ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ കഴിഞ്ഞവർഷം കിരീടം ധരിച്ച വേളയിൽ നിരവധി പരിപാടികൾ നടന്നു. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു കിരീടധാരണ ചടങ്ങിലേക്കുള്ള ഘോഷയാത്ര. നൂറുകണക്കിനു കുതിരകളുടെ പുറത്തായി സൈനികർ പങ്കെടുക്കുന്നതാണ് ഈ മാർച്ച്. ഘോഷയാത്രയുടെ നേതൃത്വം വഹിച്ച കുതിരയാണ് വിൽബർ. ബക്കിങ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിനിസ്റ്റർ ആബി വരെ നടക്കുന്ന ഘോഷയാത്രയിൽ വിൽബർ മുന്നിൽ നടന്നു. ഈ നേതൃസ്ഥാനം വിൽബറിനു ലഭിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്. ബ്രിട്ടനിലെ സൂപ്പർ കൂൾ കുതിരയാണ് വിൽബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാൾസ് രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് നടക്കുന്ന പരേഡിന്റെ പരിശീലത്തിനിടെ കുതിരകൾ വിരണ്ടോടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലാവുകയാണ്. ഈ സമയം ചർച്ചയാകുന്നത് ബ്രിട്ടന്‍ രാജാവിന്റെ മറ്റൊരു കുതിരയായ വിൽബറാണ്. ആരാണ് ഈ വിൽബർ?

ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ കഴിഞ്ഞവർഷം കിരീടം ധരിച്ച വേളയിൽ നിരവധി പരിപാടികൾ നടന്നു. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു കിരീടധാരണ ചടങ്ങിലേക്കുള്ള ഘോഷയാത്ര. നൂറുകണക്കിനു കുതിരകളുടെ പുറത്തായി സൈനികർ പങ്കെടുക്കുന്നതാണ് ഈ മാർച്ച്. ഘോഷയാത്രയുടെ നേതൃത്വം വഹിച്ച കുതിരയാണ് വിൽബർ. ബക്കിങ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിനിസ്റ്റർ ആബി വരെ നടക്കുന്ന ഘോഷയാത്രയിൽ വിൽബർ മുന്നിൽ നടന്നു. ഈ നേതൃസ്ഥാനം വിൽബറിനു ലഭിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്. ബ്രിട്ടനിലെ സൂപ്പർ കൂൾ കുതിരയാണ് വിൽബർ.

കുതിരകൾ വിരണ്ടോടുന്നു (Photo: X/ ABC News)
ADVERTISEMENT

അയർലൻഡിൽ അച്ചടക്കമില്ലാത്ത ഒരു അലഞ്ഞുതിരിയുന്ന മൃഗമായി മുദ്രകുത്തിയിരുന്ന കുതിരയാണ് വിൽബർ. തുടർന്നാണ് ഇവൻ ഇംഗ്ലണ്ടിലെത്തി പൊലീസ് കുതിരയായത്. ഇന്ന് ഇംഗ്ലണ്ടിലെ ഏറ്റവും അച്ചടക്കമുള്ള കുതിരകളിലൊന്നായിട്ടാണ് വിൽബർ കരുതപ്പെടുന്നത്. ഒരു മാർച്ചോ പരേഡോ നയിക്കുമ്പോൾ ആരെങ്കിലും പ്രതിഷേധിച്ചാലോ അലോസരങ്ങൾ ഉണ്ടായാലോ വിൽബർ രോഷാകുലനാകില്ല.

വിരണ്ടോടിയ വെള്ളക്കുതിര വഴിയാത്രക്കാർക്കരികിൽ (Photo: X/ ABC News)

നിലവിൽ 13 വയസ്സായി വിൽബറിന്. അലക്‌സ് മക്‌ഡൊണാഹ് എന്ന വനിതാ പൊലീസ് കുതിരപരിശീലകയാണ് ഈ കുതിരയുടെ പരിശീലക. പരേഡിനു ശേഷം വിൽബർ കുതിരയെ സ്‌കോട്‌ലൻഡ് യാർഡിലെ കുതിരലായത്തിലേക്കു തിരികെക്കൊണ്ടുപോയി.  ഗ്രേ ഹോഴ്‌സ് വിഭാഗത്തിൽ പെടുന്ന കുതിരയാണ് വിൽബർ. ഇടകലർന്ന വെള്ള രോമങ്ങളും കറുപ്പ് രോമങ്ങളും ഇതിനുണ്ട്.

പരിശീലകയ്‌ക്കൊപ്പം വിൽബർ, സ്കോട്‌ലൻഡ് യാർഡിലെത്തിയ വിൽബറിനെ കാണാൻ ഫെറഹാം എംപി സുവെല്ല എത്തിയപ്പോൾ (Photo: X/@SuellaBraverman)
ADVERTISEMENT

ചോരയിൽ കുളിച്ച് ഓട്ടം

 ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായുള്ള 5 കുതിരകളാണ് ബുധനാഴ്ച രാവിലെ റോഡിലൂടെ കുതറിയോടിയത്. ഇവ ആളുകളുമായി കൂട്ടിയിടിക്കുകയും ഇതുമൂലം കുതിരപ്പട്ടാളക്കാരടക്കം നാലുപേർക്ക് പരുക്കേറ്റു. വാഹനങ്ങളുമായും ഈ കുതിരകൾ കൂട്ടിയിടിച്ചു. ബക്കിങ്ഹാം കൊട്ടാരത്തിനു സമീപം ബെൽഗ്രേവിയ എന്നയിടത്ത് പരേഡ് പരിശീലത്തിനിടെയാണ് സംഭവം. നിർമാണത്തൊഴിൽ മൂലമുള്ള ശബ്ദമാണ് ഇവരെ രോഷാകുലരാക്കിയതെന്ന് കരുതപ്പെടുന്നു. ഏറെ പാടുപെട്ടാണ് കുതിരകളെ കുതിരകളെയും തളച്ചത്. വാഹനങ്ങളുടെ ചില്ലുകളും മറ്റും തകർത്ത കുതിരകൾക്കും പരുക്കേറ്റിട്ടുണ്ട്. ചോരയിൽ കുളിച്ച് ഓടുന്ന വെള്ളക്കുതിരയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary:

King’s Horses Run Amok in London, Escaping Monarch’s Birthday-Parade Practice