമല്ല, കഴിയുന്നത്ര മരങ്ങൾ മാറ്റിനട്ടു സംരക്ഷിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പുന്നപ്രയിലേത് കൂടാതെ ആറോളം ആൽമരങ്ങൾ കൂടി മാറ്റിനടാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജയുടെ നിർദേശ പ്രകാരം മരം മാറ്റിനടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിൽ മുൻപ് ‘ചില മരങ്ങളും’ ഇത്തരത്തിൽ മാറ്റി നട്ടിട്ടുണ്ട്. നീലേശ്വരത്ത് 200 വർഷത്തിലധികം പഴക്കമുള്ള ആൽമരം ബേക്കൽ ബീച്ചിനു സമീപത്തേക്കാണ് മാറ്റി നട്ടത്. 

∙ ആലപ്പുഴയിൽ മരം മുറിക്കുന്നത് എന്തിന്?

ADVERTISEMENT

ആലപ്പുഴ ജില്ലയിൽ രണ്ടു പ്രധാന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മരങ്ങൾ മുറിക്കുന്നത്. ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിനായി തുറവൂർ മുതൽ കൃഷ്ണപുരം വരെ റോഡിനിരു വശവും സ്ഥലം ഏറ്റെടുത്ത് അവിടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിക്കുന്നുണ്ട്. ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായും മരങ്ങൾ മുറിക്കുന്നു. എസി റോഡിന്റെ നിർമാണ ആവശ്യങ്ങൾക്കായി 800 മരങ്ങൾ മുറിച്ചു. ഇനി നൂറിലധികം മരങ്ങൾ കൂടി മുറിക്കണം. ദേശീയപാതയുടെ വികസനത്തിനായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ആലപ്പുഴ ബൈപ്പാസ് രണ്ടാംഘട്ടത്തിന്റെ നിർമാണത്തിനായും മരങ്ങൾ മുറിക്കുന്നുണ്ട്. വലിയതോതിൽ മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരെ ചുരുക്കം ചിലർ ശബ്ദമുയർത്തി.

Image Credit: CasarsaGuru/Istock

∙ മരം എവിടെ?

ആലപ്പുഴ ജില്ലയിൽ ദേശീയപാത തുറവൂർ – കായംകുളം ഭാഗം വീതികൂട്ടി നാലുവരിയാക്കി ഉയർത്തുന്നതിനു വേണ്ടിയാണ് മരം മുറിക്കുന്നത്. ജില്ലയിൽ ദേശീയപാതയോരത്തു നിന്ന നൂറുകണക്കിന് തണൽമരങ്ങൾ ഇതിനകം മുറിച്ചു നീക്കി. മരങ്ങൾ മാറ്റിയ ശേഷമാണ് ദേശീയപാതയ്ക്കായി സ്ഥലം നിരപ്പാക്കുന്നത്. പുന്നപ്ര മിൽമയ്ക്കു സമീപമുള്ള ആൽമരം മുറിച്ചു മാറ്റരുതെന്നും സംരക്ഷിക്കണമെന്നുമാണ് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടത്. ഇതുപ്രകാരം ആൽമരം മുറിക്കുന്ന നടപടികൾ തൽക്കാലം വൈകിപ്പിക്കുകയാണ്. ജില്ലാ കലക്ടർ വി.ആർ. കൃഷ്ണതേജയ്ക്കാണ് മരം മറ്റെവിടേക്കെങ്കിലും മാറ്റി നടണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഹബീബ് തയ്യി‍ൽ അപേക്ഷ നൽകിയത്. ഈ മരത്തിന്റെ വണ്ണം കാരണം വനം വകുപ്പിന് അവരുടെ സംവിധാനങ്ങൾ ഉപയോഗിച്ച് മാറ്റിനടാൻ കഴിയില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഹബീബ് തയ്യിൽ സ്വന്തം ചെലവിൽ സൗകര്യമൊരുക്കി മരം മാറ്റി നടാനാണ് തീരുമാനിച്ചിട്ടുള്ളത്.

കേരളത്തിൽ മുൻപും ആൽ മാറ്റി നട്ടിട്ടുണ്ട്. നീലേശ്വരത്ത് 200 വർഷത്തിലധികം പഴക്കമുള്ള ആൽമരം ബേക്കൽ ബീച്ചിനു സമീപത്തേക്കാണ് മാറ്റി നട്ടത്. അവിടെയും ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മരം മാറ്റിനടേണ്ടി വന്നത്.

∙ എന്തുകൊണ്ട് ആൽ?

ADVERTISEMENT

ദേശീയപാതയ്ക്കായി ഒട്ടേറെ മരങ്ങൾ മുറിച്ചു മാറ്റിയിട്ടും ഈ ആലിനെ മാത്രം സംരക്ഷിക്കുന്നത് എന്തെന്ന ചോദ്യം പ്രസക്തമാണ്. 34 വർഷമാണ് ഈ ആലിന്റെ പ്രായം. മറ്റു പ്രത്യേകതകൾ ഒന്നുമില്ലാത്ത മരത്തെ മാറ്റി നടുന്നത് സസ്യജാലങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണെന്ന സന്ദേശം നൽകുന്നതാണ്. ശിഖരങ്ങൾ മുറിച്ചു മാറ്റി, വേര് അധികം നഷ്ടപ്പെടാതെ മാറ്റി നട്ടാൽ വീണ്ടും വളരും എന്നതാണ് ആലിന്റെ പ്രത്യേകത. മറ്റു മരങ്ങളെ അപേക്ഷിച്ച് കൂടുതൽ ഓക്സിജൻ പുറത്തുവിടും എന്നതും മാറ്റി നടാൻ തിരഞ്ഞെടുക്കാൻ കാരണമായെന്നു സാമൂഹിക പ്രവർത്തകൻ ഹബീബ് തയ്യിൽ പറഞ്ഞു. ആൽമരത്തിന്റെ വേര് കൂടുതൽ ആഴത്തിലേക്കു പോകാതെ പടർന്നു നിൽക്കുന്നവയാണ്. അതിനാൽ മരം പറിച്ചെടുക്കാൻ അധികം ആഴമുള്ള കുഴി എടുക്കേണ്ടതില്ല. ആൽമരത്തിൽ നിന്ന് വള്ളികൾ തൂങ്ങിയിറങ്ങി വേരുപോലെ ബലവത്തായി മാറുകയും മരത്തിന് ബലം നൽകുകയും ചെയ്യും. അതുകൊണ്ടുതന്നെ പിന്നീട് എപ്പോഴെങ്കിലും ശക്തമായ കാറ്റ് ഉണ്ടായാൽ മരം കടപുഴകാൻ സാധ്യത കുറവാണ്. കൂടുതൽ തണൽ, ഓക്സിജൻ, മാറ്റിനട്ടാൽ വളരാനുള്ള സാധ്യത കൂടുതൽ തുടങ്ങിയ ഘടകങ്ങളാണ് ആലിന് അനുകൂലമായത്. പുന്നപ്രയിൽ മാറ്റിനടേണ്ടത് പേരാലാണ്. ബാക്കിയുള്ളവ അരയാലും. അരയാലുകൾ മാറ്റി സ്ഥാപിക്കാൻ ക്ഷേത്രങ്ങളുമായി ചർച്ച നടത്തുന്നുണ്ട്. പുന്നപ്രയിലെ ആൽ മാറ്റിനടാൻ സമീപത്തെ സ്കൂളുകളുകളുമായും വണ്ടാനം മെഡിക്കൽ കോളജ് അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് വളപ്പിൽ എവിടെയെങ്കിലും ആൽ നടാൻ സ്ഥലം നൽകാമെന്ന് വാക്കാൽ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ഹബീബ് പറയുന്നത്.

∙ മാറ്റി നടീൽ എങ്ങനെ?

റോഡരികിലെ മരങ്ങളിൽ മാറ്റി നട്ടാൽ വളരും എന്നുറപ്പുള്ളവ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയാണ് ആദ്യ ഘട്ടം. മാറ്റി നടാനുള്ള സ്ഥലം, അവിടേക്കു മരം എത്തിക്കാനുള്ള വഴി, അവിടുത്തെ മണ്ണിന്റെ ഘടന തുടങ്ങിയവയും കണക്കിലെടുക്കും. ആൽമരങ്ങളാണെങ്കിൽ ക്ഷേത്രങ്ങൾക്കു സമീപം നടാനാകുമെന്നാണ് വിലയിരുത്തൽ. തുടർന്ന് മരത്തെ മറ്റൊരിടത്തേക്കു കൊണ്ടുപോകാൻ പാകത്തിനാക്കും. അതിനായി നീളമുള്ള വേരുകളും ശിഖരങ്ങളും മുറിച്ചുമാറ്റും. തുടർന്ന് വേരിനു ചുറ്റുമുള്ള മണ്ണ് സഹിതം ഇളക്കിയെടുക്കും. ചുറ്റുമുള്ള മണ്ണ് ഉൾപ്പെടെയാണ് മറ്റൊരിടത്ത് എത്തിച്ചു നടുന്നത്. മുൻപ് തയാറാക്കിയ കുഴിയിലേക്ക് ചുവട്ടിലെ മണ്ണ് ഉൾപ്പെടെ മരം ഇറക്കിവയ്ക്കുകയാണ് ചെയ്യുന്നത്. ക്രെയിന്റെ സഹായത്തോടെയാകും മരം പ്രത്യേക വാഹനത്തിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

Image Credit: mtcurado/Istock

∙ വലുപ്പം പ്രശ്നമാണ്!

ADVERTISEMENT

വലിയ മരങ്ങൾ ഒന്നും തന്നെ മാറ്റിനടുന്നില്ല. മാറ്റിനടാൻ തീരുമാനിച്ച ആൽമരങ്ങളിൽ ഏറ്റവും വലുപ്പം കൂടുതലുള്ളത് പുന്നപ്രയിൽ മിൽമയ്ക്കു സമീപത്തെ ആലിനാണ്. ബാക്കിയുള്ളവ 70 സെന്റീമീറ്ററിൽ താഴെ ചുറ്റളവുള്ളവയാണ്. അതിലും വലിയ മരങ്ങൾ മാറ്റി നടാൻ വനം വകുപ്പിന് സംവിധാനങ്ങളില്ലാത്തും അവ മറ്റൊരിടത്തേക്കു കൊണ്ടുപോകാൻ വലിയ വാഹനങ്ങൾ വേണ്ടിവരുന്നതും കാരണമാണ് വലിയ മരങ്ങൾ ഒഴിവാക്കുന്നത്. മാറ്റി നട്ടാൽ വളരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കിയാണ് മാറ്റി നടാനുള്ള മരങ്ങൾ തിരഞ്ഞെടുക്കുന്നത്. മരം മാറ്റി നടാൻ പ്രത്യേക ഫണ്ട് ഇല്ലെങ്കിലും കുറച്ചു മരങ്ങളെങ്കിലും മാറ്റി നട്ടു സംരക്ഷിക്കാനാണ് തീരുമാനം. മരം മാറ്റി നടാനുള്ള ചെലവ് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സ്പോൺസർമാർ എന്നിവരിൽ നിന്നായി കണ്ടെത്താനാണ് ശ്രമം. കേരളത്തിൽ മുൻപും ആൽ മാറ്റി നട്ടിട്ടുണ്ട്. നീലേശ്വരത്ത് 200 വർഷത്തിലധികം പഴക്കമുള്ള ആൽമരം ബേക്കൽ ബീച്ചിനു സമീപത്തേക്കാണ് മാറ്റി നട്ടത്. അവിടെയും ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മരം മാറ്റിനടേണ്ടി വന്നത്.

വികസനത്തിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ സന്ദേശമെന്ന നിലയില്‍ ഒരു ആല്‍മരം മറ്റൊരിടത്തേക്കു മാറ്റി നട്ടിരുന്നു. രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 12 വർഷം പ്രായമുള്ള മരം മാറ്റിനട്ടത്.

∙ നീലേശ്വരത്തെ ‘പറിച്ചു നടീൽ’

നീലേശ്വരത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി പിഴുതുമാറ്റിയ കൂറ്റൻ ആൽമരം 20 കിലോ മീറ്റർ അകലെ ബേക്കൽ ബീച്ചിലേക്ക് പറിച്ചു നട്ടിരുന്നു. നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിൽ 200 വർഷമായി തണൽ നൽ‌കിയ ആൽമരത്തെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് മാറ്റി നട്ടത്.‌ ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ ആണ് മരത്തെ ഏറ്റെടുത്തത്. ശിഖരങ്ങൾ വെട്ടി വേരിന് കാര്യമായ പരുക്കില്ലാതെ ജെസിബി ഉപയോഗിച്ച് പിഴുത ശേഷം മരം ക്രെയിനിന്റെ സഹായത്തോടെ ലോറിയിൽ കയറ്റി ബേക്കൽ ബീച്ചിലെത്തിച്ചു. 2006ൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു കവയിത്രി സുഗതകുമാരി നട്ട മാവ് ദേശീയപാത വികസനം നടക്കുന്നതിനാൽ പിഴുതെടുത്ത് അടുക്കത്തുബയൽ ഗവ.സ്കൂളിനു സമീപത്തേക്ക് മാറ്റിയിരുന്നു.മാവ് സംരക്ഷിക്കാൻ പീപ്പിൾസ് കലക്ടീവ് ഫോറം ഇടപെട്ട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ സഹായം തേടിയാണ് മാവ് മാറ്റിയത്. ദേശീയപാത തലപ്പാടി–ചെർക്കള റീച്ചിൽ നിർമാണം നടത്തുന്ന ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും സഹായത്തിനെത്തി. മണ്ണുമാന്തി ഉപയോഗിച്ച് മാവ് പിഴുതെടുത്ത ശേഷം ക്രെയിൻ ഉപയോഗിച്ചാണ് സ്കൂളിൽ തയാറാക്കിയ കുഴിയിൽ സ്ഥാപിച്ചത്.

Image Credit: mazzzur/Istock

∙ പാലക്കാട്ടും മരങ്ങൾ മുറിച്ചു നീക്കുന്നു

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് ചെർപ്പുളശ്ശേരി വഴി പോകുന്ന  മുണ്ടൂര്‍-തൂത റോഡ് കെഎസ്‌ടിപിയുടെ നേതൃത്വത്തില്‍ നവീകരിക്കുമ്പോള്‍ 2407 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടിവരുന്നത്. ഇതില്‍ 40 ശതമാനവും മാവാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ തണല്‍ നല്‍കിയിരുന്ന വമ്പന്‍ മാവുകള്‍ക്കാണു കോടാലി വീണത്. ഏതാണ്ട് 1800 മരങ്ങള്‍ ഇതിനോടകം മുറിച്ചു കഴിഞ്ഞു. ബാക്കിയുള്ളതും വരും ദിവസങ്ങളില്‍ മുറിച്ചുമാറ്റും. റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍  സന്ദേശമെന്ന നിലയില്‍ ഒരു ആല്‍മരം മറ്റൊരിടത്തേക്കു മാറ്റി നട്ടിരുന്നു. രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 12 വർഷം പ്രായമുള്ള മരം മാറ്റിനട്ടത്. മുറിച്ചുമാറ്റുന്ന മരങ്ങൾക്കു പകരമായി ആയിരത്തോളം മരത്തൈകൾ നട്ടതായി കെഎസ്ടിപി പറയുന്നു.

English Summary: Tree Transplantation; Alappuzha model that seems Promising