കാര്യം വലുപ്പത്തിൽ മുന്നിലാണെങ്കിലും കാട്ടാനകളുടെ വമ്പൊന്നും ഗ്രേ ക്രൗൺഡ് ക്രെയ്ൻ എന്ന പക്ഷിയുടെ അടുത്ത് വിലപ്പോയില്ല.  ഐയുസിഎൻ ചുവന്ന പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണ് ഗ്രേ ക്രൗൺഡ് ക്രെയ്ൻ. സൗത്ത് ആഫ്രിക്ക, ഉറുഗ്വേ, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിൽ ഇവയെ കാണാൻ കഴിയും.

തങ്ങളുടെ വാസസ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കാൻ ഈ പക്ഷികൾ അനുവദിക്കാറില്ല. കടുവകളൊക്കെ അതിർത്തി തിരിക്കുന്നതുപോലെ ഇവയും അതിർത്തി തിരിച്ചാണ് താമസം. ഈ മേഖലയിലേക്ക് ആര് അതിക്രമിച്ചു കടന്നാലും പക്ഷികൾ അക്രമാസക്തരാകും. ഏതു വിധേനയും അതിക്രമിച്ചെത്തിയവരെ തുരത്തുകയും ചെയ്യും.

സൗത്ത് ആഫ്രിക്കയിലെ മാസായ് മാറയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ഗ്രേ ക്രൗൺഡ് ക്രെയ്ൻ മുട്ടയിട്ട് അടയിരിക്കുന്ന മേഖലയിലേക്കാണ് കാട്ടാനക്കൂട്ടം ഭക്ഷണം തേടിയെത്തിയത്. കൂടിനു സമീപത്തേക്കെത്തുന്ന കാട്ടാനയെ ചിറകുൾ വിരിച്ച് മുന്നോട്ടു ചെന്നാണ് പക്ഷി ഭയപ്പെടുത്തിയത്. ആദ്യം പക്ഷിയുടെ കൂടിനും മുട്ടയ്ക്കുമൊന്നും അപകടം വരാതെ മുതിർന്ന കാട്ടാന പിൻമാറി. അൽപം മാറി നിന്നു പുല്ലു തിന്നുന്ന കുട്ടിയാനയെ ലക്ഷ്യമാക്കി പക്ഷി ചെന്നപ്പോൾ മുതിർന്ന ആനയുടെ ഭാവം മാറി. കുട്ടിയാനയെ ആക്രമിക്കാനെത്തിയ  പക്ഷിയെ തുമ്പിക്കൈകൊണ്ട് തട്ടിമാറ്റാനും ആന ശ്രമിച്ചു. ആനകൾ കൂടിനു സമീപത്തു നിന്നും പിൻവാങ്ങിയതോടെ പക്ഷി കൂടിനു സമീപത്തു തന്നെ ഇരിപ്പുറപ്പിച്ചു.

English Summary: Brave Bird Chases Elephants from Nest