കാലാവസ്ഥ വ്യതിയാനം തടയാനുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വ്യക്തിപരമായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും? – ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമതു‌ കാലാവസ്ഥ വാർഷിക ഉച്ചകോടി(COP 27)യിൽ എല്ലാ ദിവസവും ഞങ്ങൾ നേരിടുന്ന ചോദ്യമാണിത്. ആ ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ വ്യതിയാനം തടയാനുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വ്യക്തിപരമായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും? – ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമതു‌ കാലാവസ്ഥ വാർഷിക ഉച്ചകോടി(COP 27)യിൽ എല്ലാ ദിവസവും ഞങ്ങൾ നേരിടുന്ന ചോദ്യമാണിത്. ആ ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരവരുടെ വിവിധ പദ്ധതികളിലൂടെ കാട്ടിത്തരുന്നു. നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും പുതിയ ആശയങ്ങളും ഇവിടെ പങ്കുവയ്ക്കപ്പെടുന്നു.

ADVERTISEMENT

ഇന്ത്യയിലെ തന്നെ ഒരു റിന്യൂവബിൾ എനർജി കമ്പനി ഉടമയുമായി സംസാരിക്കാൻ അവസരമുണ്ടായി. അദ്ദേഹത്തിന്റെ ഫോക്കസ് യുവാക്കളിലായിരുന്നു. ഇരുപത്തിയേഴ് വർഷങ്ങളായി സമ്മേളനങ്ങൾ നടത്തിയിട്ടും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിധത്തിലുള്ള ഊർജം ലഭിച്ചിട്ടില്ലെന്നും യുവാക്കൾക്കു മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും മറ്റു പല വിഷയങ്ങളും കോർത്തിണക്കി ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന സെഷൻ സമീപകാലത്തെ ലോകക്രമത്തിന്റെ നേർകാഴ്ചയായി. കോടാനുകോടി രൂപ യുദ്ധത്തിനും സൈനിക ആവശ്യങ്ങൾക്കും ചെലവഴിക്കുന്നതിനു പകരം സാമ്പത്തികമായും വികസന രംഗത്തും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ വിശപ്പകറ്റാനും തൊഴിൽ രഹിതർക്ക് തൊഴിൽ നൽകാനും ആ രാജ്യങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും വിനിയോഗിക്കണമെന്ന് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്ക് പ്രതിനിധികൾ നിർദേശിച്ചു.

ADVERTISEMENT

മിക്ക രാജ്യങ്ങളുടെയും സംഘടനകളുടെയും പവലിയനുകൾ ഒരുക്കിയിട്ടുള്ള ബ്ലു സോണിലെയും ബിനിസസ് സ്ഥാപനങ്ങളുടെയും ഇന്നോവേഷൻ പ്രവർത്തനങ്ങളുടെയും കൂട്ടായ്മ ഒരുക്കിയിരിക്കുന്ന ഗ്രീൻ സോണിലെയും സന്ദർശനം ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നുനൽകുന്നതായിരുന്നു. ഈ പവലിയനുകളിലെ അർട്ട് വർക്ക് വളരെ പ്രശംസനീയമാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മണ്ണിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കി അവ ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിക്ക് ദോഷമാകാത്ത രീതിയിൽ ഉപയോഗപ്രദമാക്കുക എന്നിവയ്ക്കാണിവിടെ ഊന്നൽ നൽകുന്നത്.

ADVERTISEMENT

വിവിധ സ്റ്റാർട്ടപ്പുകളുടെ പവലിയനുകൾ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന ആശയങ്ങളും പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാന പരിഹാര മാർഗങ്ങളും നേരിൽ കണ്ട് മനസിലാക്കാൻ ഈ പവലിനയനുകളിൽ അവസരമുണ്ട്. പ്രതിനിധികൾക്ക് അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. COP 27 ഉച്ചകോടി ഒരു വലിയ അവസരമാണ്. കാലാവസ്ഥാ വ്യതിയാനം എന്ന പരിസ്ഥിതി പ്രശ്നം പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും അവയുടെ പ്രയോഗിക സാധ്യത വിലയിരുത്താനും അനുയോജ്യമായ മാർഗങ്ങൾ കണ്ടെത്തി ഏകോപിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനും ലോകരാജ്യങ്ങൾക്ക് കൈകോർക്കാനുള്ള ഒരിടമാണിത്.

തയാറാക്കിയത്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നിന്ന് എലിസബത്ത് ഈപ്പൻ

English Summary: Analysis: At COP27, nature protection takes root