ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല ഡസിൽവയുടെ വിജയത്തിൽ ‘സ്പോ‍ഞ്ച് പോലെയായ ഭൂമിയുടെ ശ്വാസകോശം’ ആശ്വാസം കൊള്ളുന്നുണ്ടോ? ലോകത്തെ പരിസ്ഥിതി വാദികൾക്ക് ഏതായാലും ആശ്വാസമുണ്ട്. ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകൾ ലുല ഡസിൽവയുടെ മടങ്ങി വരവിൽ ആശ്വാസത്തിലാണെന്ന് പരിസ്ഥിതി സ്നേഹികളും പറയുന്നു. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുമെന്ന് തന്റെ ആദ്യ പ്രസംഗത്തിൽത്തന്നെ നിയുക്ത പ്രസിഡന്റ് ലുല പ്രഖ്യാപിച്ചു കഴിഞ്ഞു. ആമസോണും ബ്രസീലും തമ്മിൽ എന്താണു ബന്ധമെന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമേയുള്ളൂ– ബ്രസീലാണ് ആമസോണിന്റെ വിധി നിർണയിക്കുന്നത്. ‘‘ഭൂമിയിലെ ജീവജാലങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചിന്തിച്ചാൽ, വെട്ടി വീഴ്ത്തുന്ന മരങ്ങൾ തരുമെന്നു നിങ്ങൾ കരുതുന്ന ലാഭത്തിന്റെ എത്രയോ മടങ്ങു മൂല്യമാണു തലയുയർത്തി നിൽക്കുന്ന ഒരു മരത്തിന്. ജന്തു ജാലങ്ങളെ നശിപ്പിക്കുകയും മനുഷ്യജീവനെ അപകടത്തിലാക്കുകയും ചെയ്യുന്ന മെർക്കുറിയുടെ ചെലവിൽ വേർതിരിച്ച് എടുക്കുന്ന സ്വർണത്തേക്കാൾ എത്രയോ വലിയ വില തെളിഞ്ഞ് ഒഴുകുന്ന ഒരു നദിക്കുണ്ട്.’’– ബ്രസീൽ പ്രസി‍ഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ലുല ഡസിൽവ നടത്തിയ പ്രസംഗത്തിലെ വരികൾ ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹികൾക്കു നൽകിയ ആവേശം ചില്ലറയല്ല. ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പും ആമസോൺ കാടും തമ്മിലുള്ള ബന്ധം വിശദമായി വിലയിരുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ട് കോഓർഡിനേറ്ററും മലയാളിയുമായ ഷാജി തോമസ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലുല ഡസിൽവയുടെ വിജയത്തിൽ സ്പോ‍ഞ്ച് പോലെയായ ഭൂമിയുടെ ശ്വാസകോശം ആശ്വാസം കൊള്ളുന്നുണ്ടോ? ലോകത്തെ പരിസ്ഥിതി വാദികൾക്ക് ഏതായാലും ആശ്വാസമുണ്ട്. ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകൾ ലുല ഡസിൽവയുടെ മടങ്ങി വരവിൽ ആശ്വാസത്തിലാണെന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുമെന്നു തന്റെ ആദ്യ പ്രസംഗത്തിൽത്തന്നെ നിയുക്ത പ്രസിഡന്റ് ലുല പ്രഖ്യാപിച്ചു കഴിഞ്ഞു. ആമസോണും ബ്രസീലും തമ്മിൽ എന്തെന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമേയുള്ളൂ. ബ്രസീലാണ്  ആമസോണിന്റെ വിധി നിർണയിക്കുന്നത്.

ADVERTISEMENT

∙ ആമസോണിനെ ചേർത്ത് പിടിച്ച് ലുല

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ലുല ഡസിൽവ. ചിത്രം: AFP

‘‘ഭൂമിയിലെ ജീവജാലങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചിന്തിച്ചാൽ വെട്ടി വീഴ്ത്തുന്ന മരങ്ങൾ തരുമെന്നു നിങ്ങൾ കരുതുന്ന ലാഭത്തിന്റെ എത്രയോ മടങ്ങു മൂല്യമാണു തലയുയർത്തി നിൽക്കുന്ന ഒരു മരത്തിന്. ജന്തു ജാലങ്ങളെ നശിപ്പിക്കുകയും മനുഷ്യജീവനെ അപകടത്തിലാക്കുകയും ചെയ്യുന്ന മെർക്കുറിയുടെ ചെലവിൽ വേർതിരിച്ച് എടുക്കുന്ന സ്വർണത്തെക്കാൾ എത്രയോ വലിയ വില തെളിഞ്ഞ് ഒഴുകുന്ന ഒരു നദിക്കുണ്ട്.’’– ബ്രസീൽ പ്രസി‍ഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ലുല ഡസിൽവ നടത്തിയ പ്രസംഗത്തിലെ വരികൾ ലോകമെങ്ങുമുള്ള പരിസ്ഥിതി സ്നേഹികൾക്കു നൽകിയ ആവേശം ചില്ലറയല്ല.

ഒരു കേരളത്തിന്റെ വലുപ്പത്തിലാണ് ഓരോ വർഷവും ആമസോൺ നശിപ്പിക്കപ്പെടുന്നത്. ജൈർ ബൊൽസൊനാരോയുടെ ഭരണകാലത്ത് ആമസോൺ വനങ്ങളുടെ നാശം എത്രത്തോളമായിരുന്നെന്ന് ഈ കണക്കുകളിൽനിന്നു വ്യക്തം.

ആമസോൺ മഴക്കാടുകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന നിലപാടുകളിൽ നിന്നു ബ്രസീലൽ പിന്നാക്കം പോകുമെന്നു ലോകമെങ്ങുമുള്ള ജനതയ്ക്ക് ഒപ്പം ബ്രസീലിലുള്ളവരും പ്രതീക്ഷിക്കുന്നു. വിജയിയായി പ്രഖ്യാപിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ ആമസോൺ വനം സംരക്ഷിക്കുന്ന കാര്യത്തിൽ ലുല ഡസിൽവ നടത്തിയ പ്രഖ്യാപനങ്ങളാണ് ഇവർ‍ക്കു പ്രതീക്ഷ നൽകുന്നത്. തീവ്ര വലതുപക്ഷമായ നിലവിലെ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ ആമസോൺ വനത്തിലെ ഘനന, കാർഷിക പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന നിലപാടാണു സ്വീകരിച്ചിരുന്നത്. ആമസോൺ വനത്തിലെ കാട്ടുതീ അടക്കമുള്ള ഇടപെടലുകൾക്കു ബൊൽസൊനാരോയുടെ നിലപാടുകളുടെ മൗനാനുവാദമുണ്ടായിരുന്നു.

ADVERTISEMENT

ഷാജി തോമസ്

ആമസോണിലെ വന നശീകരണത്തിനു വേണ്ടി പോരാടാൻ ആദ്യ പ്രസംഗത്തിൽ ലുല പറയുന്നു. ആമസോണിലെ നിരീക്ഷണം പുനഃസ്ഥാപിക്കും. അനുചിതമായ കാർഷിക അധിനിവേശം, മരംമുറിക്കൽ, അനധികൃത ഖനനങ്ങൾ എന്നിങ്ങനെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. ആമസോൺ മേഖലയിലെ ജനസമഹത്തിന്റെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കും. ആമസോണിലെ പരമാധികാരം നിലനിർത്തി തന്നെ രാജ്യാന്തര സഹകരണത്തിനു തയാറാണ്. ആമസോൺ സംബന്ധിച്ചു സുപ്രധാന പ്രഖ്യാപനങ്ങൾ ലുല ആദ്യ പ്രസംഗത്തിൽത്തന്നെ നടത്തി.

∙ ഒരു വർഷം നശിക്കുന്നത് ഒരു കേരളം

ADVERTISEMENT

ഒരു കേരളത്തിന്റെ വലുപ്പത്തിൽ ഓരോ വർഷവും ആമസോൺ നശിപ്പിക്കപ്പെട്ടു. ജൈർ ബൊൽസൊനാരോയുടെ ഭരണകാലത്ത് ആമസോൺ വനങ്ങളുടെ നാശം എത്രത്തോളമെന്ന് ഈ കണക്കുകളിൽ നിന്നു വ്യക്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ട് കോഓർഡിനേറ്ററും മലയാളിയുമായ ഷാജി തോമസ് പറയുന്നു. ബ്രസീലിലെ പാരാ സ്റ്റേറ്റിലെ സാന്റാറെം സിറ്റിയിൽ സ്ഥിരതാമസക്കാരനായ ഷാജി തോമസ് ആമസോൺ വനത്തിനും അതിലെ തദ്ദേശീയരായ ജനസമൂഹത്തിനും വേണ്ടി വർഷങ്ങളായി പോരാട്ടം നടത്തുന്നയാളാണ്.ഗ്രീൻ ക്ലൈമറ്റ് ഫണ്ടിന്റെ പ്രവർത്നം വഴി 10 ലക്ഷം മരങ്ങൾ ആമസോണിൽ വച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാജി തോമസ് ഇപ്പോൾ. പാരാ സ്റ്റേറ്റിൽ നിന്ന് ബ്രസീൽ തിരഞ്ഞെടുപ്പിലെ ഹരിത പ്രഭാവം ഷാജി തോമസ് വിലയിരുത്തുന്നു:  

ആമസോൺ വനത്തിലെ കാട്ടുതീ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ഫ്രഞ്ചു കമ്പനിയുടെ പേനകൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചിട്ടുണ്ട് ബെൽസൊനാരോ.

∙ ബ്രസീൽ ആണ് ആമസോണിന്റെ രക്ഷകർ

Image Credit: Photo700BR / Shutterstock

ആമസോണിന്റെ മൂന്നിൽ രണ്ടു ഭാഗവും ബ്രസീലിലാണ്. ജൈർ ബൊൽസൊനാരോയുടെ ഭരണകാലത്ത് ആമസോൺ നശീകരണവുമായി ബന്ധപ്പെട്ട കേസുകളിൽ നടപടികൾ എടുക്കാറില്ലായിരുന്നു. 95 ശതമാനം കേസുകളും നിസാരമെന്ന തരത്തിൽ വിട്ടു കളഞ്ഞിരുന്നു. ഇതു കയ്യേറ്റക്കാർക്ക് അനുകൂലമായി. ഫോറസ്റ്റ് പൊലീസിനു നൽകിയിരുന്ന ഫണ്ട് കാര്യമായി വെട്ടിക്കുറച്ചു.

∙ കാട്ടുതീ മനുഷ്യ നിർമിതം

ആമസോൺ വനങ്ങൾ കത്തിയെരിഞ്ഞ വാർത്തകൾ നിങ്ങളിൽ പലരും അറിഞ്ഞിട്ടുണ്ടാകും. മഴക്കാടുകളായ ആമസോൺ വനം കത്തിക്കാതെ സ്വാഭാവികമായി കത്തില്ല. മൈനിങ് ലോബി, കയ്യേറ്റക്കാർ എന്നിവരാണ് ഇതിനു പിന്നിൽ. ആമസോൺ കയ്യേറി അവിടെ ഖനനം നടത്തി വലിയ ലാഭം കൊയ്യാനാണു ശ്രമം നടത്തിയത്. കൂടാതെ അനധികൃത കൃഷിയും വ്യാപിച്ചു. 20 വർഷത്തെ നാശമാണു വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടന്നത്.

Image Credit: Richard Whitcombe / Shutterstock

∙ ആമസോൺ മരുഭൂമിയാകും

മേൽമണ്ണ് നീങ്ങിക്കഴിഞ്ഞാൽ ആമസോൺ നിറയെ മണലാണ്. 10 മില്യൺ വർഷങ്ങൾക്കു മുൻപ് ആമസോൺ കടലായിരുന്നു. വന നശീകരണത്തിന്റെ ഭാഗമായി മേൽമണ്ണ് ഇല്ലാതായി മണൽ തെളിഞ്ഞാൽ ആമസോൺ മരുഭൂമിയായി മാറും. പിന്നീട് ആമസോണിന്റെ സ്വാഭാവിക പ്രകൃതി വീണ്ടെടുക്കാൻ സാധിക്കില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

Image Credit: leandromery/ Shutterstock

∙ അന്തരം വർധിച്ചു. ജനം വോട്ടു ചെയ്തു

ബൊൽസൊനാരോയുടെ തീവ്ര വലതു പക്ഷ നിലപാടുകൾ വ്യവസായികൾ അടക്കമുള്ളവര്‍ക്കു സഹായമായി. എന്നാൽ ദാരിദ്യം വർധിച്ചു. വോട്ടിങ് പാറ്റേൺ നോക്കിയാൽ ദക്ഷിണ ബ്രസീസിലെ വ്യവസായ ലോകവും വലതു പക്ഷവും ബൊൽസൊനാരോയ്ക്ക് ഒപ്പമായിരുന്നു. എന്നാൽ വടക്കൻ ഭാഗത്തെ ആമസോൺ മേഖല അടക്കമുള്ള പ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും ലുലയ്ക്ക് ഒപ്പം നിന്നു. ദക്ഷിണ ഭാഗത്തെ ഗ്രാമങ്ങളിലും ലുല അനുകൂല നിലപാടെടുത്തു.

∙ പേനയെ പോലും വെല്ലുവിളിച്ച ബെൽസൊനാരോ

ആമസോൺ വനത്തിലെ കാട്ടുതീ സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ഫ്രഞ്ചു കമ്പനിയുടെ പേനകൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചിട്ടുണ്ട് ബെൽസൊനാരോ. ആമസോൺ മേഖലയിലെ തീപിടിത്തം രാജ്യാന്തര തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന ഫ്രഞ്ച് പ്രസി‍ഡന്റിന്റെ പ്രഖ്യാപനമാണു ബൊൽസെനാരോയെ ചൊടിപ്പിച്ചത്. ഫ്രഞ്ചു കമ്പനിയായ ബിക് ഉണ്ടാക്കുന്ന പേനകൾ ഉപയോഗിക്കല്ലെന്നും ബ്രസീൽ കമ്പനിയായ കോംപാക്ടർ ഉണ്ടാക്കുന്ന പേനകളായിരിക്കും ഉപയോഗിക്കുകയെന്നുമായിരുന്നു പ്രഖ്യാപനം.

∙ മരീന തിരിച്ചു വരുമോ

ലുല ഡസിൽവയുടെ മുൻഭരണ കാലത്തു 2003 മുതൽ 2008 വരെ ബ്രസീലിലെ പരിസ്ഥിതി മന്ത്രിയായിരുന്ന മരീന സിൽവ വീണ്ടും അതേ മന്ത്രി പദവിയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും  ഉറ്റു നോക്കുന്നത്. മരിയ ഒസ്മരീന ഡ സിൽവ വാസ് ഡെ ലിമ എന്ന 64കാരി മരീന ലോകമറിയപ്പെടുന്ന പരിസ്ഥിതി വാദിയാണ്. ലുല മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കാലത്ത് ആമസോണിലെ വമ്പൻ പ്രോജക്ടുകൾക്ക് എതിരെ ശക്തമായ നിലപാടാണു മരീന സ്വീകരിച്ചത്. ഇതിൽ ഭരണ കക്ഷിയിൽത്തന്നെ എതിർപ്പുണ്ടായിരുന്നു. അങ്ങനെയാണ് 2008ൽ മന്ത്രിസഭയിൽനിന്ന് മരീന രാജി വയ്ക്കുന്നത്. തുടർന്നു സസ്റ്റെയ്നബ്്‌ലിറ്റി നെറ്റ്‌വർക് പാർട്ടി എന്ന പാർട്ടി രൂപീകരിച്ച് മൂന്നു തവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ലുലയ്ക്ക് പിന്തുണ നൽകുകയാണു മരീന ചെയ്തത്. ഇതാണു മന്ത്രിസഭയിലേക്ക് മരീന തിരിച്ചു വരുമോ എന്ന ചോദ്യമുയരുന്നത്. ഇതു മരീന തള്ളിക്കളഞ്ഞിട്ടുമില്ല.

∙ ആമസോൺ വെറും കാടല്ല

40,000 സസ്യങ്ങൾ, 427 സസ്തനികൾ, 1300 പക്ഷികൾ, 25 ലക്ഷം പ്രാണി വർഗങ്ങൾ, 378 ഇനം ഉരഗങ്ങൾ, 400 ഉഭയജീവികൾ, 3000 ശുദ്ധജല മൽസ്യങ്ങൾ– ലോകത്തിന്റെ ജൈവ വൈവിധ്യത്തിന്റെ സൂക്ഷിപ്പുകാരാണ് ആമസോൺ വനം. 350 വ്യത്യസ്ത ഗോത്ര വിഭാഗങ്ങളിൽപ്പെട്ട 30 ലക്ഷം ജനങ്ങൾ നൂറ്റാണ്ടുകളായി ആമസോണിൽ ജീവിക്കുന്നു. ഇതിൽ ഘോരവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള ആമസോൺ. 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ആമസോൺ വനമേഖലയ്ക്ക് ഇന്ത്യയേക്കാൾ വലുപ്പമുണ്ട്. ബ്രസീൽ, ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനസ്വേല, സുരിനാം എന്നീ 9 രാജ്യങ്ങളിലായി ആമസോൺ പടർന്നു കിടക്കുന്നു. വനത്തോടു ചേർന്നുള്ള ബഫർ സോൺ കൂടി ചേർത്താൽ 70 ലക്ഷം ചതുരശ്ര കിലോമീറ്റർ വരും വിസ്തൃതി. ഇതിൽ മൂന്നിൽ രണ്ടും ബ്രസീലിലാണ്. ലോകത്തു സമുദ്രങ്ങളിലേക്കെത്തുന്ന നദീ ജലത്തിൽ 15 ശതമാനവും 6600 കിലോമീറ്റർ ഒഴുകുന്ന ആമസോൺ നദിയിലേതാണ്.

English Summary: Lula victory spurs hope for Amazon, fight against climate crisis