ചെടികൾക്കിടയിൽ ചുവന്നുതുടുത്ത ചുണ്ടുകൾ! ഒറ്റനോട്ടത്തിൽ എല്ലാവരും തെറ്റിദ്ധരിച്ചേക്കാം. അത് തന്നെയാണ് ഈ അപൂർവ ചെടിയുടെ പ്രത്യേകത. തെക്കേ അമേരിക്കയിലെ മഴക്കാടുകളുടെ പ്രിയങ്കരിയായ, പാലികൗറിയ എലാറ്റയുടെ ഇലകൾ മനുഷ്യന്റെ ചുണ്ടുകളോട് സൗമ്യമുള്ളവയാണ്. ഈ ചുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെടികൾക്കിടയിൽ ചുവന്നുതുടുത്ത ചുണ്ടുകൾ! ഒറ്റനോട്ടത്തിൽ എല്ലാവരും തെറ്റിദ്ധരിച്ചേക്കാം. അത് തന്നെയാണ് ഈ അപൂർവ ചെടിയുടെ പ്രത്യേകത. തെക്കേ അമേരിക്കയിലെ മഴക്കാടുകളുടെ പ്രിയങ്കരിയായ, പാലികൗറിയ എലാറ്റയുടെ ഇലകൾ മനുഷ്യന്റെ ചുണ്ടുകളോട് സൗമ്യമുള്ളവയാണ്. ഈ ചുവന്ന ഇലകൾക്കിടയിലാണ് പൂവ് ഉണ്ടാകുന്നത്. ചെറുജീവികളെ ആകർഷിക്കാനും അതുവഴി പരാഗണം നടത്താനും പൂവിന്റെ ആകൃതി ചെടിക്ക് സഹായകമാകുന്നുണ്ട്.

നേരത്തെ ഈ ചെടി സൈക്കോട്രിയ എലാറ്റ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗേൾഫ്രണ്ട് കിസ് (Girlfriend kiss), ലാബിയോസ് ഡി പുട്ട (Labios De puta ) എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നുണ്ട്. പൂക്കളുടെ ആകൃതി കാരണം ഇതിനെ ഹോട്ട് ലിപ്സ് എന്നും വിളിക്കുന്നുണ്ട്. മെക്സികോ, കോസ്റ്റാറിക്ക, ഇക്വഡോർ, പനാമ, കൊളംബിയ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വളരുന്ന ഉഷ്ണമേഖല സസ്യമാണ് പാലികൗറിയ എലാറ്റ.

പാലികൗറിയ എലാറ്റയുടെ ഇലകൾ (Photo: X/ @KLLiiNNG)
ADVERTISEMENT

പൊതുവെ പച്ചനിറത്തിലാണ് ഇലകളെങ്കിലും പൂക്കൾ ഉണ്ടാകുന്ന സമയം ഇലകൾ ചുവന്നുതുടുക്കും. ചുണ്ടിന്റെ ആകൃതിയിലാകും. പിന്നീട് ഇവയ്ക്കിടയിൽ പൂക്കൾ ഉണ്ടാകുന്നു. ഈ പൂക്കൾക്ക് സുഗന്ധം ഉള്ളതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ ആകൃതിയാണ് ജീവികളെ ആകർഷിക്കുന്നത്. ഒന്ന് മുതൽ 4 മീറ്റർ വരെ ചെടികൾ വളരുന്നുണ്ട്.

മഴക്കാടുകളുടെ വ്യാപകനശീകരണം പാലികൗറിയ എലാറ്റയെയും ബാധിച്ചിട്ടുണ്ട്. ഈ ചെടികൾ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇവയെ അതിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

പാലികൗറിയ എലാറ്റയുടെ ഇലകൾ (Photo: X/ @KLLiiNNG)