പ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വന്യജീവികൾക്ക് നിർണായക പങ്കുണ്ട്. അവയ്ക്കെതിരെയുള്ള നീക്കം മുഴുവൻ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകും. 1957 മുതൽ വന്യജീവി വാരം ആഘോഷിച്ചു വരുന്നു. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരമായി ആചരിക്കുന്നത്. ഈ വർഷത്തെ സന്ദേശം Forests and Livelihoods:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വന്യജീവികൾക്ക് നിർണായക പങ്കുണ്ട്. അവയ്ക്കെതിരെയുള്ള നീക്കം മുഴുവൻ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകും. 1957 മുതൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരമായി ആചരിക്കുന്നു. ഈ വർഷത്തെ സന്ദേശം Forests and Livelihoods: Sustaining People and Planet എന്നതാണ്. ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ 7 ശതമാനത്തിലധികം ഇന്ത്യയിലാണ്. വന്യജീവികളുടെ സംരക്ഷണത്തിനായി അവബോധം വളർത്തുക എന്നതാണ് വാരാഘോഷത്തിന്റെ ലക്ഷ്യം സസ്യജന്തുജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചിത്രങ്ങൾ എടുക്കാൻ വേണ്ടിയുള്ള യാത്രകളെക്കുറിച്ചും വന്യജീവി ഫൊട്ടോഗ്രഫർ ബെന്നി ഏബ്രഹാം (ബെന്നി അജന്ത) അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

ബെന്നി എബ്രഹാം
ചിത്രം: ബെന്നി എബ്രഹാം

പിതാവ് പത്തനംതിട്ടയിൽ 60 വർഷം മുൻപ് തുടങ്ങിയ സ്റ്റുഡിയോയിൽ നിന്നാണ് ഫൊട്ടോഗ്രഫിയിൽ കമ്പമേറുന്നത്. ചെറുപ്പം മുതൽ പ്രകൃതിയുമായി ഉണ്ടായിരുന്ന അടുപ്പം പക്ഷി മൃഗാദികളെയും കാടുകളേയും കുറിച്ച് പഠിക്കാനും അവയുടെ ചിത്രങ്ങൾ പകർത്താനും പ്രേരിപ്പിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഒട്ടുമിക്ക വനങ്ങളിലും യാത്ര ചെയ്തു ചിത്രങ്ങൾ പകർത്തി. ഇവയിൽ ഏറ്റവും സാഹസം നിറ‍ഞ്ഞത് തേക്കടി കാടുകളിലുടെയുള്ള യാത്രയാണ്.

ചിത്രം: ബെന്നി എബ്രഹാം
ചിത്രം: ബെന്നി എബ്രഹാം
ADVERTISEMENT

സംസ്ഥാന സർക്കാറിന്റെ വനം-വന്യജീവി ഫോട്ടോഗ്രാഫി അവാർഡ്,സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ ഫോട്ടോഗ്രാഫി അവാർഡ്,  കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്  ഫോട്ടോഗ്രാഫി അവാർഡ്,  ബെസ്റ്റ് എൻവയോൺമെന്റൽ ഫൊട്ടോഗ്രഫി അവാർഡ്, പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാർഡ്, ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫ് കേരള അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

ചിത്രം: ബെന്നി എബ്രഹാം

പേപ്പാറയിലെ  ഉൾവനത്തിലെ ചതുപ്പിൽ വെള്ളം കുടിക്കാനെത്തിയ അഞ്ചടി മാത്രം ഉയരമുള്ള കൊമ്പനാനയുടേയും മാൻ കൂട്ടത്തിന് ഇടയിൽകുടി കടുവ നടന്നു വരുന്നതുമായ ചിത്രങ്ങളാണ് തന്റെ കരിയറിലെ അമൂല്യമായവ. പത്തനംതിട്ട ജില്ലയിലെ ഗവിയിൽ നിന്നും ടൈഗർ ഫൈറ്റിങ്, കരിമ്പുലി എന്നിവ ഇനിയും പകർത്താൻ അഗ്രഹിക്കുന്ന ചിത്രങ്ങളാണ്. ഗവി, തേക്കടി, കബനി എന്നിവയാണ് വന്യജീവി ഫൊട്ടോഗ്രഫർമാരുടെ ഇഷ്ടസ്ഥലങ്ങൾ.

ചിത്രം: ബെന്നി എബ്രഹാം
ADVERTISEMENT

വന്യജീവി ഫോട്ടോഗ്രാഫിയിൽ അതിവേഗ ഓട്ടോഫോക്കസ് സംവിധാനങ്ങൾ, അതിവേഗ തുടർച്ചയായ ഷൂട്ടിംഗ് വേഗത, മിനിമം , വിപുലമായ കാലാവസ്ഥാ സീലിങ്, സോളിഡ് ബിൽഡ് ക്വാളിറ്റി എന്നിവ ഉൾപ്പെടുന്ന DSLR & Mirrorles ക്യാമറകൾ അതിന്റെ ടെലി ഫോട്ടോ ലെൻസുകളും ഉപയോഗിക്കേണ്ടി വരും.

ചിത്രം: ബെന്നി എബ്രഹാം

പ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വന്യജീവികളുടെ പങ്ക് അതുല്യമാണ്. ഇന്ത്യയിലെ വൈവിധ്യ പൂർണമായ ജീവജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഒക്ടോബർ ആദ്യ ആഴ്ചയിലെ വാരാഘോഷത്തിനുള്ളത്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലേക്ക്് വരുന്ന യുവാക്കൾ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭംഗം വാരാത്ത വിധത്തിൽ ചിത്രങ്ങൾ എടുക്കുവാൻ ശ്രമിക്കണം. വീട്ടമ്മയായ ഭാര്യ വിനുവും മക്കളായ അമിതയും അൻസുവും ബെന്നിയുടെ ഓരോ യാത്രയ്ക്കും പിന്തുണയുമായി കൂടെയുണ്ട്.

ചിത്രം: ബെന്നി എബ്രഹാം
ADVERTISEMENT

English Summary: wildlife photographer Benny Abraham shares his most memorable shot and the moment that led to it