ഏപ്രിൽ ക്രൂരമാസമാണ് എന്നു പാടിയത് കവി ടി.എസ്. എലിയറ്റാണ്. ഏപ്രിൽ മാത്രമല്ല, ഡിസംബറും ക്രൂരമാസമായി മാറുകയാണ്. 2004 ഡിസംബർ 26 ലെ സൂനാമി, പിന്നെ പ്രളയം, കേരള തീരത്തെ ഉലച്ച ഓഖി ചുഴലിക്കാറ്റ്, ഭൂചലനം തുടങ്ങി പ്രകൃതി ഒളിപ്പിച്ചുവച്ച പല ദുരന്തങ്ങളും കെട്ടഴിച്ചുവിടുന്നത് ഡിസംബറിന്റെ പതിവായി. കഴിഞ്ഞ ദിവസം യുഎസിൽ വീശിയടിച്ച സൈക്ലോൺ ബോംബിനെയും ഈ ദുരന്ത പരമ്പരയിലേക്കു ചേർത്തുവയ്ക്കാം. ഈ ശീതക്കൊടുങ്കാറ്റിനു യുഎസ് കാലാവസ്ഥാ വിഭാഗം നൽകിയിരിക്കുന്ന പേരും മറ്റൊന്നല്ല; എലിയറ്റ് എന്നാണ്. യുഎസിലെ ശൈത്യക്കാറ്റിൽ ഇതുവരെ അറുപതിലേറെ പേർ മരിച്ചു. അനേകം പേരെ കാണാനില്ല. ലക്ഷക്കണക്കിനു പേർ വിവിധ ഷെൽറ്ററുകളിൽ താമസിക്കുന്നു. നാഷണൽ വെതർ സർവീസിന്റെ കണക്ക് അനുസരിച്ച് ഏകദേശം 60% ജനങ്ങളെങ്കിലും ശൈത്യക്കാറ്റിന്റെ ഭീതിയിലാണ്. വാഹനങ്ങൾ മഞ്ഞിൻ പാളികളിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ചയാണ് യുഎസിലെ ഭീകര ദൃശ്യങ്ങളിൽ ചിലത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദായി. വൈദ്യുതി വിതരണം പല സ്ഥലത്തും മുടങ്ങി. ബോംബ് സ്ഫോടനത്തിനു സമാനമായ സാഹചര്യത്തിലേക്ക് അമേരിക്ക നീങ്ങുകയാണോ? എന്താണ് അമേരിക്കയിൽ ആഞ്ഞടിക്കുന്ന ശൈത്യ ബോംബ്? എന്താണ് ഇത്ര ശക്തമായ ദുരന്തത്തിനുള്ള കാരണം? ശൈത്യത്തിൽ ‍ഞെട്ടിവിറച്ച യുഎസ് പഠനം ആരംഭിച്ചിരിക്കുകയാണ്, എന്താണ് ഇത്രയും ശക്തമായ ദുരന്തത്തിന് കാരണം എന്നു കണ്ടെത്താൻ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ എല്ലായിടത്തും വെളുത്ത പുക, ഇതാണ് ബ്ലിസാർഡ് 

എന്താണ് ഈ ശൈത്യക്കാറ്റിന്റെ സ്വഭാവം? 3000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെ 25 കോടിയോളം ജനങ്ങളെയാണ് ശൈത്യബോംബ് ബാധിച്ചത്. കാനഡ അതിർത്തി മുതൽ മെക്സിക്കോ വരെ യുഎസ് വിറച്ചു. പക്ഷേ ഇത്രയും ദൂരം അതിവേഗം സഞ്ചരിക്കാൻ ഇവയ്ക്ക് ഊർജം പകരുന്ന മറ്റു  ഘടകങ്ങളെന്തെല്ലാമെന്നതു സംബന്ധിച്ച പഠനം തുടരുകയാണ്. ഇതുവരെയും ആരും കാണാത്ത തരത്തിലുള്ള പെരുമാറ്റ രീതികൾ കാലാവസ്ഥാ മാറ്റം പുറത്തെടുക്കുമ്പോൾ ദുരന്ത സാധ്യതകൾ ഏറുകയാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ക്ഷതസാധ്യതാ പട്ടികയിലേക്കു സൈക്ലോൺ ചുഴലിയെക്കൂടി ഉൾപ്പെടുത്താം. 

മൂടൽ മഞ്ഞ് പരന്നു കാഴ്ചാ ദൂരം കുറയുന്നത് ഇന്ത്യയിലും പതിവാണ്. എന്നാൽ ഇതിനോടൊപ്പം മഞ്ഞ് പരലുകളും മഴയും കൂടി പെയ്ത് വെള്ളം പൊങ്ങുകയും താപനില മൈനസ് 50 ഡിഗ്രി ആവുകയും ചെയ്താലോ? അത്യപൂർവമായ ഈ പ്രതിഭാസത്തെ യുഎസിൽ ശൈത്യക്കാറ്റ് അഥവാ ബ്ലിസാർഡ് എന്നാണ് വിളിക്കുന്നത്. മഞ്ഞും മഴയും മൂടിയാൽ എല്ലാം വെളുത്തപുകപോലെ തോന്നിക്കും. വൈറ്റ് ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അതിശക്തമായ വൈറ്റ് ഔട്ടിൽ വൈദ്യുതി കൂടി നിലച്ചതോടെ ന്യൂയോർക്ക് നഗരത്തിന്റെ ചില ഭാഗങ്ങൾ ഇരുട്ടിന്റെ കൂടി (ബ്ലാക്ക് ഔട്ട്) പിടിയിലായി. ഒരേ സമയം പല ദുരന്തങ്ങൾ ഒന്നിച്ചെത്തുന്ന സ്ഥിതി. ന്യൂയോർക്കിൽ മാത്രം 34,000 വീടുകളിൽ വൈദ്യുതി മുടങ്ങി. 

ADVERTISEMENT

∙ മഞ്ഞു പെയ്തു, 56 സെന്റിമീറ്റർ പൊക്കത്തിൽ 

അമേരിക്കയിൽ പല റെക്കോഡ‍ുകളും തകർക്കുകയാണ് പ്രകൃതി. മഴയും ശൈത്യവും റെക്കോഡിടാൻ മത്സരിക്കുന്നു. ശൈത്യ മരവിപ്പ് അപകടകരമായ സ്ഥിതിവിശേഷമായിരിക്കുകയാണ് ഇപ്പോൾ യുഎസിൽ. ദുരന്തങ്ങളുടെ പെരുമഴ. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും പിന്നിട്ടു താഴേക്കു പോയി എന്നു പറയുമ്പോൾ കൺപോളകൾ പോലും മരവിച്ചു പോകുന്ന സ്ഥിതിയാണ്. സിനിമകളിൽ മാത്രം കണ്ടു പരിചയിട്ട ശൈത്യ മരവിപ്പ് (ഫ്രോസ്റ്റ് ബൈറ്റ്) എന്ന ഗുരുതര അവസ്ഥയാണിത്. 

ADVERTISEMENT

1976 ൽ 32 സെന്റീമീറ്റർ കനത്തിൽ പെയ്ത മഞ്ഞായിരുന്നു ബഫല്ലോ നഗരത്തിലെ റെക്കോഡ്. ഇത് ഡിസംബർ 23ന് 56 സെന്റീമീറ്ററായി ഉയർന്നു. അതേ ദിവസം തന്നെ 144 വർഷത്തെ റെക്കോഡ് തകർത്ത് 5 സെമീ മഴയും ഇവിടെ രേഖപ്പെടുത്തി. യാത്രയ്ക്ക് ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റോഡിലെ സ്ഥിതി അറിയാൻ മൊബൈൽ അപ്ലിക്കേഷനുണ്ട്. അവ നോക്കി സുരക്ഷിതമെങ്കിൽ മാത്രം യാത്ര പാടുള്ളൂവെന്നാണ് നിർദേശം. പുതപ്പ്, ഐസ് സ്ക്രേപ്പറുകൾ, ജംബർ കേബിളുകൾ, ഫോൺ ചാർജർ, ടോർച്ച്, ബിസ്കറ്റ് എന്നിവ കാറിൽ കരുതാനും നിർദേശമുണ്ട്. 

∙ എന്താണ് ബോംബ് സൈക്ലോൺ? 

എങ്ങനെയാണ് ശൈത്യം തുടങ്ങിയത്? ഒറ്റവാക്കിൽ പറഞ്ഞാൽ താണിറങ്ങിയ ശീതമേഘങ്ങൾ ശൈത്യക്കാറ്റായി മാറുന്നതാണ്. വടക്കേ അമേരിക്കയുടെ റോക്കി പർവതപ്രദേശത്തിനും അപ്‌ലാച്ചൻ പർവതനിരകൾക്കും ഇടയിലുള്ള പ്രദേശത്ത് ഡിസംബർ മൂന്നാം വാരം മുതൽ തണുത്തവായു ഉരുണ്ടുകൂടാൻ തുടങ്ങി. 24 മണിക്കൂറിനുള്ളിൽ 24 മില്ലിബാറോളം അന്തരീക്ഷ മർദം പെട്ടെന്നു കുറഞ്ഞു. അതോടെ ചുഴലി രൂപപ്പെട്ടു. ഉത്തരധ്രുവത്തിൽ നിന്നുള്ള ശൈത്യക്കാറ്റും വഹിച്ചെത്തുന്ന ആഗോള വായുപ്രവാഹം ചൂടുവായുവുമായി കലരുന്നതും ഈ സമയത്താണ്. അതോടെ തണുത്ത വായുവിന്റെ വലിയൊരു കേന്ദ്രീകരണം യുഎസിനു മുകളിൽ രൂപപ്പെട്ടിരിക്കണം. ന്യൂയോർക്കും ചുറ്റുപാടും ഇങ്ങനെയാണ് ‘പോളാർ ജെറ്റ് സ്ട്രീം’ എന്നറിയപ്പെടുന്ന വലിയൊരു ശീതച്ചുഴലിക്ക് അടിയിൽപ്പെട്ടത്.

മുൻവർഷങ്ങളിലും ഇത്തരം ശൈത്യക്കാറ്റ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തേതു തീവ്രമായതിനു പിന്നിൽ രൂക്ഷമാകുന്ന കാലാവസ്ഥാ മാറ്റത്തിന്റെ തിക്ത ഫലങ്ങൾ തന്നെ. ചൂട് ഏറിയാൽ മഴയും മഞ്ഞും വർധിക്കും. കാർബൺ താപനഫലമായി ആർട്ടിക് പ്രദേശത്തെ മഞ്ഞുരുകലിന്റെ വേഗം വർധിച്ചിട്ടുണ്ട്. ചൂടിനെ ആഗീരണം ചെയ്യാതെ അന്തരീക്ഷത്തിലേക്കു തന്നെ തള്ളിവിടുമെന്നതാണു മഞ്ഞുപാളികളുടെ പ്രത്യേകത. അൽബിഡോ പ്രഭാവം എന്ന് ഇത് അറിയപ്പെടുന്നു. ഉയർന്നും താഴ്ന്നും പോകുന്ന ‘പോളാർ ജെറ്റ് സ്ട്രീമു’കളുടെ ഗതി ഇതുമൂലം മാറുന്നതായും പഠനങ്ങളുണ്ട്. ഈ താളം തെറ്റൽ തന്നെയാണ് ഇത്രയും ദൂരത്തേക്ക് ഈ ശീതപ്രവാഹങ്ങളെ എത്തിക്കുന്നതെന്ന് യുഎസിലെ നാഷനൻ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നു.

∙ പ്രകൃതിയുടെ തിരിച്ചടി: നഷ്ടം 168 ബില്യൻ ഡോളർ 

പ്രകൃതി ദുരന്തങ്ങൾ ലോകത്തിനു നൽകുന്ന നഷ്ടങ്ങളുടെ കണക്ക് ഭീമമാണ്. വൻ പ്രകൃതി ദുരന്തങ്ങൾ മാത്രം ഈ വർഷം ലോകത്തിനു വരുത്തിവച്ച നഷ്ടം 16800 കോടി ഡോളറെന്ന് (ഏകദേശം 13.44 ലക്ഷം കോടി രൂപ) കാലാവസ്ഥാ മാറ്റം നിരീക്ഷിക്കുന്ന ക്രിസ്ത്യൻ എയിഡ് എന്ന സംഘടന പറയുന്നു.  ഈ വർഷം 300 കോടി ഡോളറിലേറെ നാശനഷ്ടമുണ്ടാക്കിയ പ്രധാനപ്പെട്ട 10 പ്രകൃതി ദുരന്തങ്ങളിൽ മിക്കതും വികസിത രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാൻ പ്രളയം 70 ലക്ഷം പേരെ അഭയാർഥികളാക്കിയതു കൂടാതെ മൂവായിരം കോടി ഡോളറിന്റെ നാശനഷ്ടം സൃഷ്ടിച്ചു. ഇതിൽ 560 കോടി ഡോളറിനു മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. 

ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച 3.6 കോടി ജനങ്ങളെ പട്ടിണിയിലാക്കി. നൈജീരിയ, കാമറൂൺ ഉൾപ്പെടെ വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രളയം മൂലം 13 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. യുകെയെ പിടിച്ചു കുലുക്കിയ യുനീസ് ഹരിക്കേൻ (ചുഴലിക്കാറ്റ്) വേഗത്തിന്റെ കാര്യത്തിൽ റെക്കോഡ് സൃഷ്ടിച്ചു. കാനഡയിലും കരീബിയയിലും വീശിയടിച്ച ചുഴലി ഒറ്റ ദിവസംകൊണ്ട് 300 കോടി ഡോളറിന്റെ നാശനഷ്ടം വിതച്ചു. ബ്രസീലിലും ചൈനയിലും വരൾച്ച തുടരുകയാണ്. ഇൻഷുറൻസ് ഏർപ്പെടുത്താൻ നിർവാഹമില്ലാത്ത പാവപ്പെട്ട രാഷ്ട്രങ്ങളെ ഇത്തരം ദുരവസ്ഥകളിൽ സഹായിക്കാൻ, പാരിസ് കരാറിൽ ഉറപ്പു നൽകിയ കാലാവസ്ഥാ സഹായനിധി രൂപീകരിക്കാൻ സമ്പന്ന രാജ്യങ്ങൾ പുതുവർഷത്തിൽ തയാറാകണമെന്നും ക്രിസ്ത്യൻ എയിഡ് ആവശ്യപ്പെട്ടു.

English Summary: The Life Threating Extremely Cold Climate in US: What is a 'Bomb Cyclone'?