അംബാനി കുടുംബത്തിലെ ഇളമുറക്കാരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ അനന്ത് അംബാനി രാധിക മർച്ചന്‌റുമായുള്ള തന്‌റെ വിവാഹത്തിന്‌റെ ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹം ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രം തന്‌റെ നേതൃത്വത്തിൽ ഒരുക്കുന്നെന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംബാനി കുടുംബത്തിലെ ഇളമുറക്കാരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ അനന്ത് അംബാനി രാധിക മർച്ചന്റുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹം ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രം തന്റെ നേതൃത്വത്തിൽ ഒരുക്കുന്നെന്നായിരുന്നു ഇത്.

വനതാരമെന്നു മലയാളത്തിൽ പറയാവുന്ന വൻതാര എന്ന പേരാണ് ഈ കേന്ദ്രത്തിന്. കാടിന്റെ നക്ഷത്രമെന്ന് അർഥം. ഗുജറാത്തിലെ ജാംനഗർ റിഫൈനറിയുടെ ഭാഗമായുള്ള 3000 ഏക്കർ സ്ഥലത്താണ് ഈ വൻ മൃഗകേന്ദ്രം ഒരുങ്ങുന്നത്.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം അനന്ത് അംബാനിയും രാധിക മർച്ചന്റും ആനത്താവളമായ പുന്നത്തൂർകോട്ടയിൽ എത്തിയപ്പോൾ.
ADVERTISEMENT

പീഡനങ്ങളും ചൂഷണങ്ങളുമനുഭവിക്കുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമായാണ് വൻതാരയെ അനന്ത് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം മൃഗാശുപത്രികളും ഗവേഷണ കേന്ദ്രങ്ങളും അക്കാദമിക് സ്ഥാപനങ്ങളും ഇവിടെ ഒരുങ്ങും.

ജാംനഗറിൽ ഇപ്പോൾത്തന്നെ റിലയൻസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ കേന്ദ്രമുണ്ട്. ഇരുനൂറോളം ആനകളെയും ഉരഗ, പക്ഷി വർഗങ്ങളിൽ പെട്ട ജീവികളെയും കാണ്ടാമൃഗങ്ങൾ, പുലികൾ, മുതലകൾ തുടങ്ങിയവയെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്. വെനസ്വേലയിലും മെക്‌സിക്കോയിലുമുള്ള മൃഗരക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം.

ADVERTISEMENT

വ്യവസായിക മേഖലയിലും, പരിസ്ഥിതിപരമായ കാര്യങ്ങളിൽ അനന്ത് ശ്രദ്ധ ചെലുത്തുന്നുണ്ട്. റിലയൻസിന്റെ പുനരുപയോഗ, ഹരിതോർജ പദ്ധതികൾ ഏറ്റെടുത്തു നയിക്കുന്നത് അനന്താണ്. 2035 ഓടെ റിലയൻസിനെ നെറ്റ് കാർബൺ സീറോ കമ്പനിയാക്കി മാറ്റുകയാണ് അനന്തിന്റെ ലക്ഷ്യം.

ധീരുഭായി അംബാനി സ്‌കൂളിലെ പഠനത്തിനു ശേഷം യുഎസിലെ ബ്രൗൺ സർവകലാശാലയിൽനിന്ന് ബാച്‌ലേഴ്‌സ് ബിരുദം നേടിയ അനന്ത് ചെറുപ്പം മുതൽ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. 1995 ൽ മുകേഷ് അംബാനി- നിത ദമ്പതികളുടെ ഇളയ മകനായാണ് അനന്തിന്റെ ജനനം. കുട്ടിക്കാലം മുതൽ കടുത്ത ആസ്മ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. അമിത ശരീരഭാരം മൂലം കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച അനന്ത്, ഇടക്കാലത്ത് വെയിറ്റ് ലോസ് വ്യായാമങ്ങളിൽ ഏർപ്പെടുകയും ശരീരഭാരം നന്നായി കുറയ്ക്കുകയും ചെയ്തു.

വിവാഹനിശ്ചയ ചിത്രം. Photo: PTI
ADVERTISEMENT

മൃഗങ്ങളെപ്പറ്റി അപാരമായ അറിവുള്ള അനന്തിനെ, ‘നടക്കുന്ന മൃഗ എൻസൈക്ലോപീഡിയ’ എന്ന് സുഹൃത്തുക്കൾ വിശേഷിപ്പിക്കാറുണ്ടത്രേ. അപൂർവമായ ചില വളർത്തുമൃഗങ്ങളെ അദ്ദേഹം നവി മുംബൈയിലെ തന്റെ വീട്ടിൽ വളർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയ ചടങ്ങിൽ മോതിരവുമായി എത്തിയത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയാണെന്നത് അനന്തിന്റെ മൃഗസ്‌നേഹത്തിനുള്ള സാക്ഷ്യപത്രമാണ്.

ഇന്ത്യയിലെ മറ്റൊരു ധനിക സംരംഭകനായ രത്തൻ ടാറ്റയും മൃഗസ്‌നേഹിയാണ്. തെരുവുനായ്ക്കൾക്കായുള്ള അദ്ദേഹത്തിന്റെ സംരക്ഷണ പദ്ധതി ഇടക്കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

പരിസ്ഥിതി, മൃഗ സംരക്ഷണ മേഖല സർക്കാർ സംവിധാനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ലോകമെമ്പാടും പരന്നു കിടക്കുന്ന പരിസ്ഥിതി സ്‌നേഹികളും പ്രവർത്തകരുമാണ് അതിന്റെ നട്ടെല്ല്. ഇക്കൂട്ടത്തിൽ ഗ്രേറ്റ തുൻബെർഗിനെപ്പോലുള്ള പ്രവർത്തകരുണ്ട്, ഡികാപ്രിയോയെ പോലുള്ള പ്രശസ്ത സിനിമാക്കാരുണ്ട്, വ്യവസായികളും നിയമജ്ഞരും പ്രഫഷനലുകളുമുണ്ട്.