ദിവസവും നൂറോളം യാത്രാ ട്രെയിനുകളും അൻപതോളം ഗുഡ്സ് ട്രെയിനുകളും ഇരു ഭാഗങ്ങളിലേക്കുമായി പോകുന്ന രണ്ടു റെയിൽപാളങ്ങൾ– എ ലൈനും ബി ലൈനും. ഇതിൽ ബി ലൈൻ 13 കിലോമീറ്ററോളം പൂർണമായും കടന്നുപോകുന്നത് വനത്തിനുള്ളിലൂടെ. സാധാരണ വനമല്ല, കോയമ്പത്തൂർ പ്രോജക്ട് എലഫന്റ് പദ്ധതിയുടെ ഭാഗമായ ആന സംരക്ഷണ കേന്ദ്രം. വനാതിർത്തിയിലൂടെയുള്ള എ ലൈനും വനത്തിലൂടെയുള്ള ബി ലൈനും തമ്മിൽ ചിലയിടങ്ങളിൽ അരക്കിലോമീറ്ററിലേറെ അകലം. വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വരികളിലുണ്ട്... അപ്പുറത്ത് വിശാലമായ കാടുള്ളപ്പോൾ റെയിൽവേ ട്രാക്ക് കുറുകെക്കടന്ന് ഈ ആനകൾ ഇതെങ്ങോട്ടാണു വരുന്നത്? ട്രാക്കിനിപ്പുറത്ത് അരക്കിലോമീറ്ററോളം വരുന്ന ഭാഗത്ത് കാടെന്നു പറയാൻ എന്തുണ്ട്? കുറേ തേക്കുമരങ്ങളും കുറ്റിക്കാടും മാത്രം. അതു കഴിഞ്ഞാൽ പിന്നെ കൃഷിസ്ഥലം. കൃഷിസ്ഥലത്ത് ആനകൾക്ക് എന്താണു കാര്യം? കഴിഞ്ഞ ഒക്ടോബർ 14നു രാവിലെ വാളയാർ, കഞ്ചിക്കോട് മേഖലയിൽ ഉയർന്നുകേട്ട ചില ചോദ്യങ്ങളാണിത്. അന്നു പുലർച്ചെ 3ന് വാധ്യാർചള്ളയിൽ റെയിൽവേ ട്രാക്ക് കുറുകെക്കടക്കുകയായിരുന്ന ആനക്കൂട്ടത്തെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഒരു പിടിയാന സംഭവ സ്ഥലത്തു തന്നെ ചരിഞ്ഞു. തുമ്പിക്കയ്യിന് ഉൾപ്പെടെ പരുക്കേറ്റ കുട്ടിയാനയുടെ പരാക്രമത്തിൽ വീട്ടമ്മയ്ക്കും ഗുരുതര പരുക്കേറ്റു. രണ്ടാം ദിവസം കാടിനകത്ത് ഒരു പിടിയാനയുടെ ജഡം കണ്ടെത്തി. ഈ ആനയ്ക്കും ട്രെയിനപകടത്തിൽ പരുക്കേറ്റിരുന്നതായാണു നിഗമനം. മൂന്ന് ആനകളെ ട്രെയിൻ ഇടിച്ചതായാണ് കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് വിവരം നൽകിയിരുന്നത്. അന്നു പരുക്കേറ്റ കുട്ടിയാനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെത്തുടർന്ന് നിർത്തിയ ട്രെയിൻ, നടപടികൾ പൂർത്തിയാക്കി 25 മിനിറ്റിനകം യാത്ര തുടർന്നു. ആനകളെ ട്രെയിൻ ഇടിക്കുന്നതും അപകടം സംഭവിക്കുന്നതും ഒന്നും ഇവിടെ പുതിയ കാര്യമല്ല. 20 വർഷത്തിനിടെ 35 ആനകളാണ് ട്രാക്കിൽ പൊലിഞ്ഞത്. പാലക്കാട്– കോയമ്പത്തൂർ റൂട്ടിൽ കഞ്ചിക്കോട് മുതൽ മധുക്കര വരെയുള്ള ഭാഗമാണ് ആനകളുടെ ശവപ്പറമ്പായി മാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും നൂറോളം യാത്രാ ട്രെയിനുകളും അൻപതോളം ഗുഡ്സ് ട്രെയിനുകളും ഇരു ഭാഗങ്ങളിലേക്കുമായി പോകുന്ന രണ്ടു റെയിൽപാളങ്ങൾ– എ ലൈനും ബി ലൈനും. ഇതിൽ ബി ലൈൻ 13 കിലോമീറ്ററോളം പൂർണമായും കടന്നുപോകുന്നത് വനത്തിനുള്ളിലൂടെ. സാധാരണ വനമല്ല, കോയമ്പത്തൂർ പ്രോജക്ട് എലഫന്റ് പദ്ധതിയുടെ ഭാഗമായ ആന സംരക്ഷണ കേന്ദ്രം. വനാതിർത്തിയിലൂടെയുള്ള എ ലൈനും വനത്തിലൂടെയുള്ള ബി ലൈനും തമ്മിൽ ചിലയിടങ്ങളിൽ അരക്കിലോമീറ്ററിലേറെ അകലം. വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വരികളിലുണ്ട്...

അപ്പുറത്ത് വിശാലമായ കാടുള്ളപ്പോൾ റെയിൽവേ ട്രാക്ക് കുറുകെക്കടന്ന് ഈ ആനകൾ ഇതെങ്ങോട്ടാണു വരുന്നത്? ട്രാക്കിനിപ്പുറത്ത് അരക്കിലോമീറ്ററോളം വരുന്ന ഭാഗത്ത് കാടെന്നു പറയാൻ എന്തുണ്ട്? കുറേ തേക്കുമരങ്ങളും കുറ്റിക്കാടും മാത്രം. അതു കഴിഞ്ഞാൽ പിന്നെ കൃഷിസ്ഥലം. കൃഷിസ്ഥലത്ത് ആനകൾക്ക് എന്താണു കാര്യം? കഴിഞ്ഞ ഒക്ടോബർ 14നു രാവിലെ വാളയാർ, കഞ്ചിക്കോട് മേഖലയിൽ ഉയർന്നുകേട്ട ചില ചോദ്യങ്ങളാണിത്. അന്നു പുലർച്ചെ 3ന് വാധ്യാർചള്ളയിൽ റെയിൽവേ ട്രാക്ക് കുറുകെക്കടക്കുകയായിരുന്ന ആനക്കൂട്ടത്തെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഒരു പിടിയാന സംഭവ സ്ഥലത്തു തന്നെ ചരിഞ്ഞു. തുമ്പിക്കയ്യിന് ഉൾപ്പെടെ പരുക്കേറ്റ കുട്ടിയാനയുടെ പരാക്രമത്തിൽ വീട്ടമ്മയ്ക്കും ഗുരുതര പരുക്കേറ്റു. രണ്ടാം ദിവസം കാടിനകത്ത് ഒരു പിടിയാനയുടെ ജഡം കണ്ടെത്തി. ഈ ആനയ്ക്കും ട്രെയിനപകടത്തിൽ പരുക്കേറ്റിരുന്നതായാണു നിഗമനം. 

ADVERTISEMENT

മൂന്ന് ആനകളെ ട്രെയിൻ ഇടിച്ചതായാണ് കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് വിവരം നൽകിയിരുന്നത്. അന്നു പരുക്കേറ്റ കുട്ടിയാനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെത്തുടർന്ന് നിർത്തിയ ട്രെയിൻ, നടപടികൾ പൂർത്തിയാക്കി 25 മിനിറ്റിനകം യാത്ര തുടർന്നു. ആനകളെ ട്രെയിൻ ഇടിക്കുന്നതും അപകടം സംഭവിക്കുന്നതും ഒന്നും ഇവിടെ പുതിയ കാര്യമല്ല. 20 വർഷത്തിനിടെ 35 ആനകളാണ് ട്രാക്കിൽ പൊലിഞ്ഞത്. പാലക്കാട്– കോയമ്പത്തൂർ റൂട്ടിൽ കഞ്ചിക്കോട് മുതൽ മധുക്കര വരെയുള്ള ഭാഗമാണ് ആനകളുടെ ശവപ്പറമ്പായി മാറുന്നത്. 

∙ 160 വർഷം മുൻപുള്ള എ ലൈൻ; ‘വിനോദയാത്ര പോയിരുന്ന’ ബി ലൈൻ

കഞ്ചിക്കോട്– വാളയാർ– മധുക്കര മേഖലയിൽ 13 കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഒരു റെയിൽപാത പൂർണമായും വനത്തിലൂടെയാണു കടന്നുപോകുന്നത്. ബി ലൈൻ ട്രാക്കാണ് വനത്തിനുള്ളിലുള്ളത്. വനാതിർത്തിയിലൂടെ പോകുന്ന എ ലൈൻ ട്രാക്ക് മാത്രമാണ് ഈ റൂട്ടിൽ ആദ്യം ഉണ്ടായിരുന്നത്. 1860 കാലഘട്ടത്തിൽ യാഥാർഥ്യമായ പാതയാണിത്. കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള റെയിൽവേ ഗേറ്റ്‌വേ ആയ ഈ ട്രാക്കിൽ തിരക്കു കൂടിയപ്പോഴാണ് രണ്ടാമതൊരു ട്രാക്കിനെക്കുറിച്ച് ആലോചനയുണ്ടാകുന്നത്. അങ്ങനെ 1974ൽ ബി ലൈൻ ട്രാക്ക് യാഥാർഥ്യമായി. ബ്രിട്ടിഷ് ഭരണകാലത്ത് വിനോദയാത്ര ലക്ഷ്യമാക്കി വനത്തിനുള്ളിൽ നിർമിച്ച പാതയാണ് പിന്നീട് പ്രധാന പാതയാക്കി മാറ്റിയതെന്നു പറയുന്നു. പാറക്കൂട്ടം അടക്കം തുരന്നാണ് ഈ പാത ഒരുക്കിയിരിക്കുന്നത്. 

പാലക്കാട് വനത്തിനുള്ളിലുള്ള റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിനിടിച്ചു ചരിഞ്ഞ കാട്ടാന. ചിത്രം: മനോരമ

വളവുകൾ കൂടുതലുള്ള പാതയിൽ തൊട്ടുമുന്നിലെത്തിയാലേ ആനകളെ കാണാനാകൂ. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. നൂറോളം യാത്രാ ട്രെയിനുകളും അൻപതോളം ഗുഡ്സ് ട്രെയിനുകളും അടക്കം ദിവസവും നൂറ്റിയൻപതോളം ട്രെയിനുകൾ ഇരു പാതകളിലൂടെയുമായി കടന്നുപോകുന്നു. സ്ലോപ്പ് കൂടുതലായതിനാൽ അപകട സാധ്യത ഏറെയാണെന്നും യാത്രയ്ക്ക് അനുയോജ്യമല്ലെന്നും റെയിൽവേ തന്നെ വിലയിരുത്തുന്ന പാതയാണ് എ ലൈൻ. അതിനാൽ വനത്തിനുള്ളിലൂടെയുള്ള ബി ലൈൻ ട്രാക്കിലൂടെയാണ് ട്രെയിനുകൾ കൂടുതലായും കടന്നുപോകുന്നത്. ഇരു പാതകളും തമ്മിൽ ചിലയിടത്ത് 700 മീറ്റർ വരെ അകലമുണ്ട്. 

ADVERTISEMENT

∙ ആന സംരക്ഷണ കേന്ദ്രം, പക്ഷേ...!

പാലക്കാട് വനത്തിനുള്ളിലുള്ള റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിനിടിച്ചു ചരിഞ്ഞ കാട്ടാന. ചിത്രം: മനോരമ

കോയമ്പത്തൂർ പ്രോജക്ട് എലഫന്റ് പദ്ധതിയുടെ ഭാഗമായ വനമേഖലയാണു വാളയാറിലേത്. ആന സംരക്ഷണ കേന്ദ്രമായ ഇവിടെ ആനകൾ കൂടുതലായി ഉണ്ടാവുക സ്വാഭാവികം. കഴിഞ്ഞ 6 മാസത്തിനിടെ 3 ആനകളാണ് വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ചരിഞ്ഞത്. മറ്റു മൃഗങ്ങൾക്കും ജീവൻ നഷ്ടമായി. ആനകൾ അടക്കം ഒട്ടേറെ മൃഗങ്ങൾക്കു പരുക്കേൽക്കുകയും ചെയ്തു. ഈ ഭാഗത്ത് വിഹരിച്ചിരുന്ന 16 ആനകളുണ്ട്. അതിൽ മൂന്നെണ്ണത്തിനാണ് ജീവൻ നഷ്ടമായത്. ആനക്കൂട്ടം പലപ്പോഴായി ജനവാസ മേഖയിലേക്കും എത്തിയിരുന്നു. ഇരു റെയിൽവേ ട്രാക്കുകളും കുറുകെക്കടന്ന് കഞ്ചിക്കോടുള്ള പാലക്കാട് ഐഐടി ക്യാംപസിനകത്തേക്കും ദേശീയപാതയിലേക്കുമൊക്കെ ആനകൾ എത്തിയിരുന്നു. കാട്ടിൽ വെള്ളവും തീറ്റയുമൊക്കെ കുറയുമ്പോഴാണ് ഇവ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തുന്നത് എന്നാണു വിലയിരുത്തിൽ. കാട്ടിൽ വഴി തടസ്സപ്പെടുത്തുന്നതും ആനകൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണമാകുന്നുണ്ട്.

∙ അപകടം നിയന്ത്രിക്കാൻ വേഗം നിയന്ത്രിച്ചാൽ മതിയോ?

ADVERTISEMENT

കഞ്ചിക്കോട്– മധുക്കര മേഖലയിൽ ട്രെയിനുകൾക്ക് താൽക്കാലിക വേഗനിയന്ത്രണം നടപ്പാക്കുന്നത് ഒഴിച്ചാൽ ആനകളെ ഇടിക്കുന്നതു തടയാനായി റെയിൽവേ മറ്റു പ്രതിരോധ മാർഗങ്ങൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗ പരിധിയാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. വളവുകൾ കൂടുതലുള്ള പാതയിൽ ഇതുതന്നെ വലിയ വേഗമാണ്. ട്രാക്കിൽ ആനകളെ കണ്ടാൽ ട്രെയിൻ നിർത്താൻ സാധിക്കണമെങ്കിൽ ഇവിടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററാക്കി ചുരുക്കണമെന്നാണ് മൃഗസംരക്ഷണ രംഗത്തു പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. ട്രാക്ക് താഴ്ത്തി നിർമിച്ചതിനാൽ ട്രെയിൻ കണ്ടാലും ട്രാക്കിൽനിന്നു മാറാൻ പലയിടത്തും സ്ഥലമില്ലാത്തത് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. 2008ൽ മധുക്കരയിൽ അപകടം സംഭവിച്ചത് ഇങ്ങനെയാണ്. അപകടം സംഭവിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നതു പതിവ്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. മദ്രാസ് ഹൈക്കോടതി നിയോഗിച്ച ജഡ്ജിമാർ അടക്കം സ്ഥലം സന്ദർശിച്ച് റെയിൽവേയ്ക്കും വനംവകുപ്പിനും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആനകളുടെ മാത്രമല്ല, മറ്റു ചെറു മൃഗങ്ങളുടെയും വളർത്തുമൃഗങ്ങളുടെയുമൊക്കെ ജീവൻ ഇവിടെ ട്രെയിനിടിച്ച് പൊലിയുന്നുണ്ട്. 

∙ ട്രെയിൻ പോലെ നീളുന്ന അപകട സാധ്യത

ആനകളെ ട്രെയിൻ ഇടിച്ചുള്ള അപകടങ്ങളിൽ, ഇടിച്ച ആനകൾ ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്ന സംഭവങ്ങൾ ഏറെ. തീവണ്ടി പാളംതെറ്റാനുള്ള സാധ്യതയാണ് ഇതുണ്ടാക്കുന്നത്. 2009 ജൂൺ മൂന്നിന് ആനയെ ഇടിച്ച എൻജിൻ പാളം തെറ്റിയിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ബോഗികൾ കൂടുതലുള്ള യാത്രാ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളുമൊക്കെയാണ് ഇതുവഴി കടന്നുപോകുന്നത്. അതിനാൽ അപകടം സംഭവിച്ചാൽ ദുരന്തത്തിന്റെ വ്യാപ്തിയും കൂടുതലായിരിക്കും.  

∙ വേലികെട്ടി തടയാനാവില്ല 

പാലക്കാട് വനത്തിനുള്ളിലുള്ള റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിനിടിച്ചു ചരിഞ്ഞ കാട്ടാനയുടെ തുമ്പിക്കൈ ഉറുമ്പരിച്ച നിലയിൽ. ചിത്രം: മനോരമ

ട്രാക്കിൽ കയറുന്നത് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ആനകൾ ജനവാസ മേഖലയിലേക്ക് എത്തുമെന്നതാണ് കഞ്ചിക്കോട്ടെ അനുഭവം. ഇവിടെ വൈദ്യുത വേലി സ്ഥാപിച്ചതിനു പിന്നാലെയാണ് വേലഞ്ചേരി കോളനിയിൽ ഒരു വനിതയെ ആന കൊലപ്പെടുത്തിയത്. പുതുശ്ശേരി വേനോലിയിൽ ആന കിണറ്റിൽവീണ സംഭവവും ഉണ്ടായി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 3 പേർക്ക് മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. കൃഷിയും വീടുമൊക്കെ നശിപ്പിക്കുന്ന സംഭവങ്ങളും ആളുകളെ ആക്രമിച്ചു പരുക്കേൽപ്പിക്കുന്ന സംഭവങ്ങളുമൊക്കെ തുടർക്കഥയാണ്. ഒട്ടേറെ പേരാണ് ആനയുടെ ആക്രമണത്തിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടത്. 

ട്രാക്കിൽ ആനകളുടെ ജീവൻ പൊലിയുന്നതു തടയാൻ ബി ലൈൻ ട്രാക്ക് ഒഴിവാക്കുക എന്നതാണ് ശാശ്വത മാർഗം. ദിവസവും 150 ട്രെയിനുകൾ കടന്നുപോകുന്ന മേഖലയിൽ ഇതത്ര എളുപ്പമല്ല. അതിനാൽ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട മാർഗങ്ങളും ഇതിന്റെ തുടർച്ചയായി നടപ്പാക്കേണ്ട മറ്റു പ്രവർത്തനങ്ങളും ഉൾപ്പെടുത്തി റെയിൽവേയ്ക്കും വനംവകുപ്പിനും നിവേദനങ്ങൾനൽകിയിട്ടുണ്ട്.

സോളർ ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച്, റെയിൽവേലി, ഹണി ട്രാപ്പ് (തേനീച്ചകളുടെ ശബ്ദം റിക്കോഡ് ചെയ്ത് കേൾപ്പിച്ച് ആനകളെ അകറ്റാനുള്ള മാർഗം), കുങ്കിയാനകളുടെ സേവനം തുടങ്ങിയ മാർഗങ്ങളിലൂടെയും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷ സാധ്യത വർധിപ്പിക്കുന്നു. ഷോക്കേറ്റ ആനകൾ ഇതിന്റെ പകയിൽ മറ്റു മേഖലകളിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമൊക്കെ പതിവാണ്. നിലവിൽ വനംവകുപ്പ് 11 കിലോമീറ്ററോളം ഹാങ്ങിങ് ഫെൻസിങ് ഒരുക്കിയിട്ടുണ്ട്.  

∙ ഉടൻ ചെയ്യേണ്ടത്

∙ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററാക്കി ചുരുക്കുക

∙ ദീർഘദൂര ട്രെയിനുകൾ കോയമ്പത്തൂർ– പാലക്കാട് റൂട്ടിനു പകരം കോയമ്പത്തൂർ– പൊള്ളാച്ചി– കൊല്ലങ്കോട്– പാലക്കാട് റൂട്ടിലൂടെ വഴിതിരിച്ചുവിടുക.

∙ അപകടങ്ങൾക്ക് കാരണക്കാരായ റെയിൽവേ ഉദ്യോഗസ്ഥരുടെ പേരിൽ വനം വകുപ്പ് എടുക്കുന്ന കേസുകളിൽ കാര്യമായ നടപടികൾ സ്വീകരിക്കുക. തമിഴ്നാട് ഇത്തരത്തിൽ ചെയ്യുന്നുണ്ട്. 

∙ 24 മണിക്കൂർ സിസിടിവി മോണിറ്ററിങ് സംവിധാനം. ട്രാക്കിനരികിലും വനത്തിൽ സമീപപ്രദേശങ്ങളിലും ക്യാമകൾ സ്ഥാപിച്ച് ആനകളുടെ സഞ്ചാരം നിരീക്ഷിക്കാനും വിവരം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കാനും റെയിൽവേ സ്റ്റേഷനിൽ സംവിധാനം. ഇത്തരത്തിൽ ഒരു പദ്ധതി സംബന്ധിച്ച് വനംവകുപ്പിന് നിർദേശം സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

∙ വനംവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കണം. പ്രായപരിധി നിശ്ചയിച്ചു വനംവകുപ്പിലെ താൽക്കാലിക വാച്ചർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതു കഞ്ചിക്കോട്ടെ കാട്ടാന അപകടങ്ങൾക്കു പ്രധാന കാരണങ്ങളിലൊന്നാണ്. നേരത്തേ വാളയാറിലെ ഓരോ സെക്‌ഷനിലും 6 വീതം വാച്ചർമാരെ നിയോഗിച്ചിരുന്നു. ആനകൾ ട്രാക്കിലേക്കു കടക്കുന്നത് തടയുകയായിരുന്നു ഇവരുടെ പ്രധാന ജോലി. എന്നാൽ കോവിഡിനു ശേഷം, പ്രായപരിധി 56 ആക്കി നിശ്ചയിച്ച് വാച്ചർമാരെ പിരിച്ചുവിട്ടു. ആനയിറങ്ങുന്ന വഴികൾ ഉള്ളംകയ്യിലെന്നപോലെ അറിയുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കു തൊഴിൽ നഷ്ടമായി. നിരീക്ഷണം കുറഞ്ഞതോടെ ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതും തുടർക്കഥയായി.

പാലക്കാട് വനത്തിനുള്ളിലുള്ള റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിനിടിച്ചു ചരിഞ്ഞ കാട്ടാനയുടെ പാദം. ചിത്രം: മനോരമ

∙ തുടർ നടപടി

വനത്തിലൂടെയുള്ള ബി ലൈൻ ട്രാക്കിനു പകരമായി വനാതിർത്തിയിലുള്ള എ ലൈൻ ട്രാക്കിനു സമാന്തരമായി പുതിയ പാത ഒരുക്കുക. കാര്യമായി സ്ഥലം ഏറ്റെടുക്കൽ പോലും ഇല്ലാതെ ഇതു നടപ്പാക്കാം. ഭാവിയിൽ ഹൈസ്പീഡ് ട്രെയിനുകൾ അടക്കം വരണമെങ്കിൽ ഇത് അത്യാവശ്യമാണ്. 

∙ ഒഴിഞ്ഞുമാറി വകുപ്പുകൾ; വഴിമാറി ആനകൾ

പാലക്കാട് വനത്തിനുള്ളിലുള്ള റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിനിടിച്ചു ചരിഞ്ഞ കാട്ടാന. ചിത്രം: മനോരമ

ആനകൾ ട്രെയിൻ ഇടിച്ചു ചെരിയുന്ന സംഭവങ്ങളിൽ വനംവകുപ്പിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ട് റയിൽവേ പ്രശ്നത്തിൽനിന്ന് ഒഴിഞ്ഞു മാറുന്ന സമീപനമാണ് ഇത്രയും നാൾ സ്വീകരിച്ചത്. ആനകൾ ചെരിയുമ്പോൾ കേസെടുക്കുന്ന വനംവകുപ്പാകട്ടെ തുടർ നടപടികൾ എടുത്തില്ല എന്നത് കൂടുതൽ ആനകൾ കൊല്ലപ്പെടാൻ കാരണമാവുകയും ചെയ്തു. ഇക്കാര്യത്തിൽ തമിഴ്നാട് കേസെടുത്ത് റെയിൽവേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. റെയിൽവേയെ കൂടാതെ, വാളയാർ വനമേഖലയിലെ കഞ്ചാവ് കൃഷി, മലബാർ സിമന്റ്സിന്റെ ചുണ്ണാമ്പുകല്ല് ഖനനം എന്നിവയും തമിഴ്നാട് മേഖലയിലെ സ്വകാര്യ വ്യക്തികൾ വനാതിർത്തി പ്രദേശങ്ങൾ സ്വന്തമാക്കി കച്ചവട സ്ഥാപനങ്ങൾ കെട്ടിപ്പൊക്കിയതും ആനകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇതോടെ മറ്റു വഴികളിലൂടെ ആനകൾ ജനവാസ മേഖലകളിലേക്കിറങ്ങുന്നു. 

∙ ‘ഇല്ലാതാവില്ല’ ആനകൾ

ട്രാക്കിനരികിൽ സ്ഥിരമായി കണ്ടിരുന്ന പത്തോളം ആനകളിൽ രണ്ടോ മൂന്നോ എണ്ണം മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് നാട്ടുകാർ പറയുന്നു. ബാക്കിയുള്ളവ ട്രെയിനിടിച്ചു ചരിയുകയോ ഭയന്ന് വഴിമാറിപ്പോവുകയോ ചെയ്തു. മലമ്പുഴ, മുണ്ടൂർ, കല്ലടിക്കോട് ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇപ്പോൾ സ്ഥിരമായി എത്തുന്ന ആനകൾ ഇത്തരത്തിൽ വഴിമാറിപ്പോയതാണെന്നും ഇവർ കരുതുന്നു. ഒരു പ്രദേശത്ത് നിശ്ചിത എണ്ണം ജീവികൾ ഉണ്ടാവുക എന്നതു കാടിന്റെ നിയമമാണ്. നിലവിലുള്ള ഇല്ലാതാകുമ്പോൾ മറ്റു മേഖലകളിൽനിന്നു പുതിയവ ഇങ്ങോട്ടു വരും. പുതിയവ വരുമ്പോൾ പുതിയ പ്രശ്നങ്ങളും വരുമെന്ന് റെയിൽവേയും വനംവകുപ്പുമൊക്കെ ഓർക്കണം. ഓർത്താൽ മാത്രം പോര, മനുഷ്യനും മൃഗങ്ങൾക്കും സംഘർഷമില്ലാതെ ജീവിക്കാനുള്ള ‘പുതിയ പാതയും’ ഒരുക്കണം!

English Summary: Kanjikode Railway Stretch Most Deadly for Elephants and Why?