ഒരു നൂറ്റാണ്ടിനു മുൻപ് തിരുവിതാംകൂർ രാജാക്കന്മാർ ആലുവയിൽ പെരിയാറിന്റെ തീരത്ത് ഒരു കൃഷി പാഠശാല തുടങ്ങി. പെരിയാറിന്റെ തീരത്തു മാത്രമല്ല അവരുടെ നാട്ടധികാരത്തിന്റെ നാലതിരുകൾക്കുള്ളിലൊക്കെ ഇത്തരത്തിലുള്ള വിശാലമായ കൃഷിയിടങ്ങളും പാഠശാലകളും ഉണ്ടായിരുന്നിരിക്കണം. അവയൊക്കെ നികത്തപ്പെടുകയും ചിലത് വലിയ പട്ടണങ്ങളായി രൂപപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ പെരിയാറിന്റെ തീരത്തെ ആ ചെറിയ തുരുത്തിലെ പഴയ പാഠശാല ഇപ്പോൾ ലോകത്തെ മുഴുവൻ കൃഷി പഠിപ്പിക്കുകയാണ്. രാജാധിപത്യം മാറി ജനാധിപത്യമായപ്പോൾ തിരുവിതാംകൂറിന്റെ കൃഷിപാഠശാല സർക്കാരിന്റെ സംസ്ഥാന വിത്ത് കേന്ദ്രമായി (സ്റ്റേറ്റ് സീഡ് ഫാം). ഇപ്പോൾ മറ്റൊരു നേട്ടവുമായി വീണ്ടും ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ആലുവ തുരുത്ത് വിത്ത് കേന്ദ്രം. കഴിഞ്ഞ ഒരു ദശാബ്ദമായി ഈ വിത്തു കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടപ്പിലാക്കിവന്ന കൃഷിരീതികളാണ് തുരുത്തിനെ അപൂർവ്വവും അഭിമാനകരവുമായ നേട്ടത്തിലെത്തിച്ചത്. ഭൂമിയെത്തന്നെ ഇല്ലാതാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളുടെ പ്രധാനകാരണമായ കാർബൺ വമനത്തിന് പരിഹാരം കാണുകയും ഒരു പ്രദേശത്തെ പൂർണമായും കാർബൺ ന്യൂട്രലാക്കിയെടുക്കുകയും ചെയ്തതാണ് തുരുത്തിനെ രാജ്യശ്രദ്ധ ആകർഷിക്കുന്ന നേട്ടത്തിലെത്തിച്ചത്. കാർബൺ ന്യൂട്രൽ പദവി നേടുന്ന ആദ്യ വിത്തു കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ 2022 ഡിസംബർ പത്തിന് തുരുത്ത് വിത്തുൽപാദന കേന്ദ്രത്തെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ കാർബൺ മുക്തമാകുന്ന രാജ്യത്തെ ആദ്യ വിത്തു കേന്ദ്രമാണ് തുരുത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ എന്താണ് കാർബൺ ന്യൂട്രലും നെറ്റ് സീറോയും?

ആലുവ തുരുത്ത് വിത്തുൽപാദന കേന്ദ്രത്തിലെ പയർകൃഷി വിളവെടുപ്പ്.

കാർബൺ ന്യൂട്രൽ, നെറ്റ് സീറോ എന്നൊക്കെ കേട്ടാൽ ഏതോ വ്യവസായസ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് ധരിച്ച് അധികം ശ്രദ്ധിക്കാതെ വിടുന്നവരാണ് അധികവും. എന്നാൽ ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ഇതിന്റെ ഭാഗമാണ്. അതിവേഗം നാശത്തിലേക്ക് പോകുകയാണ് ഭൂമി എന്നു വിലപിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അതു സത്യവുമാണ്. എന്നാൽ ഭൂമിയെ നാശത്തിലേക്കു കൂടുതൽ തള്ളിവിടാനോ അതിൽനിന്ന് തിരികെ കൊണ്ടുവരാനോ തങ്ങൾക്ക് കഴിയുമെന്ന ബോധ്യം മനുഷ്യന് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് ബഹിർഗമിക്കപ്പെടുന്ന കാർബൺ ഭൂമിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ അന്തരീക്ഷത്തിലേക്ക് പോകുന്ന കാർബണിനെ തിരിച്ചുപിടിച്ച് മണ്ണിലേക്ക് ലയിപ്പിക്കുന്നതാണ് കാർബൺ ന്യൂട്രൽ. എന്നാൽ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറച്ച് സീറോയിൽ എത്തിക്കുന്നതിനെയാണ് നെറ്റ് സീറോ എന്ന് പറയുന്നത്. ഇതെങ്ങനെ സാധ്യമാകുമെന്ന ഉത്തരമാണ് ആലുവയിലെ തുരുത്ത് വിത്ത് കേന്ദ്രം നമുക്ക് കാണിച്ചുതരുന്നത്. 

ആലുവ തുരുത്ത് വിത്ത് കേന്ദ്രത്തിലെ കുളം.

ADVERTISEMENT

∙ എന്തുകൊണ്ട് കാർബൺ ന്യൂട്രലാകണം?

ആലുവ തുരുത്ത് വിത്തുകേന്ദ്രത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട്.

കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നടത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉദ്ഗമിക്കുന്ന ഹരിതവാതകങ്ങളെ (കാർബൺ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ, ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയവ ഉദാഹരണം) അന്തരീക്ഷത്തിന് ദോഷകരമാകാത്തവിധം പുനരുപയോഗം ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്ത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കാം. ഹരിതഗൃഹവാതകങ്ങൾ ഭൂമിയിലേക്കു വരുന്ന സൂര്യതാപത്തെ പിടിച്ചു നിർത്തി തിരികെ വിടാതെ ഉപരിതലത്തെ വളരെ വേഗം ചൂടുപിടിപ്പിക്കും. താപനില സാധാരണനിലയിൽനിന്ന് ഉയർന്നാൽ അത് വലിയ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കും. അതിതീവ്രമായ മഴയും വരൾച്ചയും കൊടുങ്കാറ്റുമൊക്കെ ഇത്തരത്തിലുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ഇതൊക്കെ വലിയ കൃഷിനാശം ഉൾപ്പെടെയുള്ള ദുരന്തങ്ങളിലേക്കു ലോകത്തെ നയിക്കുകയും അതു മനുഷ്യന്റെ നിലിനിൽപ്പിനു തന്നെ ഭീഷണിയാകുകയും ചെയ്യും. 

∙ കാർബൺ പിടിച്ചു വയ്ക്കും, തിരിച്ചെടുക്കും, അങ്ങനെ ന്യൂട്രൽ 

ADVERTISEMENT

അതേസമയം ജൈവകൃഷിയും സൗരോർജത്തിന്റെ ഉപയോഗവുമൊക്കെ കാർബൺ ബഹിർഗമനത്തിന്റെ തോത് കുറയ്ക്കുന്നതാണ്. ഇതു മനസ്സിലാക്കി അധിക കാർബൺ അന്തരീക്ഷത്തിലേക്ക് എത്താതെ ശ്രദ്ധിച്ചും അധികമായി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബണിനെ തിരികെ മണ്ണിലേക്കു തന്നെ ലയിപ്പിച്ചും ഭൂമിയുടെ താപനില കൃത്യമായ തോതിൽ നിലനിർത്താനാകും. ആത്മാർത്ഥമായ പ്രവർത്തനവും കൂട്ടായ്മയും മണ്ണിനോടും മനുഷ്യനോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയും ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂവെന്നു മാത്രം. ആ പ്രതിബദ്ധതയും കൂട്ടായ്മയും ആത്മാർത്ഥതയും ആലുവ തുരുത്ത് വിത്ത് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കും കൃഷിക്കാർക്കും ഉണ്ടായി എന്നത് ഓരോ മലയാളിക്കും അഭിമാനം നൽകുന്ന കാര്യമാണ്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ടിന്റെ നേതൃത്വത്തിൽ കാർബണിനെ തിരികെ പിടിച്ച് അന്തരീക്ഷം ശുദ്ധമാക്കി തുരുത്ത് വിത്ത് കേന്ദ്രം അത് പ്രാവർത്തികമാക്കി രാജ്യത്തിന് മാതൃകയായി. അതിനായി അവർ സ്വീകരിച്ച നടപടികളെന്താണെന്ന് വിശദമായി പരിശോധിക്കാം. 

ആലുവ തുരുത്ത് വിത്ത് കേന്ദ്രത്തിലെ പയർകൃഷി വിളവെടുക്കുന്നു.

∙ തുരുത്ത് ഫാം, കാർബണിന് കടിഞ്ഞാണിട്ടത് ഇങ്ങനെ...

2012 മുതൽ ജൈവപാതയിലാണ് ഈ വിത്തുൽപാദനകേന്ദ്രം. അതായത് കൃഷിയുടെ ഒരു ഘട്ടത്തിലും രാസവസ്തുക്കൾ ഇവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ലിസിമോൾ ജെ. വടക്കൂട്ട് വ്യക്തമാക്കുന്നു. കുമ്മായം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ഇതൊഴിച്ച് കൃഷിക്ക് സഹായകമായ മറ്റുള്ളവയെല്ലാം ഫാമിൽ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ജീവാണുവളങ്ങളും ജൈവപോഷണത്തിനുള്ള ലായനികളും ഇവിടെത്തന്നെ തയാറാക്കിയാണ് ഉപയോഗിക്കുന്നതെന്നും അസിസ്റ്റൻറ് കൃഷിഡയറക്ടർ വ്യക്തമാക്കുന്നു. സമയാസമയങ്ങളിൽ മണ്ണ് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പിച്ചാണ് കൃഷിയിറക്കുന്നത്. വിളകൾക്കൊപ്പം കന്നുകാലികൾ, കോഴി, മത്സ്യം, തേനീച്ച തുടങ്ങിയവ ഉൾപ്പെടുന്ന സംയോജിത കൃഷിസമ്പ്രദായം രൂപീകരിച്ചു. നാടൻ ഇനത്തിൽപ്പെട്ട കാസർകോടൻ പശുക്കൾ, മലബാർ ആടുകൾ, കുട്ടനാടൻ താറാവ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. നെല്ല്-താറാവ് കൃഷി സമ്പ്രദായം വിജയകരമായതിന്റെ മറ്റൊരു നേട്ടം കൂടി ഈ കേന്ദ്രം നൽകുന്നു. താറാവ് കൊക്കുകൊണ്ടും കാലുകൊണ്ടും ചെടികളുടെ ഇടയിളക്കൽ നടത്തും. 

ആലുവ തുരുത്ത് വിത്ത് കേന്ദ്രത്തിലെ നെല്ല്-താറാവ് കൃഷി സമ്പ്രദായവും വിജയകരമാണ്.

∙ മണ്ണ് ജൈവ കാർബൺ കലവറയായി, 43 ടൺ കാർബൺ പുറന്തള്ളി 

വെള്ളം കെട്ടികിടന്നുണ്ടാകുന്ന ഹരിതവാതക ബഹിർഗമനത്തിന് ഒരു പരിധി വരെ പ്രകൃതിദത്തമായ പരിഹാരമാണിത്. സി-4 സസ്യങ്ങളായ മണിച്ചോളം, റാഗി തുടങ്ങിയ ധാന്യവിളകളിലൂടെ കാർബൺ സ്വാംശീകരണം ഉറപ്പു വരുത്തുന്നുമുണ്ട്. ജൈവരോഗ–കീടനിയന്ത്രണമാർഗങ്ങൾ ഉപയോഗിച്ചതിനാൽ ഫാമിലെ മണ്ണിൽ  ധാരാളം സൂക്ഷ്മജീവികളുണ്ടാകുകയും ഇത് മണ്ണിനെ ജൈവകാർബണിന്റെ കലവറയാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും മണ്ണിൽ, ഉയർന്ന ജൈവകാർബണിന്റെ അളവ് രേഖപ്പെടുത്തുന്നുണ്ട്. ഇവിടെ 43 ടൺ കാർബൺ പുറന്തള്ളലും 213 ടൺ കാർബൺ സംഭരണവും ഉണ്ടെന്നാണ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഗുണനിലവാരമുള്ള മണ്ണാണെങ്കിൽ മാത്രമേ കാർബൺഡയോക്സൈഡിനെയും മറ്റ് ഹരിതഗൃഹ വാതകങ്ങളെയും മണ്ണിലേക്ക് ആഗിരണം ചെയ്യിപ്പിക്കാനാകൂ. വർഷങ്ങളോളം ഓർഗാനിക് കൃഷിരീതി അവലംബിച്ചാണ് തുരുത്ത് ഫാം അതുറപ്പാക്കിയത്.  

∙ നൈട്രജൻ നൽകാൻ മത്സ്യക്കുളത്തിലെ വെള്ളം, ഇഷ്ടം പോലെ പച്ചില വളം 

ആലുവ തുരുത്ത് വിത്ത് കേന്ദ്രത്തിൽനിന്നുള്ള കാഴ്ച.

ചാണകത്തിൽനിന്നുള്ള മീഥേൻ ബഹിർഗമനവും ഭീഷണിയായതിനാൽ ചാണകം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കി. ചാണകത്തിന്റെ ഉപയോഗവും ഇവിടെ കുറവാണ്. അതായത് ഒരേക്കർ കൃഷിക്ക് അഞ്ച് കിലോയിൽ താഴെ ചാണകം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ശീമക്കൊന്ന, പയർ എന്നിവയുടെ ഇലയും പച്ചിലവളമായി ഉപയോഗിക്കും. അതേസമയം വിളകൾക്ക് നൈട്രജൻ ലഭ്യത ഉറപ്പാക്കാൻ മത്സ്യക്കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഈ വെള്ളം പാടത്തേക്ക് തുറന്നുവിടും. ഈ കേന്ദ്രത്തിൽ വളർത്തുന്ന കന്നുകാലികൾക്ക് പുറത്തു നിന്ന് തീറ്റ വങ്ങേണ്ട ആവശ്യമില്ല. ഫാമിലെ പച്ചപ്പുല്ലും നട്ടുവളർത്തുന്ന തീറ്റപ്പുല്ലും ഇഷ്ടം പോലെയുണ്ട്. കന്നുകാലികളെ സ്വതന്ത്രമായി മേയാൻ വിടും. ഒപ്പം നെൽകൃഷിയിൽനിന്ന് ലഭിക്കുന്ന വൈക്കോലും തവിടും ഇവയ്ക്ക്  നൽകും. വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പഞ്ചഗവ്യം, കുണപ്പജല, വെര്‍മിവാഷ്, അമിനോഭിഷ് എന്നിവ ഈ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം, ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ചാണ് ഇവയുണ്ടാക്കുന്നത്. കീടവികര്‍ഷിണിയായ എക്‌സ്‌പ്ലോഡ് (XPLOD), ജീവാണു വളമായ മൈക്കോറൈസ എന്നിവയും ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യാറുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയും ഇവിടെ ലഭ്യമാണ്.  

∙ ഊർജം വേണോ? സോളറുണ്ടല്ലോ 

ആലുവ തുരുത്ത് വിത്ത് കേന്ദ്രത്തിൽ വളർത്തുന്ന താറാവുകൾ.

വിത്തിടൽ, വിളവെടുപ്പ്, ധാന്യസംസ്കരണം തുടങ്ങി ഊർജം ആവശ്യമായ പല ഘട്ടങ്ങളുമുണ്ട്. ഈ ആവശ്യം നിറവേറ്റുന്നത് സോളറിലൂടെയാണ്. നെൽവിത്ത് ഉണക്കിയെടുക്കാനായി പ്രത്യേകം സോളർ ഡ്രയറും സ്ഥാപിച്ചിട്ടുണ്ട്. സോളർ റൂഫ് ടോപ് സ്ഥാപിച്ചാണ് ഫാമിലെ വൈദ്യുതോർജ ആവശ്യങ്ങൾ നിറവേറ്റുന്നത്.  അനെർട്ട് വഴിയാണ് ഇതു സ്ഥാപിച്ചത്. കൂടുതൽ കപ്പാസിറ്റിയുള്ള സൗരോർജപാനലുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ജലസേചനം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളും ഇതുവഴി നിറവേറ്റാൻ കഴിയുന്നുണ്ട്. എറണാകുളം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയാണ് ഫാമിനെ സമ്പൂർണ ഊർജപര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. പണ്ടൊക്കെ കടത്തു കടന്നാണ് തുരുത്തിലെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ബോട്ട് സർവീസാണ്. നിലവിൽ പെട്രോളിൽ പ്രവർത്തിക്കുന്ന ബോട്ട് മാറ്റി സോളർബോട്ട് വാങ്ങുന്നത് പരിഗണനയിലാണെന്നും ലിസിമോൾ ജെ.വടക്കൂട്ട് പറയുന്നു. ബയോഗ്യാസ് പ്ലാന്റ് ഉള്ളതിനാൽ പാചകത്തിനായി ഇവിടെനിന്ന് ലഭിക്കുന്ന ഗ്യാസ് ഉപയോഗിക്കും. ജൈവമാലിന്യസംസ്കരണത്തിനുള്ള നല്ല ഒരു മാർഗം കൂടിയാണിത്.  

∙ പിണറായിക്കു നൽകി, ‘രക്തശാലി’യുടെ പായസം 

പന്ത്രണ്ട് ഏക്കർ വരുന്ന ഫാമിന്റെ ഏഴേക്കറും നെൽക്കൃഷിയ്ക്കായാണ് ഉപയോഗിക്കുന്നത്. രക്തശാലി, ഞവര, പൊക്കാളി, ചേറ്റടി തുടങ്ങിയ പരമ്പരാഗത വിത്തിനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഫാം സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ച രക്തശാലി അരിയുടെ പായസം അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കുമോൾ റൈസ് ആണ് ഈ ഫാമിലെ മറ്റൊരു പ്രത്യേകത. പാകം ചെയ്യാതെതന്നെ കഴിക്കാനാകുന്ന നെല്ലിനമാണ് കുമോൾ റൈസ്. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികൾ, വാഴ, ചെറുധാന്യങ്ങൾ, ചിയാ, കിഴങ്ങ് വിളകൾ തുടങ്ങിയവയും ഈ കേന്ദ്രത്തിൽ തഴച്ചുവളരുന്നുണ്ട്. ഒറ്റകാഴ്ച്ചയിൽ തന്നെ കാർഷിക സമൃദ്ധിയും വൈവിധ്യവും നിറഞ്ഞുനിൽക്കുന്നതു കാണാം ഇവിടെ.  ഈ പ്രവർത്തനങ്ങളാണ് കാർബൺ ന്യൂട്രൽ എന്ന നേട്ടത്തിലേക്ക് തുരുത്ത് വിത്തുൽപാദനകേന്ദ്രത്തെ എത്തിച്ചത്. 

∙ തുരുത്ത് പറയുന്നു, സൂര്യാ ധൈര്യമായി പോകൂ... 

ചുരുക്കത്തിൽപ്പറഞ്ഞാൽ, പുറംതള്ളുന്നതിനേക്കാൾ കൂടുതൽ കാർബൺ സംഭരിക്കാൻ കഴിയുമ്പോൾ കാർബൺ ന്യൂട്രൽ അല്ല കാർബൺ നെഗറ്റീവാണ് സംഭവിക്കുന്നത്. തുരുത്ത് വിത്തുൽപാദനകേന്ദ്രം കാർബൺ നെഗറ്റീവിലേക്കാണ് നീങ്ങുന്നതെന്ന് പറയാം. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറംതള്ളുന്ന രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ ഊർജത്തിന്‍റെ പകുതിയും 2030ഓടെ  പുനരുപയോഗിക്കുന്ന ഊർജമാക്കി മാറ്റുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കാർബൺ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. സോളർ, കാറ്റാടി തുടങ്ങി പ്രകൃതിദത്തമാർഗങ്ങളിലൂടെ ഊർജോൽപാദനം നടത്തുന്നത് മറ്റ് ഊർജസ്രോതസ്സുകളെ അപേക്ഷിച്ച് അന്തരീക്ഷത്തിലേക്കുള്ള കാർബൺ ബഹിർഗമനം വലിയതോതിൽ കുറയ്ക്കും. സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും വലിയ തോതിൽ കാർബൺ വലിച്ചെടുക്കാൻ കഴിയും. അതിനാൽത്തന്നെ സസ്യലതാദികളെക്കൊണ്ട് ഭൂമിയെ പച്ചപ്പ് അണിയിച്ചും വലിയ മരങ്ങൾ നട്ടുവളർത്തിയും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കാനാകും. ഇതിന്റെ ചെറിയ മാതൃകയാണ് ആലുവ തുരുത്ത് വിത്തുൽപാദനകേന്ദ്രം നടപ്പിലാക്കി നൂറ് ശതമാനം വിജയകരമാക്കിയത്. 

അസ്തമിക്കാൻ പോകുന്ന സൂര്യൻ, ഇനി ലോകത്തിന് ആര് വെളിച്ചം നൽകുമെന്ന് സങ്കടപ്പെടുന്ന ഒരു കഥയുണ്ട്. സൂര്യന്റെ സങ്കടം കണ്ട ഒരു ചെറിയ തിരിനാളം, അങ്ങ് ധൈര്യമായി പോകൂ എന്റെ വെളിച്ചം ഞാൻ ആവോളം നൽകുമെന്ന് ഉറപ്പ് നൽകുന്നതാണ് കഥ. ലോകം മുഴുവൻ വെളിച്ചം നിറയ്ക്കാൻ കഴിവില്ലെങ്കിലും, നിൽക്കുന്ന ഇടം പ്രകാശപൂരിതമാക്കുന്നുണ്ട് ആ കുഞ്ഞുദീപം. അതുപോലെയാണ് ആലുവയിലെ ഈ തുരുത്ത്. നിലനിൽക്കുന്നിടം അത് ശുദ്ധവായുവാൽ സമ്പന്നമാക്കുന്നു. കാഴ്ചകളിൽ സമൃദ്ധിയുടെ വൈവിധ്യം നിറയ്ക്കുന്നു. 

∙ തുരുത്ത്, തിരുവിതാംകൂറിന്റെ രാജപാഠശാല 

103 വയസ്സായി ഈ വിത്തുൽപാദനകേന്ദ്രത്തിന്. പക്ഷേ പതിനേഴിന്റെ ചാരുതയും ചടുലതയുമുണ്ട് തിരുവിതാംകൂർ രാജാക്കൻമാരുടെ പഴയ കൃഷിപാഠശാലയ്ക്ക്. വെറും പന്ത്രണ്ട് ഏക്കർ മാത്രമുള്ള ഒരു ചെറിയ പ്രദേശം ലോകത്തിന് നൽകുന്ന സന്ദേശം എത്ര വലുതാണ്. ഈ വിത്തുൽപാദനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ മാതൃക പിന്തുടരുന്ന കൃഷിത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. 2050ഓടെ സംസ്ഥാനത്തെ നെറ്റ് സീറോ കാർബൺ എമിഷനിൽ എത്തിക്കുക എന്ന വലിയ ലക്ഷ്യമുണ്ട് ഇതിനു പിന്നിൽ. ഇതിനായി ഇനി പ്രത്യേകിച്ച് പഠനങ്ങളോ മുന്നൊരുക്കങ്ങളോ ആവശ്യമില്ല. എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നു നേരിട്ട് കാണാൻ ആലുവ തുരുത്ത് വരെയെത്തണം, അത്രയേ വേണ്ടൂ. 

മെട്രോ ചീറിപ്പായുന്ന ആലുവ നഗരത്തിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരമില്ല ഇവിടേക്ക്. നടന്നെത്താനാകുന്ന ആ അകലം താണ്ടിയെത്തിയുന്നവരെ കാത്തിരിക്കുന്നത് തീർത്തും ശാന്തമായ ഒരുൾനാടൻഗ്രാമത്തിന്റെ മോഹിപ്പിക്കുന്ന ശാലീനതയാണ്. നഗരത്തിരക്കിൽ ശ്വാസം മുട്ടി മടുക്കുന്നവരും നെല്ലും വയലും കൃഷിയും മക്കളെ കാണിക്കാനായി മാത്രം പുഴ കടക്കുന്നവരുമായി ഒരുപാട് പേരെത്താറുണ്ട് ഇവിടേക്ക്. വരുന്നവർക്ക് നിരാശരാകേണ്ടി വരില്ല. അത്രയ്ക്ക് പഠിക്കാനുണ്ടല്ലോ ഈ ‘ഇട്ടാവട്ടത്തു’ നിന്ന്...

English Summary: First Time in India, Aluva State Seed Farm Gets Carbon Neutral Status; What's it and How they Achieved it?