ഭൂമിയിൽ അനേകം അഗ്നിപർവതങ്ങളുണ്ട്. ഇന്തൊനീഷ്യ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ അഗ്നിപർവത വിസ്‌ഫോടനങ്ങൾക്ക് പേരുകേട്ടവയുമാണ്. ലോകത്തെ മിക്ക അഗ്നിപർവതങ്ങളിലും വിസ്‌ഫോടനത്തിനു ശേഷം തിളച്ചുമറിയുന്ന തീക്കുഴമ്പ് പോലെ ലാവാ പ്രവാഹമുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിൽ അനേകം അഗ്നിപർവതങ്ങളുണ്ട്. ഇന്തൊനീഷ്യ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ അഗ്നിപർവത വിസ്‌ഫോടനങ്ങൾക്ക് പേരുകേട്ടവയുമാണ്. ലോകത്തെ മിക്ക അഗ്നിപർവതങ്ങളിലും വിസ്‌ഫോടനത്തിനു ശേഷം തിളച്ചുമറിയുന്ന തീക്കുഴമ്പ് പോലെ ലാവാ പ്രവാഹമുണ്ടാകും. എന്നാൽ ഭൂമിയിലുള്ള ഒരേയൊരു അഗ്നിപർവതം ഇക്കാര്യത്തിൽ വ്യത്യസ്തമാണ്. ഈ അഗ്നിപർവതത്തിൽ നിന്നു വിസ്‌ഫോടനത്തിനു ശേഷം ഉടലെടുക്കുന്നതും ഒഴുകുന്നതും കറുത്ത നിറത്തിൽ വാഹനങ്ങളിൽ നിന്നുള്ള കരിഓയിലിനെ അനുസ്മരിപ്പിക്കുന്ന ദ്രാവകമാണ്.

ആഫ്രിക്കൻ രാജ്യമായ താൻസാനിയയിലെ കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് ഭൗമഘടനയിലുള്ള ഓൽ ഡോംഗ്യോ ലെംഗായ് എന്ന അഗ്നിപർവതമാണ് ഈ വ്യത്യസ്തൻ. കാർബൺ അധിഷ്ഠിത ലാവ അഥവാ നാട്രോകാർബണൈറ്റ് ലാവ പുറപ്പെടുവിക്കുന്ന ഭൂമിയിലെ ഒരേയൊരു അഗ്നിപർവതമാണ് ലെംഗായി. സൗരയൂഥത്തിലെ വീനസിൽ ഇത്തരം ലാവ പുറപ്പെടുവിക്കുന്ന അഗ്നിപർവതങ്ങളുണ്ടെന്നു ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്.

ഓൽ ഡോംഗ്യോ ലെംഗായ് (Photo: X/ @zoomafrika1)
ADVERTISEMENT

സാധാരണഗതിയിൽ അഗ്നിപർവതങ്ങൾ സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയ ലാവയാണ് പുറന്തള്ളുന്നത്. 900 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉരുകൽ താപനിലയുള്ളവയാണ് ഈ ധാതുക്കൾ. അതിനാൽ തന്നെ ഈ അഗ്നിപർവതങ്ങളിൽ നിന്നുള്ള ലാവാപ്രവാഹത്തിനു തിളപ്പ് വളരെ കൂടുതലാകും. എന്നാൽ നാട്രോകാർബണൈറ്റ് ലാവ 900 ഡിഗ്രി സെൽഷ്യസ് താപനിലയിൽ തന്നെ ദ്രാവകരൂപമാകും. അതിനാൽ തന്നെ താരതമ്യേന ചൂട് കുറഞ്ഞതാണ് ലെംഗായി അഗ്നിപർവതത്തിൽ നിന്നുള്ള ലാവ.

സിലിക്ക ഇല്ലാത്തതിനാൽ കട്ടികൂടിയതാണ് ഈ അഗ്നിപർവതത്തിൽ നിന്നുള്ള ദ്രാവകം. തീവ്രമായ പൊട്ടിത്തെറികളാണ് ഇവിടെ നടക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാർബൺ ഡയോക്‌സൈഡിന്റെ അളവ് ലാവയിൽ കൂടുതലാണെന്നത് ഒരു കാരണമാണ്.

ഓൽ ഡോംഗ്യോ ലെംഗായ് (Photo: X/ @DannyMsiriz)
ADVERTISEMENT

2962 മീറ്റർ പൊക്കമുള്ള ഈ അഗ്നിപർവതത്തിന് രണ്ട് അഗ്നിമുഖങ്ങളുണ്ട്. എന്നാൽ വടക്കുദിശയിൽ സ്ഥിതി ചെയ്യുന്ന അഗ്നിമുഖത്തിൽ നിന്നു മാത്രമാണ് ലാവാപ്രവാഹം സംഭവിക്കുക. 2017 മുതൽ ഈ അഗ്നിപർവതം സജീവമാണ്. ശാസ്ത്രജ്ഞർ ഈ അഗ്നിപർവതത്തെപ്പറ്റി ഗഹനമായി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഭൂമിയുടെ രണ്ടാംപാളിയായ മാന്റിലിൽ ധാതുക്കൾ ഉരുകുന്നതാണ് ഈ സവിശേഷ ലാവയ്ക്ക് കാരണമായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

English Summary:

The Mysterious Black Lava of Ol Doinyo Lengai: Tanzania's Unique Volcanic Wonder