‘190 വയസ്സു തികഞ്ഞെങ്കിലും ജൊനാഥൻ പൂർണ ആരോഗ്യവാനാണ്.. എമ്മയ്ക്കൊപ്പം ചുറ്റിനടന്നും പ്രണയിച്ചും ലോകത്തിന്റെ മുഴുവൻ സ്നേഹം സ്വീകരിച്ചും ഇഷ്ടമുള്ളതെല്ലാം കഴിച്ചും. അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടതൊഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.’’ ജൊനാഥനെ കുറിച്ചും

‘190 വയസ്സു തികഞ്ഞെങ്കിലും ജൊനാഥൻ പൂർണ ആരോഗ്യവാനാണ്.. എമ്മയ്ക്കൊപ്പം ചുറ്റിനടന്നും പ്രണയിച്ചും ലോകത്തിന്റെ മുഴുവൻ സ്നേഹം സ്വീകരിച്ചും ഇഷ്ടമുള്ളതെല്ലാം കഴിച്ചും. അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടതൊഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.’’ ജൊനാഥനെ കുറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘190 വയസ്സു തികഞ്ഞെങ്കിലും ജൊനാഥൻ പൂർണ ആരോഗ്യവാനാണ്.. എമ്മയ്ക്കൊപ്പം ചുറ്റിനടന്നും പ്രണയിച്ചും ലോകത്തിന്റെ മുഴുവൻ സ്നേഹം സ്വീകരിച്ചും ഇഷ്ടമുള്ളതെല്ലാം കഴിച്ചും. അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടതൊഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.’’ ജൊനാഥനെ കുറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘190 വയസ്സു തികഞ്ഞെങ്കിലും ജൊനാഥൻ  പൂർണ ആരോഗ്യവാനാണ്.. എമ്മയ്ക്കൊപ്പം ചുറ്റിനടന്നും പ്രണയിച്ചും ലോകത്തിന്റെ മുഴുവൻ സ്നേഹം സ്വീകരിച്ചും ഇഷ്ടമുള്ളതെല്ലാം കഴിച്ചും. അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടതൊഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.’’ ജൊനാഥനെ കുറിച്ചും അദ്ദേഹത്തിന്റ  ജീവിത രീതികളെയും കുറിച്ചും പറഞ്ഞിട്ടും മതിയാകുന്നില്ല സാമൂഹ മാധ്യമങ്ങൾക്ക്. കേക്കുമുറിച്ചും ,സർക്കാർ സ്റ്റാംപ് പുറത്തിറക്കിയും ഡിസംബർ നാലാം തീയതി പിറന്നാളാഘോഷവും ഗംഭീരമായിരുന്നു...

ഡ്രാക്കുളയെ പോലെ.. ഇട്ടിക്കോരയെ പോലെ..  ഏതോ പ്രേതകഥയിലെയോ മന്ത്രവാദ കഥകളിലെയോ  കഥാ പാത്രം ഇറങ്ങി വന്നതു പോലെ  തോന്നിയോ? 190 വയസ്സ്..പാഠ പുസ്തകങ്ങളിൽ നമ്മൾ പഠിച്ച ചരിത്ര സംഭവങ്ങൾക്കെല്ലാം സാക്ഷിയായ ഒരാളോ? അവിശ്വസനീയമായി തോന്നിയോ?  എന്നാൽ അങ്ങനെയൊരാളുണ്ട് കേട്ടോ .. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടിഷ് പ്രദേശമായ സെന്റ് ഹെലിന ദ്വീപിലാണ് ചങ്ങാതിയുള്ളത്.   ഈ പറഞ്ഞതു മുഴുവൻ ഒരാമയെക്കുറിച്ചാണ് എന്നു പറഞ്ഞാൽ നമ്മുടെ കൗതുകം ഒന്നു കൂടി ഇരട്ടിക്കുമോ? ലോകത്തിന് കേട്ടിടും പറഞ്ഞിട്ടും മതിവരാത്ത ജൊനാഥന്റെ കഥ.  ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ ജീവിയുടെ കഥ!

ADVERTISEMENT

∙ ജൊനാഥൻ മുത്തച്ഛൻ 

1832ൽ ജനിച്ച ജോനാഥൻ  ആൽഡാബ്ര ജയന്റ് ആമയുടെ (ആൽഡാബ്രാചെലിസ്  ജൈജാന്റിയ  ഉപജാതിയായ സിഷെൽസ്  ജയന്റ് ആമയാണ്) ആൽഡാബ്രാചെലീസ് ജൈജാന്റിയ ഹോളോളിസ്). 2022 ഡിസംബർ 4ന് 190 വയസ്സു തികഞ്ഞു. 1882ൽ ജോനാഥന് 50 വയസ്സുള്ളപ്പോഴാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സിഷെൽസിൽ നിന്ന് ഹെലിനയിലേക്ക് കൊണ്ടുപോകുന്നത്. അപ്പോൾ ഈ ആമയ്ക്ക്  പൂർണവളർച്ചയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ഇതനുസരിച്ചാണ്  പ്രായം കണക്കാക്കുന്നതും. പൂർണ വളർച്ച എന്നാൽ ഏകദേശം 50വയസ്സ്.അതിനാൽ ഏകദേശം 1832ൽ ഈ അടവിരിഞ്ഞതായി കരുതുന്നു.1886ൽ എടുത്ത ഒരു ഫോട്ടോയാണ് ജൊനാഥന്റെ പ്രായം കണ്ടെത്താൻ സഹായിച്ചത്. ആ ചിത്രത്തിൽ തന്നെ അതിന് പൂർണ വളർച്ച എത്തിയിരുന്നു. 

ജൊനാഥൻ. Twitter/ @BBCEarth

1930ൽ സെന്റ് ഹെലിന ഗവർണർ ആയിരുന്ന സർ സ്പെൻസർ ഡേവിസ് ആണ് ആമയ്ക്ക് ജോനാഥൻ  എന്നു പേരിട്ടത്. സെന്റ് ഹെലിന ഗവർണവറുടെ ഔദ്യോഗിക വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ അടിയിലാണ്  ഈ ആമ ഇപ്പോഴുമുള്ളത്. ഇതിനിടെ എത്ര ഗവർണർമാരുടെ സ്നേഹവും കരുതലും ജൊനാഥന് സ്വന്തമാക്കാനായെന്നോ? ഈ ആമമുത്തശ്ശന് 500 പൗണ്ട് വരെ തൂക്കമുണ്ട്. അതായത് ഏകദേശം 226 കിലോഗ്രാം വരെ. അധികൃതർ കൃത്യമായി പോഷകാഹാരങ്ങളൊക്കെ നൽകി പൊന്നു പോലെ നോക്കുന്നതാണ് ഈ ആമയെ. ക്യാരറ്റ്, കുക്കുമ്പർ, കാബേജ്, ആപ്പിൾ  എന്നിവയോടെക്കെയാണ് ജൊനാഥൻ മുത്തശ്ശന് ഇഷ്ടം കൂടുതൽ. അതു കൊണ്ട് തന്നെ 190ാം പിറന്നാൾ ക്യാരറ്റ്, ചീര, വെള്ളരി തുടങ്ങിയവകൊണ്ടുണ്ടാക്കിയ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ചു ഹെലിന സർക്കാർ ജൊനാഥന്റെ പേരിൽ പ്രത്യേകം സ്റ്റാംപും പുറത്തിറിക്കിയിരുന്നു. മൃഗശാലയിലുള്ള,എമ്മ ഡേവിഡ് ,ഫ്രെഡ്  എന്നീ ആമകൾക്കൊപ്പാണ്  ദ്വീപിൽ ജൊനാഥന്റെ വാസം. 

∙ 344 കാരൻ അലഗ്ബ 

ADVERTISEMENT

മറ്റു ജീവികള അപേക്ഷിച്ച് ആമകൾക്ക്  ആയുർദൈർഘ്യം കൂടുതലാണ്. ശരാശരി ആയുസ് 90– മുതൽ 150 വർഷം വരെ. 190 വയസ്സുകാരനായ ആമ കൗതുകമാകുന്നുണ്ടെങ്കിൽ നമുക്ക് അലഗ്ബയുടെ കഥകൂടി കേൾക്കാം. 344വയസ്സുവരെയാണ് അലഗ്ബ ജീവിച്ചത്. നൈജീരിയയിലെ തെക്ക് പടിഞ്ഞാറൻ പ്രദേശത്തെ ഭരണാധികാരിയായിരുന്ന ഒഗ്ബോമോഷോയുടെ കൊട്ടാരത്തിലാണ് അലഗ്ബയുണ്ടായിരുന്നത്.  മൂപ്പൻ എന്ന അർഥത്തിലാണ് ഇതിനെ അലഗ്ബ എന്നു വിളിച്ചിരുന്നത്. അടുത്തകാലത്താണ് അലഗ്ബ ചാകുന്നത്. നൂറ്റാണ്ടുകളായി ഇതു കൊട്ടാരത്തിൽ കഴിയുന്നുണ്ടായിരുന്നെന്നാണ് കൊട്ടാരവൃത്തങ്ങളുടെ വാദവും. ആമ ഭാഗ്യമാണെന്നും,പല അസുഖങ്ങൾക്കും ആമയെ വളർത്തുന്നത് പരിഹാരമാണെന്നുമൊക്കെയുള്ള തരത്തിൽ പലതരം വിശ്വാസങ്ങൾ പണ്ടുകാലത്ത് ഉണ്ടായിരുന്നത്രെ.

അലഗ്ബ

ഈ ആമയ്ക്ക് രോഗ ശാന്തി നൽകാനുള്ള കഴിവുണ്ടെന്നായിരുന്നെന്നും കൊട്ടാര വൃത്തങ്ങൾ വാദിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇസാൻ ഒകുമയെഡെയുടെ ഭരണകാലത്ത്  ആമയെ കൊട്ടാരത്തിൽ  കൊണ്ടുവന്നെന്നു  വെളിപ്പെടുത്തിയാണ് അധികൃതർ ഇതിന്റെ വയസ്സിനെ കുറിച്ച് വാദിക്കുന്നത്. അലഗ്ബ ഒരു പെൺ ആമയായിരുന്നു. അവളെ പരിചരിക്കാനായി രണ്ട് കൊട്ടാരം ജോലിക്കാരെയാണത്രെ നൈജീരിയൻ രാജാവ് നിയോഗിച്ചിരുന്നത്. എന്നാൽ ഈ ആമയുടെ വയസ്സ് സംബന്ധിച്ചു വെറ്ററിനറി ഡോട്കർ യോമി അഗബറ്റോ  സംശയം പ്രകടിപ്പിച്ചിരുന്നു.

ഓസ്ട്രേലിയയിൽ 175 വയസ്സുവരെ ജീവിച്ച ഹാരിയറ്റ് എന്ന ആമ, 160 വയസ്സുവരെ ബ്രിട്ടനിൽ ജീവിച്ച തിമോത്തി, തുടങ്ങിയവരും കൂടുതൽ ജീവിതം കാലം കൊണ്ടും വലുപ്പം കൊണ്ടും ശ്രദ്ധ ലഭിച്ച ചില ആമകളാണ്. കുട്ടികളെ പുറത്തിരുത്തി സവാരി നടത്തി ശ്രദ്ധേയനായിരുന്നു സാന്റിയാഗോയിലെ സീഡ് എന്ന ഭീമൻ ആമ. 150 വയസ്സുവരെയാണ് ജീവിച്ചത്.

∙ ടൂയി മലില രണ്ടാമൻ 

188 വയസ്സുവരെ വരെ ജീവീച്ച ടൂയി മലില എന്ന പെൺ ആമയുടെ പേരിലാണ്  ലോകത്തിലെ ഏറ്റവും വയസ്സുളള  ജീവി എന്ന റെക്കോർഡ് നേരത്തെയുണ്ടായിരുന്നത്. 1965ലാണ് ടൂയി മലില ചാകുന്നത്. തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ടോങ്കയിലെ കൊട്ടാരത്തിലാണ്  ഇത് ജീവിച്ചിരുന്നത്.ആസ്ട്രോഷെലിസ് റേഡിയേറ്റ്  വിഭാഗത്തിൽ പെട്ട ആമയായിരുന്നു. 

ടൂയി മലില
ADVERTISEMENT

∙ അദ്വൈതയ്ക്ക് കിട്ടാതെ പോയ ‌റെക്കോർഡ് 

ഇന്ത്യയുടെ അദ്വൈത എന്ന ആമ ജീവിച്ചത് 255 വയസ്സുവരെയാണ്. ടൂയിമലിലയേയാക്കാളും ജൊനാഥാനെക്കാളും കൂടുതൽ കാലം. ആ ആമയുടെ ജനനം1750ൽ ആയിരുന്നുവത്രെ. കൽക്കത്തയിലെ അലിപോർ സുവോളജിക്കൽ ഗാർഡൻസിൽ ഉണ്ടായിരുന്ന അദ്വൈത എന്ന ആമ 2006ലാണ് ചത്തത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച ജീവിയാണ് അദ്വൈത എന്നു പലരും അനുമാനിച്ചിരുന്നെങ്കിലും അവളുടെ ജീവിത കാലയളവ് സംബന്ധിച്ചു സ്ഥിരീകരണമോ വ്യക്തമായ തെളിവുകളോ ഇല്ലാത്തതിനാൽ  ലോക റെക്കോർഡുകളൊന്നും സ്വന്തമാക്കാനായില്ല.

അദ്വൈത. ചിത്രം: Twitter/ @BBCEarth

∙ ആമ സവാരി

ഓസ്ട്രേലിയയിൽ 175 വയസ്സുവരെ ജീവിച്ച ഹാരിയറ്റ് എന്ന ആമ, 160 വയസ്സുവരെ ബ്രിട്ടനിൽ ജീവിച്ച തിമോത്തി, തുടങ്ങിയവരും കൂടുതൽ ജീവിതം കാലം കൊണ്ടും വലുപ്പം കൊണ്ടും ശ്രദ്ധ ലഭിച്ച ചില ആമകളാണ്. കുട്ടികളെ പുറത്തിരുത്തി സവാരി നടത്തി ശ്രദ്ധേയനായിരുന്നു സാന്റിയാഗോയിലെ സീഡ് എന്ന ഭീമൻ ആമ.  150 വയസ്സുവരെയാണ് ജീവിച്ചത്. 1933 ലാണ് സാന്റിയാഗോ മൃഗശാലയിൽ ഈ ആമ എത്തിയത്. വിശ്വാസവും അന്ധവിശ്വസങ്ങൾക്കും കെട്ടുകഥകൾക്കും കൗതുകങ്ങൾക്കുമെല്ലാം കാരണമാകുന്ന ആമയെന്ന ജീവി  ഇന്നു പക്ഷേ ലോകത്താകെ വംശനാശ ഭീഷണി നേരിടുകയാണ്. ഇവയെ സംരക്ഷിക്കാൻ ലോകത്തുടനീളം പരിസ്ഥിതി സ്നേഹികളുടെ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ഊർജിതമായി ഇവയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. കേരളത്തിലും ഇത്തരം സംഘടനകളും സജീവമാണ്. ഇവയുടെ പ്രവർത്തനങ്ങൾ ആമകളുടെ സംരക്ഷണത്തിന് വലിയതോതിൽ വരെ സഹായിച്ചിട്ടുണ്ട്. അതേ സമയം ഈ ജീവിയെ ഭയക്കാനും രഹസ്യമായി കൊല്ലാന്‍ ശ്രമിച്ച സാഹചര്യങ്ങളുണ്ടായിട്ടുണ്ട് കേരളത്തിൽ ഈയടുത്ത കാലത്ത്.

ചിത്രം: GIANLUIGI GUERCIA / AFP

∙ ചെഞ്ചെവിയൻ ആമപ്പേടി 

കണ്ണുകളോട് ചേർന്ന ചെവി പോലെ കടും ചുവപ്പ്, ശരീരത്തെ പച്ചനിറത്തിന് മുകളിൽ മഞ്ഞ വരകൾ. കണ്ടാൽ ആർക്കും ഒരു കൗതുകമൊക്കെ തോന്നും. ആ കൗതുകമാണു കേരളത്തിലും ചില വീടുകളിൽ ഈ ആമയെ വളർത്താൻ കാരണമായത്. എന്നാൽ ആൾ അപകടകാരിയാണ് എന്നതാണൂ സംഗതി. ജലാശയത്തിലെ മറ്റു ജീവജാലങ്ങളെയെല്ലാം ഇല്ലാതാകുന്ന പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന ഒരു അധിനിവേശ ജീവിയാണ് ചെഞ്ചെവിയൻ ആമകൾ)ടെക്രീമിസ് സ്ക്രിപ്റ്റ് എലഗൻസ്) .വടക്കേ അമേരിക്കയിലെ മിസിസിപ്പി താഴ്‌വരയിലാണ് ഇത് സാധാരണ കണ്ടുവരുന്നത്. അന്റാർട്ടിക്ക ഒഴികെയുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഇവയുടെ അധിനിവേശം നടക്കുന്നുണ്ട്. കേരളത്തിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയോടെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇവയുടെ വ്യാപനം തടയാൻ ശ്രമിച്ചിരുന്നു. വളർത്തുമൃഗ വ്യവസായത്തിലൂടെയാണ് ഇവ കേരളത്തിലെത്തിയത്. സാൽമൊണല്ല ബാക്ടീരിയ വാഹകരാണ് ഇവർ.  ഇതു ശ്രദ്ധയിൽപ്പെട്ടതോടെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇവയുടെ വിൽപന നിരോധിച്ചിരുന്നു.

English Summary: At 190, Jonathan the Tortoise Is the World’s Oldest