ഏറെ ആഗ്രഹിച്ച് ഒരു വളർത്തു മൃഗത്തെ സ്വന്തമാക്കി കഴിഞ്ഞാൽ അവയ്ക്കൊപ്പമുള്ള ആദ്യകാലങ്ങൾ പലർക്കും ആഘോഷമാണ്. അടുത്ത കാലങ്ങളിലായി സമൂഹ മാധ്യമ പേജുകളിൽ വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടാൻ മത്സരിക്കുന്നവരും ഉണ്ട്

ഏറെ ആഗ്രഹിച്ച് ഒരു വളർത്തു മൃഗത്തെ സ്വന്തമാക്കി കഴിഞ്ഞാൽ അവയ്ക്കൊപ്പമുള്ള ആദ്യകാലങ്ങൾ പലർക്കും ആഘോഷമാണ്. അടുത്ത കാലങ്ങളിലായി സമൂഹ മാധ്യമ പേജുകളിൽ വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടാൻ മത്സരിക്കുന്നവരും ഉണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ ആഗ്രഹിച്ച് ഒരു വളർത്തു മൃഗത്തെ സ്വന്തമാക്കി കഴിഞ്ഞാൽ അവയ്ക്കൊപ്പമുള്ള ആദ്യകാലങ്ങൾ പലർക്കും ആഘോഷമാണ്. അടുത്ത കാലങ്ങളിലായി സമൂഹ മാധ്യമ പേജുകളിൽ വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടാൻ മത്സരിക്കുന്നവരും ഉണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ ആഗ്രഹിച്ച് ഒരു വളർത്തു മൃഗത്തെ സ്വന്തമാക്കി കഴിഞ്ഞാൽ അവയ്‌ക്കൊപ്പമുള്ള ആദ്യകാലങ്ങൾ പലർക്കും ആഘോഷമാണ്. അടുത്ത കാലങ്ങളിലായി സമൂഹ മാധ്യമ പേജുകളിൽ വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടാൻ മത്സരിക്കുന്നവരും ഉണ്ട്. എന്നാൽ ഇവയ്ക്ക് അല്പം പ്രായമായി കഴിഞ്ഞാലോ ? പഴയ ഭംഗിയും ഊർജസ്വലതയുമൊക്കെ നഷ്ടപ്പെട്ട മൃഗങ്ങൾക്ക് വേണ്ടത്ര പരിഗണന പോലും ലഭിച്ചെന്നുവരില്ല. കേരളത്തിലെ മാത്രം കാര്യമെടുത്താൽ പ്രായം ചെന്നു എന്ന ഒറ്റക്കാരണത്താൽ ഉടമസ്ഥർ നിരത്തുകളിൽ ഉപേക്ഷിച്ച ആയിരക്കണക്കിന് നായകളെയും പൂച്ചകളെയും കാണാം. കാഴ്ചയും കേൾവിയും പഴയതുപോലെ ഇല്ലാത്തതിനാൽ ആഹാരം തേടാൻ തേടാനാവാതെയോ അപകടങ്ങളിൽ പെട്ടോ റോഡരികിൽ തന്നെ ഇവയ്ക്ക് ജീവൻ നഷ്ടപ്പെടുകയാവും ചെയ്യുന്നത്. ലോകത്ത് എവിടെയും ഇത്തരം അവസ്ഥയുണ്ട്. എന്നാൽ പ്രായമേറിയതുകൊണ്ട് ആർക്കും വേണ്ടാതായ മൃഗങ്ങൾക്കു വേണ്ടി സ്വന്തം ജീവിതം അപ്പാടെ മാറ്റിവച്ച് കഴിയുകയാണ് കോളറാഡോ സ്വദേശിയായ സ്റ്റീവ് ഗ്രീഗ് എന്ന വ്യക്തി.

(Photo: INSTAGRAM/Pubicity)

ഏറെ ഓമനിച്ചു വളർത്തിയ വളർത്തു നായ ചത്തു പോയതിനുശേഷം ആണ് തന്റെ ജീവിതത്തിന്റെ നിയോഗം അദ്ദേഹം തിരിച്ചറിഞ്ഞത്. കാലങ്ങൾ പിന്നിട്ടിട്ടും നായ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്നും അദ്ദേഹത്തിന് മുക്തി നേടാനായില്ല. അതിനുപകരമായി മറ്റൊരു നായയെ ദത്തെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ആരും ദത്തെടുക്കാൻ ഇടയില്ലാത്ത ഏറെ പരിചരണം ആവശ്യമായ  ഒരു നായയെ കണ്ടെത്താനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ ഒരു ഡോഗ് ഷെൽട്ടറിൽ എത്തിയ സ്റ്റീവ് അവിടുത്തെ ഏറ്റവും പ്രായംചെന്ന നായയെ തന്നെ സ്വന്തമാക്കി. 

ADVERTISEMENT

അതൊരു തുടക്കം മാത്രമായിരുന്നു. തന്റെ ഈ തീരുമാനം മിണ്ടാ പ്രാണികൾക്ക് ഏറെ ആശ്വാസമാകും എന്നു തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീടിങ്ങോട്ട് ആരും തുണയില്ലാത്ത പ്രായം ചെന്ന നായകളെ ഏറ്റെടുത്ത് വളർത്തി തുടങ്ങി. ഇന്നിപ്പോൾ പ്രായാധിക്യമുള്ള 10 നായകളാണ് സ്റ്റീവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ സസുഖം കഴിയുന്നത്. പുലർച്ചെ അഞ്ചുമണി തുടങ്ങി രാത്രി വരെ ഇവയുടെ കാര്യങ്ങൾക്ക് വേണ്ടി മാത്രമായി അദ്ദേഹം സമയം മുഴുവനും നീക്കിവയ്ക്കുന്നു.

ഓരോ നായകൾക്കും ആരോഗ്യസ്ഥിതിക്കും പ്രായത്തിനും അനുയോജ്യമായ ഭക്ഷണം നൽകും. പിന്നീട് അവയുമായി നടക്കാനിറങ്ങും. കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്താനും മരുന്നുകൾ നൽകാനും മറക്കാറില്ല. നായകളുടെ ഓരോ നിമിഷവും സന്തോഷപ്രദമാക്കാൻ അവയ്ക്കൊപ്പം കളിച്ചും ഉല്ലസിച്ചുമാണ് ശേഷിക്കുന്ന സമയം മുഴുവൻ സ്റ്റീവ് ചിലവഴിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് മരണപ്പെടുമ്പോൾ മറ്റൊന്നിനെ ദത്തെടുക്കുകയാണ് പതിവ്. ചുരുക്കം ചിലതിനെ മാത്രം അവയുടെ ദയനീയാവസ്ഥ കണ്ട് കൂടെ കൂട്ടിയിട്ടുമുണ്ട്.

(Photo: INSTAGRAM/Pubicity)
ADVERTISEMENT

എന്നാൽ വളർത്തു നായകളിൽ മാത്രം ഒതുങ്ങുന്നതല്ല സ്റ്റീവിന്റെ സഹജീവി സ്നേഹം. സമാനമായ രീതിയിൽ പ്രായാധിക്യ മൂലം വലയുന്ന പൂച്ചകളും താറാവുകളും പ്രാവുകളും കോഴികളും ഒരു പന്നിയും സ്റ്റീവിന്റെ വീട്ടിൽ അന്തേവാസികളായുണ്ട്. കുടുംബത്തിലെ അംഗങ്ങളെ പോലെ അവ വീടിനുള്ളിൽ യഥേഷ്ടം വിഹരിക്കും. ഇവയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതോടെ ഇൻസ്റ്റഗ്രാമിലൂടെ ലക്ഷക്കണക്കിന് ആരാധകരും സ്റ്റീവിനുണ്ട്.

English Summary:

Embracing Golden Paws: The Heartwarming Trend of Adopting Senior Pets