പ്രാണികളുടെ ശല്യമകറ്റാൻ വ്യത്യസ്ത തരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഇവയുടെ കടിയേൽക്കാതിരിക്കാൻ ശരീരത്തിൽ പുരട്ടുന്ന റിപ്പല്ലന്റുകൾ യഥാർത്ഥത്തിൽ ഫലപ്രദമാണോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിനായി മനുഷ്യരെ നേരിട്ട് ഉപയോഗിച്ച് ഒരു പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് യുകെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാണികളുടെ ശല്യമകറ്റാൻ വ്യത്യസ്ത തരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഇവയുടെ കടിയേൽക്കാതിരിക്കാൻ ശരീരത്തിൽ പുരട്ടുന്ന റിപ്പല്ലന്റുകൾ യഥാർത്ഥത്തിൽ ഫലപ്രദമാണോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിനായി മനുഷ്യരെ നേരിട്ട് ഉപയോഗിച്ച് ഒരു പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിപ്പല്ലന്റ് നിർമാണ കമ്പനി. ഈ പരീക്ഷണത്തിനായി 10 ഉദ്യോഗാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ.

എട്ടു മണിക്കൂർ നേരം നിന്നനിൽപ്പിൽ പ്രാണികളുടെ കടികൊള്ളുന്നതാണ് ജോലി. കാഴ്ചയിൽ കൊതുകിനോട് സമാനമായതും എന്നാൽ വലുപ്പത്തിൽ നന്നേ ചെറുതുമായ മിഡ്ജുകളെ തുരത്താനുള്ള ഉത്പന്നമാണ് കമ്പനി നിർമിക്കുന്നത്. മിഡ്ജുകൾ ധാരാളമുള്ള ഒരു തുറന്ന സ്ഥലത്ത് എട്ടുമണിക്കൂർ ചിലവിടുക എന്നതാണ് ദൗത്യം. ജോലിക്കായി തിരഞ്ഞെടുക്കുന്നവരുടെ ഒരു കൈയിൽ മാത്രം റിപ്പല്ലന്റ് പുരട്ടും. മറുകൈ സാധാരണ നിലയിൽ തുടരുകയും ചെയ്യും. റിപ്പല്ലന്റ് പുരട്ടിയ കൈയിലും അല്ലാത്ത കയ്യിലും കടിക്കാൻ എത്തുന്ന മിഡ്ജുകളുടെ എണ്ണം കണക്കാക്കുകയാണ് ലക്ഷ്യം.

ADVERTISEMENT

കാര്യം ജോലിയാണെങ്കിലും പ്രാണികളുടെ കടി കൊള്ളുന്നത് അത്ര സുഖകരമല്ലാത്തതിനാൽ അത്തരത്തിൽ ചിന്തിക്കുന്നവരുടെ ആശങ്ക അകറ്റാൻ കമ്പനിയുടെ വക വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. മിഡ്ജുകൾ കടിക്കുന്നതിന് തൊട്ടുമുൻപ് ത്വക്കിന് അടുത്തെത്തി അല്പനേരം ചുറ്റിത്തിരിയും. പദ്ധതിയുടെ ഭാഗമായുള്ള സ്റ്റാഫുകൾ ഈ സമയം അവയെ പിടികൂടി നീക്കം ചെയ്യും. അതിനാൽ വളരെക്കുറച്ച് എണ്ണത്തിന്റെ കടി മാത്രമേ ഏൽക്കേണ്ടി വരികയുള്ളൂ. ഇനി കടിയേറ്റാലും അത് അത്ര സാരമാക്കേണ്ട കാര്യമായിരിക്കില്ല എന്നും വിദഗ്ധർ അറിയിക്കുന്നു.

Read Also: കരയിൽ ജീവിച്ച് കടലിലേക്ക് കുടിയേറിയ തിമിംഗലങ്ങൾ; ഹിപ്പോകൾ അടുത്ത ബന്ധുക്കൾ: അറിയാക്കഥ

ADVERTISEMENT

പുറം ജോലികളിൽ ഏർപ്പെടുന്ന ഫോട്ടോഗ്രാഫർമാർ പർവതാരോഹകർ ക്യാംപിങ് നടത്തുന്നവർ എന്നിവർക്കെല്ലാം തീരാ തലവേദനയാണ് മിഡ്ജുകളുടെ ആക്രമണം. ഇവ മൂലം പലർക്കും ഉദ്യമങ്ങളിൽ നിന്നും പിന്തിരിയേണ്ടി വന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. അത്തരത്തിൽ ജോലിക്കായി ഇറങ്ങിയ സമയത്ത് മിഡ്ജുകൾ കൂട്ടമായി ആക്രമിക്കാൻ എത്തിയതിന്റെ ദൃശ്യങ്ങൾ വന്യജീവി ഫോട്ടോഗ്രാഫറായ ജെയിംസ് റോഡി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ഏറെ ശ്രദ്ധ നേടിയിരുന്നു. റിപ്പലന്റ് ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ അത് ഇത്തരക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് കമ്പനിയുടെ നിഗമനം.  

മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ആക്രമിക്കാൻ മുതിരുന്നവയാണ് മിഡ്ജുകൾ. അന്റാർട്ടിക്കിലും ആർട്ടിക്കിയിലും ഒഴിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മിഡ്ജുകളുണ്ട്. നനവുള്ള പ്രദേശങ്ങളിലും ചൂടുള്ള മേഖലകളിലും ഒരേപോലെ ജീവിക്കാൻ സാധിക്കുന്നവയാണ് ഇവ. 5000ത്തിൽ അധികം ഇനങ്ങളിൽപ്പെട്ട മിഡ്ജുകളെയാണ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ADVERTISEMENT

Content Highlights: Insects | Repellents | Job Vacancy