ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ നടക്കുന്ന സമയം. പെറുവിൽനിന്നായിരുന്നു ആ വാർത്ത. അവിടത്തെ പ്രശസ്തമായ കോർഡിലിയേറ ബ്ലാങ്ക പർവതത്തിലെ യാനപാക്‌ച ഹിമാനി വൻതോതിൽ ഉരുകുന്നു. നേരത്തേ ആ ഹിമാനിയിൽനിന്ന് ഉദ്ഭവിച്ചിരുന്നത് ഒരു വെള്ളച്ചാട്ടമായിരുന്നു. ഇന്നത് ആറും ഏഴുമായിരിക്കുന്നു! ഏതാനും വർഷം

ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ നടക്കുന്ന സമയം. പെറുവിൽനിന്നായിരുന്നു ആ വാർത്ത. അവിടത്തെ പ്രശസ്തമായ കോർഡിലിയേറ ബ്ലാങ്ക പർവതത്തിലെ യാനപാക്‌ച ഹിമാനി വൻതോതിൽ ഉരുകുന്നു. നേരത്തേ ആ ഹിമാനിയിൽനിന്ന് ഉദ്ഭവിച്ചിരുന്നത് ഒരു വെള്ളച്ചാട്ടമായിരുന്നു. ഇന്നത് ആറും ഏഴുമായിരിക്കുന്നു! ഏതാനും വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ നടക്കുന്ന സമയം. പെറുവിൽനിന്നായിരുന്നു ആ വാർത്ത. അവിടത്തെ പ്രശസ്തമായ കോർഡിലിയേറ ബ്ലാങ്ക പർവതത്തിലെ യാനപാക്‌ച ഹിമാനി വൻതോതിൽ ഉരുകുന്നു. നേരത്തേ ആ ഹിമാനിയിൽനിന്ന് ഉദ്ഭവിച്ചിരുന്നത് ഒരു വെള്ളച്ചാട്ടമായിരുന്നു. ഇന്നത് ആറും ഏഴുമായിരിക്കുന്നു! ഏതാനും വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ നടക്കുന്ന സമയം. പെറുവിൽനിന്നായിരുന്നു ആ വാർത്ത. അവിടത്തെ പ്രശസ്തമായ കോർഡിലിയേറ ബ്ലാങ്ക പർവതത്തിലെ യാനപാക്‌ച ഹിമാനി വൻതോതിൽ ഉരുകുന്നു. നേരത്തേ ആ ഹിമാനിയിൽനിന്ന് ഉദ്ഭവിച്ചിരുന്നത് ഒരു വെള്ളച്ചാട്ടമായിരുന്നു. ഇന്നത് ആറും ഏഴുമായിരിക്കുന്നു! ഏതാനും വർഷം മുൻപാണ് ആദ്യമായി ഹിമാനിയിലെ ഉരുകൽ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളം ധാരാളമായി ലഭിച്ചത് തുടക്കത്തിൽ ആരും ഒരു ദുരന്തമായി കണ്ടില്ല. അവിടുത്തുകാരെ സംബന്ധിച്ചിടത്തോളം, വരണ്ടുനിന്ന ഭൂമിയിൽ കൃഷി ചെയ്യാനുള്ള അനുഗ്രഹമായിരുന്നു അത്. അങ്ങനെ പലതരം വിളകൾ കൃഷി ചെയ്തു. വിദേശത്തേക്കു കയറ്റുമതി ചെയ്യാൻ സാധിക്കും വിധം മികച്ച വിളവും ലഭിച്ചു. പക്ഷേ ഇപ്പോൾ ഹിമാനിയിൽനിന്ന് ഉരുകിയിറങ്ങുന്ന വെള്ളത്തിന്റെ അളവ് വൻതോതിൽ കൂടിയിരിക്കുകയാണ്. മൂന്നിലൊന്നു ഹിമാനിയും 10 വർഷത്തിൽ ഉരുകിത്തീർന്നു. 

 

ADVERTISEMENT

പെറുവിൽ ഇതിനോടകം ഈ ഹിമാനിയെ മാത്രം ആശ്രയിച്ച് ഒരു കാർഷിക സമ്പദ്‌വ്യവസ്ഥതന്നെ രൂപപ്പെട്ടുവെന്ന് ഓർക്കണം. ജനങ്ങളുടെ ജീവൻ, ജോലി എല്ലാം ഈ ഹിമാനിയെ ആശ്രയിച്ചാണിന്ന്. നഗരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്. എന്നാൽ യാനപാക്‌ചയിൽ മാത്രമല്ല, ഇവ്വിധമാണു കാര്യങ്ങളുടെ പോക്കെങ്കിൽ 2050 ആവുന്നതോടെ ലോകത്തിലെ ഹിമാനികളിൽ വളരെ കുറവു മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂവെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. പെറു നമുക്കു മുന്നിലെ ഒരു വലിയ മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉൾപ്പെടെ ബാധിക്കുമെന്ന വലിയ മുന്നറിയിപ്പ്. ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗത്തുമുള്ള ഹിമാനികൾ നാശത്തിന്റെ വക്കിലാണ്. അവയിലെ മഞ്ഞ് വൻതോതിൽ ഉരുകി ഒഴുകിപ്പോകുന്നു. വെറും വെള്ളം മാത്രമല്ല ഒഴുകിപ്പോകുന്നത്, പണമാണ്, അതും കോടികൾ! 

 

അന്റാർട്ടിക്കയിലെ ‘യൂണിയൻ ഹിമാനിയിൽ’ സൂര്യഗ്രഹണം കാണുന്ന ഗവേഷകർ. ചിത്രം: FELIPE TRUEBA / IMAGEN CHILE / AFP

എന്താണ് ഹിമാനി? എങ്ങനെ നശിക്കുന്നു?

വർഷങ്ങളായി മഞ്ഞു വീണുണ്ടാകുന്ന വലിയ മഞ്ഞു മലകളാണു ഹിമാനികൾ. ഇവ സ്വന്തം ഭാരത്താൽ ചെറിയ രീതിയിൽ ചലിച്ചുകൊണ്ടിരിക്കും. കടുത്ത വേനലിൽ പോലും പൂർണമായും ഉരുകുകയില്ല. വലിയ തടാകങ്ങളിൽ ഉൾക്കൊള്ളുന്നത്ര ജലം സംഭരിച്ചുവയ്ക്കാൻ ചില ഹിമാനികൾക്കു കഴിയും. പലപ്പോഴും പുറത്ത് ഐസ് രൂപത്തിൽ കാണുന്നുണ്ടെങ്കിലും അകത്ത് ഐസും ജലവും കലർന്ന നിലയിലാകും ഉണ്ടാവുക. പക്ഷേ ഹിമാനികളിൽ പലതും ഇന്നു നശിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ കാരണമാകട്ടെ മലിനീകരണവും അന്തരീക്ഷ താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവുമെല്ലാം. 

ADVERTISEMENT

താപനില ഉയരുന്നതിനാൽ ഐസ് ഉരുകുന്നതും ഹിമാനികൾ ശോഷിക്കുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാൽ ഹിമാനികളുടെ ശോഷണത്തിനു കാരണമായ മറ്റൊരു പ്രധാന കാരണക്കാരൻ നമ്മൾ പുറന്തള്ളുന്ന പുകയിലെ പൊടിപടലങ്ങളാണ്. കാർബൺ ഡയോക്സൈഡ് അന്തരീക്ഷ താപനില ഉയർത്തുന്നതിനൊപ്പം പുകയിലെ പൊടിയും മഞ്ഞുമലകളെയും ഹിമാനികളെയും സാരമായി ബാധിക്കുന്നുണ്ട്. ഇവ കാരണം അന്തരീക്ഷ താപനില ഉയരുന്നതിനു പുറമേയാണു കാർബൺ കാരണം നേരിട്ടേൽക്കുന്ന ആഘാതം.

മഞ്ഞിന്റെ കനത്ത ആവരണമുള്ള മേഖലകളിൽ വാഹനങ്ങളും മറ്റും കുറവായതിനാൽ ഇത്തരത്തിൽ പുകയും പൊടിപടലങ്ങളും രൂപപ്പെടാനുള്ള സാധ്യത കുറവാണ്. അതോടെ മലിനീകരണം കുറവായിരിക്കുമെന്നു കരുതുമെങ്കിലും പഠനങ്ങൾ പറയുന്നത് അങ്ങനെയല്ല. ഇന്ത്യയുൾപ്പെടെ ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്ന രാജ്യങ്ങൾ പുറന്തള്ളുന്ന പുകയിൽ കാർബൺ അംശവും ഉണ്ടാകും. അതാകട്ടെ, അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി പറന്നിറങ്ങുന്നതു ധ്രുവ മേഖലയിലും മറ്റുമാണ്.

ഇന്ത്യയിൽ നിന്നുയരുന്ന പുക ഇവിടുത്തെ ഉഷ്ണക്കാറ്റിനൊപ്പം ധ്രുവ മേഖലകളിലേക്കു നീങ്ങും. തണുത്ത അന്തരീക്ഷത്തിലെത്തുമ്പോൾ വായുവിന്റെ സാന്ദ്രത കൂടുകയും ആ ഭാരത്തിൽ വായുവിലടങ്ങിയ പൊടിപടലങ്ങൾ താഴേക്കു വരികയും ചെയ്യും. ഇതു മഞ്ഞിന്റെ ആവരണത്തിൽ പിടിക്കുന്നതോടെ മഞ്ഞിന്റെ തന്നെ സ്വാഭാവികാവസ്ഥ മാറുകയാണ്. സാധാരണ ഐസിനുള്ളതിലും ഉയർന്ന താപനിലയാകും ഇത്തരത്തിൽ മാലിന്യങ്ങൾ കലർന്ന ഐസിന്. ചെറിയ ചൂട് കിട്ടുന്നതോടെ ഈ ഐസ് ഉരുകിയൊലിക്കും. 

Image Credit: Shutterstock

വീണ്ടും തണുപ്പുകാലമെത്തി മഞ്ഞു കൂടുമ്പോൾ അവയുടെ ഘടനയിലും പൊടിപടലങ്ങൾ പ്രശ്നമാകും. ഉള്ളിലെ ജലം ഐസ് ആകാതെ പുറത്തുമാത്രം ഐസ് രൂപപ്പെടും. അവയുടെ ബലം കുറവായിരിക്കും. അതിനാൽ തന്നെ പിളരാനും പൊട്ടി വീഴാനും സാധ്യത കൂടുതലാണ്. ബലം കുറഞ്ഞ ഐസ് പാളികളും ഹിമാനികളുമൊക്കെ പൊട്ടുന്നതു വൻ ദുരന്തത്തിനാകും വഴിയൊരുക്കുക. പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങൾ ഉരുൾ പൊട്ടലിനേക്കാൾ ഭീകരമായ സാഹചര്യമാകും സൃഷ്ടിക്കുക.

ADVERTISEMENT

ഹിമാനികളിൽനിന്ന് എങ്ങനെ പണം?

ലോകത്തെവിടെയുമുള്ള ഹിമാനികൾ മികച്ച ടൂറിസം സാധ്യതയുള്ള സ്ഥലമാണ്. അവിടങ്ങളിലേക്കു ജനങ്ങളെ ആകർഷിക്കുന്നത തന്നെ ഹിമാനികളും അതിനോടനുബന്ധിച്ചുള്ള ടൂറിസം പ്രവർത്തനങ്ങളുമാണ്. ഐസ് സ്കേറ്റിങ്ങിൽ തുടങ്ങി വിനോദങ്ങളുടെ ഒരു നീണ്ട നിര തന്നെ ഹിമാനികളെയും മഞ്ഞു മലകളെയും ചൂറ്റി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ ലഡാക്ക് പോലെയുള്ള സ്ഥലങ്ങൾക്കു ടൂറിസം മാപ്പിൽ ഇത്രയേറെ പ്രാധാന്യം വരാൻ കാരണം അവിടെയുള്ള മഞ്ഞാണ്. അതിന്റെ നിറവും തണുപ്പുമാണ്. 

അവ കാണാനും ആസ്വദിക്കാനും എത്തുന്ന സഞ്ചാരികൾ ചെലവഴിക്കുന്ന തുക ആ നാടിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെയാണു താങ്ങി നിർത്തുന്നത്. വലിയ രീതിയിൽ കൃഷി ചെയ്യാൻ കഴിയാത്ത രീതിയിൽ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ജനം എന്തിനാണു വസിക്കുന്നത്? മഞ്ഞിന്റെ മനോഹാരിത തന്നെയാണു കാരണം. മഞ്ഞില്ലാത്ത സ്ഥലങ്ങളിൽ ജീവിക്കുന്നവർ ഇടയ്ക്കു മഞ്ഞുകാണാൻ എത്തുന്നു. മഞ്ഞ് അങ്ങനെ എല്ലാവരെയും അതിലേക്ക് ആകർഷിച്ച് ആ നാടിനു വരുമാനം സൃഷ്ടിക്കുന്നു.

ഹിമാനിയിൽനിന്നു വൈദ്യുതി, വരുമാനം

Image Credit: Shutterstock

ഹിമാനിയിൽനിന്നു വൈദ്യുതിയോ...? അതും സംഭവിക്കും. ധ്രുവ മേഖലകളിലൊഴികെയുള്ള മിക്ക ഹിമാനികളും ചൂടുകാലത്ത് കുറച്ചെങ്കിലും ഉരുകുകയും തണുപ്പുകാലത്തു ഭീമൻ രൂപം കൈവരിക്കുകയും ചെയ്യുന്നവയാണ്. ഹിമാനികൾ അതിൽ അടക്കി വച്ചിരിക്കുന്ന ജലത്തിന്റെ അളവ് നദികളിലും മറ്റും സംഭരിച്ചു വച്ചിരിക്കുന്ന അത്ര വരും. എന്നാൽ അതു വേഗത്തിൽ ഒഴുകിപ്പോകില്ല താനും. 

ഹിമാനികൾ കൂടുതലായും കാണപ്പെടുന്നതു നല്ല ഉയരത്തിലായതിനാൽ അതിൽ നിന്നുണ്ടാകുന്ന ജലം ഉയരത്തിൽ കെട്ടിനിർത്തി ജലവൈദ്യുത പദ്ധതി പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ ഇത്തരത്തിലൊരു ജലവൈദ്യുത നിലയം പണിതുകൊണ്ടിരുന്നത് ഒലിച്ചു പോയിരുന്നു.

Image Credit: Shutterstock

സാധാരണ ജലവൈദ്യുത നിലയങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമാണു ഹിമാനികളെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്നവ. പ്രവർത്തനം സമാനമാണെങ്കിലും ജലം മിക്കവാറും നിശ്ചിത അളവിലാകും ഒഴുകിയെത്തുന്നത്. മഴക്കാലത്തെ വെള്ളം കെട്ടിനിർത്തി വേനൽക്കാലത്ത് ഉപയോഗിക്കേണ്ടതില്ല, വേനൽക്കാലത്തു ഹിമാനികൾ ഉരുകി വെള്ളം കിട്ടും. സാധാരണ ജലവൈദ്യുത നിലയങ്ങളേക്കാൾ ചെലവും കുറവാണ് ഇത്തരം ജലവൈദ്യുത നിലയങ്ങൾക്ക്.

ഹിമാനികൾ ഇല്ലാതാകുമോ?

കുറച്ചധികം വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഹിമാനികളുടെ എണ്ണവും വലുപ്പവും ഗണ്യമായി കുറയുകയാണെന്നു കാണാം. ധ്രുവ മേഖലകൾക്കു പുറത്തുള്ള ഹിമാനികളിൽ 1800കളെ അപേക്ഷിച്ചു 80 ശതമാനത്തിലധികവും നശിക്കുകയാണ്. പലതും ഇപ്പോഴില്ല. മറ്റു ചിലത് വേനൽക്കാലത്ത് ഉരുകിയൊലിച്ചു പാറക്കെട്ടു മാത്രമാകുന്നു. ഹിമാനികളുടെ ജലം സംഭരിച്ചു വയ്ക്കാനുള്ള ശേഷിയും കുറയുകയാണ്. ഈ വെള്ളം സമുദ്രങ്ങളിലേക്കെത്തുന്നതും ഭൂമിയുടെ ഭാരം ചില ഭാഗങ്ങളിൽ കുറയുന്നതും കാര്യമായ പ്രകൃതിക്ഷോഭങ്ങൾക്കാകും വഴിയൊരുക്കുക. 

Image Credit: Shutterstock

കനത്ത ചൂടിനെത്തുടർന്നു ഹിമാനികൾ ഉരുകിയൊലിക്കുകയും പിന്നീടു തണുപ്പുകാലമെത്തുമ്പോൾ പഴയ രീതിയിലേക്കു കട്ടിയേറിയ ഐസായി മാറാത്തതും ശോഷണത്തിനു കാരണമാകുന്നു. അന്തരീക്ഷ താപനിലയിൽ ഒരു ഡിഗ്രിക്കടുത്തു വർധനയുണ്ടാതിനാൽ മഞ്ഞ് ഉരുകുന്ന വേഗവും കൂടിയിട്ടുണ്ട്. ഭൂമിയുടെ ഭാരം കുറയുന്നതു തുടർച്ചയായ മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയവയ്ക്കു കാരണമാകും. ഭൂമിയുടെ കറക്കം നിശ്ചിത ഡിഗ്രി ചരിഞ്ഞതായതാണു ഇന്നത്തെ നിലയിൽ പകലും രാത്രിയും ലഭിക്കാൻ കാരണം. ഭാരം മാറുന്നതോടെ അവയിലും മാറ്റങ്ങളുണ്ടായേക്കാം!

ഇന്ത്യയിലും ഹിമാനി

മൂന്നാം ധ്രുവം എന്നാണു ഹിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന സിയാച്ചിൻ ഹിമാനി അറിയപ്പെടുന്നത്. ധ്രുവ മേഖലയ്ക്കു പുറത്തുള്ള ലോകത്തെതന്നെ രണ്ടാമത്തെ വലിയ ഹിമാനിയാണിത്. ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി ചെറുതും വലുതുമായ ഒട്ടേറെ ഹിമാനികൾ ഇന്ത്യയിലുണ്ട്. ഇവയിൽ പലതും കടുത്ത നാശത്തിന്റെ വക്കിലുമാണ്. ഹിമാലയൻ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും അന്തരീക്ഷ താപനില വർധിക്കുന്നതും ഇവയുടെ ശോഷണത്തിനു വേഗം കൂട്ടുന്നു.

English Summary: Losing Glaciers will Cause Economic Loss too; Here is How