ജമ്മു കശ്മീരില്‍ കണ്ടെത്തിയത് ‘വെള്ള സ്വര്‍ണം’; ലിഥിയം നിക്ഷേപം രാജ്യ പുരോഗതിക്ക് നിര്‍ണായകം
ഇന്ത്യയുടെ ധാതു-ഖനന രംഗത്തിനു നിര്‍ണായകമായ ഒരു വാര്‍ത്തയാണ് ജമ്മു കശ്മീരില്‍ നിന്നു വന്നിരിക്കുന്നത്. രാജ്യത്ത് ആദ്യമായി വന്‍ അളവില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിരിക്കുകയാണെന്നാണു വാര്‍ത്ത. റിയാസിയിലെ സലാല്‍-ഹൈമാമ മേഖലയിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്.59 ലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെ സ്ഥിതി

ഇന്ത്യയുടെ ധാതു-ഖനന രംഗത്തിനു നിര്‍ണായകമായ ഒരു വാര്‍ത്തയാണ് ജമ്മു കശ്മീരില്‍ നിന്നു വന്നിരിക്കുന്നത്. രാജ്യത്ത് ആദ്യമായി വന്‍ അളവില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിരിക്കുന്നു. റിയാസിയിലെ സലാല്‍-ഹൈമാമ മേഖലയിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. 59 ലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെയുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.
ജമ്മു മേഖലയിലെ റിയാസി ജില്ലയിലാണ് ലിഥിയം നിക്ഷേപത്തിന്റെ കണ്ടെത്തല്‍. ഉധംപുര്‍, റംബാന്‍, ജമ്മു, രജൗറി, കുല്‍ഗാം എന്നീ ജില്ലകളാല്‍ ചുറ്റപ്പെട്ട മേഖലയാണ് റിയാസി. പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ ജില്ലയിലാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് വൈദ്യുതോര്‍ജം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള യാത്രയിലാണ് ലോകം. ഇന്ത്യയും ഈ പ്രയാണത്തില്‍ ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നു.വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്സ് വിപണിയിലും ഇതിന്റെ പല ആവശ്യങ്ങളുണ്ട്.
ലിഥിയത്തിന്റെ ഡിമാന്‍ഡ് ലോകമെങ്ങും ഉയര്‍ന്നു നില്‍ക്കുകയാണ്. വെള്ള സ്വര്‍ണമെന്നും ഇതിനെ ഇക്കാലത്ത് വിളിക്കുന്നു. ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇതുവരെ നിര്‍വഹിക്കപ്പെട്ടിരുന്നത് ഇറക്കുമതി വഴിയാണ്. ഓസ്ട്രേലിയയും അര്‍ജന്റീനയുമാണ് ഇങ്ങോട്ടേക്കു ലിഥിയം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലെയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലെയിലും ബൊളീവിയയിലും അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ഈ നിക്ഷേപം. ലോകത്ത് ലിഥിയത്തിന്റെ ക്ഷാമം 2025 ഓടെ ഉടലെടുത്തേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ഉത്പാദിപ്പിക്കപ്പെട്ട ലിഥിയം ബാറ്ററിയാക്കുന്ന സാങ്കേതികവിദ്യയില്‍ ചൈനയാണ് മുന്നില്‍. ഈ മേഖലയില്‍ വലിയ അധീശത്വം ചൈന പുലര്‍ത്തുന്നു. ഇതിനെതിരെ ശക്തമായ മത്സരം ഇന്ത്യ കാഴ്ച വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലിഥിയത്തിന്റെയും മറ്റ് അപൂര്‍വവസ്തുക്കളുടെയും അഭാവം ഒരു പോരായ്മയായിരുന്നു. ഈ പ്രശ്നം കുറയ്ക്കാന്‍ റിയാസിയില്‍ നിന്നു കണ്ടെത്തിയ ലിഥിയം നിക്ഷേപം വഴിയൊരുക്കും. മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ക്കും ഇതു വഴിവച്ചേക്കുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ.
English Summary: India finds 5.9 million tonnes lithium deposits in Jammu and Kashmir