ഹെന്റി ഡൂർലിയിലെ വെള്ള മുതലയാണ് തിബോഡോക്‌സ്. അപൂർവമായ നിറമുള്ളതിനാൽ 36 വയസ്സുള്ള ഈ മുതലയെകാണാൻ സന്ദർശകർ ഏറെയെത്താറുണ്ട്. എന്നാൽ അടുത്തിടെ തിബോഡോക്‌സിന്റെ ശരീരപരിശോധന നടത്തിയ മൃഗശാലാ അധികൃതർ ഞെട്ടി. വലിയ അളവിൽ ഏതോ ലോഹങ്ങൾ മുതലയുടെ വയറ്റിനുള്ളിൽ ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞയാഴ്ച യുഎസിലെ നൈബ്രാസ്‌കയിലുള്ള ഒമാഹയിലെ പ്രശസ്തമായ ഹെന്റി ഡൂർലി മൃഗശാലയെപ്പറ്റി ഒരു ശ്രദ്ധേയമായ വാർത്ത വന്നു. 

ഹെന്റി ഡൂർലിയിലെ വെള്ള മുതലയാണ് തിബോഡോക്‌സ്. അപൂർവമായ നിറമുള്ളതിനാൽ 36 വയസ്സുള്ള ഈ മുതലയെകാണാൻ സന്ദർശകർ ഏറെയെത്താറുണ്ട്. എന്നാൽ അടുത്തിടെ തിബോഡോക്‌സിന്റെ ശരീരപരിശോധന നടത്തിയ മൃഗശാലാ അധികൃതർ ഞെട്ടി. വലിയ അളവിൽ ഏതോ ലോഹങ്ങൾ മുതലയുടെ വയറ്റിനുള്ളിൽ ഉണ്ട്.

ADVERTISEMENT

തുടർന്നു കൂടുതൽ പരിശോധനകൾ നടന്നു. തിബോഡോക്‌സിന് അനസ്തീഷ്യ നൽകി ബോധം കെടുത്തിയ ശേഷം വായ്ക്കുള്ളിലേക്ക് ഒരു പ്ലാസ്റ്റിക് പൈപ്പ് കയറ്റി അതിനുള്ളിലൂടെ ക്യാമറ കടത്തിവിട്ടാണ് പരിശോധന നടത്തിയത്. എക്‌സ്‌റേ ചിത്രങ്ങളിലും സ്‌കാൻ വിവരങ്ങളിലും, ഏകദേശം 70 ലോഹനാണയങ്ങൾ മുതലയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പിന്നീട് ഇവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

തിബോഡോക്സ് , വയറ്റിൽനിന്നും കണ്ടെടുത്ത നാണയങ്ങൾ (Photo: X/Omaha's Henry Doorly Zoo and Aquarium)

ഇതോടെ സന്ദർശകർക്കായി മൃഗശാലാ അധികൃതർ ഒരു പുതിയ നിയന്ത്രണം കൂടി ഏർപ്പെടുത്തി. മൃഗശാലയിലെത്തുന്നവർ മൃഗങ്ങളുടെ കൂടുകളിലേക്കു ചില്ലറ നാണയങ്ങളും മറ്റും എറിഞ്ഞുകൊടുക്കരുത് എന്ന് ബോർഡുകളെഴുതി വച്ചു. ഇത്തരം നാണയങ്ങളാണ് തിബോഡോക്‌സ് വിഴുങ്ങിയത്.

ADVERTISEMENT

തിബോഡോക്സിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. മനുഷ്യർ വലിച്ചെറിയുന്ന വസ്തുക്കൾ മൃഗങ്ങൾക്കും ജലജീവികൾക്കും പക്ഷികൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ച ഒരുപാട് സംഭവങ്ങളുണ്ട്. കോവിഡ് കാലത്ത് ഉപയോഗിച്ച് വലിച്ചെറിഞ്ഞ മാസ്കുകൾ കുടുങ്ങിയ എത്രയോ പക്ഷികളുടെ ചിത്രങ്ങൾ നമ്മൾ കണ്ടു.

ഇക്കൂട്ടത്തിൽ ഏറ്റവും കൗതുകകരമായ കാര്യങ്ങളിലൊന്ന് നടന്നത് 2013 ൽ ചൈനയിലാണ്. 3 അടി നീളമുള്ള ഒരു വലിയ കണവയെ പിടിച്ച ശേഷം അതിനെ മുറിക്കാനൊരുങ്ങുകയായിരുന്നു ഒരു ചൈനക്കാരൻ. പെട്ടെന്ന് കത്തി എവിടെയോ മുട്ടി. പരിശോധിച്ച ചൈനക്കാരൻ ഞെട്ടി. കണവയ്ക്കുള്ളിൽ ഒരു ബോംബ്. പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ അവർ വിശദമായി പരിശോധിച്ചു. ഇപ്പോഴും സജീവമായ ഒരു ബോംബായിരുന്നു അത്. ലേശം പിഴവു പറ്റിയിരുന്നെങ്കിൽ അതു പൊട്ടിത്തെറിച്ചേനെ. ടൈഗർ ഷാർക്കുകൾ എന്നയിനം സ്രാവുകളുടെ വയറ്റിൽനിന്നു പലവട്ടം മനുഷ്യനിർമിത വസ്തുക്കൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഒടുവിൽ ഇത്തരം വസ്തുക്കൾ വച്ച് ഒരു പ്രദർശനവും അധികൃതർ നടത്തി.

കണവ (Photo: X/@EmilyPe85039520)
ADVERTISEMENT

തിബോഡോക്സിന്റേതിനോട് സാമ്യമുള്ള ഒരു സംഭവമായിരുന്നു തായ്‌ലൻഡിൽ കണ്ടെത്തിയ ഒരു കടലാമയുമായി ബന്ധപ്പെട്ടുള്ളത്. ഈ ആമയുടെ വയറ്റിൽ ആയിരത്തിലധികം നാണയങ്ങളാണ് കണ്ടെത്തിയത്. ഇവ ശസ്ത്രക്രിയയിലൂടെ മാറ്റിയെങ്കിലും ലോഹത്തിൽ നിന്നുള്ള വിഷാംശം കാരണം ആമയുടെ കുടൽ തകരാറിലാകുകയും ചാവുകയുമായിരുന്നു. ലോകപ്രശസ്തനായ ആന ‘ജംബോ’ പണ്ട് യുഎസിൽ ചരിഞ്ഞശേഷം പരിശോധന നടത്തിയവർക്ക് താക്കോലുകൾ, വിസിലുകൾ, സ്ക്രൂ തുടങ്ങി അനേകം വസ്തുക്കൾ വയറ്റിൽനിന്നു കണ്ടുകിട്ടി.

(Photo: X/ @illimattic408)

ഇന്ന് ജീവികൾക്കു പ്ലാസ്റ്റിക് വില്ലനാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കരജീവികൾക്കും സമുദ്രജീവികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. സമുദ്രജീവികളിൽ പലതിന്റെയും വയറ്റിൽനിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയ വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകളും ഇന്നു വലിയൊരു പരിസ്ഥിതി പ്രശ്നമായി മാറിയിട്ടുണ്ട്.