കബനിയുടെ കരുത്തും കാഴ്ചയുമായ മഗേ ഫീമെയിൽ എന്ന കടുവാ റാണിയെയും കുഞ്ഞുങ്ങളെയും ഒന്നു കാണുക എന്ന ആഗ്രഹം കൊണ്ടാണ് കോട്ടയം പാക്കിൽ സ്വദേശിയായ വൈൽഡ് ലൈഫ് വ്ലോഗർ ജൂബി കരിക്കാടൻ മൂന്നു മാസത്തിന്റെ ഇടവേളയിൽ കബനിയിലേയ്ക്ക് വീണ്ടും യാത്ര ചെയ്തത്. മനസ്സിന്റെ തീവ്രാനുരാഗം കൊതിക്കുന്നതിനെ കൈയിലെത്തിക്കും എന്നു പറയും പോലെ ആ കാടു സഞ്ചാരിക്കു മുൻപിലേയ്ക്ക് മഗേ എത്തി, തന്നെ പറിച്ചുവച്ചതുപോലെ, ശരീരത്തിൽ മുഴുവൻ തീനാളങ്ങളെ തുള്ളിക്കളിപ്പിക്കുന്ന രണ്ടു കുഞ്ഞുമക്കളുമായി! പൂ കൊതിച്ചവനു മുൻപിൽ വിരിഞ്ഞ പൂക്കാലം പോലെ ഒരു മണിക്കൂറോളം സമയം അവർ ആ കാട്ടു വഴിയിൽ നൃത്തമാടി. മഗേ മക്കൾക്ക് പരിശീലനം നൽകുന്ന അദ്ഭുത കാഴ്ചയായിരുന്നു കൂടുതൽ സമയവും. പേടിക്കേണ്ട നമ്മളെ കാണാൻ വരുന്ന സഞ്ചാരികൾ നമ്മുടെ വഴി മറയ്ക്കാതെ കാത്തു കിടക്കും നിങ്ങൾ വഴി മുറിച്ചുകടക്കൂ എന്നു പറയും പോലെ അവൾ മക്കളെ വഴി കടത്തി വിട്ടു. ആ കാഴ്ചകൾ ക്യാമറയിൽ പകർത്തിയ ജൂബി തന്റെ അനുഭവവും ആവേശവും പങ്കു വയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മഗേ എന്ന സൗന്ദര്യം

ADVERTISEMENT

മഗേ എന്ന കടുവയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച ഒരു വ്യക്തിയാണ് ഞാൻ. അവളുടെ മക്കളും അവളെ പോലെ തന്നെ ആവും, ആവണം എന്നത് എന്റെയും ആഗ്രഹം ആയിരുന്നു. ആരെയും കൂസാതെ തലയെടുത്തു കബനി എന്ന വനപ്രദേശത്തെ അടക്കിവാഴുന്ന മഗേയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും അവൾക്കൊപ്പമോ അവൾക്കു മുകളിലോ ആവും എന്നത് ഉറപ്പാണ്. ആ വലിയ കാഴ്ച എനിക്കുവേണ്ടി ആയിരുന്നു എന്നു പറയുമ്പോൾ എന്റെ കണ്ണുകൾ നനയുന്നു, കാരണം ഈ കാടു എനിക്കുവേണ്ടി മാറ്റിവച്ച ദിനമായിരുന്നു അത്. എനിക്കൊപ്പം ഉണ്ടായിരുന്നവർ ഇരുന്നത് മറ്റൊരു വാഹനത്തിൽ ആയിരുന്നു.

കബനിയിൽനിന്ന് ജുബി പകർത്തിയ വിഡിയോയില്‍നിന്ന്

എന്നിട്ടും കബനിയിലെ നരസിംഹൻ ഓടിച്ചിടുന്ന വണ്ടിയിൽ ഞങ്ങൾക്ക് സീറ്റ് തരുമോ എന്ന എന്റെ ആഗ്രഹം സതീഷ് സാറിന്റെ അടുത്ത് ചോദിച്ചപ്പോൾ അതിൽ സീറ്റ് ഇല്ല എന്നായിരുന്നു മറുപടി, ഞാൻ അവിടെ എവിടെ എങ്കിലും നിന്നുകൊള്ളാം എന്ന എന്റെ ആഗ്രഹത്തെ ചിരിയോടെ ആണ് അദ്ദേഹം സമ്മതിച്ചത്. കൂടെ ഉണ്ടായിരുന്നവർക്കു സീറ്റ് ഇല്ലാത്തതിനാൽ അവർ ആദ്യം കിട്ടിയ വണ്ടിയിൽ തന്നെ കയറി, ഡോർ സ്റ്റെപ്പിൽ നിന്നുകൊണ്ടായിരുന്നു കാട്ടിലേക്കുള്ള എന്റെ യാത്ര. ഈ യാത്ര പുറപ്പെടും മുൻപ് ഒരു കാര്യം സൂചിപ്പിക്കട്ടെ തലേദിവസത്തെ ഞങ്ങളുടെ സഫാരിയിൽ നയിഞ്ചിക്കട്ട കുളക്കരയ്ക്കടുത്തു അവളെ മാത്രം നമ്മൾ കണ്ടു (മഗേ ടൈഗർ), അവൾ മക്കൾ ഇല്ലാതെ ഒറ്റയ്ക്ക് നമുക്ക് മുന്നിൽ കൂടെ മറുവശത്തേക്കു നടന്നു പോയി, എനിക്ക് ഉറപ്പുണ്ടായിരുന്നു നയിഞ്ചിക്കട്ട ഭാഗത്തു അവളും മക്കളും രാവിലെ ഉണ്ടാകും ,കാടുയാത്രയുടെ പരിചയം തന്നെ ആയിരുന്നു എന്നിൽ ഈ ചിന്തകൾ ഉണ്ടാകുവാൻ കാരണം. അത് തെറ്റിയില്ല.

കബനിയിൽനിന്ന് ജുബി പകർത്തിയ വിഡിയോയില്‍നിന്ന്

നയിഞ്ചിക്കട്ട കുളകരയിൽ എത്തുമ്പോൾ മുന്നിൽ ഒന്നും കാണുവാൻ കഴിയാത്ത വിധം മൂടൽ മഞ്ഞായിരുന്നു.വണ്ടി പതിയെ നീങ്ങുമ്പോൾ ഡോറിൽ നിന്ന എന്റെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു. എന്റെ കണ്ണുകളിൽ തന്നെ ആയിരുന്നു ആ കാഴ്ച ആദ്യം പതിഞ്ഞത്, മഞ്ഞിനെ വകഞ്ഞു മാറ്റിയ ആ വാല് രണ്ടു പ്രാവശ്യം കറങ്ങി. മങ്ങിയ വെളിച്ചത്തിൽ ആ വലിയ കാഴ്ച. മഗേ റാണിയും മക്കളും വണ്ടിക്കു മുന്നിൽ! ഒരു നിമിഷം മാത്രം ആണ് ആ കാഴ്ച നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്, വാഹനത്തിനു മുന്നിൽ നിന്ന് കുഞ്ഞുങ്ങൾ ഓടി മറയുന്നു ഒന്നിനെയും പേടിക്കാതെ അമ്മകടുവയും. അവർക്കൊപ്പം കൂടി കുഞ്ഞുങ്ങളിൽ ഒന്ന് ഓടി കാടുകയറി മറഞ്ഞു മറ്റൊന്ന് അമ്മയ്ക്കൊപ്പം ഇടയ്ക്കൊന്നു നിന്നു. ആ കാഴ്ചകൾ പകർത്തുമ്പോൾ എന്റെ ശരീരം സന്തോഷം കൊണ്ട് വിറച്ചിരുന്നു. അധികസമയം നിൽക്കാതെ അവ നമുക്ക് മുന്നിൽ നിന്നും കാടുകയറി.

∙ മഗേയുടെ 2–ാം വരവ്

കബനിയിൽനിന്ന് ജുബി പകർത്തിയ വിഡിയോയില്‍നിന്ന്
ADVERTISEMENT

എനിക്ക് ഉറപ്പായിരുന്നു അവൾ വീണ്ടും നമുക്ക് മുന്നിൽ വരും എന്ന്, പിന്തിരിഞ്ഞു ഓടുന്ന ഒരു കടുവ അല്ല അവൾ, കൈ ചൂണ്ടിക്കാണിച്ചു നരസിംഹത്തോടു പറഞ്ഞു അവിടെ നിന്ന് അവൾ ഇറങ്ങിവരും വണ്ടി കുറച്ചു മുന്നിലേക്ക് എടുക്കാമോ എന്ന്.. ആള് അതുപോലെ ചെയ്തു . കാത്തിരിപ്പിനു ഫലം കണ്ടു ആ മഞ്ഞിനെ നീക്കി കാടിനുള്ളിൽ നിന്ന് തലയെടുത്തു അവൾ നമുക്ക് മുന്നിലേക്ക് ഇറങ്ങിവന്നു. ഫയർ ലൈന് നടുവിൽ അവൾ തന്റെ കുഞ്ഞുങ്ങൾക്കായി കുറച്ചു സമയം കാത്തിരുന്ന് പിന്നെ തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു. ഒരു കുഞ്ഞികടുവ അമ്മയ്ക്ക് പിറകേ മടിയില്ലാതെ പാതിവഴിവരെ ഓടിവന്നു. ചുറ്റും ഒന്ന് നിരീക്ഷിച്ചു അമ്മയ്ക്കൊപ്പം ഓടി കൂടി. പിറകിൽ വന്ന രണ്ടാമത്തെ കുഞ്ഞുകടുവ ആളുകളുടെ സാന്നിധ്യവും വണ്ടിയും ഒന്നും പരിചയമായിട്ടില്ല കുറച്ചു ശങ്കിച്ചു ആ കുഞ്ഞികടുവയും അമ്മക്കൊപ്പം കൂടി . അമ്മക്കടുവ രണ്ടു കുഞ്ഞുങ്ങളെയും നക്കി തുടച്ചു.

പെട്ടന്ന് രണ്ടാമത് വന്ന കുഞ്ഞികടുവ ഓടി തിരിച്ചു കാട്ടിലേക്ക് പോയി. പിന്നീട് നടന്ന മനോഹര കാഴ്ച ജീവിതത്തിലെ അസുലഭ മുഹൂർത്തമായി മാറി . തന്റെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്ന അമ്മക്കടുവയുടെ മനോഹര ദൃശ്യങ്ങൾ ആ കൊടും മഞ്ഞിൽ ക്യാമറയിൽ പകർത്തി. ഈ പ്രകൃതിയിൽ എങ്ങനെ ജീവിക്കാം, എങ്ങനെ ഇരപിടിക്കാം എന്നൊക്കെ കാണിച്ചുകൊണ്ടുള്ള മനോഹരമായ പരിശീലനം. നിലം പറ്റി പമ്മിക്കിടന്നു മുന്നിൽ ഉള്ള കുഞ്ഞികടുവയെ നോക്കി അൽപസമയം പതിഞ്ഞു ഇരപിടിക്കാൻ എന്നതുപോലെ പതിഞ്ഞിരുന്നു, എന്നിട്ടു വായുവിൽ കൂടെ കുതിച്ചു ചാടി ഇരപിടിക്കാൻ പോകും വിധം കുതിച്ചു പാഞ്ഞു. അമ്മക്കടുവയുടെ പിന്നീടുള്ള ഓരോ ചലനങ്ങളും സസൂഷ്മം ക്യാമറയിൽ പകർത്തുമ്പോൾ അവൾ പിന്നീട് ചെയ്തത് കാടുകയറിവരുന്ന നമ്മളോട് കുഞ്ഞുങ്ങൾ എങ്ങനെ പ്രതികരിക്കണം എന്നതായിരുന്നു .ഇങ്ങനെ പലരും ഈ കാടുകയറി വരും നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യണ്ട, ഇത് നമ്മുടെ സ്ഥലം അവർക്കു മുന്നിൽ കൂടെ തലയെടുത്തു കൂൾ ആയി അവരെ മൈൻഡ് ചെയ്യാതെ നിക്കണം എന്ന രീതിയിൽ അവൾ വണ്ടിക്കു മുന്നിൽ കൂടെ നടന്നു അപ്പുറം കടന്നു പിറകെ കുഞ്ഞുങ്ങൾ ഓരോന്നും മറുവശം കടന്നു.

∙ ആ മുരൾച

കബനിയിൽനിന്ന് ജുബി പകർത്തിയ വിഡിയോയില്‍നിന്ന്

ഈ കാഴ്ചകൾ അവസാനിക്കില്ല കാരണം നമുക്ക് മുന്നിൽ ഉള്ള കടുവ റാണി വല്ലാത്ത ധൈര്യവും ആരെയും കൂസാത്തവളുമാണ് അവൾ മക്കളെ നമുക്ക് മുന്നിൽ പേടിയില്ലാതെ ജീവിക്കുവാൻ പഠിപ്പിക്കും അതിനുള്ള പരിശീലനത്തിൽ ആണ് അവൾ എന്നു മനസ്സിൽ ഉറപ്പിച്ചു. അവളുടെയും മക്കളുടെയും തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരുന്നു. ചിന്തകൾ ശരിവച്ചുകൊണ്ടു കുറച്ചു സമയത്തിനുള്ളിൽ അവൾ വീണ്ടും കാടിറങ്ങിവന്നു. ടെറിട്ടറി മാർക്കിങ് നടത്തി അവൾ നമുക്ക് മുന്നിൽ എത്തി മക്കൾക്ക് ഒരു മുരളലിൽ നിർദേശം കൊടുത്തു കുഞ്ഞുങ്ങൾ ഓരോന്നായി കാടിറങ്ങി വന്നു.

ADVERTISEMENT

ഒരെണ്ണം അമ്മയ്ക്ക് ഒപ്പം കൂടി മറ്റൊന്ന് മടിച്ചു നിന്ന് . അമ്മക്കടുവ ഒരുകുഞ്ഞിനെ നക്കി തുടക്കുബോൾ മറ്റേ കുഞ്ഞൻ കടുവ നമ്മളെ നോക്കി വാതുറന്നു ഒന്ന് ചീറ്റി. അതങ്ങനെ അല്ലേ വരൂ അത് കടുവ റാണി മഗേയുടെ കുഞ്ഞല്ലേ... കടുവ അല്ലേ...ഏകദേശം ഒരുമണിക്കൂറിനടുത്ത് ദൃശ്യവിരുന്നൊരുക്കി അവൾ നമുക്ക് മുന്നിൽ നിന്നും മക്കളുമായി മറഞ്ഞു .ഇന്നിനിയും ഒരു കാഴ്ച്ചകളും വേണ്ട . മനസ്സ് നിറഞ്ഞ ദിവസം, ഞാൻ പ്രണയിച്ച കാട് എന്നെ വാരിപ്പുണർന്ന ദിവസം.

തയാറാക്കിയത്: റിജോ ജോസഫ്

English Summary: Behind the Scenes of Capturing Mage the Wild Tiger and Kids