ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുകയാണ്. ഏതാനും ദിവസങ്ങൾ മുൻപാണ് ഇവിടെയുള്ള ഭൂമി ഇടിയാൻ തുടങ്ങിയത്. അതിനെത്തുടർന്ന് അൻപതോളം വീടുകളിൽ വിള്ളൽ വീണു. പ്രദേശവാസികൾ പലരും സുരക്ഷിത പ്രദേശങ്ങളിലേക്കു മാറിക്കഴിഞ്ഞു. വീടുകളിൽ കിടന്നുറങ്ങാൻ പലരും ഭയക്കുന്നു. എഴുപതിലധികം കുടുംബങ്ങൾ ഇവിടെനിന്നു പലായനം ചെയ്തതായാണു റിപ്പോർട്ട്. അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞ ദിവസം നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ സേന രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനവും സജ്ജമാക്കിയിട്ടുണ്ട്. ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠിൽ എന്താണു സംഭവിക്കുന്നത്? മണ്ണിടിച്ചിൽ താൽക്കാലിക പ്രതിഭാസമാണോ അതോ, ഭാവിയിലെ ദൂരവ്യാപക പ്രത്യാഘാതത്തിന്റെ സൂചനയോ? പ്രകൃതിപരമായ വിഷയങ്ങളാണോ ഇത്തരത്തിലുള്ള വിള്ളലുകൾ രൂപപ്പെടാനുള്ള കാരണം? മാനുഷികമായ ഇടപെടലാണ് ജോഷിമഠിൽ ദുരന്ത സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്ന് ഒരു വിഭാഗം പരാതി പറയുന്നുണ്ട്. എന്താണ് ആ സാഹചര്യത്തിലേക്കു നയിച്ചത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അതീവ പരിസ്ഥിതിലോലം

ADVERTISEMENT

ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ജോഷിമഠ് അതീവ പരിസ്ഥിതിലോല പ്രദേശമാണ്. അതിനാൽത്തന്നെ പ്രകൃതിയിലെ ചെറു ചലനങ്ങൾ പോലും വലിയ ദുരന്തങ്ങളിലേക്കു വഴിവയ്ക്കുന്ന പ്രദേശമാണിത്. ഇപ്പോൾ, ജോഷിമഠിൽ മണ്ണ് താഴുന്നതിന്റെ യഥാർഥ കാരണം സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെങ്കിലും എൻടിപിസിയുടെ തപോവൻ– വിഷ്ണുഗഡ് വൈദ്യുത പദ്ധതിയാണ് അതിനു കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തുരങ്ക നിർമാണമാണ് ഭൂമി ഇടിയാനും അതുവഴി വീടുകളിൽ വിള്ളൽ വീഴാനും കാരണമെന്ന് അവർ പറയുന്നു. 

∙ അന്ന് ജോഷിമഠിൽ കണ്ട കാഴ്ച

നാട്ടുകാരുടെ വാദം അതേപടി അംഗീകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ജോഷിമഠിൽ വിവിധയിടങ്ങളിലായുള്ള വൈദ്യുത പ്ലാന്റുകൾക്ക് ഇവിടുത്തെ പ്രകൃതി ദുരന്തങ്ങളിൽ ഒരുപരിധി വരെ പങ്കുണ്ടെന്ന സൂചനകൾ ശക്തമാണ്. ജോഷിമഠ് സ്ഥിതി ചെയ്യുന്ന ചമോലി ജില്ലയിൽ 2021 ഫെബ്രുവരിയിലുണ്ടായ മിന്നൽ പ്രളയം മലയാള മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്യാൻ ഈ ലേഖകൻ അവിടം സന്ദർശിച്ചിരുന്നു. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ജോഷിമഠിലടക്കം നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അന്നവിടെ കണ്ടു. ഇപ്പോൾ നാട്ടുകാർ ആരോപണമുന്നയിക്കുന്ന തപോവൻ വൈദ്യുത പ്ലാന്റിന്റെ അന്നത്തെ കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഹിമാലയത്തിലെ നന്ദാദേവി മലയിൽ രൂപപ്പെട്ട ചെറുതടാകം ഉരുകിയൊലിച്ചുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വൈദ്യുത പ്ലാന്റും അതിന്റെ ഭാഗമായി നിർമിച്ച അണക്കെട്ടും അന്ന് പൂർണമായി തകർന്നിരുന്നു. 

∙ തപോവനിൽ മറഞ്ഞുപോയവർ...

ജോഷിമഠിലെ സാഹചര്യം വിലയിരുത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിളിച്ചു കൂട്ടിയ യോഗം. ചിത്രം: twitter/pushkardhami

0.2 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള തടാകമാണ് 2021ൽ മലമുകളിൽ ഇടിഞ്ഞത്. മലയിലൂടെ കുത്തിയൊലിച്ചിറങ്ങിയ വെള്ളത്തിന്റെ തീവ്രതയിൽ 3800 മീറ്ററിൽ വീണ്ടും മലയിടിഞ്ഞു. വൻ സ്ഫോടന ശബ്ദത്തോടെയായിരുന്നു ഇത്. കൂറ്റൻ പാറക്കട്ടകളും മണ്ണും മഞ്ഞും ചേർന്നുള്ള പ്രവാഹം അളകനന്ദ നദിയിൽ പതിച്ചു. ഒപ്പം വൻ വൃക്ഷങ്ങളും കടപുഴകി വീണു. പാറക്കൂട്ടങ്ങളിൽ തട്ടി ചിതറിയൊഴുകുന്ന വെള്ളത്തിലേക്ക് മഞ്ഞുമലയുടെ ഒരു ഭാഗം കൂടി ചേർന്നതോടെ അളകനന്ദ രൗദ്ര രൂപം പൂണ്ടു. ഇതേത്തുടർന്നുള്ള മിന്നൽ പ്രളയം കൈവഴിയായ ഋഷി ഗംഗയിലേക്കും വ്യാപിച്ചു. തപോവൻ വൈദ്യുത പ്ലാന്റും അണക്കെട്ടും പൂർണമായി തകർന്നു. പിന്നാലെ ചമോലിയിലെ വൈദ്യുത പ്ലാന്റും ഭാഗികമായി തകർത്ത പ്രളയം കരയിലെ 3 ഗ്രാമങ്ങളിലും നാശം വിതച്ചു. വൈദ്യുത പ്ലാന്റിൽ ജോലി ചെയ്തിരുന്ന അൻപതോളം തൊഴിലാളികളാണു മിന്നൽ പ്രളയത്തിൽ മരിച്ചത്. പ്രളയമുണ്ടായപ്പോൾ പ്ലാന്റിനോടു ചേർന്നു നിർമിക്കുന്ന തുരങ്കത്തിൽ ജോലിയിലായിരുന്നു ഇവരിൽ പലരും. എന്താണു സംഭവിക്കുന്നതെന്നു പോലും അറിയും മുൻപ് പ്രളയം എല്ലാം തച്ചുടച്ചു കടന്നുപോയി. കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും മാസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താനാവാത്ത വിധം മണ്ണിനടിയിലേക്ക് അവരിൽ പലരുടെയും മൃതദേഹങ്ങൾ ആഴ്ന്നുപോയി. 

ADVERTISEMENT

0.2 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ചെറുതടാകം മലമുകളിൽ ഇടിഞ്ഞത് ഈ പ്രദേശത്തുണ്ടാക്കിയ അപകടത്തിന്റെ വ്യാപ്തിയാണു മുകളിൽ വിവരിച്ചത്. മുൻപ് പറഞ്ഞതുപോലെ പ്രകൃതിയിലെ ചെറുചലനങ്ങൾക്കു പോലും ഇവിടെ വലിയ ദുരന്തമുണ്ടാക്കാമെന്നതിന്റെ കാഴ്ചയാണ് 2 വർഷം മുൻപ് ജോഷിമഠിലും പരിസര പ്രദേശത്തും കണ്ടത്. ഒരിക്കൽ പ്രകൃതിയുടെ താണ്ഡവത്തിൽ തകർന്നുപോയ തപോവൻ വൈദ്യുത പ്ലാന്റ് പുനഃസ്ഥാപിക്കുന്നതിനായി എൻടിപിസി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ നാട്ടുകാർ ഇപ്പോൾ പഴിക്കുന്നതിൽ അവരെ കുറ്റം പറയാനാവില്ല. തപോവൻ പ്ലാന്റിലെ ആദ്യ തുരങ്കത്തിൽ ഇനിയും കണ്ടെത്താൻ കഴിയാത്ത വിധം ഒരുപാട് പേർ മറഞ്ഞുപോയതിന്റെ വേദന ഇവിടുത്തെ നാട്ടുകാർക്കറിയാം. 

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽപ്രളയ ദുരന്തത്തെത്തുടർന്നു തപോവൻ തുരങ്കത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം. ചിത്രം: എഎൻഐ / ട്വിറ്റർ

∙ ജോഷിമഠിനു താങ്ങാവുന്നതിലും അപ്പുറം...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജോഷിമഠിലെത്തിയപ്പോൾ. ചിത്രം: twitter/pushkardhami

ചമോലി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമാണു ജോഷിമഠ്. ബദരീനാഥിലേക്കുള്ള പ്രവേശനം കവാടം എന്നതിനു പുറമെ ഹിമാലയത്തിലെ പല ട്രെക്കിങ് വഴികളിലേക്കുമുള്ള തുടക്കം ഇവിടെ നിന്നാണ്. ജോഷിമഠിൽ നിന്ന് 7 കിലോമീറ്റർ മാത്രം അകലെയാണ് സ്കീയിങ്ങിനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഒൗലി. ഇതെല്ലാം കൊണ്ടുതന്നെ ജോഷിമഠ് സഞ്ചാരികളുടെ ഇടത്താവളമാണ്. സഞ്ചാരികൾക്കായുള്ള ഹോട്ടലുകൾ കൂണുപോലെ ഇവിടെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഭൂമിക്കു മേൽ സാരമായ ആഘാതമേൽപ്പിച്ചിട്ടുണ്ട്. ഈ ചെറു പട്ടണത്തിനു താങ്ങാവുന്നതിലും അപ്പുറത്തേക്കുള്ള നിർമാണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നത്. വനമേഖലയിലെ പലയിടങ്ങളും കയ്യേറിയും നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വൈദ്യുത പ്ലാന്റുകൾക്കായി നദികൾക്കു കുറുകെ അണക്കെട്ടുകളും തടയണകളും ഇവിടെ വ്യാപകമായി നിർമിച്ചിരിക്കുന്നു. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നതും പരിസ്ഥിതിക്കു മേലുള്ള കടന്നുകയറ്റമാണെന്നു നാട്ടുകാർ പറയുന്നു. 

∙ ജോഷിമഠിൽ സംഭവിക്കുന്നതെന്ത്?

ADVERTISEMENT

നിലവിൽ ജോഷിമഠിൽ സംഭവിക്കുന്നതെന്താണെന്നു പരിശോധിക്കാം. ഭൂകമ്പ സാധ്യത ഏറെയുള്ള അഞ്ചാം വിഭാഗത്തിലാണ് (സീസ്മിക് സോൺ 5) ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. വ്യാപക നാശനഷ്ടമുണ്ടാക്കാൻ കെൽപുള്ള ഭൂമികുലുക്കത്തിനു സാധ്യതയുള്ള പ്രദേശമാണിത്. ഒരു നൂറ്റാണ്ടു മുൻപ് ഹിമാലയൻ മലനിരകളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറക്കഷ്ണങ്ങളും കൊണ്ടുണ്ടായ പ്രദേശമാണു ജോഷിമഠ് എന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹിമാലയൻ ജിയോളജി ഡയറക്ടർ കാലാചന്ദ് സെയ്ൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഉറച്ച മണ്ണല്ല ജോഷിമഠിലേത്. ഹിമാലയൻ നദികളിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തേയ്മാനം സംഭവിച്ചതും ഉള്ളിലേക്ക് വെള്ളം കടന്നതും പാറകളെ ദുർബലമാക്കി. മലനിരകളിലെ ചെറു ചലനങ്ങളിൽ പോലും പിടിവിട്ട് പാറകൾ വീഴാൻ ഇതു വഴിയൊരുക്കുന്നു. ഇതിനു പുറമെ നദികളിൽ കാലാകാലങ്ങളിലുണ്ടായ മിന്നൽ പ്രളയങ്ങളും ചമോലിയിലെയും ജോഷിമഠിലെയും മണ്ണിളക്കി. 

∙ അന്ന് മിശ്ര കമ്മിറ്റി പറഞ്ഞത്...

ജോഷിമഠിൽ ഭൂമി ഇടിയുന്നതിനെക്കുറിച്ചു പഠിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിദഗ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇതിനു മുൻപ് 1976ലാണ് ജോഷിമഠിലെ സ്ഥിതിയെക്കുറിച്ചു പഠിക്കാൻ കേന്ദ്രം സമിതിക്കു രൂപം നൽകിയത്. ജോഷിമഠിൽ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച ശേഷം മാത്രമേ കെട്ടിടങ്ങൾ നിർമിക്കാവൂ എന്നായിരുന്നു അന്നത്തെ മിശ്ര കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ആദ്യ ശുപാർശ. അതു നടപ്പായില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് ജോഷിമഠിൽ കാണുന്ന നിർമാണങ്ങൾ. മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്ത് ഒരു മരം പോലും മുറിക്കരുത്, പാറകൾ പൊട്ടിക്കരുത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 47 വർഷം മുൻപുള്ള കമ്മിറ്റി നൽ‌കിയ ശുപാർശകൾ ഫലപ്രദമായി നടപ്പാക്കാൻ ആരും മുൻകയ്യെടുത്തില്ലെന്നു വ്യക്തം. ഇപ്പോൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വീണ്ടും കമ്മിറ്റികളെ വച്ചിരിക്കുന്നു. അവ നൽകുന്ന റിപ്പോർട്ടുകളുടെ ഭാവിയും എന്തായിരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം. 

∙ ചിപ്കോ പിറന്ന മണ്ണ്

പരിസ്ഥിതിയെ മറന്നു നടത്തിയ പ്രവൃത്തികളുടെ ഫലമാണ് ജോഷിമഠ് ഇന്ന് അനുഭവിക്കുന്നതെന്നു നാട്ടുകാർ ഒരേ സ്വരത്തിൽ പറയുകയാണ്. ഈ നാട്ടുകാർക്ക് അതു പറയാനുള്ള അവകാശമുണ്ട്. കാരണം, അവരുടെ പൂർവികരാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠം ലോകത്തിനു കാട്ടിക്കൊടുത്തത്. മരങ്ങളെ സംരക്ഷിക്കാനുള്ള വിഖ്യാതമായ ചിപ്കോ പ്രസ്ഥാനം പിറന്ന മണ്ണാണിത്. ജോഷിമഠിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റെയ്നി ഗ്രാമത്തിൽ 1974ലാണു ചിപ്കോ പ്രസ്ഥാനം പിറവിയെടുത്തത്. തന്നെ വെടിവച്ചു കൊന്നശേഷമേ മരങ്ങളെ തൊടാനാവൂ എന്ന് ഉറക്കെവിളിച്ചു പറഞ്ഞ് ചിപ്കോ പ്രസ്ഥാനം നയിച്ച തന്റേടിയായ ഗൗരാ ദേവിയുടെ ഗ്രാമം. 

1974 മാർച്ച്: അന്ന് അവിഭക്ത യുപിയുടെ ഭാഗമായിരുന്ന റേനിയിലെ മരങ്ങൾ മുറിക്കാൻ സ്വകാര്യ കമ്പനിക്ക് പ്രാദേശിക ഭരണകൂടം അനുമതി നൽകി. ഗ്രാമവാസികളിൽനിന്നു പ്രതിഷേധമുണ്ടാകുന്നത് തടയാൻ അവിടുത്തെ പുരുഷൻമാരെ അധികൃതർ തന്ത്രപരമായി നീക്കി. ഗ്രാമവാസികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചുവെന്നും അതു കൈപ്പറ്റാൻ പുരുഷൻമാർ ചമോലി ജില്ലാ ആസ്ഥാനത്തെത്തണമെന്നും ഭരണകൂടം അറിയിച്ചു. പുരുഷൻമാർ ചമോലിയിലേക്കു പോയ ദിവസം മരംവെട്ടുകാർ റേനിയിലെത്തി. തോക്കുകളേന്തി കമ്പനിയുടെ സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ ഗൗരാ ദേവി 27 സ്ത്രീകളെ സംഘടിച്ച് കമ്പനി അധികൃതരെ സമീപിച്ചു. ഒരുകാരണവശാലും മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. സ്ത്രീകളെ വെടിവച്ചു വീഴ്ത്തിയ ശേഷമാണെങ്കിലും മരങ്ങൾ മുറിക്കുമെന്ന് അധികൃതർ ഭീഷണി മുഴക്കി. 

ഉറച്ച മണ്ണല്ല ജോഷിമഠിലേത്. ഹിമാലയൻ നദികളിലെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തേയ്മാനം സംഭവിച്ചതും ഉള്ളിലേക്ക് വെള്ളം കടന്നതും പാറകളെ ദുർബലമാക്കി. അതോടെ മലനിരകളിലെ ചെറു ചലനങ്ങളിൽ പോലും പിടിവിട്ട് പാറകൾ വീഴാൻ തുടങ്ങി.

കരുത്തുറ്റതും സുന്ദരവുമായ പ്രതിഷേധം പിന്നാലെ, അവിടെ അരങ്ങേറി. സ്ത്രീകൾ കൈകൾ കോർത്തുപിടിച്ച്, മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നു. അധികൃതർ വേരറുക്കാനെത്തിയ ഒാരോ മരത്തിനു ചുറ്റും അവർ സ്നേഹവലയമൊരുക്കി. അന്നു രാത്രി മുഴുവൻ ഉറക്കമിളച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു. മരങ്ങളെ തൊടാൻ ഞങ്ങളുടെ ജീവനെടുക്കണമെന്നു ഗൗര ആക്രോശിച്ചു. ഇത് ഞങ്ങളുടെ ഝാൻസി റാണിയെന്ന് ഗൗരയെ നോക്കി ഒപ്പമുള്ള സ്ത്രീകൾ വിളിച്ചു. അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കമ്പനി ഒടുവിൽ മുട്ടുമടക്കി. ഗ്രാമത്തിലെ 2500 മരങ്ങൾ മുറിക്കാൻ ഭരണകൂടത്തിൽനിന്ന് അനുമതി നേടിയ കമ്പനി, അതിലൊന്നു പോലും തൊടാതെ മടങ്ങി. റേനിയിലെ പ്രതിഷേധം ആഗോളശ്രദ്ധ നേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ സമിതിയെ നിയോഗിച്ചു. റേനി പരിസ്ഥിതി ദുർബല പ്രദേശമാണെന്നും അവിടുത്തെ ഒരു മരം പോലും മുറിക്കരുതെന്നും സമിതി റിപ്പോർട്ട് നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി ഹിമാലയത്തിന്റെ കരയിലുള്ള ചെറു ഗ്രാമത്തിൽ നിന്ന് ഗൗരയും സംഘവും ലോകത്തോടു വിളിച്ചു പറഞ്ഞു. 

ഗൗരാ ദേവി. ചിത്രം: Wikimedia Creative Commons

∙ ചങ്കിടിപ്പോടെ...

മണ്ണിനെയും മരങ്ങളെയും ജീവനുതുല്യം സ്നേഹിച്ച നാട്ടുകാർ ഇന്ന് കാലിനടിയിലെ മണ്ണ് ഇളകുമ്പോൾ പരിഭ്രാന്തിയിലാണ്. പ്രകൃതിയെ നോവിച്ചാലുണ്ടാകുന്ന പ്രത്യാഘാതം നന്നായി അറിയുന്നവരാണവർ. വിനോദസഞ്ചാരത്തിന്റെയും വൈദ്യുത പ്ലാന്റുകളുടെയും പേരിലുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ ഹിമാലയൻ മലനിരകളുടെ നെഞ്ചിലേക്ക് ഒാരോ തവണ ആഴ്ന്നിറങ്ങുമ്പോഴും അവരുടെ ചങ്കിടിപ്പും ഉയരുകയാണ്.

English Summary: Why is Uttarakhand's Joshimath 'Sinking'? Explained