ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളിൽ മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് തിമിംഗല സ്രാവുകൾ. ഒന്നും രണ്ടുമല്ല 18 മീറ്റർ വരെ നീളത്തിലാണ് ഇവ വളരുന്നത്. ഇത്രയധികം നീളവും അതിനൊത്ത ഭാരവുമുണ്ടെങ്കിലും വേണ്ടിവന്നാൽ ഇര പിടിക്കാനായി ശരീരം നേരെ മുകളിലേക്ക് ഉയർത്തി നിൽക്കാൻ ഇവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളിൽ മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് തിമിംഗല സ്രാവുകൾ. ഒന്നും രണ്ടുമല്ല 18 മീറ്റർ വരെ നീളത്തിലാണ് ഇവ വളരുന്നത്. ഇത്രയധികം നീളവും അതിനൊത്ത ഭാരവുമുണ്ടെങ്കിലും വേണ്ടിവന്നാൽ ഇര പിടിക്കാനായി ശരീരം നേരെ മുകളിലേക്ക് ഉയർത്തി നിൽക്കാൻ ഇവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഇത്തരത്തിൽ ഞൊടിയിടകൊണ്ട് ഒരു കൂട്ടം മത്സ്യങ്ങളെകളെഅകത്താക്കുന്ന ഒരു തിമിംഗല സ്രാവിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുഹ പോലെയുള്ള വായ തുറന്നുവച്ച് വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് സ്രാവ് ഉയർന്നു പൊങ്ങിവന്നിരിക്കുന്നത് വിഡിയോയിൽ കാണാം. മുകളിൽ നീന്തുകയായിരുന്ന ഒരുകൂട്ടം മീനുകളായിരുന്നു തിമിംഗല സ്രാവിന്റെ ലക്ഷ്യം. വലിയ വായ പിളർത്തി ഒറ്റയടിക്ക് അവിടെയുണ്ടായിരുന്ന മീനുകളെ അത്രയും അത് അകത്താക്കുകയും ചെയ്തു. സ്രാവ് വെള്ളം ഉള്ളിലേക്ക് വലിച്ചെടുത്തതോടെ മീനുകൾ രക്ഷപ്പെടാനാവാതെ കുടുങ്ങുകയായിരുന്നു.

വെറും നാല് സെക്കൻഡ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യമെങ്കിലും തിമിംഗലസ്രാവിന്റെ ഇരപിടിക്കുന്ന രീതി കണ്ട് കൗതുകം തോന്നിയ ആയിരക്കണക്കിനാളുകളാണ് അത് പങ്കുവയ്ക്കുന്നത്. ട്വിറ്ററിൽ മാത്രം ലക്ഷക്കണക്കിനാളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. തിമിംഗല സ്രാവിന്റെ ലഘുഭക്ഷണം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ലഘുഭക്ഷണം ഇതാണെങ്കിൽ സ്രാവ് കാര്യമായി ഒന്ന് ആഹാരം കഴിക്കാനിറങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്ന തരത്തിലാണ് പലരും രസകരമായ കമന്റുകൾ കുറിക്കുന്നത്.

ADVERTISEMENT

എന്നാൽ സമുദ്ര ജീവികളുടെ ഇത്തരം പെരുമാറ്റ രീതികൾ നമ്മെ മറ്റുപലതും ഓർമിപ്പിക്കുന്നുണ്ടെന്നും കമന്റ് ബോക്സിൽ ചിലർ കുറിക്കുന്നു. ഇതേ രീതിയിൽ ഇരപിടിക്കുന്ന ആയിരക്കണക്കിന് സമുദ്ര ജീവികൾ ഉണ്ടെന്നിരിക്കെ കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ  വലിയ അളവിൽ അവയുടെ വയറ്റിൽ എത്താനുള്ള സാധ്യതയുണ്ട്.  അത് വരുത്തി വച്ചേക്കാവുന്ന നാശം ചില്ലറയല്ല. സമുദ്ര മലിനീകരണം തടയേണ്ടതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് നാം മനസ്സിലാക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പൂർണ വളർച്ചയെത്തിയ !രു തിമിംഗല സ്രാവിന് 18000 കിലോഗ്രാമിന് മുകളിൽവരെ ഭാരമുണ്ടാകും. വലുപ്പത്തിൽ മുൻപന്മാരാണെങ്കിലും  പൊതുവേ സാവധാനത്തിലാണ് ഇവയുടെ സഞ്ചാരം. 80 മുതൽ 130 വർഷം വരെ ആയുർദൈർഘ്യമുണ്ട്. സമുദ്രത്തിലെ താരതമ്യേന ചൂടുള്ള മേഖലകളിലാണ് ഇവ പ്രധാനമായും വസിക്കുന്നത്.

ADVERTISEMENT

ADVERTISEMENT

English Summary: Whale shark gulps down several small fishes at once