ഇന്തൊനീഷ്യയുടെ സ്വന്തമെന്ന് പറയാവുന്ന ജാവൻ കടുവങ്ങൾ ഇപ്പോഴും വനപ്രദേശങ്ങളിലുണ്ടെന്ന് സംശയം.1980കളിൽ ജാവൻ കടുവകൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നു. എന്നാൽ ഇന്നും അവ ജീവിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഇന്തൊനീഷ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തൊനീഷ്യയുടെ സ്വന്തമെന്ന് പറയാവുന്ന ജാവൻ കടുവങ്ങൾ ഇപ്പോഴും വനപ്രദേശങ്ങളിലുണ്ടെന്ന് സംശയം.1980കളിൽ ജാവൻ കടുവകൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നു. എന്നാൽ ഇന്നും അവ ജീവിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഇന്തൊനീഷ്യ. 2019ൽ പടിഞ്ഞാറൻ ജാവയിൽ നിന്ന് കടുവയുടെ രോമങ്ങൾ കണ്ടെത്തിയിരുന്നതായി അടുത്തകാലത്ത് വന്ന ഒരു പഠനറിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗവേഷകർ അന്വേഷണത്തിന് തുടക്കമിട്ടത്.

കണ്ടെത്തിയ രോമം ജാവൻ കടുവകളുടെ സ്വഭാവ സവിശേഷതകൾക്ക് സമാനമായിരുന്നു. പടിഞ്ഞാറൻ ജാവയിലുള്ള ഒരു കാടിനു സമീപമുള്ള തോട്ടത്തിൽ പ്രദേശവാസികളിലൊരാൾ ജാവൻ കടുവയെ കണ്ടതായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. പ്രദേശവാസികൾ അവിടെനിന്നും ശേഖരിച്ച  രോമങ്ങളും മറ്റും പരിശോധിച്ചപ്പോഴും ജാവൻ കടുവയുടെ ജനിതക സവിശേഷതകളുമായി യോജിച്ചുപോകുന്നവയാണ്.

വേട്ടയാടലിൽ ചത്ത ജാവൻ കടുവയ്‌ക്കൊപ്പം ആളുകൾ (Photo: X/@XposeTrophyHunt)
ADVERTISEMENT

നിലവിൽ ഇന്തൊനീഷ്യയുടെ പരിസ്ഥിതി, വനം മന്ത്രാലയം ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചും കൂടുതൽ ഗവേഷണം നടത്താനും തയാറാവുകയാണ്. ജാവൻ കടുവകൾ ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

English Summary:

Indonesia hunts for ‘extinct’ Javan tiger