അമേരിക്കയിലുടെനീളമുള്ള തീരദേശങ്ങൾ അടുത്തകാലങ്ങളിലായി നിരവധി വിചിത്ര പ്രതിഭാസങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് കലിഫോർണിയയുടെ തെക്കൻ തീരത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നീല നിറത്തിൽ ജെല്ലി രൂപത്തിലുള്ള ആയിരക്കണക്കിന് സമുദ്ര ജീവികളാണ് ഇപ്പോൾ ഇവിടുത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലുടെനീളമുള്ള തീരദേശങ്ങൾ അടുത്തകാലങ്ങളിലായി നിരവധി വിചിത്ര പ്രതിഭാസങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് കലിഫോർണിയയുടെ തെക്കൻ തീരത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നീല നിറത്തിൽ ജെല്ലി രൂപത്തിലുള്ള ആയിരക്കണക്കിന് സമുദ്ര ജീവികളാണ് ഇപ്പോൾ ഇവിടുത്തെ തീരദേശങ്ങളിലെ കാഴ്ച. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. ഈ അപൂർവ കാഴ്ച കടൽതീരത്ത് സന്ദർശനം നടത്തുന്നവരെയും സമുദ്ര ജീവിശാസ്ത്രജ്ഞരെയും ഒരേപോലെ അദ്ഭുതപ്പെടുത്തുകയാണ്.

ADVERTISEMENT

കാഴ്ചയിൽ ജെല്ലി ഫിഷുകളുമായി സാമ്യം തോന്നുമെങ്കിലും ഇവ അതല്ല. വെലെല്ല വെലെല്ല അഥവാ ബൈ ദ വിൻഡ് സെയ്ലർ എന്ന പേരിൽ അറിയപ്പെടുന്ന സമുദ്ര ജീവിയാണിത്. ജെല്ലി ഫിഷുകളുടെ സ്വഭാവസവിശേഷതകൾ ഇല്ലെങ്കിലും അവ അതേ കുടുംബത്തിൽപ്പെട്ടവയാണ്. റബറിന്റെ ഘടനയിലുള്ള ചെറിയ ശരീരമാണ് ഇവയുടെ പ്രത്യേകത. എന്നാൽ കൗതുകകരമായ മറ്റൊന്നു കൂടിയുണ്ട്. കാഴ്ചയിൽ നീല നിറത്തിലുള്ള ഒരു ജീവിയാണെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ അനേകം ജീവികൾ ഒന്നായി ചേരുന്ന ഒരു കൂട്ടമാണ് നീല നിറത്തിൽ കാണപ്പെടുന്നത്.

ADVERTISEMENT

സമുദ്രത്തിൽ തന്നെ വസിക്കുന്നവയാണ് ബൈ ദ വിൻഡ് സെയ്ലറുകൾ. എന്നാൽ പേര് സൂചിപ്പിക്കുന്നതുപോലെ കടലിലെ ശക്തമായ കാറ്റ് മൂലം ഇവ തീരത്തേക്ക് വന്നടിയും. പായ്ക്കപ്പലിന്റേതിനു സമാനമായി ത്രികോണാകൃതിയിൽ ഉയർന്നു നിൽക്കുന്ന ദൃഢമായ ശരീരഭാഗമാണ് ജലോപരിതലത്തിൽക്കൂടി കാറ്റിനൊപ്പം നീങ്ങാൻ ഇവയെ സഹായിക്കുന്നത്. കാറ്റിന്റെ സഹായമില്ലാതെ സ്വയം നീങ്ങാനാവില്ലെന്നതും ഇവയുടെ പ്രത്യേകതയാണ്.

ADVERTISEMENT

ശരീരത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന സ്പർശനികൾ ഉണ്ടെങ്കിലും ഇവ മനുഷ്യന് അപകടകാരിയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. ഭക്ഷണം തേടാൻ മാത്രമാണ് അവ സ്പർശനികൾ ഉപയോഗിക്കുന്നത്.സ്പർശിച്ചാൽ ആക്രമിക്കാറില്ലെങ്കിലും ഇവയുടെ ശാരീരിക പ്രത്യേകതകൾ ചിലപ്പോൾ മനുഷ്യരുടെ ത്വക്കിൽ  അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. സമുദ്രത്തിൽ താരതമ്യേന ചൂടുള്ള പ്രദേശങ്ങളിലാണ് ബൈ ദ വിൻഡ് സെയ്ലറുകൾ കൂടുതലായി കാണപ്പെടുന്നത്. കലിഫോർണിയയിൽ ഹണ്ടിങ്ടൺ, സുമ, മൻഹട്ടൻ, സാൾട്ട് ക്രീക്ക് തുടങ്ങിയ തീരദേശങ്ങളിൽ എല്ലാം അടുത്തകാലങ്ങളിലായി ഇവയെ കണ്ടെത്തിയിരുന്നു.

English Summary: housands of Bizarre Blue Blobs Are Washing Up On California Beaches Right Now