വടക്കൻ ഫ്ലോറിഡയിൽ അഞ്ചര ദശലക്ഷം വർഷം പഴക്കമുള്ള ആന ശ്മശാനം. വംശനാശം സംഭവിച്ച ഇന്നത്തെ ആനകളുടെ പൂർവികരെന്ന് കണക്കാപ്പെടുന്ന ഗോംഫോതെറുകളുടെ ഫോസിൽ രൂപത്തിലുള്ള അവശിഷ്ടങ്ങളാണ് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ ഫ്ലോറിഡയിൽ അഞ്ചര ദശലക്ഷം വർഷം പഴക്കമുള്ള ആന ശ്മശാനം. വംശനാശം സംഭവിച്ച ഇന്നത്തെ ആനകളുടെ പൂർവികരെന്ന് പറയപ്പെടുന്ന ഗോംഫോതെറുകളുടെ ഫോസിൽ രൂപത്തിലുള്ള അവശിഷ്ടങ്ങളാണ് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഗവേഷകർ കണ്ടെത്തിയത്. വടക്കൻ ഫ്ലോറിഡയിൽ മുൻപുണ്ടായിരുന്ന നദിയുടെ സമീപപ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

2022 ന്റെ തുടക്കത്തിൽ മോണ്ട്ബ്രൂക്ക് മേഖലയിൽ പരിശോധനകൾ നടത്തുന്നതിനിടെ ഇവയുടെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അതിൽ എന്തെങ്കിലും സവിശേഷതയുള്ളതായി അന്ന് ഗവേഷകർ കരുതിയിരുന്നില്ല. പരിശോധനകൾ പുരോഗമിക്കുന്നതിനിടെ ഒരു ഗോംഫോതെറിന്റെ അസ്ഥികൂടം മുഴുവനായും കണ്ടെത്തിയതാണ് നാഴികക്കല്ലായത്. ഫ്ലോറിഡയിൽ നിന്നും കണ്ടെത്തുന്ന ഏറ്റവും വലിയ ഗോംഫോതെർ മാതൃകയും ഇതാണെന്ന് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ക്യുറേറ്ററായ ജൊനാതൻ ബ്ലോക് അറിയിച്ചു.

ADVERTISEMENT

ഈ കണ്ടെത്തലിനു ശേഷം ഗവേഷണങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തുകയായിരുന്നു. അതിന്റെ ഫലമായി താരതമ്യേന പ്രായം കുറഞ്ഞതെന്ന് കരുതപ്പെടുന്ന ഏഴ് ഗോംഫോതെറുകളുടെ അസ്ഥികൂടങ്ങൾ കൂടി കണ്ടെത്താനായി. ഇവയുടെ യഥാർത്ഥ വലിപ്പം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. എന്നിരുന്നാലും ഇവയിൽ ഏറ്റവും വലുതിന് എട്ടടി ഉയരം ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൊമ്പുകൾ അടക്കം തലയോട്ടിക്ക് ഒൻപത് അടി നീളവുമുണ്ട്. അതായത് ഏതാണ്ട് ഇന്നത്തെ ആഫ്രിക്കൻ ആനകളുടേതിന് സമാനമായ വലിപ്പമാണ് ഇതിന് ഉണ്ടായിരുന്നത് എന്നാണ് അനുമാനം.

എന്നാൽ ഇവയെല്ലാം ഒരേ സമയത്ത് ചത്തതാവാൻ വഴിയില്ല എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. വ്യത്യസ്ത കാലങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഇവയുടെ ജഡങ്ങൾ ഒരേ സ്ഥലത്ത് വന്നടിഞ്ഞതാവാം എന്നാണ് നിഗമനം. തിരിച്ചറിയപ്പെടാത്ത എന്തെങ്കിലും സാഹചര്യങ്ങൾ കൊണ്ട് ഇവ ഇവിടെ അകപ്പെട്ടു പോയതാവാം എന്ന് ഫ്ലോറിഡ മ്യൂസിയത്തിലെ പാലിയന്റോളജി വിഭാഗം ഉദ്യോഗസ്ഥയായ റേച്ചൽ പറയുന്നു. നദി വളഞ്ഞൊഴുകുന്ന ഭാഗത്ത് ഒഴുകി നീങ്ങാനാവാതെ ജഡങ്ങൾ തങ്ങി നിന്നതാണോ ഇവിടം ഒരു ശ്മശാനമായി മാറാൻ കാരണമെന്നും ഗവേഷകർ സംശയിക്കുന്നുണ്ട്.

വടക്കൻ ഫ്ളോറിഡയിൽ കണ്ടെത്തിയ ഗോംഫോതെറിന്റെ അസ്ഥികൂടം (Photo: Twitter/ @4biddnKnowledge)
ADVERTISEMENT

അവശിഷ്ടങ്ങളുടെ ലഭ്യമായ ഭാഗങ്ങൾ കൃത്യമായി ചേർത്തുവച്ച് പൂർണ അസ്ഥികൂട രൂപത്തിൽ പ്രദർശനത്തിന് വയ്ക്കാനാണ് ശ്രമം. ഗോംഫോതെറുകളെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും വരുംകാല ഗവേഷണങ്ങൾക്ക് വെളിച്ചം പകരാനും ഈ കണ്ടെത്തൽ സഹായകരമാകുമെന്ന വിശ്വാസത്തിലാണ് പഠന സംഘം.

English Summary: ‘Elephant’ graveyard in Florida with skeletons from five million years ago unearthed