നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ ഭൂമിയിൽ നിന്നും പുറത്തേക്ക് വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ചുവന്ന കണ്ണുകളുള്ള സിക്കേഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ് കൂട്ടമായി പുറത്തുവന്ന് അത്ഭുത കാഴ്ച ഒരുക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും ഭൂമിക്കടിയിൽ ചിലവഴിക്കുന്നവയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽനിന്നു പുറത്തേക്ക് വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ് കൂട്ടമായി പുറത്തുവന്ന് അദ്ഭുത കാഴ്ച ഒരുക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്നവയാണ് സിക്കാഡകൾ. 17 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നു എന്നതാണ് ഈ വസന്തകാലത്തിന്റെ പ്രത്യേകത. ഏതാണ്ട് 221 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇത്തരം ഒരു പ്രതിഭാസം ഉണ്ടാകുന്നത്.

13 വർഷവും 17 വർഷവും മണ്ണിനടിയിൽ കഴിയുന്ന സിക്കാഡകൾ പ്രാണി വർഗങ്ങളിൽ തന്നെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ളവ കൂടിയാണ്. പുറത്തേക്ക് എത്താൻ പ്രാപ്തിയാകുന്നതും കാത്ത് ഇക്കാലമത്രയും അവ ഭൂഗർഭ മാളങ്ങളിൽ ജീവിക്കുന്നു. കൃത്യമായി പറഞ്ഞാൽ ജീവിതചക്രത്തിന്റെ 99.5 ശതമാനം കാലവും ഇവ മണ്ണിനടിയിലാണ് കഴിച്ചുകൂട്ടുന്നത്. ഈ സമയത്ത് മരങ്ങളുടെ വേരിനടിയിലെ സ്രവമാണ് ഇവ ഭക്ഷണമാക്കുന്നത്. ഉപരിതലത്തിലേയ്ക്ക് വരാൻ തയ്യാറാകുന്ന സമയത്ത് അവ മണ്ണിൽ ചെളി ഉപയോഗിച്ച് മാളങ്ങൾ നിർമിക്കും. സിക്കാഡ ഹട്ട് എന്നാണ് ഇവയുടെ വിളിപ്പേര്. മണ്ണിന്റെ ഉപരിതലത്തിൽ നിന്നും എട്ടിഞ്ച് താഴെയുള്ള മണ്ണിന് 64 ഡിഗ്രി ഫാരൻഹീറ്റ് താപനിലയാകുമ്പോഴാണ് ഇവ പുറത്തേക്ക് വരുന്നത്. 

(photo: x/@SimplExpresions)
ADVERTISEMENT

രണ്ടുതരം സിക്കാഡകൾ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത് 1803 ലാണ്. ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വർഷത്തെ സിക്കാഡ ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. ബ്രൂഡ് XIII ഇനത്തെ ഏറ്റവും അധികം കാണാനാവുന്നത് അയോവ, വിസ്കോൻസെൻ, മിഷിഗൻ എന്നിവിടങ്ങളിലായിരിക്കും. ബ്രൂഡ് XIX ആവട്ടെ അലബാമ, അർകെൻസ, ജോർജിയ, കെന്റക്കി, ലൂസിയാന, നോർത്ത് കാരോലൈന, സൗത്ത് കരോലിന, ഓക്‌ലഹോമ, മിസിസിപ്പി, ടെനിസി, വെർജീനിയ തുടങ്ങിയ മേഖലകളിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സൈൻ പോസ്റ്റുകളും മരച്ചില്ലകളും സൈഡ് വോക്കുകളുമൊക്കെ ലക്ഷ്യമാക്കി കൂട്ടമായി ഉയരുന്ന ഇവയുടെ സാന്നിധ്യം ഒരു മാസത്തോളം നീണ്ടുനിൽക്കും. പുറത്തു വരുന്ന സമയത്ത് ഒരു ഏക്കറിൽ ഏകദേശം 1.5 ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് കണക്ക്. അതായത് ബാധിത പ്രദേശങ്ങൾ എല്ലാം ചേർത്തുനോക്കുമ്പോൾ ഇവയുടെ എണ്ണം ഒരു ബില്യണിലധികമാകും. ഇണയെ കണ്ടെത്തി വംശം നിലനിർത്തുന്നതിനായാണ് സിക്കാഡകൾ കൂട്ടമായി പുറത്തുവരുന്നത്.

സിക്കേഡ (Photo: X/ @wperdigao)
ADVERTISEMENT

മണ്ണിനടിയിൽ നിന്നും പുറത്തുവരുന്ന ഇവയ്ക്ക് നാലു മുതൽ ആറ് ആഴ്ച വരെ മാത്രമാണ് ആയുസ്സ്. അതായത് ഇണയെ കണ്ടെത്തി പ്രജനനം നടത്താനുള്ള ആയുസ്സ് മാത്രമേ ഇവയ്ക്ക് ബാക്കിയുണ്ടാവു.  പെൺ വർഗ്ഗത്തെ ആകർഷിക്കാൻ ആൺ സിക്കാഡകൾ ഉച്ചത്തിലുള്ള ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഇത്രയധികം പ്രാണികൾ കൂട്ടമായി ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കുന്നതോടെ ഇവയുടെ സാന്നിധ്യമുള്ള മേഖലകളിൽ എപ്പോഴും ഈ ശബ്ദം ശ്രവിക്കാനാവും. 2024നു ശേഷം 221 വർഷങ്ങൾക്കപ്പുറം മാത്രമേ വീണ്ടും ഇവ ഒരേസമയം പുറത്തുവരുന്നത് കാണാനാവൂ എന്നതാണ് പ്രത്യേകത.

English Summary:

After 221 years, this rare event involving cicadas is set to take place in US. Know more