പസിഫിക് മഹാസമുദ്രത്തിലെ ആഴം കൂടിയ മേഖലയായ അറ്റക്കാമ ട്രെഞ്ചിന്റെ അടിത്തട്ടിലെത്തി യാത്രാസംഘം. സമുദ്രനിരപ്പിൽ നിന്ന് 26,465 അടി താഴ്ചയിലേക്കാണു കലാഡൻ ഓഷ്യാനിക് സ്ഥാപകനും പര്യവേക്ഷകനുമായ വിക്ടർ വെസ്കോവോ, ഇൻസ്റ്റിറ്റ്യൂട്ടോ മിലെനിയോ ഡി ഓഷ്യാനോഗ്രാഫിയ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. ഓസ്വാൾഡോ ഉല്ലോവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പസിഫിക് മഹാസമുദ്രത്തിലെ ആഴം കൂടിയ മേഖലയായ അറ്റക്കാമ ട്രെഞ്ചിന്റെ അടിത്തട്ടിലെത്തി യാത്രാസംഘം. സമുദ്രനിരപ്പിൽ നിന്ന് 26,465 അടി താഴ്ചയിലേക്കാണു കലാഡൻ ഓഷ്യാനിക് സ്ഥാപകനും പര്യവേക്ഷകനുമായ വിക്ടർ വെസ്കോവോ, ഇൻസ്റ്റിറ്റ്യൂട്ടോ മിലെനിയോ ഡി ഓഷ്യാനോഗ്രാഫിയ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. ഓസ്വാൾഡോ ഉല്ലോവ എന്നിവർ ഐതിഹാസികമായ സാഹസികയാത്ര നടത്തിയത്. ചിലെ, പെറു എന്നീ തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ തീരത്തു നിന്നു മാറിയാണ് അറ്റക്കാമ ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കൻ പസിഫിക് സമുദ്രത്തിന്റെ ഏറ്റവും ആഴമുള്ള മേഖലയാണ് ട്രെഞ്ച്.തെക്കൻ അമേരിക്കൻ ഭൂഖണ്ഡ പ്ലേറ്റിനു കീഴിലായുള്ള നാസ്ക ഓഷ്യാനിക് പ്ലേറ്റിന്റെ ചലനങ്ങൾ കാരണമാണ് ട്രെഞ്ച് രൂപീകരിക്കപ്പെട്ടത്. തെക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ഏകദേശം 5000 കിലോമീറ്ററോളം നീളത്തിലാണ് ഈ ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. 

Explorer Victor Vescovo (right), Founder of Caladan Oceanic, was joined by Dr Osvaldo Ulloa (left), Director of the Instituto Milenio de Oceanografia on the epic voyageImage Credit: Caladan Oceanic
ADVERTISEMENT

ആദ്യമായാണ് ഒരു മനുഷ്യയാത്രാസംഘം ഈ വൻ താഴ്ചയുടെ ഏറ്റവും അടിവശത്തെത്തുന്നത്. ഈ മാസം 21നാണു താഴ്ചയിലേക്കുള്ള യാത്ര ഇവർ തുടങ്ങിയത്. ഫ്ലോറിഡയിലെ ട്രീറ്റൻ സബ്മറൈൻസ് എന്ന സ്ഥാപനം വികസിപ്പിച്ച സബ്മേഴ്സിബിൾ വാഹനം ഉപയോഗിച്ചായിരുന്നു യാത്രികരുടെ സാഹസിക ഉദ്യമം. അപൂർവമായ സമുദ്രാന്തർജീവനെ നേരിട്ടുകാണാനും മനസ്സിലാക്കാനും യാത്ര ഉപകരിച്ചെന്ന് യാത്രികർ ഇരുവരും പറയുന്നു. കടൽക്കുമ്പളങ്ങ എന്നറിയപ്പെടുന്ന ഹോളോത്തൂറിയൻ വിഭാഗത്തിലുള്ള ജീവികൾ ട്രെഞ്ചിന്റെ അടിത്തട്ടിൽ ധാരാളമായി അധിവസിക്കുന്നു. ഇത്രയും ആഴത്തിലുള്ള മേഖലയായതിനാൽ പ്രകാശം എത്താത്ത ഇടമാണ് ഈ അടിത്തട്ട്. അടിത്തട്ടിൽ മൂന്നുമണിക്കൂറോളം ഗവേഷക സംഘം യാത്ര ചെയ്തു. 25,351 അടി താഴ്ചയിലുള്ള റിച്ചാർഡ് ഡീപ് എന്ന മേഖലയാണു ട്രെഞ്ചിലെ ഏറ്റവും ആഴമുള്ള ഭാഗമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇതു തെറ്റാണെന്ന് പര്യവേക്ഷകസംഘം കണ്ടെത്തി. 26,814 അടി ആഴമുള്ള മറ്റൊരു മേഖലയും ട്രെഞ്ചിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് ഇനിയും പേരു നൽകിയിട്ടില്ല.

ADVERTISEMENT

വിക്ടർ വെസ്കോവോ മുൻ യുഎസ് നേവി കമാൻഡറായിരുന്നു. എംഡൻ ഡീപ്, ഹൊറൈസൺ ഡീപ്, ഷോൾ ഡീപ്, ചലഞ്ചർ ഡീപ് തുടങ്ങിയ ആഴമേറിയ മേഖലകളി‍ൽ അദ്ദേഹം ഡൈവിങ് നടത്തിയിട്ടുണ്ട്. ലോകത്തെ 4 പ്രധാനപ്പെട്ട സമുദ്രങ്ങളിൽ ഡൈവിങ് നടത്തിയതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. ലോകത്തിലെ സമുദ്രങ്ങളിൽ ഏറ്റവും ആഴമുള്ള മേഖല പസിഫിക് സമുദ്രത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ്പാണ്. സമുദ്രനിരപ്പിൽ നിന്ന് 35,876 അടി താഴ്ചയിലാണ് ചലഞ്ചർ ഡീപ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ 13 ആളുകൾ ചലഞ്ചർ ഡീപ്പിന്റെ അടിത്തട്ടിലെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലൊരാൾ വെസ്കോവാണ്. ചലഞ്ചർ ഡീപ്പി‍ന്റെ അടിത്തട്ടിൽ ഏറ്റവും അധികം തവണ പോയ യാത്രികനും അദ്ദേഹം തവണ. എട്ടു തവണ ഭൂമിയിലെ ഏറ്റവും ആഴമുള്ള മേഖല അദ്ദേഹം തൊട്ടു. 

ADVERTISEMENT

English Summary: World's first-ever crewed mission reaches the bottom of the Atacama Trench