യുഎസിൽ വീടിന്റെ മേൽക്കൂര തുളച്ചിറങ്ങി അജ്ഞാത വസ്തു. യുഎസിലെ ന്യൂജഴ്‌സിയിലുള്ള ഹോപ്‌വെൽ ടൗൺഷിപ്പിലാണ് സംഭവം. തുളച്ചിറങ്ങിയ കല്ലുപോലുള്ള വസ്തു ബെഡ്‌റൂമിലേക്കു വീണു. എന്നാൽ ബെഡ്‌റൂമിൽ ആളുകളില്ലാത്തതിനാൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തില്ല. വീട്ടുടമസ്ഥന്റെ മകൾ ഈ കല്ലിൽ തൊട്ടുനോക്കിയിരുന്നു. കല്ലിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ വീടിന്റെ മേൽക്കൂര തുളച്ചിറങ്ങി അജ്ഞാത വസ്തു. യുഎസിലെ ന്യൂജഴ്‌സിയിലുള്ള ഹോപ്‌വെൽ ടൗൺഷിപ്പിലാണ് സംഭവം. തുളച്ചിറങ്ങിയ കല്ലുപോലുള്ള വസ്തു ബെഡ്‌റൂമിലേക്കു വീണു. എന്നാൽ ബെഡ്‌റൂമിൽ ആളുകളില്ലാത്തതിനാൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തില്ല. വീട്ടുടമസ്ഥന്റെ മകൾ ഈ കല്ലിൽ തൊട്ടുനോക്കിയിരുന്നു. കല്ലിനു വല്ലാത്ത ചൂടുണ്ടായിരുന്നെന്ന് അവർ പറഞ്ഞിട്ടുണ്ട്. എന്താണ് ഈ വസ്തുവെന്ന് കണ്ടെത്താൻ വിദഗ്ധർക്ക് സാധിച്ചിട്ടില്ല. 

ഇതൊരു ഉൽക്കയാകാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. മേഖലയിൽ എറ്റ അക്വാറിഡ്‌സ് എന്നു പേരുള്ള ഉൽക്കമഴ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഉൽക്കയാണ് വീട്ടിനുള്ളിൽ പതിച്ചതെന്നാണ് ഹോപ്‌വെൽ പൊലീസും സംശയിക്കുന്നത്.

ADVERTISEMENT

എറ്റ അക്വാറിഡ് ഉൽക്കമഴ പ്രശസ്തമായ ഹാലി കോമറ്റിൽ നിന്ന് ബഹിരാകാശത്തു നില നിൽക്കുന്ന അവശിഷ്ടങ്ങൾ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴാണു സംഭവിക്കുന്നത്. മേയ് 27 വരെ ഇതു നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഉൽക്കകൾക്ക് അവിടെയുള്ള വായുവുമായി ഉടലെടുക്കുന്ന ഘർഷണം മൂലം നന്നായി താപനില കൂടാറുണ്ട്. എന്നാൽ ഇവ താഴെയെത്തുന്നതോടെ നന്നായി തണുക്കും. ഉൽക്കകൾ പലപ്പോഴും ഭൂമിയിലേക്കെത്താറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പലപ്പോഴും സമുദ്രങ്ങളിലോ മറ്റോ പതിക്കുകയാണ് പതിവ്. വീടുകളിലും ആൾത്താമസമുള്ള  മേഖലകളിലുമൊക്കെ ഉൽക്കകൾ വീണ സംഭവങ്ങൾ പൊതുവെ കുറവാണ്.

ADVERTISEMENT

കഴിഞ്ഞ നവംബറിൽ ടോറിഡ് ഉൽക്കമഴയുടെ ഭാഗമായുള്ള ഒരു ഉൽക്ക വടക്കൻ കലിഫോർണിയയിലെ ഒരു വീട്ടിൽ പതിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീട്ടിൽ തീപിടിത്തവും ഉടലെടുത്തു. ഉൽക്കകളെ മറ്റു പാറകളിൽ നിന്ന് വേർതിരിച്ചെടുക്കാൻ അൽപം പാടാണ്. പാറയുടെ ഉപരിതലത്തിൽ സ്ഫടിക പാളികളുണ്ടോയെന്നും സാധാരണ അതേ വലുപ്പത്തിലുള്ള ഭൂമിയിലെ പാറകളിൽ നിന്നു വ്യത്യസ്തമായ ഭാരമുണ്ടോയെന്നും കണക്കാക്കിയാണ് ഒരു പാറ ഉൽക്കയാണോയെന്ന് കണ്ടെത്തുക.

ADVERTISEMENT

English Summary: Meteorite Crashes Through Roof of New Jersey Home