തായ്‌ലൻഡിൽ നല്ല കിടുക്കനായി ചിത്രം വരയ്ക്കുന്ന ആനകളുണ്ട്. കഴിഞ്ഞ വർഷം നോങ് ടാൻവ എന്ന ഒരു കുട്ടിയാന വരച്ച ചിത്രം ലേലത്തിൽ പോയത് 4.10 ലക്ഷം രൂപയ്ക്ക്. അവിടുത്തെ ഫാമായ് എന്നൊരു ആനക്കുട്ടിക്ക് ഉറങ്ങണമെങ്കിൽ സഫാരി പാർക്കിലെ ജീവനക്കാരി പാട്ടുപാടിക്കൊടുക്കണം. അവൾ പാടിയാൽ ആനക്കുട്ടി പതിയെ ചെരിഞ്ഞു കിടക്കും. കണ്ണടയ്ക്കും. തുമ്പിക്കൈ ചുരുട്ടി സുഖമായി ഉറങ്ങും. പാട്ടുകേട്ടുള്ള ഉറക്കം കാണാൻ സഞ്ചാരികളുടെ തിരക്കാണ്. നല്ല കാശും കിട്ടും. ദേശീയ മൃഗമായ ആനയെ ഉപയോഗിച്ച് തായ്‌ലൻഡ് ഉണ്ടാക്കുന്ന പണം ചില്ലറയൊന്നുമല്ല. ആനയെ വരച്ച വരയിൽ നിർത്തുക മാത്രമല്ല വേണമെങ്കിൽ വരയ്പ്പിക്കുകയും കളിപ്പിക്കുകയും പാട്ടുപാടിക്കുകയും വരെ ചെയ്യും തായ്‌ലൻഡുകാർ. ‘ആന ഷോ’ കാണാൻ വേണ്ടി മാത്രം വിമാനം പിടിച്ചുവരുന്നവരുണ്ട്. പൂരത്തിന് തലയാട്ടുകയും താളം പിടിക്കുകയുമല്ലാതെ നമ്മുടെ ആനകളും ചിത്രം വരയ്ക്കുകയും പാട്ടുകേട്ട് ഉറങ്ങുകയുമൊക്കെ ചെയ്യുന്നത് കാണാൻ പറ്റുമോ?. പക്ഷേ, തമിഴ്നാട്ടിൽ ഒരു പ്രതീക്ഷയുണ്ട്. ഇത്തരത്തിലുള്ള ‘സുകുമാരകലകൾ’ പഠിപ്പിക്കുന്നതിന്റെ ഗുട്ടൻസ് ആറിയുന്നതിനും ശാസ്ത്രീയമായ ആനപരിശീലനം എങ്ങനെയാണെന്നു പഠിക്കാനും 13 പാപ്പാൻമാരെയാണ് തമിഴ്നാട് വനംവകുപ്പ് തായ്‌ലൻഡിലേക്കു വിടുന്നത്. തമിഴ്നാട്ടുകാർ പാപ്പാൻമാരെ തായ്‌ലൻഡിലൊക്കെ വിടുമ്പോഴും ആനകൾക്കും പാപ്പാൻമാർക്കും ഫാൻസ് അസോസിയേഷനുള്ള കേരളത്തിൽ ചിട്ടയായ ശാസ്ത്രീയ പരിശീലനം പോലും ലഭിക്കുന്നില്ല. തഴക്കവും പഴക്കവുമുള്ള ആനപ്പാപ്പാൻമാർക്കൊപ്പം നടന്നു പരിശീലനം നേടിയ തലമുറയിലുള്ളവർ പലരും പ്രായാധിക്യം മൂലം പണി നിർത്തിയപ്പോൾ ആനയെന്താണെന്നു പോലും അറിയാത്തവരാണ് ഇപ്പോഴത്തെ ചില പാപ്പാൻമാരെന്ന് ആനപ്രേമികൾ പറയുന്നു. അതിന്റെ പ്രശ്നം പലയിടത്തും കാണാനുമുണ്ട്. ഇവരാണ് ആയിരക്കണക്കിനാളുകൾക്കിടയിലൂടെ ആനയെ തെളിച്ചുകൊണ്ടുവരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്‌ലൻഡിൽ നല്ല കിടുക്കനായി ചിത്രം വരയ്ക്കുന്ന ആനകളുണ്ട്. കഴിഞ്ഞ വർഷം നോങ് ടാൻവ എന്ന ഒരു കുട്ടിയാന വരച്ച ചിത്രം ലേലത്തിൽ പോയത് 4.10 ലക്ഷം രൂപയ്ക്ക്. അവിടുത്തെ ഫാമായ് എന്നൊരു ആനക്കുട്ടിക്ക് ഉറങ്ങണമെങ്കിൽ സഫാരി പാർക്കിലെ ജീവനക്കാരി പാട്ടുപാടിക്കൊടുക്കണം. അവൾ പാടിയാൽ ആനക്കുട്ടി പതിയെ ചെരിഞ്ഞു കിടക്കും. കണ്ണടയ്ക്കും. തുമ്പിക്കൈ ചുരുട്ടി സുഖമായി ഉറങ്ങും. പാട്ടുകേട്ടുള്ള ഉറക്കം കാണാൻ സഞ്ചാരികളുടെ തിരക്കാണ്. നല്ല കാശും കിട്ടും. ദേശീയ മൃഗമായ ആനയെ ഉപയോഗിച്ച് തായ്‌ലൻഡ് ഉണ്ടാക്കുന്ന പണം ചില്ലറയൊന്നുമല്ല. ആനയെ വരച്ച വരയിൽ നിർത്തുക മാത്രമല്ല വേണമെങ്കിൽ വരയ്പ്പിക്കുകയും കളിപ്പിക്കുകയും പാട്ടുപാടിക്കുകയും വരെ ചെയ്യും തായ്‌ലൻഡുകാർ. ‘ആന ഷോ’ കാണാൻ വേണ്ടി മാത്രം വിമാനം പിടിച്ചുവരുന്നവരുണ്ട്. 

ADVERTISEMENT

പൂരത്തിന് തലയാട്ടുകയും താളം പിടിക്കുകയുമല്ലാതെ നമ്മുടെ ആനകളും ചിത്രം വരയ്ക്കുകയും പാട്ടുകേട്ട് ഉറങ്ങുകയുമൊക്കെ ചെയ്യുന്നത് കാണാൻ പറ്റുമോ?. പക്ഷേ, തമിഴ്നാട്ടിൽ ഒരു പ്രതീക്ഷയുണ്ട്. ഇത്തരത്തിലുള്ള ‘സുകുമാരകലകൾ’ പഠിപ്പിക്കുന്നതിന്റെ ഗുട്ടൻസ് ആറിയുന്നതിനും ശാസ്ത്രീയമായ ആനപരിശീലനം എങ്ങനെയാണെന്നു പഠിക്കാനും 13 പാപ്പാൻമാരെയാണ് തമിഴ്നാട് വനംവകുപ്പ് തായ്‌ലൻഡിലേക്കു വിടുന്നത്. തമിഴ്നാട്ടുകാർ പാപ്പാൻമാരെ തായ്‌ലൻഡിലൊക്കെ വിടുമ്പോഴും ആനകൾക്കും പാപ്പാൻമാർക്കും ഫാൻസ് അസോസിയേഷനുള്ള കേരളത്തിൽ ചിട്ടയായ ശാസ്ത്രീയ പരിശീലനം പോലും ലഭിക്കുന്നില്ല. തഴക്കവും പഴക്കവുമുള്ള ആനപ്പാപ്പാൻമാർക്കൊപ്പം നടന്നു പരിശീലനം നേടിയ തലമുറയിലുള്ളവർ പലരും പ്രായാധിക്യം മൂലം പണി നിർത്തിയപ്പോൾ ആനയെന്താണെന്നു പോലും അറിയാത്തവരാണ് ഇപ്പോഴത്തെ ചില പാപ്പാൻമാരെന്ന് ആനപ്രേമികൾ പറയുന്നു. അതിന്റെ പ്രശ്നം പലയിടത്തും കാണാനുമുണ്ട്. ഇവരാണ് ആയിരക്കണക്കിനാളുകൾക്കിടയിലൂടെ ആനയെ തെളിച്ചുകൊണ്ടുവരുന്നത്. 

∙ പാപ്പാൻപരിശീലനത്തിന് മുടക്കുന്നത് 50 ലക്ഷം

ചിത്രം: istockphoto/ 4FR

തായ്‌ലൻഡ്പോലെ വരില്ലെങ്കിലും തമിഴ്നാട്ടിലെ ആനമല, മുതുമല ആന ക്യാംപുകളും മോശമല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രണ്ട് ക്യാംപുകളിലായി 63 ആനകളുണ്ട്. ഇവർക്കായി 37 പാപ്പാൻമാരും 28 സഹായികളും. വിദേശികൾ ഉൾപ്പെടെ ഒരുപാട് പേർ വരുന്ന ആന ക്യാംപ് ഇത്തിരി കൂടി കളറാക്കുകയാണ് തമിഴ്നാട് വനംവകുപ്പിന്റെ ലക്ഷ്യം. അതിനു വേണ്ടിയാണ് പാപ്പാൻമാരെ 50 ലക്ഷത്തോളം മുടക്കി തായ്‌ലൻഡിൽ വിഖ്യാതായ തായ് എലഫെന്റ് കൺസർവേഷൻ സെന്ററിലേക്ക് പരിശീലനത്തിന് അയയ്ക്കുന്നത്. 

ADVERTISEMENT

പാപ്പാൻമാർക്കു ശാസ്ത്രീയ പരിശീലനം ഇല്ലാത്തതാണ് തമിഴ്നാട്ടിലെ ക്യാംപുകൾ നേരിടുന്ന പ്രശ്നം. തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ മലസർ, ഇരുളർ എന്നീ വിഭാഗത്തിൽ നിന്നുള്ളവരാണ് ഇവിടെയുള്ള പാപ്പാൻമാർ. പാരമ്പര്യമായി പാപ്പാൻജോലികൾ ചെയ്തുവരുന്ന ഇവർക്ക് ആനകളുമായി ഇഴുകിച്ചേർന്നുള്ള പരിചയം മാത്രമാണുള്ളത്. പ്രാണനെപ്പോലെ ആനയെ നോക്കുന്ന ഇവരെ, മദപ്പാടുപോലെയുള്ള സമയങ്ങളിൽ ആനകൾ ആക്രമിക്കുന്നതു പതിവാണ്. വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും ആനകളുമായി ഇഴുക്കിച്ചേർന്നുള്ള പരിശീലന രീതിയാണ് ഇവർക്ക് വേണ്ടതെന്നതിലാണ് തായ്‌ലൻഡ് തിരഞ്ഞെടുത്തതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

‘‘കണ്ണുള്ളവർ കണ്ടു പഠിക്കട്ടെ, കാതുള്ളവർ കേട്ടുപഠിക്കട്ടെ’’ എന്നതാണ് ആനപ്പാപ്പാൻ പഠനത്തിന്റെ അടിസ്ഥാന തത്വമെന്ന് കേരളത്തിലെ പ്രമുഖരായ ആനകൾക്കൊപ്പമെല്ലാം പ്രവർത്തിച്ച മുതിർന്ന പാപ്പാൻ പാറശ്ശേരി ചാമി ആശാൻ പറയുന്നു. മുതിർന്ന പാപ്പാന്റെ മേൽനോട്ടത്തിൽ ആനയ്ക്കൊപ്പം നടന്നു പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടെ നടക്കുമ്പോൾ ആനയുടെ താളം പഠിക്കും. അപ്പോഴൊന്നും ആനയെ തൊടാൻ പോലും പാപ്പാൻ സമ്മതിക്കില്ല.

പണ്ടു കാലത്ത് കാടുകളിൽ മരം വെട്ടാനുള്ള ജോലികൾക്കാണ് മുതുമലയിലെയും ആനമലയിലെയും ആനകളെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇത്തരം ജോലികൾ ഇല്ലാത്തതിനാൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ വിരട്ടിയോടിക്കാനുള്ള കുങ്കി പരിശീലനം ചില ആനകൾക്കു നൽകി. ബാക്കിയുള്ള ആനകൾക്കു കാര്യമായ ജോലികളൊന്നും ഇല്ല. പക്ഷേ, സുഖമാണ് ജീവിതം. വർഷത്തിൽ 48 ദിവസം ആയുർവേദ സുഖ ചികിത്സയുണ്ട്. ആയുർവേദ മരുന്നുകളും ഒപ്പം ചോറ്, പരിപ്പ്, മഞ്ഞൾപൊടി, അഷ്ടചൂർണം, ച്യവനപ്രാശം, ഉപ്പ്, മിനറൽ മിക്സ്സർ, വൈറ്റമിൻ പൗഡർ, തേങ്ങ, കരിമ്പ്, ശർക്കര എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സുഖ ചികിത്സാ കാലത്തെ ഭക്ഷണം.

ADVERTISEMENT

∙ ആനയോളം അറിവു വേണം ആനപ്പാപ്പാനാകാൻ 

ആനപ്പാപ്പനാകാൻ ആനയോളം അറിവ് വേണമെന്നാണ്. കരയിലെ ഏറ്റവും വലിയ ജീവിയെ നോട്ടം കൊണ്ടു നിയന്ത്രിച്ചു നിർത്തുന്നവനാണു പാപ്പാൻ. ആയിരങ്ങൾ പങ്കെടുക്കുന്ന ആഘോഷങ്ങളിൽ ഒരു തോട്ടികൊണ്ട് ആനയെ നിലയ്ക്കു നിർത്തുന്നവനാണവൻ. സിനിമക്കാരേക്കാളും ഫുട്ബോൾ താരങ്ങളേക്കാളും ആനകൾക്ക് ആരാധകരുള്ള നാടാണു കേരളം. പാപ്പാൻമാരുടെ പേരിലുമുണ്ട് താരാരാധന. എന്നിരുന്നാലും ഇപ്പോഴത്തെ പല പാപ്പാൻമാർക്കും വകതിരിവില്ലെന്നു ആനപ്രേമികൾ പറയുന്നു. സ്നേഹംകൊണ്ടും ഭേദ്യംകൊണ്ടും കീഴടക്കാവുന്ന ആനയുടെ ചൂടും ചൂരും അറിയുന്നവനാകണം പാപ്പാൻമാരെന്നും അവരുടെ വാക്കുകൾ. തോട്ടി കൈവശം ഉണ്ടെങ്കിലും അതു ചാരി നിർത്തിപ്പോലും ആനകളെ നിയന്ത്രിക്കണം. പക്ഷേ, അങ്ങനെയല്ല പലരും. ആനകൾക്കു 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കുറുമ്പും അറിവുമാണെന്നു പഴയകാലത്തെ പാപ്പാൻമാർ പറയുന്നു. പാപ്പാന്റെ കൈയിലെ തോട്ടി, വടി എന്നിവയെ ആണു പേടി. ‘‘കുറുമ്പു കാണിച്ചാൽ മർമങ്ങൾ ഒഴിവാക്കി കാലിൽ മാത്രം ചെറിയ തല്ലു കൊടുക്കാം. എന്തിനാണു തല്ലുന്നതെന്നു പറഞ്ഞു വേണം ചെയ്യാൻ’’– ഇതാണ് അടി കൊടുക്കുമ്പോൾ പാലിക്കേണ്ട മര്യാദയെന്നാണ് പാപ്പാൻമാർ പറയുന്നത്. 

ഗജശാസ്‌ത്രത്തിൽ ആനക്കാർ മൂന്നു തരക്കാരാണ്. രേഖാവാൻ, യുക്‌തിമാൻ, ബലവാൻ. ആനയെ സ്‌നേഹിക്കുകയും വാത്സല്യം കാണിക്കുകയും ചെയ്യുന്നവൻ രേഖാവാൻ. യുക്‌തിമാൻ ബുദ്ധിമാനുമാണ്. ആനയെ കണ്ടറിഞ്ഞു പെരുമാറും. ആനയുടെ കാര്യവും സ്വന്തം കാര്യവും ഒരുപോലെ നോക്കും. ആനയെ പിണക്കില്ല. പക്ഷേ, ആവശ്യമെങ്കിൽ ബലപ്രയോഗത്തിനു മടിക്കുകയുമില്ല. ബലവാൻ അൽപം പ്രശ്‌നക്കാരനാണ്. ആനയെ നന്നായി പീഡിപ്പിക്കും. വേണ്ടപോലെ പരിചരിക്കുകയുമില്ല. ഇത്തരക്കാരോട് ആനയ്‌ക്കു മനസ്സിൽ പകയുണ്ടാകും. ആനയും പാപ്പാനും തമ്മിലുള്ള ബന്ധവും പലതരത്തിലാണ്. ചില ആനകൾ ഒരു പാപ്പാനെ മാത്രമേ പൂർണമായി അനുസരിക്കു. അതാണ് ഒറ്റച്ചട്ടം. രണ്ടോ അതിലധികമോ പാപ്പാൻമാരെ അനുസരിക്കുന്ന ചട്ടവും ചില ആനകൾക്കുണ്ട്. മദപ്പാട് പോലെയുള്ള സമയത്ത് പാപ്പാൻമാരെ ചില ആനകൾ അടുപ്പിക്കുമെങ്കിലും പാപ്പാനോട് ഇത്തിരി കൂടുതൽ ദേഷ്യം കാണിക്കുന്ന ആനകളും ഉണ്ട്.

∙ ‘ഇൻസ്റ്റന്റ്’ പാപ്പാൻമാർ

കേരളത്തിൽ ആനപ്പാപ്പാൻമാർക്ക് ശാസ്ത്രീയമായി പരിശീലനം നൽകുന്ന കോഴ്സുകളോ സ്ഥാപനങ്ങളോ ഇല്ല. പാപ്പാൻമാർക്ക് വനംവകുപ്പ് ഇടയ്ക്കിടെ നൽകുന്ന പരിശീന കളരികൾ മാത്രമാണ് ഉള്ളത്. ഇത്തരം പരിശീലനങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, മൃഗഡോക്ടർമാർ, പഴയകാല ആനപ്പാപ്പാൻമാർ എന്നിവർ ക്ലാസെടുക്കും. അതുകൊണ്ടുതന്നെ പാപ്പാൻമാരായി പോകുന്ന പലർക്കും ആനയെക്കുറിച്ച് കാര്യമായ അറിവുകൾ ഉണ്ടാകില്ല. അഞ്ചും പത്തും വർഷം ആനകൾക്കൊപ്പം നടന്ന് ചൂരും ശീലവുമെല്ലാം കണ്ടുമനസ്സിലാക്കിയാണ് നേരത്തേ പാപ്പാൻമാരായിരുന്നത്. ആനപ്പണി പഠിപ്പിക്കാൻ പറ്റില്ല, പഠിക്കാനേ പറ്റുകയുള്ളു. 

‘‘കണ്ണുള്ളവർ കണ്ടു പഠിക്കട്ടെ, കാതുള്ളവർ കേട്ടുപഠിക്കട്ടെ’’ എന്നതാണ് ആനപ്പാപ്പാൻ പഠനത്തിന്റെ അടിസ്ഥാന തത്വമെന്ന് കേരളത്തിലെ പ്രമുഖരായ ആനകൾക്കൊപ്പമെല്ലാം പ്രവർത്തിച്ച മുതിർന്ന പാപ്പാൻ പാറശ്ശേരി ചാമി ആശാൻ പറയുന്നു. മുതിർന്ന പാപ്പാന്റെ മേൽനോട്ടത്തിൽ ആനയ്ക്കൊപ്പം നടന്നു പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടെ നടക്കുമ്പോൾ ആനയുടെ താളം പഠിക്കും. അപ്പോഴൊന്നും ആനയെ തൊടാൻ പോലും പാപ്പാൻ സമ്മതിക്കില്ല. ആനയ്ക്കു കഞ്ഞിവച്ചാണു തുടക്കം. ഒട്ടും അടിയിൽ പിടിക്കാതെ ആനയുടെ പാകത്തിൽ കഞ്ഞിവച്ചു കൊടുക്കണം. ഒപ്പം ആശാനായ പാപ്പാന് വേണ്ട സൗകര്യങ്ങളൊക്കെ കൊടുക്കണം. ശേഷം ആനയെ കുളിപ്പിക്കുന്നതിനു വേണ്ട ചകിരി ചെത്തിയുണ്ടാക്കലാണ്. ഉരച്ചുകുളിപ്പിക്കുമ്പോൾ ആനയ്ക്ക് ഒട്ടും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ചകിരി ചെത്തണം. അതിനു ശേഷം ആനയുടെ നെറ്റിപ്പട്ടം അഴിക്കുന്ന ജോലിയാണ് പാപ്പാന് നൽകുക. അഴിച്ചു നന്നായി വഴക്കം വന്നാലേ കെട്ടാൻ പറ്റുകയുള്ളു. ഇത്രയും ആകുമ്പോൾ ആനയെ തൊടാൻ സമ്മതിക്കും. ആനപ്പുറത്തു കയറി കാലിന് ഒതുക്കം വരുത്തും. 

ആനയെ മെരുക്കാനുള്ള വായ്ത്താരി സ്പഷ്ടമായി ചൊല്ലണം. ഇടത്തിയാനേ... വലത്തിയാനേ...തുടങ്ങി വായ്ത്താരികളുടെ അർഥമല്ല, വ്യക്തതയും മുഴക്കവും തിരിച്ചറിഞ്ഞാണ് ആന അനുസരിക്കുന്നത്. തോട്ടി, ചെറുകോൽ, വലിയ കോൽ എന്നിവ പ്രയോഗം കൃത്യമായി പഠിക്കണം. ഇങ്ങനെ പഠനമെല്ലാം കഴിയുമ്പോഴേക്കും അഞ്ച് വർഷമെങ്കിലും കഴിയും. ഇത്രയുമൊക്കെയാണെങ്കിലും ആന ഒരു വന്യജീവിയാണ് എന്ന തോന്നൽ ഉള്ളിലെപ്പോഴും വേണം. എന്നും ഒരേ സ്വഭാവം തന്നെയാകും ആനകൾക്ക് എന്ന് കരുതരുത്. ഏത് സാഹചര്യത്തിലും ആനയുടെ വന്യത പുറത്തുവരും എന്ന് അറിഞ്ഞു തന്നെ വേണം ആനയെ കൊണ്ടു നടക്കാൻ. അതു തായ്‌ലൻഡിലാണെങ്കിലും തമിഴ്നാട്ടിലാണെങ്കിലും കേരളത്തിലാണെങ്കിലും. 

English Summary: Tamil Nadu Mahouts to Train at Thailand; Should Kerala Follow that Model?