സുരങ്ക എന്നാൽ തുരങ്കം. കാസർകോട്ട് ചെന്നാൽ തുരങ്കവും സുരങ്കയും ഒന്നാണ്. തുരങ്കത്തിന്റെ രണ്ടു മുഖം പോലെ. എന്നാൽ ഈ രണ്ടു പേരുകൾക്കും ഒപ്പം കാസർകോട്ടുകാർ ചേർത്തു വയ്ക്കുന്ന മറ്റൊരു പേരുണ്ട്– സി. കുഞ്ഞമ്പു. കുണ്ടംകുഴി നീർക്കയത്തിൽ സി. കുഞ്ഞമ്പു എന്ന നാട്ടുകാരുടെ അമ്പുവേട്ടൻ. സ്നേഹംകൊണ്ടാണ് നാട്ടുകാർ കുഞ്ഞമ്പുവിനെ അമ്പുവാക്കിയത്. അത് എല്ലാ അർഥത്തിലും യോജിക്കുന്നതായി. ‘അംബു’ എന്നാൽ ജലമാണ്. കുതിരാൻ തുരങ്കം റോഡിനു വേണ്ടിയാണെങ്കിൽ കാസർകോട്ടെ തുരങ്കം വെള്ളം ഒഴുകാനാണെന്നു മാത്രം. കിണറിനു പകരമായി ഉപയോഗിക്കാവുന്നത്. അങ്ങനെ നാടിന് വെള്ളം നൽകിയ കുഞ്ഞമ്പുവിന് അംബുവെന്ന പേരല്ലേ യോജിക്കുന്നത്. പേരിൽ ഒരു ‘കുഞ്ഞ്’ ഉണ്ടെങ്കിലും ജീവിതത്തിൽ ഏറെ നെടുങ്കൻ തുരങ്കങ്ങൾ കുഞ്ഞമ്പു നിർമിച്ചു. അങ്ങനെ സുരങ്ക നിർമാണ വിദഗ്ധൻ എന്ന വിദഗ്ധ പേരു കൂടി കുഞ്ഞമ്പുവിന് ലഭിച്ചു. 72 വർഷം പിന്നിട്ട ജീവിതത്തില്‍ തുരന്നത് ആയിരത്തിലേറെ തുരങ്കങ്ങൾ. അതിനാൽത്തന്നെ കുഞ്ഞമ്പുവിന്റെ ജീവിതമെന്നു പറഞ്ഞാൽ കാസർകോട്ടും ദക്ഷിണ കന്നഡയിലും തുരങ്കങ്ങളുടെ കഥയാണ്. ജീവജലം എത്തിച്ച സുരങ്കകളുടെ കഥ. നിരവധി സുരങ്കകളുടെ നിർമാണങ്ങൾക്ക് നേതൃത്വം നൽകിയ കുഞ്ഞമ്പു ഇക്കഴിഞ്ഞ ജനുവരിയിൽ യാത്രയായി. നാടെങ്ങും നിറഞ്ഞ സുരങ്കകൾ ഇനി കുഞ്ഞമ്പുവിന്റെ നിത്യസ്മാരകങ്ങളാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരങ്ക എന്നാൽ തുരങ്കം. കാസർകോട്ട് ചെന്നാൽ തുരങ്കവും സുരങ്കയും ഒന്നാണ്. തുരങ്കത്തിന്റെ രണ്ടു മുഖം പോലെ. എന്നാൽ ഈ രണ്ടു പേരുകൾക്കും ഒപ്പം കാസർകോട്ടുകാർ ചേർത്തു വയ്ക്കുന്ന മറ്റൊരു പേരുണ്ട്– സി. കുഞ്ഞമ്പു. കുണ്ടംകുഴി നീർക്കയത്തിൽ സി. കുഞ്ഞമ്പു എന്ന നാട്ടുകാരുടെ അമ്പുവേട്ടൻ.  സ്നേഹംകൊണ്ടാണ് നാട്ടുകാർ കുഞ്ഞമ്പുവിനെ അമ്പുവാക്കിയത്. അത് എല്ലാ അർഥത്തിലും യോജിക്കുന്നതായി. ‘അംബു’ എന്നാൽ ജലമാണ്.  കുതിരാൻ തുരങ്കം റോഡിനു വേണ്ടിയാണെങ്കിൽ കാസർകോട്ടെ തുരങ്കം വെള്ളം ഒഴുകാനാണെന്നു മാത്രം. കിണറിനു പകരമായി ഉപയോഗിക്കാവുന്നത്. അങ്ങനെ നാടിന് വെള്ളം നൽകിയ കുഞ്ഞമ്പുവിന് അംബുവെന്ന പേരല്ലേ യോജിക്കുന്നത്. പേരിൽ ഒരു ‘കുഞ്ഞ്’ ഉണ്ടെങ്കിലും ജീവിതത്തിൽ ഏറെ നെടുങ്കൻ തുരങ്കങ്ങൾ കുഞ്ഞമ്പു നിർമിച്ചു. അങ്ങനെ സുരങ്ക നിർമാണ വിദഗ്ധൻ എന്ന വിദഗ്ധ പേരു കൂടി കുഞ്ഞമ്പുവിന് ലഭിച്ചു. 72 വർഷം പിന്നിട്ട ജീവിതത്തില്‍ തുരന്നത് ആയിരത്തിലേറെ തുരങ്കങ്ങൾ. അതിനാൽത്തന്നെ കുഞ്ഞമ്പുവിന്റെ ജീവിതമെന്നു പറഞ്ഞാൽ കാസർകോട്ടും ദക്ഷിണ കന്നഡയിലും തുരങ്കങ്ങളുടെ കഥയാണ്. ജീവജലം എത്തിച്ച സുരങ്കകളുടെ കഥ. നിരവധി സുരങ്കകളുടെ നിർമാണങ്ങൾക്ക് നേതൃത്വം നൽകിയ കുഞ്ഞമ്പു ഇക്കഴിഞ്ഞ ജനുവരിയിൽ യാത്രയായി. നാടെങ്ങും നിറഞ്ഞ സുരങ്കകൾ ഇനി കുഞ്ഞമ്പുവിന്റെ നിത്യസ്മാരകങ്ങളാകും. 

സി.കുഞ്ഞമ്പു. ചിത്രം: Onmanorama/Special Arrangement

∙ അന്ന് അബ്ദുൽ കലാം പറഞ്ഞു, ഈ തുരങ്കം കുഞ്ഞമ്പു നിർമിക്കും 

ADVERTISEMENT

വർഷങ്ങൾക്കു മുമ്പാണ് സംഭവം. ‘‘ഇദ്ദേഹത്തെ നിങ്ങള്‍ക്കു ധൈര്യമായി ഈ ദൗത്യം ഏല്‍പിക്കാം. ഇദ്ദേഹം ഇതു വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’’. ‌മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഈ വാക്കുകള്‍ തന്നെയാണ് സി.കുഞ്ഞമ്പു എന്ന അമ്പുവേട്ടനു ലഭിച്ച ഏറ്റവും വലിയ ബഹുമതി. കര്‍ണാടക ബീദര്‍ ജില്ലയിലെ 3 കിലോമീറ്ററോളം നീളമുള്ള പൈതൃക തുരങ്കം വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം 2015ല്‍ നടത്തിയ ‘ദ് ഗ്ലോറി ദാറ്റ് വാസ് ബീദര്‍’ എന്ന സെമിനാറില്‍ കുഞ്ഞമ്പു തന്റെ പദ്ധതി വിശദമാക്കിയപ്പോഴാണ് വേദിയിലുണ്ടായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാം അഭിനന്ദനമറിയിച്ചത്. മാത്രമല്ല സുരങ്ക (തുരങ്കം) നിര്‍മാണത്തെക്കുറിച്ചു വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഒരു വാക്കു കൂടി അദ്ദേഹം പറഞ്ഞു- കറസ് സിസ്റ്റം എന്നറിയപ്പെടുന്ന, 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ സുരങ്ക വീണ്ടെടുത്തു കഴിഞ്ഞാല്‍ രാജ്യത്തെ ഉന്നത ബഹുമതി തന്നെ കുഞ്ഞമ്പുവിനു നല്‍കണമെന്നും. 4 മാസത്തിനു ശേഷം അബ്ദുല്‍ കലാം വിട പറഞ്ഞതോടെ ആ സ്വപ്നം നടന്നില്ലെങ്കിലും മരണം വരെയും ഈ വാക്കുകളാണ് തനിക്കു ലഭിച്ച ബഹുമതിയെന്നു കുഞ്ഞമ്പു കരുതിയിരുന്നു. 

∙ സുരങ്ക, കുന്നിൻ ചെരുവിലെ എൻജിനീയറിങ് അദ്ഭുതം 

എന്താണ് സുരങ്കകൾ? അവയും തുരങ്കങ്ങളും ഒന്നാണോ? കുന്നിന്‍ ചെരുവില്‍ ഭൂമിക്കു സമാന്തരമായി തുരന്ന് വെള്ളത്തെ ചാലായി പുറത്തേക്ക് എത്തിക്കുന്നതാണ് സുരങ്കകള്‍. തുരങ്കം എന്നതിന്റെ കന്നഡ പദമാണ് സുരങ്ക. ദക്ഷിണ കന്നഡ ജില്ലയിലും കാസര്‍കോട് ജില്ലയിലെ വടക്കുഭാഗങ്ങളിലുമാണ് ഇവ ഏറെയും കാണപ്പെടുന്നത്. ഒരാള്‍ക്കു നിവര്‍ന്നു പോകാന്‍ കഴിയുന്നത്ര ഉയരവും അര മീറ്റര്‍ വരെ വീതിയുളളവയുമാണ് സുരങ്കകള്‍. ഇതു നിര്‍മിക്കാന്‍ നീളം കുറഞ്ഞ ചെറിയ പിക്കാസാണ് ഉപയോഗിക്കുക. കമുകിന്റെ പാളയില്‍ വലിച്ചാണ് മണ്ണ് പുറത്ത് എത്തിക്കുന്നത്. നല്ല ഉറപ്പുള്ള മണ്ണില്‍ മാത്രമേ സുരങ്കകള്‍ നിര്‍മിക്കാന്‍ സാധിക്കൂ. ഇടയ്ക്കു കല്ല് തടസ്സമായാല്‍ ദിശമാറ്റി തുരക്കുന്ന രീതിയും ഉണ്ട്. കുന്നിന്‍ ചെരുവിനു പുറമെ കിണറുകളുടെ ഉള്ളിലും സുരങ്കകള്‍ നിര്‍മിക്കാറുണ്ട്.

∙ ടണലല്ല സുരങ്ക, കിണറിനു പകരം ഈ കൊച്ചുതുരങ്കം 

ADVERTISEMENT

തുരങ്കത്തിന് കാസർകോട്ടും ദക്ഷിണ കന്നഡയിലും തുരങ്കം എന്നു പറയും. എന്നാൽ കുതിരാൻ പോലെ വലുപ്പമുള്ള ടണൽ അല്ല സുരങ്ക. കുന്നിൻ ചെരുവിൽ നിർമിക്കുന്ന ഗുഹ പോലുള്ള ചെറിയ നിർമിതി. മറ്റിടങ്ങളിൽ കിണര്‍ പോലെയാണ് സുരങ്ക നിർമിക്കുന്നത്. അതായത് വെള്ളം കണ്ടെത്താൻ. അതിനാൽ തന്നെ കിണർ നിർമാണം പോലെയാണ് സുരങ്ക നിർമാണം. കാസർകോട് ചെറിയ കുന്നുകൾ നിറഞ്ഞ സ്ഥലമാണ്. കുന്നിന്റെ മുകളിൽ കിണർ കുഴിക്കുന്നതിനു പകരം കുന്നിന്റെ അടിയിൽ സമാന്തരമായി ചെറിയ തുരങ്കം നിർമിക്കും. അതിലൂടെ കുന്നിന്റെ അന്തർഭാഗത്തു നിന്നു വെള്ളം ഒഴുകി വരും. അവ കുന്നിന് പുറമെ മദക്കം എന്നു പേരുള്ള കുളങ്ങളിൽ സംഭരിക്കും. കിണറിന് സ്ഥാനം കാണുന്നതു പോലെയാണ് സുരങ്കയുടെ സ്ഥാനം കാണുന്നതും. സുരങ്കയ്ക്ക് ഒരു മേന്മയുണ്ട്. വെള്ളം എടുക്കാൻ മോട്ടോർ വേണ്ട. വെള്ളം താനെ ഒഴുകി  വരും. ഇപ്പോൾ തുരങ്കങ്ങളുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം ഇങ്ങനെയാണ്– കുഴൽക്കിണർ വന്നതോടെ സുരങ്കകൾ  നാടൊഴിഞ്ഞു.

∙ അമ്മാവന്റെ കൈപിടിച്ച് തുരങ്കത്തിലിറങ്ങിയ കുഞ്ഞമ്പു

കുഞ്ഞമ്പുവിന് തുരങ്ക നിർമാണം പൈതൃകമാണ്. സുരങ്ക നിര്‍മാണത്തില്‍ വിദഗ്ധനായ അമ്മാവന്‍ കണ്ണനോടൊപ്പം ചേര്‍ന്ന് 14–ാം വയസ്സിലാണ് കുഞ്ഞമ്പു ഈ വിദ്യ സ്വന്തമാക്കിയത്. അമ്മാവന്‍ തുരക്കുമ്പോള്‍ മണ്ണു വലിച്ച് പുറത്തേക്ക് എത്തിക്കുന്ന ജോലിയായിരുന്നു ആദ്യം. പിന്നീട് ക്രമേണ തുരക്കാന്‍ പഠിച്ചു. 20 വയസ്സായപ്പോഴേക്കും സ്വന്തമായി സുരങ്കകള്‍ നിര്‍മിക്കാന്‍ പഠിച്ചു. 72 ാം വയസ്സില്‍ വിട പറയും വരെ കണ്ണൂര്‍, കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലായി ആയിരത്തിലേറെ സുരങ്കകളാണ് ഇദ്ദേഹം നിര്‍മിച്ചത്. 175 മീറ്റര്‍ നീളമുള്ളവ വരെ ഇതിലുണ്ട്. സുരങ്കകള്‍ നിര്‍മിക്കാന്‍ മാത്രമല്ല അതിന്റെ സ്ഥലം നിര്‍ണയിക്കാനും കുഞ്ഞമ്പുവിനു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. സ്വന്തമായി സ്ഥലനിര്‍ണയം നടത്തി സുരങ്ക നിര്‍മിച്ചു കൊടുക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. കിണറുകള്‍, കുഴല്‍ക്കിണറുകള്‍ തുടങ്ങിയവയ്ക്കും സ്ഥലം നിര്‍ണയിക്കുമായിരുന്നു. 

സി.കുഞ്ഞമ്പു. ചിത്രം: Onmanorama/Special Arrangement

∙ ബീദറിലെ തുരങ്കം വീണ്ടെടുത്തു, കുഞ്ഞമ്പു പ്രശസ്തൻ 

ADVERTISEMENT

ബീദറിലെ പൈതൃക തുരങ്കം വീണ്ടെടുക്കാനുള്ള തൊഴിലാളികളെ പരിശീലിപ്പിച്ചതോടെയാണ് കുഞ്ഞമ്പുവിനെ ലോകം അറിഞ്ഞത്. ബെഹ്മണി രാജവംശത്തിന്റെ കാലത്ത് (1347-1518 എഡി) നിര്‍മിച്ചതാണ് കിലോമീറ്ററോളം നീളമുള്ള ഈ തുരങ്കം. ഇതിന്റെ ഓരോ 50 മീറ്ററിലും വായു കടന്നുപോകാന്‍ കിണര്‍ മാതൃകയിലുള്ള ദ്വാരങ്ങളും ഉണ്ടായിരുന്നു. ഇതിലെ വെള്ളം ഒരു വലിയ കുളത്തില്‍ സംഭരിച്ച് കൃഷിക്ക് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ കാലക്രമേണ മണ്ണിടിഞ്ഞ് ഇതു നാശത്തിന്റെ വക്കിലെത്തി. അങ്ങനെയാണ് ഇതു വീണ്ടെടുക്കണമെന്ന ആശയം ജില്ലാ ഭരണകൂടത്തിന്റെ മനസ്സിലെത്തിയത്. 

ഇതിനെക്കുറിച്ചു ഗവേഷണം നടത്തിയ പാലക്കാട് ചിറ്റൂര്‍ ഗവ.കോളജിലെ അധ്യാപകനും ഇപ്പോള്‍ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ.കോളജില്‍ ജിയോഗ്രഫി അസി. പ്രഫസറുമായ വി.ഗോവിന്ദന്‍ കുട്ടിയുടെ സഹായമാണ് അവര്‍ തേടിയത്. ചെളി നീക്കം ചെയ്യാന്‍ അറിയാവുന്ന വിദഗ്ധ തൊഴിലാളികള്‍ ഇല്ലാത്തതായിരുന്നു പ്രധാന വെല്ലുവിളി. ആളെ തേടിയുള്ള ഗോവിന്ദന്‍ കുട്ടിയുടെ അന്വേഷണം എത്തിയത് അമ്പുവേട്ടനിലായിരുന്നു. എഴുത്തുകാരന്‍ ശ്രീ പഡ്രെയാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അങ്ങനെ 2015 മാര്‍ച്ച് മാസത്തില്‍ ബീദറിലെത്തി. 3 ദിവസത്തെ സെമിനാര്‍ ആയിരുന്നു ആദ്യം. പിന്നീട് ജോലി തുടങ്ങി. നൂറോളം പേര്‍ക്കു കുഞ്ഞമ്പു പരിശീലനം നല്‍കി. ഒരു കിലോ മീറ്റർ ദൂരം ഒപ്പം നിന്ന് വൃത്തിയാക്കിയ ശേഷമാണ് അന്ന് അദ്ദേഹം അവിടെനിന്നു മടങ്ങിയത്.

English Summary: Life Story of C Kunhambu, Who Dug Over 1000 Surangas