പാതിരാത്രിയിൽ നഗരമധ്യത്തിലിറങ്ങിയ സിംഹക്കൂട്ടത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള ജനങ്ങൾ. കനത്ത മഴയെ അവഗണിച്ചായിരുന്നു സിംഹക്കൂട്ടത്തിന്റെ നഗര പ്രദക്ഷിണം. 7 സിംഹങ്ങളടങ്ങിയ സംഘമാണ് രാത്രിയിൽ നഗരത്തിലിറങ്ങിയത്. ഗിർനാർ മലനിരകളുടെ താഴ്‌വരയിലാണ് ഈ പട്ടണം.

ഭവന്ത് നഗറിലൂടെ ചുറ്റിനടന്ന സിംഹങ്ങളുടെ ദൃശ്യങ്ങൾ നഗരവാസികളാരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഗിർ വനമേഖലയിൽ നിന്നിറങ്ങിയതാകാം ഇവയെന്നാണ് നിഗമനം. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. രണ്ടാഴ്ചയായി  ഗുജറാത്തിൽ കനത്ത മഴയാണ്.