പുതുവർഷത്തോടനുബന്ധിച്ച് തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിൽ നടത്തി പ്രാർത്ഥനയ്ക്കിടയിലാണ് സന്യാസിയുടെ അടുത്ത് സ്നേഹപ്രകടനവുമായി ഒരു പൂച്ചയെത്തിയത്. 5 മണിക്കൂർ നീണ്ട പ്രാർത്ഥനാ യജ്ഞത്തിനിടയിലാണ് ബുദ്ധസന്യാസിയുടെ ക്ഷമ പരീക്ഷിക്കാൻ പൂച്ചയെത്തിയത്. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സന്യാസിയുടെ അരികിലെത്തി മടിയിൽ കയറി സ്നേഹം പ്രകടിപ്പിക്കുന്ന പൂച്ചയുടെ മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

പ്രാർത്ഥനാ പുസ്തകം വായിച്ചു കൊണ്ടിരുന്ന സന്യാസിനുടെ മടിയിലേക്ക് കയറിയ പൂച്ചയെ ബുദ്ധസന്യാസി ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും പൂച്ച പോകാൻ കൂട്ടാക്കിയില്ല. 25കാരനായ ലുവാങ് പി കോംക്രിറ്റ് തേയ്ഷാഷോറ്റോ എന്ന സന്യാസിയുടെ അടുത്തായിരുന്നു പൂച്ചയുടെ ഗംഭീര പ്രകടനം. ബാങ്കോക്കിൽ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ നോഫായോങ് സൂക്പാൻ എന്ന യുവതിയാണ് പൂച്ചയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഈ ക്ഷേത്രത്തിലെ നിത്യ സന്ദർശകയാണ് പൂച്ച. പൂതുവർഷ രാവിൽ നടത്തിയ പ്രാർത്ഥനയിൽ 15 മിനിട്ടോളം പൂച്ച സ്റ്റേജിലുണ്ടായിരുന്നു. തായ് ടെലിവിഷനിലും ഈ രംഗങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. തായ്‌ലൻഡിലെ ബുദ്ധക്ഷേത്രങ്ങവിലെല്ലാം ധാരാളം തെരുവു പൂച്ചകളുണ്ട്. ഏകദേശം 3 ലക്ഷത്തോളം ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Friendly Cat Tests Buddhist Monk's Patience In This Heartwarming