ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഇലോൺ മസ്ക് ഇടയ്ക്കിടെ ഓരോ കുസൃതികൾ കാട്ടുന്നതിൽ അതീവ തൽപരനായ വ്യക്തിയാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ കുസൃതി അൽപം കടന്നുപോയെന്നാണ് പലരുടെയും അഭിപ്രായം. തന്റെ അധീനതയിലുള്ള സമൂഹമാധ്യമമായ ട്വിറ്ററിന്റെ വെബ് വേർഷന്റെ ലോഗോ മസ്ക് ഇന്നലെ മാറ്റി. ട്വിറ്ററിന്റെ പ്രശസ്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഇലോൺ മസ്ക് ഇടയ്ക്കിടെ ഓരോ കുസൃതികൾ കാട്ടുന്നതിൽ അതീവ തൽപരനായ വ്യക്തിയാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ കുസൃതി അൽപം കടന്നുപോയെന്നാണ് പലരുടെയും അഭിപ്രായം. തന്റെ അധീനതയിലുള്ള സമൂഹമാധ്യമമായ ട്വിറ്ററിന്റെ വെബ് വേർഷന്റെ ലോഗോ മസ്ക് ഇന്നലെ മാറ്റി. ട്വിറ്ററിന്റെ പ്രശസ്തമായ നീലക്കിളി ലോഗോ മാറ്റി ഷിബ ഇനു എന്ന പട്ടിക്കുട്ടിയുടെ ലോഗോയാണ് വച്ചിരിക്കുന്നത്. ക്രിപ്റ്റോകറൻസികളെക്കുറിച്ചൊക്കെ ധാരണയുള്ളവർക്ക് ഈ ലോഗോ വേഗം പിടികിട്ടും.ഡോഗ്കോയിൻ എന്ന ക്രിപ്റ്റോകറൻസിയുടെ അതേ ലോഗോ.

ADVERTISEMENT

ക്രിപ്റ്റോകറൻസികളെ മൊത്തത്തിൽ കളിയാക്കിക്കൊണ്ട് ഒരു തമാശപ്പരിപാടിയായി രംഗത്തു വന്ന ക്രിപ്റ്റോ നാണയമാണ് ഡോഗ്കോയിൻ. കാര്യം ഡോഗ്കോയിൻ എന്നു വിളിക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാർഥ ഉച്ചാരണം ഡോഷ്കോയിൻ എന്നാണ്. എങ്കിലും കൂടുതൽ പേരും ഡോഗ്കോയിൻ എന്നു വിളിക്കുന്നു. 2013ൽ ബില്ലി മാർക്കസ്, ജാക്സൻ പാർമർ എന്നിവരാണ് ഈ ക്രിപ്റ്റോ നാണയം പുറത്തിറക്കിയത്. തമാശയ്ക്കെങ്കിലും തുടർന്ന് ശതകോടീശ്വരൻ ഇലോൺ മസ്കും മറ്റു സെലിബ്രിറ്റികളുമൊക്കെ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി. വിജയത്തിൽ ഇലൺ മസ്കിനും വലിയ ഒരുപങ്കുണ്ട്. ഡോഗ്കോയിനെപ്പറ്റി അദ്ദേഹം നടത്തിയ ട്വീറ്റുകളും മറ്റും അതിന്റെ വില കുതിക്കുന്നതിനു കാരണമായി.

ഡോഗ്കോയിന്റെ ലോഗോ ഒരു നായയുടെ മുഖചിത്രമാണ്. മുഖമൽപം ചരിച്ച് കുസൃതിക്കണ്ണുകളുമായി നോക്കിയിരിക്കുന്ന ഒരു സുന്ദരി നായക്കുട്ടി. ഡോഗ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതു പിന്നീട് നാണയത്തിന്റെ മുഖമുദ്രയായി മാറി. ഈ നായ ഒരു സാങ്കൽപിക കഥാപാത്രമല്ല, മറിച്ച് ശരിക്കും ഉള്ളതാണ്. നാണയം ഇറങ്ങുന്നതിനും മുന്നേ തന്നെ ഡോഗ് പ്രശസ്തമായിരുന്നു. ട്രോളുകളുടെ രൂപത്തിലാണ് ഇതു ഹിറ്റായത്. ഒരു നായക്കുട്ടിയെ അടിസ്ഥാനപ്പെടുത്തി, അതു പറയുന്നതായുള്ള ഡയലോഗുകൾ ഒക്കെ എഴുതിച്ചേർത്താണു ആ ട്രോളുകൾ ഇറങ്ങിയത്. യുഎസിൽ വളരെ പ്രചാരം നേടി ഈ ട്രോളുകൾ. 

ADVERTISEMENT

ഈ ഡോഗ് ശരിക്കും ആരാണ്? ജപ്പാനിലെ ഒരു നായയാണെന്നതാണു ഉത്തരം. ഷിബ ഇനു എന്ന ബ്രീഡിൽ പെട്ട ഈ നായയുടെ പേര് കബോസു എന്നാണ്. ജപ്പാനിലെ ഒരു പ്രൈമറി സ്കൂൾ ടീച്ചറായ അറ്റ്സുകോ സാറ്റോ എന്ന വനിതയുടേതാണു കബോസോ. ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. തന്റെ നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നതു കൊണ്ടാണു കബോസോയെന്നു പേരു നൽകിയത്. 2010 ഫെബ്രുവരിയിൽ തന്റെ അരുമനായക്കുട്ടിയെക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിനായി അറ്റ്സുകോ ഒരു ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗിലെ കബോസോയുടെ ചിത്രങ്ങൾ വലിയ വൈറലായി. ചിത്രങ്ങൾക്കടിയിൽ ആരോ ഇട്ടുകൊടുത്ത പേരാണു ഡോഗ്. ഈ ചിത്രങ്ങൾ പിന്നെ ട്രോളുകളായി മാറി.

ജപ്പാനിലെ പ്രശസ്തമായ വേട്ടപ്പട്ടിയിനമാണു ഷിബ ഇനു . അൽപം സീരിയസായ രീതിയുള്ള നായകൾ. എന്നാൽ കബോസോയ്ക്ക് ഈ രീതിയല്ല. അൽപം കുസൃതിക്കാരിയാണ് ഇവൾ. ഈ കുസൃതി തന്നെയാണു നായയെ പ്രശസ്തയാക്കിയതും. 2017 ഏപ്രിൽ ഒന്നിനു കബോസോ ചത്തുപോയെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ക്രിപ്റ്റോമേഖലയിൽ ഒരു ഇടിവുണ്ടാക്കാനായി ബോധപൂർവം ആരോ പ്രചരിപ്പിച്ച വ്യാജവാർത്തയായിരുന്നു ഇത്. ചുരുക്കത്തിൽ പറഞ്ഞാൽ ഷിബ ഇനു ഇനത്തിൽപെട്ട കബോസോയാണ് ട്വിറ്ററിന്റെ വെബ്പതിപ്പിന്റെ ഇനിമുതലുള്ള ലോഗോ. ഇലോൺമസ്കിന് സ്വന്തമായി ഷിബ ഇനു ഇനത്തിൽപെട്ട ഒരു നായയുണ്ട്. ഫ്ലോകി എന്നാണു പേര്.ഷിബാ ഫ്ലോകി, ഫ്ലോകി ഇനു, ഫ്ലോകി ഷിബാ തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങൾ ഇതിന്റെ പേരിലുണ്ട്.

ADVERTISEMENT

English Summary: Twitter logo changed: Elon Musk replaces blue bird with infamous 'Doge' meme