സാൽമൺ മത്സ്യങ്ങളെ സംരക്ഷിക്കാൻ അണക്കെട്ടുകൾ പൊളിച്ചു കളയണോ? വർഷങ്ങൾക്ക് മുൻപ് അതിരപ്പള്ളി പദ്ധതി ആവിഷ്കരിച്ചപ്പോഴും ഇത്തരം വിമർശനം ഉയർന്നു. പദ്ധതി വന്നാൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ട തവളകൾ ഇല്ലാതാകുമെന്ന് പറഞ്ഞ് അന്നു പരിസ്ഥിതിവാദികളെ എതിർവിഭാഗം ആക്ഷേപിച്ചു. അടുത്തിടെ കലിഫോർണിയയിലെ ക്ലാമത്ത് നദിയിലെ 4 വലിയ അണക്കെട്ടുകൾ പൊളിച്ചു കളയാൻ അമേരിക്ക തീരുമാനിച്ചു. വംശനാശം നേരിടുന്ന ചിനൂക്ക് വിഭാഗത്തിൽ പെട്ട സാൽമൺ മത്സ്യങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. കലിഫോർണിയയിൽ വൈദ്യുതി നൽകുന്നതിൽ വലിയ പങ്കു വഹിക്കുന്നത് ഈ അണക്കെട്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജല വൈദ്യുത പദ്ധതികളാണ്. എന്നിട്ടും വ്യവസായ മേഖലയുടെ കടുത്ത എതിർപ്പ് മറികടന്ന് യുഎസ് ഫെഡറൽ എനർജി റെഗുലേറ്ററി കമ്മിഷൻ ഇത്തരമൊരു തീരുമാനമെടുത്തു. അമേരിക്കയിൽ മാത്രമല്ല ഇത്തരത്തിൽ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അണക്കെട്ടുകൾ നീക്കം ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി നിർമിച്ചവയാണ് ഈ അണക്കെട്ടുകളിൽ പലതും. എന്തുകൊണ്ടാണ് അണക്കെട്ടുകളോടുള്ള ലോകത്തിന്റെ സമീപനം മാറുന്നത്? കാലാവസ്ഥാ വ്യതിയാനം എന്താണ് ലോകത്തിനു നൽകുന്ന മുന്നറിയിപ്പ്? പ്രകൃതിക്കു മുന്നിൽ ശാസ്ത്രം കീഴടങ്ങുകയാണോ? സാൽമണ്‍ മത്സ്യത്തിനു വേണ്ടി അമേരിക്ക അണക്കെട്ടു പൊളിക്കുമ്പോൾ കുട്ടനാട്ടിലെ ആറ്റുകൊഞ്ചും ചില സ്വപ്നങ്ങൾ കാണുന്നുണ്ട്. ബംഗാളികളുടെ ഇഷ്ട വിഭവമായ ഹിൽസ മത്സ്യത്തിനും ഇത്തരം ചില കഥകൾ പറയാനുണ്ട്. അടുത്ത കാലത്തായി അമേരിക്ക പൊളിച്ചു നീക്കിയത് 1700 അണക്കെട്ടുകളാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി നാശവുമാണ് വികസനം സംബന്ധിച്ച ചിന്ത മാറ്റാൻ അമേരിക്കയെ നിർബന്ധിച്ചത്. അണക്കെട്ടുകൾ നൽകുന്ന വികസനത്തേക്കാൾ ശ്രദ്ധിക്കേണ്ടത് അവ സൃഷ്ടിക്കുന്ന പ്രകൃതി നശീകരണത്തെയാണെന്ന വേറിട്ട ചിന്തയാണ് ഈ നീക്കത്തിനു പിന്നിൽ. ഏതാനും അണക്കെട്ടുകൾ പൊളിച്ചു നീക്കിയതോടെ അക്കാര്യം അമേരിക്കയ്ക്കു ബോധ്യപ്പെട്ടു. മത്സ്യ സമ്പത്ത് അടക്കം നദികളിലെ ജൈവ സമ്പത്തും പ്രകൃതി സമ്പത്തും മെച്ചപ്പെടുന്നുണ്ട്. അതോടെ ചെറുതും വലുതുമായ 1700 അണക്കെട്ടുകൾ അമേരിക്ക പൊളിച്ചു നീക്കി. അതിൽ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കൽ പദ്ധതിയാണ് ക്ലാമത്ത് നദിയിൽ നടപ്പാക്കുന്നത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൽമൺ മത്സ്യങ്ങളെ സംരക്ഷിക്കാൻ അണക്കെട്ടുകൾ പൊളിച്ചു കളയണോ? വർഷങ്ങൾക്ക് മുൻപ് അതിരപ്പള്ളി പദ്ധതി ആവിഷ്കരിച്ചപ്പോഴും ഇത്തരം വിമർശനം ഉയർന്നു. പദ്ധതി വന്നാൽ ചില പ്രത്യേക വിഭാഗത്തിൽ പെട്ട തവളകൾ ഇല്ലാതാകുമെന്ന് പറഞ്ഞ് അന്നു പരിസ്ഥിതിവാദികളെ എതിർവിഭാഗം ആക്ഷേപിച്ചു. അടുത്തിടെ കലിഫോർണിയയിലെ ക്ലാമത്ത് നദിയിലെ 4 വലിയ അണക്കെട്ടുകൾ പൊളിച്ചു കളയാൻ അമേരിക്ക തീരുമാനിച്ചു. വംശനാശം നേരിടുന്ന ചിനൂക്ക് വിഭാഗത്തിൽ പെട്ട സാൽമൺ മത്സ്യങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. കലിഫോർണിയയിൽ വൈദ്യുതി നൽകുന്നതിൽ വലിയ പങ്കു വഹിക്കുന്നത് ഈ അണക്കെട്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജല വൈദ്യുത പദ്ധതികളാണ്. എന്നിട്ടും വ്യവസായ മേഖലയുടെ കടുത്ത എതിർപ്പ് മറികടന്ന് യുഎസ് ഫെഡറൽ എനർജി റെഗുലേറ്ററി കമ്മിഷൻ ഇത്തരമൊരു തീരുമാനമെടുത്തു. അമേരിക്കയിൽ മാത്രമല്ല ഇത്തരത്തിൽ അണക്കെട്ടുകൾ പൊളിച്ചു നീക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അണക്കെട്ടുകൾ നീക്കം ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി നിർമിച്ചവയാണ് ഈ അണക്കെട്ടുകളിൽ പലതും. എന്തുകൊണ്ടാണ് അണക്കെട്ടുകളോടുള്ള ലോകത്തിന്റെ സമീപനം മാറുന്നത്? കാലാവസ്ഥാ വ്യതിയാനം എന്താണ് ലോകത്തിനു നൽകുന്ന മുന്നറിയിപ്പ്? പ്രകൃതിക്കു മുന്നിൽ ശാസ്ത്രം കീഴടങ്ങുകയാണോ? സാൽമണ്‍ മത്സ്യത്തിനു വേണ്ടി അമേരിക്ക അണക്കെട്ടു പൊളിക്കുമ്പോൾ കുട്ടനാട്ടിലെ ആറ്റുകൊഞ്ചും ചില സ്വപ്നങ്ങൾ കാണുന്നുണ്ട്. ബംഗാളികളുടെ ഇഷ്ട വിഭവമായ ഹിൽസ മത്സ്യത്തിനും ഇത്തരം ചില കഥകൾ പറയാനുണ്ട്. 

∙ അണ മാറട്ടെ, പുഴ ഒഴുകട്ടെ, ഇത് അമേരിക്കൻ മോഡൽ 

അടുത്ത കാലത്തായി അമേരിക്ക പൊളിച്ചു നീക്കിയത് 1700 അണക്കെട്ടുകളാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി നാശവുമാണ് വികസനം സംബന്ധിച്ച ചിന്ത മാറ്റാൻ അമേരിക്കയെ നിർബന്ധിച്ചത്. അണക്കെട്ടുകൾ നൽകുന്ന വികസനത്തേക്കാൾ ശ്രദ്ധിക്കേണ്ടത് അവ സൃഷ്ടിക്കുന്ന പ്രകൃതി നശീകരണത്തെയാണെന്ന വേറിട്ട ചിന്തയാണ് ഈ നീക്കത്തിനു പിന്നിൽ. ഏതാനും അണക്കെട്ടുകൾ പൊളിച്ചു നീക്കിയതോടെ അക്കാര്യം അമേരിക്കയ്ക്കു ബോധ്യപ്പെട്ടു. മത്സ്യ സമ്പത്ത് അടക്കം നദികളിലെ ജൈവ സമ്പത്തും പ്രകൃതി സമ്പത്തും മെച്ചപ്പെടുന്നുണ്ട്. അതോടെ ചെറുതും വലുതുമായ 1700 അണക്കെട്ടുകൾ അമേരിക്ക പൊളിച്ചു നീക്കി. അതിൽ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കൽ പദ്ധതിയാണ് ക്ലാമത്ത് നദിയിൽ നടപ്പാക്കുന്നത്. ‘‘അണക്കെട്ടുകൾ നിർമിക്കുന്ന കാലത്ത് പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് അത്ര വലിയ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നില്ല’’– അണക്കെട്ടുകൾ പൊളിച്ചു മാറ്റാനുള്ള തീരുമാനത്തെക്കുറിച്ച്, യുഎസ് ഫെഡറൽ എനർജി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ റിച്ചഡ് ഗ്ലിക്കിന്റേതാണ് ഈ വാക്കുകൾ. അമേരിക്കയുടെ മനംമാറ്റം ഈ വാക്കുകളിലുണ്ട്. 

ADVERTISEMENT

∙ ക്ലാമത്ത് നദി, ജൈവ സമ്പത്തിന്റെ കലവറ, ചിനൂക്ക് സാൽമണിന്റെ ജീവനദി

കലിഫോർണിയയിലെ രണ്ടാമത്തെ വലിയ നദിയാണ് ക്ലാമത്ത്. മരൂഭൂമിയിൽ നിന്ന് ആരംഭിച്ച് പർവതനിരകളിലൂടെ ഒഴുകി ശാന്ത സമുദ്രത്തിൽ പതിക്കുന്ന ക്ലാമത്തിന് 414 കിലോമീറ്റർ നീളമുണ്ട്. നദിയൊഴുകുന്ന വഴി മഴക്കാടുകളും ജൈ വൈവിധ്യത്തിന്റെ കലവറയുമാണ്. 41,000 ചതുരശ്ര കിലോമീറ്റർ മേഖലയിൽ കൃഷിയും ജീവിതവും ഈ നദിയെ ആശ്രയിച്ചിരിക്കുന്നു. 7000 വർഷങ്ങൾക്കു മുൻപുതന്നെ നേറ്റീവ് നോർത്ത് അമേരിക്കക്കാർ ക്ലാമത്ത് നദീതടത്തിൽ ജീവിച്ചു തുടങ്ങിയിരുന്നു. ചിനൂക്ക് സാൽമൺ എന്ന മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയാണ് ക്ലാമത്ത് നദി. നേറ്റീവ്  അമേരിക്കക്കാരുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത സ്ഥാനമാണ് സാൽമൺ മത്സ്യങ്ങൾക്കുള്ളത്. ഉപ്പുവെള്ളത്തിലും ശുദ്ധ ജലത്തിലും ജീവിക്കാൻ സാൽമൺ മത്സ്യങ്ങൾക്ക് കഴിയും. ശാന്ത സമുദ്രത്തിൽ ജീവിച്ച് പ്രജനനത്തിനായി ക്ലാമത്ത് നദിയുടെ ഉൽഭവ സ്ഥാനങ്ങളിൽ സാൽമൺ എത്തും. പ്രജനന ശേഷം മത്സ്യവും കുഞ്ഞുങ്ങളും ശാന്ത സമുദ്രത്തിലേക്ക് മടങ്ങിയെത്തും. അങ്ങനെ ക്ലാമത്ത് ഒഴുകി. നോർത്ത് കലിഫോർണിയ വളർന്നു. ക്ലാമത്ത് ഒഴുകുന്ന വഴിയിൽ ചെറിയ നഗരങ്ങൾ രൂപപ്പെട്ടു. 

∙ അണ കെട്ടി, ക്ലാമത്ത് മെലിഞ്ഞു, സാൽമൺ വലഞ്ഞു 

കാലങ്ങൾ കഴിഞ്ഞപ്പോൾ നദിയിൽ ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി അണക്കെട്ടുകൾ നിർമിച്ചു തുടങ്ങി. പുഴയുടെ ഗതി മാറ്റുന്ന ഡൈവർഷൻ പദ്ധതികളും നടപ്പാക്കി. അതോടെ പുഴ മെലിഞ്ഞു. പുഴയുടെ ഒഴുക്ക് കുറഞ്ഞു. അതേ സമയം നദിയുടെ ഇരു കരകളും വളർന്നിരുന്നു. ആ വികസനം നോക്കിയവർ നദിയുടെ ദുരിതം കണ്ടില്ല. ഒടുവിൽ സാൽമൺ മത്സ്യങ്ങൾ പിടഞ്ഞു തുടങ്ങിയതോടെ പുഴയുടെ മാറ്റം ചർച്ചയായി. ശാന്ത സമുദ്രത്തിൽ നിന്ന് പ്രജനനത്തിനായി സാൽമൺ മത്സ്യങ്ങൾക്ക് പുഴയുടെ മേൽഭാഗങ്ങളിലേക്ക് പോകാൻ അണക്കെട്ടുകൾ തടസമായി. പ്രജനനം മുടങ്ങിയതോടെ മത്സ്യം വംശനാശത്തിലേക്ക് നീങ്ങി. സാൽമണിൽ മാത്രം നിന്നില്ല പുഴയുടെ നാശം. 

ADVERTISEMENT

ഒഴുക്കു നിലച്ച പുഴയിൽ ആൽഗേകളും പരാദ ജീവികളും നിറഞ്ഞു. പുഴയുടെ താപനില ഉയർന്നു. അതു വഴി ജൈവ സമ്പത്തും ആവാസ വ്യവസ്ഥയും നശിച്ചു. ഇരുപതാം നുറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസിൽ സാൽമൺ ഉൽപാദനത്തിൽ മൂന്നാം സ്ഥാനം ക്ലാമത്ത് നദിക്കായിരുന്നു. അതിൽ 90% ഉൽപാദനവും ഇല്ലാതായി. സാൽമൺ സമ്പത്ത് ആശ്രയിച്ചു ജീവിക്കുന്നവരാണ് ക്ലാമത്തിന്റെ തീരത്തുള്ള ആദിവാസ സമൂഹം. അവരുടെ ജീവിതം വഴി മുട്ടി. വർഷങ്ങൾക്കു മുൻപ് തന്നെ അവർ സമരം ആരംഭിച്ചിരുന്നു. സാൽമൺ മത്സ്യങ്ങൾക്ക് പ്രജനനം നടത്താൻ അണക്കെട്ടുകളിൽ ഫിഷ് ലാഡർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനും തുടക്കത്തിൽ ആലോചിച്ചിരുന്നു. എന്നാൽ അതും ചെലവേറിയ പദ്ധതിയാണ്. അതിനിടെ കാലാവസ്ഥാ വ്യതിയാനം അധികൃതരുടെ കണ്ണു തുറപ്പിച്ചു. അതോടെയാണ് അണ പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.

∙ സാൽമൺ വേണോ, അണക്കെട്ടു വേണോ ? 

പ്രധാന നദികളിലെ അണക്കെട്ടുകൾ പൊളിച്ചു നീക്കാൻ അമേരിക്ക തയാറായതിന് സാൽമൺ മാത്രമല്ല കാരണം. അമേരിക്കയിലും കാനഡയിലും ഇത്തരത്തിൽ പല അണക്കെട്ടുകളും പൊളിച്ചു തുടങ്ങി. ജൈവ വ്യവസ്ഥയുടെ നാശത്തിന്റെ പ്രധാന കാരണമായി അവർ അണകളെ കാണുന്നു. അതിൽ പ്രധാനവും എളുപ്പത്തിൽ മനസ്സിലാകുന്നതും ജനങ്ങളെ നേരിട്ടു ബാധിക്കുന്നതും മത്സ്യസമ്പത്തിന്റെ നാശമാണെന്നു മാത്രം.

മത്തിക്ക് വംശനാശം വന്നാൽ കേരളത്തിൽ എന്തു സംഭവിക്കും? ഇതേ സ്ഥിതിയാണ് സാൽമൺ മത്സ്യ സമ്പത്തിലെ മാറ്റം അമേരിക്കയിലും മറ്റും സൃഷ്ടിക്കുക. കേരളത്തിൽ കുറ‍ഞ്ഞ വിലയിൽ സുലഭമായി മത്തി ലഭിക്കും. ഒരു പക്ഷേ തീരദേശ മേഖലയിൽ ജനങ്ങളുടെ പോഷകാഹാര സംതുലിതത്വം നില നിർത്തുന്നതും മത്തിയാണ്. മത്തി കിട്ടിയില്ലെങ്കിലോ! ചിന്തിക്കാൻ വയ്യ. പാശ്ചാത്യർക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത മത്സ്യമാണ് സാൽമൺ. പ്രജനന കാലം എത്തിയാൽ സാൽമൺ കടലിൽനിന്ന് പുഴയിലൂടെ യാത്ര തുടരും. അക്കാലം പുഴയിൽ കേരളത്തിലെ ചാകര പോലെ തോന്നും. 

സാൽമൺ സംബന്ധിച്ച് ഒത്തിരി വിശ്വാസങ്ങളുമുണ്ട്. പുഴയിലൂടെ മുട്ടയിടാൻ പോകുന്ന സാൽമണെ ആരും പിടിക്കാൻ പാടില്ല. മുട്ടയിട്ട് തിരികെ വരുന്ന സാൽമൺ പിടിക്കാം. അതേ സമയം നിശ്ചിത വലുപ്പമില്ലാത്ത മത്സ്യവും പിടിക്കരുത്. സാൽമൺ വംശം നില‌നിർത്താനുള്ളതാണ് പരമ്പരാഗതമായി കൈമാറുന്ന ഈ വിശ്വാസം. കേരളത്തിലെ മത്സ്യ ബന്ധന മേഖലയിലുള്ളവർ പരമ്പരാഗതമായി ചെയ്യുന്ന ഒന്നുണ്ട്. വലയിൽ, മുട്ടയുള്ള മീൻ (അമ്മമീൻ) കുടുങ്ങിയാൽ തിരികെ കടലിലേക്ക് അയയ്ക്കും. ക്ലാമത്ത് നദിയെ ആശ്രയിച്ചു ജീവിക്കുന്ന യുറോക് ജനതയ്ക്കും ഇത്തരം വിശ്വാസങ്ങളുണ്ട്. ഈ ജനതയുടെ പോഷക ഘടന നിയന്ത്രിക്കുന്നതും സാൽമൺ തന്നെ. സാൽമൺ ഇല്ലാത്ത സാഹചര്യം വന്നതോടെ യൂറോക് ജനത സമരം ആരംഭിച്ചു. 

ADVERTISEMENT

∙ അണകൾക്ക് ആയുസ്സുണ്ടോ, പ്രായം ചെന്നാൽ അണകൾ എന്തു ചെയ്യണം?

പ്രധാന നദികളിലെ അണക്കെട്ടുകൾ പൊളിച്ചു നീക്കാൻ അമേരിക്ക തയാറായതിന് സാൽമൺ മാത്രമല്ല കാരണം. അമേരിക്കയിലും കാനഡയിലും ഇത്തരത്തിൽ പല അണക്കെട്ടുകളും പൊളിച്ചു തുടങ്ങി. ജൈവ വ്യവസ്ഥയുടെ നാശത്തിന്റെ പ്രധാന കാരണമായി അവർ അണകളെ കാണുന്നു. അതിൽ പ്രധാനവും എളുപ്പത്തിൽ മനസ്സിലാകുന്നതും ജനങ്ങളെ നേരിട്ടു ബാധിക്കുന്നതും മത്സ്യസമ്പത്തിന്റെ നാശമാണെന്നു മാത്രം. എന്തു കൊണ്ടാണ് ക്ലാമത്തിലെ അണകൾ പൊളിക്കുന്നത്. 25 വർഷത്തേക്കാണ് അണക്കെട്ടുകൾക്ക് ലൈസൻസ്. അതു കഴിഞ്ഞാൽ പുതുക്കണം. പുതുക്കുമ്പോൾ നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ സൗകര്യങ്ങൾ വേണം. ഫിഷ് ലാഡർ അടക്കമുള്ള സൗകര്യങ്ങൾ വേണം. മത്സ്യങ്ങൾക്ക് ചാടിച്ചാടി അണക്കെട്ടു മറി കടക്കാനുള്ള സജ്ജീകരണമാണ് ഫിഷ് ലാഡർ. ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ നല്ല ചെലവ് വരും. അതിലും ലാഭകരം അണകൾ പൊളിച്ചു മാറ്റുന്നത് തന്നെ. പാശ്ചാത്യരുടെ ഈ ചിന്തയുടെ പിൻബലം പരിസ്ഥിതി ബോധമാണ്. 

വ്യവസായ മേഖലയ്ക്ക് അണകൾ നൽകുന്ന ലാഭവും അവ പരിസ്ഥിതിക്ക് നൽകുന്ന നഷ്ടവും കൂട്ടിക്കിഴിച്ചാൽ മൊത്തത്തിൽ നഷ്ടമാണെന്ന് അവർ തിരിച്ചറിയുന്നു. ക്ലാമത്തിലെ അണകൾ പൊളിക്കുന്നതിലെ നഷ്ടം പലരായി പങ്കിട്ട് നികത്തുന്നു. അണകൾക്ക് പകരം അവർ ജലസേചനത്തിന് മറ്റ് മാർഗങ്ങൾ ഉപയോഗിക്കുന്നു. ജലവൈദ്യുതി പോലും അവർ ഇക്കാലത്ത് പരിസ്ഥിതി സൗഹൃദ ഊർജമായി കാണുന്നില്ല. അണകൾ പ്രകൃതിക്കു ചെയ്യുന്ന ദോഷമാണ് കാരണം. ചാലക്കുടിപ്പുഴയിൽ നിർമിച്ച പെരുവാരിപ്പള്ളം അണക്കെട്ടിന് മുകളിൽ വെള്ളം കവിഞ്ഞൊഴുകാൻ ഓവർ ഫ്ലോ സൗകര്യം പോലുമില്ലെന്ന് ഓർക്കണം. ക്ലാമത്തും ചാലക്കുടിപ്പുഴയും തമ്മിലുള്ള അന്തരം അത്രയും വരും.

∙ സാൽമണും ഹിൽസയും വഴികാട്ടുമോ ആറ്റുകൊഞ്ചിന്?

അമേരിക്കയുടെ സാൽമണും കേരളത്തിന്റെ ആറ്റു കൊഞ്ചും ബംഗാളിന്റെ ഹിൽസയും തമ്മിലുള്ള അന്തർധാര സജീവമാണ്. സാൽമൺ പോലെയാണ് ആറ്റുകൊഞ്ചും ഹിൽസയും. ക്ലാമത്തിലെ അണക്കെട്ടുകൾ പോലെ തണ്ണീർമുക്കം ബണ്ട് കൊഞ്ചിനെയും ഗംഗയിൽ ഫറാക്ക ബാരേജ് ഹിൽസയെയും തടയും. വേമ്പനാട്ടു കായലിലാണ് ആറ്റു കൊഞ്ചിന്റെ വാസം. ഒക്ടോബർ മാസത്തിൽ മുട്ടയുമായി ആറ്റുകൊഞ്ചിന്റെ കൂട്ടം വൈക്കം കായലിലേക്ക് യാത്ര തുടങ്ങും. ഈ സമയം തണ്ണീർമുക്കം ബണ്ട് തുറന്നിരിക്കും. ആറ്റു കൊഞ്ച് വൈക്കത്തഷ്ടമിക്കു പോകുന്നുവെന്ന് നാട്ടിൻപുറത്ത് ഈ യാത്രയെ പറയും. വൈക്കം കായലിൽ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുതലാണ്. ഇവിടെ എത്തിയാൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളാകും. പ്രകൃതി നൽകിയ ബുദ്ധി ഉപയോഗിച്ച് ആറ്റുകൊഞ്ചിൻ കുഞ്ഞുങ്ങൾ വേമ്പനാട്ട് കായലിലൂടെ കൂട്ടനാട്ടിലേക്ക് പ്രയാണം ആരംഭിക്കും. ആ സമയം പലപ്പോഴും ബണ്ട് അടച്ചിരിക്കും. ഉപ്പുവെള്ളത്തിൽ ജീവിക്കാൻ കൊഞ്ചിന് കഴിയില്ല. അവ കായലിൽ ചത്തൊടുങ്ങും. ബണ്ട് നിർമിക്കുന്നതിന് മുൻപ് വർഷം 450 ടൺ ആറ്റുകൊ‍ഞ്ച് കുട്ടനാട്ടിൽ കിട്ടിയിരുന്നു. ഇപ്പോൾ ലഭ്യത 17 ടണ്ണായി കുറഞ്ഞുവെന്ന് കുട്ടനാട് കായൽ ഗവേഷണ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറയുന്നു. 

ബംഗാളിയുടെ ഇഷ്ടമത്സ്യമാണ് ഹിൽസ. ബംഗാൾ ഉൾക്കടലിൽ നിന്ന് ഗംഗയൂടെ ഉൽഭവ സ്ഥാനത്തേക്കാണ് ഹിൽസയുടെ പ്രയാണവും പ്രജനനവും. ഫറാക്ക ബാരേജ് നിർമിച്ചതോടെ ഈ യാത്ര നിലച്ചു. ഹിൽസയുടെ വംശവും ഇടിഞ്ഞു. ഹിൽസ ബംഗാൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മീനാണ്. തമിഴ്നാട്ടിലും കർണാടകയിലും കാവേരി ജലത്തിനുള്ള പ്രാധാന്യം പോലെ. ഇക്കാര്യം കേന്ദ്ര, ബംഗാൾ സർക്കാരുകൾ തിരിച്ചറിഞ്ഞു. ഹിൽസ മത്സ്യങ്ങൾക്ക് കടന്നു പോകാൻ ഫറാക്ക ബാരേജിൽ 360 കോടി രൂപ ചിലവിൽ ഫിഷ് പാസ് നിർമിച്ചു. ഇപ്പോൾ ഈ ഫിഷ് പാസിന്റെ പേരിലാണ് മോദി–മമത സർക്കാരുകൾ തമ്മിൽ തർക്കം. സമാനമായ പദ്ധതി വന്നാൽ ആറ്റുകൊഞ്ചിനും നല്ല കാലം വരും. 

∙ പുഴ അണയാതെ അണ കെട്ടണോ ? 

കേരളത്തിൽ അണക്കെട്ടുകൾ സംബന്ധിച്ചുള്ള വിവാദങ്ങൾ പൊതുവെ അണയാറില്ല. മുല്ലപ്പെരിയാറും പറമ്പിക്കുളവും ചർച്ചയിൽ എത്തുന്നത് തമിഴ്നാടുമായുള്ള വെള്ളം പങ്കു വയ്ക്കൽ സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ്. 25 വർഷം പിന്നിട്ട അണക്കെട്ടുകൾക്ക് അമേരിക്ക അനുമതി നിഷേധിക്കുമ്പോൾ കേരളം ഞെട്ടുന്നു. കാരണം അതിലും പ്രായമുള്ളതാണ് ഇവിടെയുള്ള അണക്കെട്ടുകൾ. മുല്ലപ്പെരിയാർ ദുർബലമാണെന്നും പഴയ അണക്കെട്ട് പൊളിച്ചു മാറ്റി പുതിയ അണക്കെട്ട് നിർമിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേ സമയം കേരളത്തിൽ കൃഷിയും കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നത് 81 അണക്കെട്ടുകളാണ്. ഇതിൽ ജല വിഭവ വകുപ്പിന്റെ പക്കൽ 20 അണകളും വൈദ്യുതി വകുപ്പിന്റെ പക്കൽ 59  അണകളുമുണ്ട്. രണ്ടെണ്ണം ജല അതോറിറ്റിയുടെ പക്കലും. 2.3 ലക്ഷം ഹെക്ടർ സ്ഥലത്ത് കേരളത്തിൽ നെൽകൃഷിയുണ്ട്. അവ ആശ്രയിക്കുന്നത് പ്രധാനമായും അണക്കെട്ടുകളെയാണ്. മലമ്പുഴ അണക്കെട്ട് ഇല്ലായിരുന്നുവെങ്കിൽ പാലക്കാട് മരുഭൂമിയായി മാറിയേനെ എന്ന് ജലവിഭവ വകുപ്പ് മുൻ ചീഫ് എൻജിനീയർ വി.കെ. മഹാനുദേവൻ പറയുന്നു. 

2080 മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതികൾ കേരളത്തിന് നൽകുന്നത്. ദിവസം ശരാശരി 4500 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആവശ്യം. ഇതിൽ പകുതിയും നൽകുന്നത് ഈ പദ്ധതികളാണ്. മാത്രമല്ല മഴ പെയ്താൽ വെള്ളം ഒഴുകി ഉടനെ കടലിൽ എത്തുന്നതാണ് കേരളത്തിന്റെ വെല്ലുവിളി. വെള്ളം പിടിച്ചു നിർത്താൻ സ്റ്റോറേജ് അണക്കെട്ടുകൾ വേണമെന്നു ചുരുക്കം. പഴക്കം ചെന്ന അണക്കെട്ടുകൾ ലോകത്ത് പൊളിക്കുകയോ പുതുക്കി പണിയുകയോടെ ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാറിൽ കേരളത്തിന്റെ വാദം ബലപ്പെടുത്തുന്നതാണ് ഈ നീക്കങ്ങൾ. ഓസ്ട്രേലിയയിൽ വിക്ടോറിയ അണക്കെട്ട് കാലപ്പഴക്കം മൂലം അവർ പൊളിച്ചു പണിതു. സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ കേസിൽ വിക്ടോറിയൻ മാതൃക കേരളം വാദത്തിനായി ഉപയോഗിക്കുകയും ചെയ്തു. അണക്കെട്ടുകളോടുള്ള വിവിധ രാജ്യങ്ങളു‍ടെ പുതിയ സമീപനത്തിൽ നിന്ന് 44 നദികളും 81 അണകളുമുള്ള കേരളത്തിന് ഏറെ പഠിക്കാനുണ്ട്. 

English Summary: US's Move for the Removal of California Klamath Dam a Lesson to India/Kerala too