ആഗോളതാപനം ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല നിലനിൽപിനുള്ള ഭീഷണി കൂടിയാണ്. 2016 ല്‍ നടന്ന പാരിസ് ഉച്ചകോടിയനുസരിച്ച് 2020 ആയിരുന്നു ആഗോളതാപനത്തിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് ഭൗമ പ്രതിഭാസങ്ങളെയും വിജയകരമായി ചെറുക്കാന്‍ മനുഷ്യന് മുന്നിലുണ്ടായിരുന്ന സമയപരിധി.

ആഗോളതാപനം ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല നിലനിൽപിനുള്ള ഭീഷണി കൂടിയാണ്. 2016 ല്‍ നടന്ന പാരിസ് ഉച്ചകോടിയനുസരിച്ച് 2020 ആയിരുന്നു ആഗോളതാപനത്തിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് ഭൗമ പ്രതിഭാസങ്ങളെയും വിജയകരമായി ചെറുക്കാന്‍ മനുഷ്യന് മുന്നിലുണ്ടായിരുന്ന സമയപരിധി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനം ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല നിലനിൽപിനുള്ള ഭീഷണി കൂടിയാണ്. 2016 ല്‍ നടന്ന പാരിസ് ഉച്ചകോടിയനുസരിച്ച് 2020 ആയിരുന്നു ആഗോളതാപനത്തിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് ഭൗമ പ്രതിഭാസങ്ങളെയും വിജയകരമായി ചെറുക്കാന്‍ മനുഷ്യന് മുന്നിലുണ്ടായിരുന്ന സമയപരിധി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതാപനം ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല നിലനിൽപിനുള്ള ഭീഷണി കൂടിയാണ്. 2016 ല്‍ നടന്ന പാരിസ് ഉച്ചകോടിയനുസരിച്ച് 2020 ആയിരുന്നു ആഗോളതാപനത്തിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് ഭൗമ പ്രതിഭാസങ്ങളെയും വിജയകരമായി ചെറുക്കാന്‍ മനുഷ്യന് മുന്നിലുണ്ടായിരുന്ന സമയപരിധി. എന്നാല്‍ പാരിസ് ഉച്ചകോടി നിഷ്കര്‍ഷിച്ച പ്രകാരമുള്ള കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ക്കോ മറ്റ് നടപടികള്‍ക്കോ ആഗോളരാജ്യങ്ങള്‍ തയാറായില്ല. ഇതോടൊപ്പം തന്നെ ആഗോളതാപനത്തിന്‍റെ ഫലമായുള്ള വിവിധ രൂപത്തിലുള്ള പരിസ്ഥിതി ക്ഷോഭങ്ങള്‍ ലോകത്തിന്‍റെ വിവിധ കോണുകളിലായി വർധിക്കുകയും ചെയ്തു.

 

ADVERTISEMENT

ആഗോളതാപനത്തെ ചെറുക്കാന്‍ കഴിയില്ലെന്നും അതിന്‍റെ രൂക്ഷമായ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടാനാകും എന്നുമാണ് ഇനിയുള്ള ചോദ്യമെന്നും ശാസ്ത്രലോകം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതീക്ഷയുടെ നേരിയ വെളിച്ചവുമായി പുതിയൊരു പഠനം പുറത്തു വന്നിരിക്കുന്നത്. ഇനിയെങ്കിലും ആഗോളതാപനത്തെ നിയന്ത്രിക്കാൻ സാധിച്ചാല്‍ ആഗോളതാപനത്തിന്‍റെ ഏറ്റവും രൂക്ഷമായ ആഘാതങ്ങളിലൊന്നായി കണക്കാക്കുന്ന കടല്‍പ്പെരുപ്പത്തെ  കുറയ്ക്കാന്‍ അത് സഹായിക്കുമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. വന്‍നഗരങ്ങളുള്‍പ്പടെ 2050 ഓടെ കടലെടുക്കുമെന്ന സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് ആ അവസ്ഥ ഒഴിവാക്കാനുള്ള സാധ്യത പുതിയ പഠനം തുറന്നിടുന്നത്.

തടയാനല്ല, നിയന്ത്രിക്കാന്‍

ഇനിയങ്ങോട്ട് മനുഷ്യന്‍ എത്രയധികം മുറുകി പിടിച്ചാലും വ്യാവസായിക വിപ്ലവത്തിന് ശേഷമുള്ള ആഗോളതാപനവർധന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിര്‍ത്തുകയെന്നത് അസാധ്യമാണ്. ഇനി അസാധ്യമായത് സാധിച്ചാല്‍ തന്നെയും അതുകൊണ്ടും കടല്‍ ജലനിരപ്പിലുണ്ടാകുന്ന വർധനവ് തടയാന്‍ കഴിയില്ല. എന്നാല്‍ ഈ വർധനവ് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ 2050 ആകുമ്പോഴേക്കും ഏതാണ്ട് 20 കോടി നഗരവാസികള്‍ ജീവിക്കുന്ന മേഖലകള്‍ ഏതാണ്ട് മുട്ടോളം കടല്‍ വെള്ളത്തിലാകും. ഇതുമാത്രമല്ല കനത്ത നാശം വിതച്ചേക്കാവുന്ന കൊടുങ്കാറ്റും പേമാരിയും വിവിധ മേഖലകളിലായി രൂക്ഷമാകും

കൂട്ടത്തില്‍ ഏഷ്യയാകും ഏറ്റവും വലിയ വില കൊടുക്കേണ്ടി വരികയെന്നാണ് കണക്കാക്കുന്നത്. ഏഷ്യയിലെ 10 മെഗാ നഗരങ്ങളില്‍ 9 എണ്ണവും വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും കടല്‍കയറ്റ ഭീഷണിയിലേക്ക് മാറും. ബംഗ്ലാദേശിലേയും മ്യാന്‍മറിലേയും പകുതിയിലേറെ ജനങ്ങള്‍ ജീവിക്കുന്ന മേഖലകളില്‍ വേലിയേറ്റ സമയത്ത് വെള്ളം കയറുന്ന സ്ഥിതി സംജാതമാകും. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. ഈ പ്രതിസന്ധികളെല്ലാം കുറേ നാളത്തേക്കെങ്കിലും ഒരു പക്ഷേ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇതനുസരിച്ച് ഇനിയെങ്കിലും ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറായാല്‍ ഈ ആഘാതങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും.

ADVERTISEMENT

നിലവിലെ സ്ഥിതി

ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഭൂമിയിലെ കാര്‍ബണിന്‍റെ തോത് 1800 ല്‍ ഉണ്ടായിരുന്നതിനേക്കാല്‍ 50 ശതമാനം അധികമാണ്. ആഗോളതാപനിലയിലെ വർധനവ് 1857 നേക്കാള്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് വർധിച്ചിരിക്കുന്നു. ഈ വർധനവിന്‍റെ ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന കടല്‍ജലനിരപ്പിലെ വർധനവും, കടലാക്രമണവും മറ്റ് പ്രകൃതി ക്ഷോഭങ്ങളും. കടല്‍ജലനിരപ്പ് വർധിക്കുന്നതോടെ ഇത് ആഗോളതാപന നിരക്ക് വീണ്ടും ഉയരാന്‍ കാരണമാകും. അതായത് വരും വര്‍ഷങ്ങളില്‍ ഇതുവരെ ഉണ്ടായിതിനേക്കാള്‍ വേഗതയിലായിരിക്കും താപനില വർധിക്കുകയെന്ന് ചുരുക്കം.

ഇപ്പോഴത്തെ ഈ വർധനവ് തന്നെ അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ കടല്‍ജലനിരപ്പ് 2 മീറ്ററോളം വർധിപ്പിക്കാന്‍ സഹായകരമാണ്. വരും മാസത്തില്‍ വരാനിരിക്കുന്ന ഗ്ലാസ്ഗോ പാരിസ്ഥിതിക ഉച്ചകോടിയിലും പാരിസ് ഉച്ചകോടിക്ക് സമാനമായി 1.5 ഡിഗ്രി സെല്‍ഷ്യസില്‍ ആഗോളതാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടു വയ്ക്കുക. 1.1 ഡിഗ്രി സെല്‍ഷ്യസ് വർധനവ് 2 മീറ്റര്‍ ജലനിരപ്പുയര്‍ത്താന്‍ സഹായിക്കുമെന്നിരിക്കെ ഗ്ലാസ്ഗോ ഉച്ചകോടി പ്രകാരമുള്ള ലക്ഷ്യം കണ്ടാലും ചുരുങ്ങിയത് 3 മീറ്റര്‍ വർധനവെങ്കിലും കടല്‍ജലനിരപ്പില്‍ 2050 ഓടെ പ്രതീക്ഷിക്കാം. 

 

ADVERTISEMENT

ഇപ്പോഴത്തേതില്‍ നിന്ന് ഏതാണ്ട് 13-14 സെന്‍റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ തന്നെ കൊച്ചി കടല്‍നിരപ്പിന് താഴെയെത്തും. 1 മീറ്റര്‍ ഉയര്‍ന്നാല്‍ കോഴിക്കോട് നഗരവും കടലെടുക്കും. ഇതില്‍ നിന്ന് തന്നെ  കേരളത്തിന്‍റെ തീരമേഖലയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ കടല്‍ജലനിരപ്പ് സൃഷ്ടിയ്ക്കാന്‍ പോകുന്ന ആഘാതം വ്യക്തമാണ്. 

നിയന്ത്രിക്കാന്‍ കഴിയുമോ?

ഇപ്പോഴത്തെ കാര്‍ബണ്‍ ബഹിര്‍ഗമന തോതും, ഹരിതഗൃഹവാതകങ്ങളുടെ ആകെ ബഹിര്‍ഗമന തോതും കണക്കിലെടുത്താല്‍ ആഗോളതാപനത്തെ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിയന്ത്രിച്ചു നിര്‍ത്തുക അസാധ്യമാണ്. എന്നാല്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ആഗോളതാപനത്തെ ചെറുക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്താല്‍ ഇത് സാധ്യമായേക്കാം. ഇങ്ങനെ സംഭവിച്ചാല്‍ കടല്‍ജലനിരപ്പിലെ വർധനവും നിയന്ത്രിക്കാനാകും. ആദ്യമേ സൂചിപ്പിച്ചതു പോലെ ഈ വർധനവ് ഒഴിവാക്കാനാകില്ല. പക്ഷേ ജലനിരപ്പ് വർധിക്കുന്നതിന്‍റെ വേഗം കുറയ്ക്കാനും അതുവഴി പ്രത്യാഘാതങ്ങളെ നേരിടാനുള്ള തയാറെടുപ്പിന് കൂടുതല്‍ സമയം ലഭ്യമാക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

English Summary: Sea Level Rise Will Hugely Differ if We Can Limit Global Warming, New Study Warns