മലമ്പാമ്പ് മുതൽ ഗിനിപ്പന്നി വരെ. വെള്ളെലികൾ മുതൽ ഉടുമ്പും ഇഗ്വാനയും വരെ. കാട്ടിലും പറമ്പിലും മാത്രം കാണുന്നതെന്നു നാം കരുതുന്ന ഈ മൃഗങ്ങൾ നമ്മുടെ വീട്ടിലേക്കു കയറി വന്ന് അവിടെപ്പാർത്ത് വീട്ടുകാരന് ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ’ ഉണ്ടാക്കിക്കൊടുക്കുന്ന കാര്യം ഒന്നു ആലോചിച്ചു നോക്കിയേ. അരുമ മൃഗങ്ങള്‍ അഥവാ ‘പെറ്റ്സ്’ എന്നാൽ നായയോ പൂച്ചയോ ലൗബേഡ്‌സോ ചില്ലുകൂട്ടിലെ മീനുകളോ മാത്രമായിരുന്ന കാലം പഴഞ്ചനായി. ആരുമിതുവരെ തൊട്ടിട്ടില്ലാത്ത, പലപ്പോഴും കേട്ടിട്ടുപോലുമില്ലാത്ത അപൂർവജനുസ്സിലെ മൃഗങ്ങളെയും ഉരഗ, പക്ഷി ജീവജാലങ്ങളെയും വീട്ടിൽ വളർത്തുന്നതാണിപ്പോൾ ഹരം. ഈ ജീവികൾക്കൊരു വിശേഷണവുമുണ്ട്– എക്സോട്ടിക് പെറ്റ്സ്. ഇന്ത്യയിൽ എക്സോട്ടിക് പെറ്റുകളുടെ പരിപാലനം ഹോബിയും കടന്ന് ബിസിനസിലേക്കും കമ്മിഷനിങ്ങിലേക്കും കള്ളക്കടത്തിലേക്കും വരെ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, രാജ്യത്തെ വന്യജീവി പരിപാലന നിയമങ്ങൾ പൊളിച്ചെഴുതേണ്ട സ്ഥിതിയും. 1200 ഇഗ്വാനകളെയും 300 ആഫ്രിക്കൻ ആമകളെയും ചെറിയ സ്യൂട്ട് കേസുകളിലാക്കി കടത്തുന്നതിനിടെ പുണെയിൽ ട്രെയിനിൽ വച്ച് ആർപിഎഫുകാർ പിടിച്ചത് അടുത്തിടെയാണ്. നോർത്ത് ബംഗാളിലെ സിലിഗുരിയിലെ ഗ്രാമപ്രദേശത്തു നിന്ന് കംഗാരുക്കളെ കണ്ടെടുത്തതും മുംബൈ നഗരത്തിലേക്ക് വൻ തോതിൽ കടത്തപ്പെട്ട ഒറാങ് ഉട്ടാനുകളെ കാണാതെ പോയി പൊല്ലാപ്പായതും വാർത്തകളിൽ നിറഞ്ഞു. ഇതൊക്കെ ആർക്കു വിൽക്കാൻ വേണ്ടിയാണു കടത്തിക്കൊണ്ടു പോകുന്നത്? എന്താണ് ഇന്ത്യക്കാരുടെ വിദേശിവളർത്തുമൃഗങ്ങളെ കുറിച്ചുള്ള സങ്കൽപം മാറാൻ കാരണം? ഇതിനു പിന്നിലെ സാമ്പത്തിക വശവും വളർത്തുന്നതിന്റെ പ്രത്യാഘാതവും എന്താകാം? നിയമം മൂലം ഇതൊന്നും തടയാനാകില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളിൽ പിടികൂടിയ കംഗാരുക്കൾ. നേപ്പാൾ വഴിയാണ് ഇവയെ ഇന്ത്യയിലേക്കു കടത്തിയത്. ഇവയിലൊന്ന് പിന്നീട് ചത്തു. ചിത്രം: Bela Koba Forest Range Office

ADVERTISEMENT

∙ കോടികളുടെ എക്സോട്ടിക് ബിസിനസ്

ഓരോ ഭൂപ്രകൃതിക്കും ഓരോ ജൈവ നാനാത്വമുണ്ട്. അതിന്റെ സന്തുലിതാവസ്ഥയെ തകർക്കുന്ന മട്ടിൽ വ്യാപകമായി ചില ജന്തുവർഗങ്ങളെ കടത്തുന്നത് പരിസ്ഥിതിയെ വരെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാം.

വ്യക്തമായ ഉടമസ്ഥരേഖകളുണ്ടെങ്കിൽ വന്യജീവികളെ വീട്ടിൽ വളർത്തുന്നത് ഇന്ത്യയിൽ നിയമപരമാണ്. എന്നാൽ രാജ്യത്തിനകത്ത് ഇവയെ വിൽക്കുന്നതിനോ  പൊതുഗതാഗതത്തിൽ കടത്തുന്നതിനോ വ്യവസ്ഥകൾ  എഴുതപ്പെട്ടിട്ടില്ല. എക്സോട്ടിക് വന്യജീവികളും അവയുടെ വിൽപനക്കാരും ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമാണ്. 2011നും 2020നും ഇടയ്ക്ക് ഏകദേശം 70,000 എക്സോട്ടിക് മൃഗങ്ങളെയാണ് ഇന്ത്യയിലെ വിവിധ എയർപോർട്ടുകൾ വഴി കടത്തിയത്. എയർപോർട്ടുകൾ വഴി കൂടാതെ സാധാരണയായി കടത്തുന്നത് വടക്കു കിഴക്കൻ അതിർത്തി വഴിയാണ്. കഴിഞ്ഞ മാസം തുടക്കത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് 665 അരുമ വന്യജീവികളുമായി ഒരു റാക്കറ്റിനെ പിടികൂടിയത്. ഇവർ കടത്തിയ മൃഗങ്ങളുടെ വിപണി മൂല്യം ഏകദേശം 3 കോടിയോളം വരും.  

ലൈസൻസോടെ വളർത്തുന്ന ഇഗ്വാനകളും മലമ്പാമ്പുമായി യുവാവ്. മുംബൈയിൽനിന്നുള്ള ദൃശ്യം. ചിത്രം: The Week

അൽഡാബ്ര ആമകളെ വനംവകുപ്പ് അസമിൽ പിടിച്ചെടുത്തപ്പോൾ. ലോകത്തിലെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നായ ഇവയെയും അരുമജീവിയായി വളർത്താറുണ്ട്. ചിത്രം: Cachar Forest Division

നിലവിലെ മാർക്കറ്റിനു താങ്ങാനാവാത്ത അത്രയും ഡിമാൻഡ് പല വെറൈറ്റി എക്സോട്ടിക് പെറ്റുകൾക്കും ഉള്ളതിനാൽ വൻതോതിൽ ഇവ കള്ളക്കടത്തിലൂടെ രാജ്യത്തെത്തുന്നു. പോയ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നതു പ്രകാരം, ആസൂത്രിതമായി നടക്കുന്ന രാജ്യാന്തര കുറ്റകൃത്യങ്ങളിൽ നാലാം സ്ഥാനത്താണ് എക്സോട്ടിക് പെറ്റുകളുടെ കടത്തൽ. ആദ്യത്തേത് ലഹരിവിൽപന, രണ്ടാമത്തേത് ആയുധക്കടത്ത്, മൂന്നാമത്തേത് തീവ്രവാദത്തിനായും മറ്റുമുള്ള മനുഷ്യക്കടത്ത്. കാലാകാലങ്ങളായി നിലവിലുള്ള, ഗൂഢാലോചനയ്ക്ക് അത്രയേറെ പ്രാധാന്യമുള്ള, ഇത്തരം കുറ്റകൃത്യങ്ങൾക്കു തൊട്ടുപിന്നാലെയാണിപ്പോൾ അരുമമൃഗങ്ങളുടെ കള്ളക്കടത്തിന്റെ സ്ഥാനം. 

ADVERTISEMENT

2022 ജനുവരിയില്‍, ചെന്നൈ എയർപോർട്ടിൽ ഒരു യാത്രക്കാരന്റെ ചെക്– ഇൻ ലഗേജിൽ നിന്ന് പിടികൂടിയത് 6 വന്യജീവികളെയാണ്. ഓസ്ട്രേലിയ, ന്യൂഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന തരം കീരികളെയും കസ്കസുകളെയും (ഒരു തരം സ‍ഞ്ചിമൃഗം) ആണ് പിടികൂടിയത്. യാത്രക്കാരൻ ചെന്നൈയിൽ വന്നിറങ്ങിയതാവട്ടെ തായ്‌ലൻഡിൽനിന്നും. അതായത് പല രാജ്യാതിർത്തികൾ കടത്തിയാണ് ഈ ‘വിഐപികളെ’ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. അരുമകളായി വളർത്തുന്നതിനപ്പുറം ഇറച്ചിക്കു വേണ്ടിയും ചില പ്രത്യേക പൂജകൾക്കും ഹോമങ്ങൾക്കു വേണ്ടിയുമാണ് ഇവ കടത്തപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചില ജീവികൾ ഉടമസ്ഥനു ഭാഗ്യം കൊണ്ടുവരുന്നതായി കരുതപ്പെടുന്നു. ലക്ഷങ്ങളാണ് ഇവയ്ക്കു വേണ്ടി പലരും മുടക്കുന്നത്. അതിനാൽ അനധികൃത കടത്തിന്റെ റിസ്ക് ഏറ്റെടുക്കാൻ തയാറാകുന്ന ഏജന്റുമാരും അനവധി. 

എക്സോട്ടിക് പെറ്റ് ആയി വളർത്തുന്നതിനു വേണ്ടി കള്ളക്കടത്തു നടത്തുന്നതിനിടെ പിടിച്ചെടുത്ത വൈറ്റ്–ഹാൻഡഡ് ഗിബ്ബൺ സംരക്ഷണ കേന്ദ്രത്തിൽ. ചിത്രം: CHAIDEER MAHYUDDIN / AFP

കള്ളക്കടത്തു സാധ്യത കഴിഞ്ഞാൽ, ഇവയുടെ വർധിക്കുന്ന ഡിമാൻഡ് തൃപ്തിപ്പെടുത്താൻ തൽപരകക്ഷികൾ ചെയ്യുന്നത് അനധികൃത ബ്രീഡിങ് ആണ്. പക്ഷേ കടത്തുന്നതിന്റെയും കൊണ്ടുവരുന്നതിന്റെയും ഇടയിൽ ഈ മൃഗങ്ങൾ നേരിടുന്ന ശാരീരികബുദ്ധിമുട്ടുകളെ കുറിച്ചണ് വൈൽഡ് ലൈഫ് ഡിസാസ്റ്റർ റെസ്പോൺസ് അധികൃതരുടെ കരുതൽ. ആശങ്കയുടെ തോത് കൂട്ടി മൃഗജന്യരോഗങ്ങൾ വ്യാപകമാകുന്നതും! കടൽ കടന്നും പരന്നേക്കാവുന്ന മൃഗജന്യരോഗങ്ങൾക്ക് ഇതിലും നല്ലൊരു കാരണമില്ല പരക്കാൻ. ഓരോ ഭൂപ്രകൃതിക്കും ഓരോ ജൈവ നാനാത്വമുണ്ട്. അതിന്റെ സന്തുലിതാവസ്ഥയെ തകർക്കുന്ന മട്ടിൽ വ്യാപകമായി ചില ജന്തുവർഗങ്ങളെ കടത്തുന്നത് പരിസ്ഥിതിയെ വരെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാം. 

ADVERTISEMENT

∙ കാര്യങ്ങൾ ക്ലിയറാക്കാൻ പുതിയ ബിൽ

വംശനാശം സംഭവിക്കുന്ന വന്യജീവികളുടെ വ്യവസായം സംബന്ധിച്ച് 1976ൽ ഇന്ത്യ രാജ്യാന്തര കരാറിൽ ഏർപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതിലെ നിയമനിർദേശങ്ങൾ പലതും ഇന്ത്യയ്ക്കകത്തുള്ള വന്യജീവി കടത്തിനും വിപണനത്തിനും ബാധകമാക്കി നിയമനിർമാണം നടന്നത് 2022 ഓഗസ്റ്റിലാണ്. വളർത്താവുന്നവ ഏതൊക്കെ, വളർത്താൻ പാടില്ലാത്തവ ഏതൊക്കെ എന്നിവ സംബന്ധിച്ച് നിയമാവലി എഴുതപ്പെട്ടു. ജീവിവർഗങ്ങൾ ഓരോന്നിന്റെയും ഇറക്കുമതിക്കും കയറ്റുമതിക്കും വേണ്ട പെർമിറ്റ് നൽകുന്ന മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെടുന്നതാണ് പുതിയ ബിൽ. വന്യജീവികൾ കൈവശമുള്ള ഉടമകൾക്ക് റജിസ്ട്രേേഷൻ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതും ഈ അതോറിറ്റിയുടെ ജോലിയാണ്. വന്യ അരുമകളുടെ വ്യവസായം സംബന്ധിച്ച് മാർഗനിർദേശങ്ങൾ കൊടുക്കാൻ സയന്റിഫിക് അതോറിറ്റിയും രൂപീകരിക്കുന്നുണ്ട്. ഇതുവഴി കടത്തിനിടെ മൃഗങ്ങൾക്കും, മൃഗങ്ങളിലൂടെ മനുഷ്യനും ഉണ്ടാകുന്ന അസുഖങ്ങളെ നിയന്ത്രിക്കാനാകും. തങ്ങൾ ജീവിക്കുന്ന പരിസ്ഥിതിപ്രദേശത്തെ പ്രതികൂലമായി ബാധിക്കുന്ന ജീവിവർഗത്തെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിൽനിന്ന് വിലക്കുന്ന നിയമവും പുതിയ ബില്ലിലുണ്ട്. നിയമം തെറ്റിക്കുന്നവർക്കു മേൽ ചുമത്താവുന്ന പിഴയും ഇരട്ടിയിലേറെയാക്കി.

∙ ‘ഡിജിറ്റലാണ്’ ബിൽ

പുതിയ ബില്ലിലെ നിർദേശമനുസരിച്ച് കൈവശമുള്ള വന്യജീവി അരുമയെ ഉടമയ്ക്ക് വളർത്താനാവില്ലെങ്കിൽ സ്റ്റേറ്റിന് സറണ്ടർ ചെയ്യാം. നഷ്ടപരിഹാരമൊന്നും കൊടുക്കേണ്ടതില്ല. അന്നു മുതൽ ആ മൃഗം സ്റ്റേറ്റിന്റെ പ്രോപ്പർട്ടി ആയിരിക്കും. എന്നാൽ ഈ നിയമം ദുരുപയോഗം ചെയ്ത്, കൈവശമുള്ള വന്യജീവി അരുമയെ തോന്നുംപടി ഉപേക്ഷിക്കാനോ തള്ളാനോ ആകില്ല. റജിസ്ട്രേഷനും പെർമിറ്റും ജീവിയെ സ്വന്തമാക്കിയ സമയത്ത് എടുക്കേണ്ടതിനാൽ, അലക്ഷ്യമായി ഉപേക്ഷിച്ചാൽ നിയമക്കണ്ണിൽ നിന്ന് ഒളിക്കാനുമാകില്ല. കൈവശം വയ്ക്കുന്ന മൃഗത്തിന്റെ ക്ഷേമത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടവും വളർത്താൻ പരിശീലകരുടെ സഹായവും വേണ്ടി വന്നേക്കാം. നാലും അഞ്ചും മരയോന്തുകളെ വീട്ടിൽ അടച്ചിട്ട് വളർത്തുന്ന കിടപ്പുമുറിയിൽ തന്നെ, ഗിനിപ്പന്നികൾക്ക് തീറ്റ കൊടുക്കുന്ന എക്സോട്ടിക് പ്രേമികൾക്ക് പണി കിട്ടുമെന്ന് സാരം. അരുമ ജീവികളുടെ ക്ഷേമത്തിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം, അവയുടെ ഡിജിറ്റൽ ലിസ്റ്റിങ്ങും കൃത്യമായിരിക്കണം എന്നും ബില്ലിൽ പരാമർശിക്കുന്നു. ഓരോന്നിന്റെയും ജനുസ്സ്, എണ്ണം എന്നിവയും ഇടയ്ക്കുള്ള മാറ്റിപ്പാർപ്പിക്കലുമൊക്കെ ട്രാക്ക് ചെയ്യപ്പെടും. 

∙ ആരു ചികിത്സിക്കും!

എക്സോട്ടിക് അരുമമൃഗങ്ങളെ പോറ്റാനും പരിപാലിക്കാനും ചികിത്സിക്കാനുമുള്ള പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർമാർ അധികമില്ല എന്നതാണ് മറ്റൊരു വെല്ലുവിളി. പലപ്പോഴും ഈ മൃഗങ്ങളെ വളർത്തുന്നവർക്ക് ഇവയുടെ ആരോഗ്യകാര്യത്തെക്കുറിച്ച് ധാരണ തീർത്തും കുറവായിരിക്കും.  ആശുപത്രികളിലൊക്കെയെത്തി ചികിത്സ കിട്ടാൻ ഭാഗ്യമുള്ളവർ പക്ഷികളാണ്. പലപ്പോഴും മറ്റു പെറ്റുകൾക്ക് അസുഖം വന്നാൽ ഉടമകൾ സമീപിക്കുന്നത് അവയുടെ വിൽപനക്കാരെയാണ്. പെറ്റ് ഹോസ്പിറ്റലുകളിൽ എത്തിക്കുന്നവർ കുറവാണ്. നായ്ക്കളെപ്പോലെത്തന്നെ വാക്സീനുകളും ന്യൂട്രീഷ്യൻ സപ്ലിമെന്റുകളും ആവശ്യമാണ് ഇവയ്ക്കും. അതുപോലെ മെന്റൽ സ്റ്റിമുലേഷനും. അതായത് കളി സമയം മിക്ക ജീവികൾക്കും പ്രധാനമാണ്. ഉല്ലാസനേരങ്ങൾ ലഭ്യമായില്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരാണ് ഉരഗങ്ങളായാലും പക്ഷികളായാലും മൃഗങ്ങളായാലും. 

∙ പ്രതീക്ഷ പാളരുത്!

മിക്ക എക്സോട്ടിക് പ്രേമികളും വാങ്ങാൻ താൽപര്യപ്പെടുന്ന ഒന്നാണ് ആമ. പക്ഷേ രണ്ടു കാര്യങ്ങൾ കണക്കിലെടുക്കാൻ വിട്ടുപോകരുത്. 1) ആമകൾക്ക് 80 വർഷത്തിലധികമാണ് ജീവിതകാലം. അപ്പോൾ ചിലപ്പോൾ വാങ്ങിയ ഉടമ മരിച്ചുപോയാലും ആമ പയറുപോലെ മണ്ടി നടക്കും. 2) വാങ്ങുമ്പോൾ ആമ ചിലപ്പോൾ കൈപ്പത്തിയേക്കാൾ ചെറുതാകാം. ക്യൂട്ട്നെസ് കണ്ട് വാങ്ങിയ ആമക്കുട്ടൻ പക്ഷേ ഏതാനും വർഷങ്ങൾക്കുള്ളിൽ വീട്ടിലെ മുറി നിറയും വിധം ഗംഭീരമായി വലുപ്പം വയ്ക്കും. അന്നേരം ‘എന്ത് വിധിയിത്’ എന്ന മട്ടിൽ കരഞ്ഞിട്ട് കാര്യമില്ല. ഗിനിപ്പന്നികൾക്കും മുയലുകൾക്കും ഫിംഗർ കുരങ്ങുകൾക്കുമൊക്കെ കളിക്കോപ്പുകൾ ധാരാളം വേണം. അല്ലെങ്കിൽ അവർ പരിതസ്ഥിതികളുമായി ഇണങ്ങിപ്പോകില്ല. ഇവയുടെ ദന്തപരിചരണവും പ്രധാനമാണ്. മിക്ക പെറ്റുകളും മരിക്കുന്നത് ഇൻഫെക്‌ഷൻ മൂലമുള്ള സങ്കീർണതകൾ കാരണമാണ്. അതിനാൽത്തന്നെ ഒരു പെറ്റ് മരിച്ചാൽ അതേ കൂട്ടിലോ ടബ്ബിലോ പുതിയ പെറ്റിനെ പോറ്റാൻ ശ്രമിക്കരുത്.

ലോകത്തിലെ ഏറ്റവും വിലയേറിയ എക്സോട്ടിക് അരുമജീവികളില്‍ ചിലതിനെ പരിചയപ്പെടാം:

ഹൈസിന്ത് മക്കാവു. ചിത്രം: istockphoto/Gerald Corsi

കിൻകജു. ചിത്രം:  istockphoto/Ondrej Prosicky

റെഡ്–നെക്ക് വാലബി. ചിത്രം: istockphoto/Shmenny50

ബംഗാൾ ക്യാറ്റ്. ചിത്രം: istockphoto/Mac99

ബിയേഡഡ് ഡ്രാഗൺ. ചിത്രം: Wildlife Conservation Trust

English Summary: High Demand for Exotic Pets in India; Is it Legal to Keep them in Home?