‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും..ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും’...ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും എഴുതിവച്ചിരുന്ന ഈ ശാപവചനങ്ങൾ, കല്ലറക്കള്ളൻമാരെ കുറച്ചൊക്കെ പേടിപ്പിച്ചെന്നതു

‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും..ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും’...ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും എഴുതിവച്ചിരുന്ന ഈ ശാപവചനങ്ങൾ, കല്ലറക്കള്ളൻമാരെ കുറച്ചൊക്കെ പേടിപ്പിച്ചെന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും..ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും’...ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും എഴുതിവച്ചിരുന്ന ഈ ശാപവചനങ്ങൾ, കല്ലറക്കള്ളൻമാരെ കുറച്ചൊക്കെ പേടിപ്പിച്ചെന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും..ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും’...ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും എഴുതിവച്ചിരുന്ന ഈ ശാപവചനങ്ങൾ, കല്ലറക്കള്ളൻമാരെ കുറച്ചൊക്കെ പേടിപ്പിച്ചെന്നതു സത്യമാണ്.എന്നാൽ മനുഷ്യന്റെ അത്യാർത്തിയെ തടയിടാൻ ഈ ഭീഷണികൾക്കൊന്നും കഴിഞ്ഞില്ല.അനേകായിരം വർഷങ്ങൾക്കു മുൻപിൽ നിദ്രയിൽ വിലയം പ്രാപിച്ച ചക്രവർത്തിമാരെ തേടി പലരും ചെന്നു.ഇവിടെ നിന്നു കണ്ടെടുത്ത മൃതപേടകങ്ങളിൽ ഏറ്റവും പ്രശസ്തം ക്രിസ്തുവിന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപ് ഇവിടെ ഭരിച്ച തൂത്തൻ ഖാമൻ എന്ന കൗമാര ചക്രവർത്തിയുടേതാകും.ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തൽ നടത്തിയത് ഹോവാർഡ് കാർട്ടർ എന്ന പര്യവേക്ഷകനാണ്.ആ കണ്ടെത്തലിന്റെ 99ാം വാർഷികമായിരുന്നു ഇന്നലെ.

∙മണലാരണ്യത്തിലെ ചക്രവർത്തിമാർ

ADVERTISEMENT

ഈജിപ്ത്...മനുഷ്യസംസ്‌കാരത്തിന്റെ അദ്ഭുതങ്ങൾ പൂത്തയിടം. നൈൽ നനച്ച മണലാരണ്യങ്ങളിൽ ഫലഫൂയിഷ്ടമായി വിളഞ്ഞ നാഗരികതയിൽ മെംഫിസ്, അബിഡോസ്,അലക്‌സാൻഡ്രിയ, തീബ്‌സ് തുടങ്ങിയ പ്രാചീന വൻ നഗരങ്ങൾ ഇവിടെ ഉയർന്നു പൊങ്ങി.നഗരങ്ങളോട് ചേർന്നുള്ള മൃതനഗരികളിൽ ഉറങ്ങുന്ന ചക്രവർത്തിമാരും പ്രഭുക്കളും.അവരുടെ കല്ലറകൾ അടക്കം ചെയ്തിരിക്കുന്ന ഭീമാകാര നിർമിതികളായ പിരമിഡുകൾ.അതിനുള്ളിൽ മമ്മിരൂപത്തിലാക്കിയ മൃതദേഹങ്ങൾക്കൊപ്പം സ്വർണവും രത്‌നങ്ങളും മറ്റ് അമൂല്യവസ്തുക്കളും. 

ഈജിപ്തിന്റെ നിധി...

പാശ്ചാത്യ ലോകത്തിന് ഈജിപ്ത് എന്നുമൊരു ഹരമായിരുന്നു.ഗ്രീക്കുകാരും റോമക്കാരുമൊക്കെ എഴുതിയ സഞ്ചാരസാഹിത്യങ്ങളിൽ നിന്നൊക്കെ അവർ ഈജിപ്തിനെക്കുറിച്ചു നന്നായി മനസ്സിലാക്കി.പിൽക്കാലത്ത് ഈജിപ്തിൽ നിന്ന് ഈ നിധികൾ കൊള്ളയടിക്കാനായി വലിയ തോതിലുള്ള ശ്രമമുണ്ടായിരുന്നു.സ്വദേശികളും വിദേശികളും ഇക്കൂട്ടത്തിൽ പിന്നിലായിരുന്നില്ല.കൊള്ളയ്ക്കു വേണ്ടിയും പഠനങ്ങൾക്കു വേണ്ടിയുമുള്ള നിരന്തരമായ ഖനനവും പര്യവേക്ഷണങ്ങളും ഈജിപ്തിന്റെ പ്രകൃതിയെയും പാരമ്പര്യത്തെയും കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. ഈജിപ്തിൽ കണ്ടെടുത്ത കല്ലറകളിലും നിധികളിലും ഏറ്റവും പ്രശസ്തമായതാണ് ചക്രവർത്തിയായ തൂത്തൻ ഖാമന്റെ കല്ലറ.പാശ്ചാത്യ ലോകത്ത് മമ്മികളെക്കുറിച്ചുള്ള ചർച്ചകൾക്കും മറ്റും വഴിമരുന്നിട്ട സംഭവം കൂടിയായിരുന്നു ഇത്.ഇതുമായി ചുറ്റിപ്പറ്റി നിന്ന വിശ്വാസങ്ങളും ദുരൂഹതകളും പല ഹോളിവുഡ് ചിത്രങ്ങൾക്കും പശ്ചാത്തലമായി.

∙ കാർട്ടറുടെ പര്യവേക്ഷണം

ADVERTISEMENT

1891. അന്ന് ഈജിപ്ത് ബ്രിട്ടന്റെ അധീനതയിലാണ്.ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെത്തിയതും ആ വർഷമാണ്.ഇനിയും കണ്ടെത്താനാകാത്ത ഈജിപ്ഷ്യൻ ശവക്കല്ലറകളെക്കുറിച്ചും പിരമിഡുകളെക്കുറിച്ചുമൊക്കെ പഠനം നടത്താനായാണ് അദ്ദേഹം ഈജിപ്തിലെത്തിയത്.ബ്രിട്ടനിൽ ദരിദ്രനായ ഒരു പെയിന്ററുടെ 11 മക്കളിൽ ഒരാളായ കാർട്ടർ പക്ഷേ നിധി മോഹിച്ചല്ല,മറിച്ച് പുരാതന ഈജിപ്ത് ചരിത്രകേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന അറിവുകൾ തേടിയാണ് എത്തിയത്. എന്നാൽ ആ കാലത്ത് അവിടത്തെ മിക്ക കല്ലറകളും കണ്ടെത്തുകയും  നിധികൾ എടുത്തു മാറ്റപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.കാർട്ടർ തിഅൽപം നിരാശനായെങ്കിലും  ഈജിപ്ത് ഒരു സ്വപ്‌നമായി അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.

തൂത്തൻ ഖാമൻ....

Image Credit: Shutterstock

ആയിടെയാണ് കാർട്ടർ തന്റെ പഠനമെല്ലാം, ഈജിപ്ഷ്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാതിരുന്ന കൗമാര പ്രായത്തിൽ മരിച്ച തൂത്തൻ ഖാമൻ എന്ന ചക്രവർത്തിയിലേക്കു കേന്ദ്രീകരിച്ചത്. ഈജിപ്തിൽ പല രാജാക്കന്മാരുടെയും കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും തൂത്തൻഖാമന്റേത് അതുവരെ കണ്ടെത്തിയിരുന്നില്ല.എങ്ങനെയും ഇതു കണ്ടെത്തണമെന്നുള്ളത് കാർട്ടറുടെ ജീവിതലക്ഷ്യമായി മാറി. ഇതിനായി ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹം ഈജിപ്തിൽ പര്യവേക്ഷണങ്ങളിൽ ഏർപെട്ടു.

ബ്രിട്ടനിലെ കാർണാർവോൻ പ്രഭു എന്ന ധനികൻ ഒരപകടത്തിനു ശേഷം ശാരീരികമായും മാനസികമായും ഒരുപാടു ക്ഷീണിച്ച നിലയിലായിരുന്നു അന്ന്. ഇടയ്ക്കിടെ ഉല്ലാസത്തിനായി ഈജിപ്തിൽ വന്നു താമസിച്ചിരുന്ന പ്രഭു അതിനിടെ ചരിത്രവസ്തുക്കളുടെ പര്യവേക്ഷണത്തിൽ തന്റെ ഹോബി കണ്ടെത്തി. 

ADVERTISEMENT

ആദ്യകാലങ്ങളിൽ ഏറെ പണം മുടക്കിയെങ്കിലും കാര്യമായ ചരിത്രവസ്തുക്കളൊന്നും പ്രഭുവിനു ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പ്രഭു കാർട്ടറുടെ ലക്ഷ്യത്തെക്കുറിച്ച് അറിയുന്നതും അതിൽ തൽപരനാകുന്നതും.തുടർന്നു തൂത്തൻഖാമന്റെ കല്ലറ കണ്ടെത്താനുള്ള കാർട്ടറുടെ ശ്രമങ്ങൾക്കു പണം മുടക്കാൻ തയാറായി പ്രഭു മുന്നോട്ടു വന്നു. എന്നാൽ ആറു വർഷങ്ങളോളം കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയിട്ടും കാർട്ടറിനും സംഘത്തിനും തൂത്തൻ ഖാമനെ കണ്ടെത്താൻ സാധിച്ചില്ല.നിരാശനായ കാർണാർവോൻ പ്രഭു തിരച്ചിലൊക്കെ നിർത്തിക്കോളാൻ കാർട്ടർക്ക് ആയിടെ നിർദേശം നൽകി.എന്നാൽ പ്രഭുവിനോട് അപേക്ഷിച്ച് ഒരു തവണ കൂടി തിരച്ചിൽ നടത്താനുള്ള അനുവാദം കാർട്ടർ നേടിയെടുത്തു.

1922 നവംബർ ഒന്നിന് കാർട്ടർ ഈ അവസാന ശ്രമത്തിനു തുടക്കമിട്ടു.ഈജിപ്തിലെ പ്രശസ്തമായ മൃതനഗരിയായ രാജാക്കൻമാരുടെ താഴ്‌വരയിലായിരുന്നു അദ്ദേഹത്തിന്റെ തിരച്ചിൽ.ഇവിടെയും കൃത്യമായ മുന്നേറ്റങ്ങളൊന്നും കിട്ടാതിരുന്നതിൽ അദ്ദേഹം നിരാശനായിരുന്നു.എന്നാൽ തൂത്തൻ ഖാമന്റെ മുദ്രകൾ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കൾ കിട്ടിയത് കാർട്ടർക്കു വീണ്ടും പ്രതീക്ഷ നൽകി.അദ്ദേഹം തിരച്ചിൽ തുടർന്നു.

Image Credit: Shutterstock

നവംബർ അഞ്ചിനു ശ്രദ്ധേയമായ ഒരു കാര്യം സംഭവിച്ചു.ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകൾ കാർട്ടറും സംഘവും കണ്ടെത്തി.അടച്ചിട്ട ഒരു പ്രവേശന കവാടത്തിലേക്കാണ് അവ നയിച്ചത്.ആവേശഭരിതനായ കാർട്ടർ കാർണാർവോൻ പ്രഭുവിന് ഉടനടി ടെലിഗ്രാമയച്ചു.വിവരമറിഞ്ഞ് അതിനേക്കാൾ ആവേശത്തിലായ പ്രഭു, സമയം കളയാതെ പെട്ടെന്നു തന്നെ ഈജിപ്തിലെത്തി.

ആരുടെ കല്ലറയാണിതെന്നോ, അതിനുള്ളിൽ എന്തായിരുന്നെന്നോ കാർട്ടർക്ക് അറിയില്ലായിരുന്നു.ഏതായാലും അതിനുള്ളിൽ കടന്ന് തിരച്ചിൽ നടത്താൻ പ്രഭു കാർട്ടർക്കു നിർദേശം നൽകി. നവംബർ അവസാനത്തോടെ കല്ലറയുടെ വാതിൽ പര്യവേക്ഷകർ പൊളിച്ചുമാറ്റി.അതിലൂടെ പ്രവേശിച്ച കാർട്ടർ 26 അടി ദൂരം നടന്നപ്പോൾ അടഞ്ഞു കിടന്ന മറ്റൊരു വാതിലിനു സമീപമെത്തി.രണ്ടാമത്തെ വാതിലിൽ ഒരു ദ്വാരമുണ്ടായിരുന്നു.അതിനുള്ളിലേക്ക് ഒരു മെഴുകുതിരി നീട്ടിക്കൊണ്ട് കാർട്ടർ പരിശോധിച്ചു.

ദ്വാരത്തിലൂടെ കണ്ട കാഴ്ചയിൽ കാർട്ടർ ഞെട്ടിത്തരിച്ചു പോയി.അവിടെയെല്ലാം സ്വർണത്തിൽ നിർമിച്ച വിവിധ വസ്തുക്കൾ...ഒരായുഷ്‌കാലത്തിന്റെ നിധി.കുറേയേറെ നിമിഷങ്ങൾ അദ്ദേഹം വാപൊളിച്ചു നിന്നുപോയി.പിന്നിൽ അക്ഷമനായി നിന്ന കാർണാർവോൻ പ്രഭു അക്ഷമയോടെ വിളിച്ചു ചോദിച്ചു...കാർട്ടർ നിങ്ങൾ എന്തെങ്കിലും കാണുന്നുണ്ടോ?

കാർട്ടർ ഉത്തരം നൽകി...‘ഉണ്ട്, നിറയെ നിറയെ ആശ്ചര്യകരമായ വസ്തുക്കൾ...’

Image credit: Griffith Institute, University of Oxford; colourised by Dynamichrome

ആന്‌റ് ചേംബർ എന്നറിയപ്പെട്ട ആ മുറിയിൽ സ്വർണം കൂടാതെ മറ്റനേകം ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുണ്ടായിരുന്നു.പ്രതിമകൾ,പണ്ട് കാലത്ത് ഉപയോഗത്തിലിരുന്ന ചെരിപ്പുകൾ പോലുളളവ, ചില തകർന്ന രഥങ്ങളുടെ അവശേഷിപ്പുകൾ,കരകൗശല വസ്തുക്കൾ തുടങ്ങി ഒട്ടേറെ.ഇവയെല്ലാം കൃത്യമായി ക്രോഡീകരിച്ച ശേഷം കാർട്ടറുടെ സംഘം പരിശോധനാ ലബോറട്ടറിയിലേക്കു മാറ്റി.ആഴ്ചകൾ നീണ്ടു നിന്നു ഈ പ്രക്രിയ.അപ്പോഴേക്കും പുതുതായി കണ്ടെത്തിയ കല്ലറയുടെ വിവരമറിഞ്ഞ് വിനോദസഞ്ചാരികളും പത്രലേഖകരുമൊക്കെ കൂട്ടമായി രാജാക്കൻമാരുടെ താഴ്‌വരയിലേക്ക്  ഒഴുകിയെത്തി. ആന്‌റ് ചേംബറിലെ വസ്തുക്കൾ മാറ്റിയ ശേഷം കാർട്ടർ നിരീക്ഷണം തുടർന്നു.അപ്പോളേക്കും ഫെബ്രുവരി 17 ആയിരുന്നു.ആന്‌റ് ചേംബറിലുള്ള മറ്റൊരു വാതിലിലേക്കു കാർട്ടറുടെ ശ്രദ്ധ തിരിഞ്ഞു.

 

Image Credit: Shutterstock

∙ തൂത്തൻ ഖാമന്റെ വിശ്രമസ്ഥലം 1923 ഫെബ്രുവരി 16...

ആ വാതിൽ തുറന്നു കാർട്ടർ കയറിയത്, ഒരു വലിയ അറയിലേക്കായിരുന്നു.ഇവിടെ പരിശോധനകൾ നടത്തിയ കാർട്ടറും സംഘവും കുറേ തിരച്ചിലുകൾക്കും പൊളിക്കലുകൾക്കും ശേഷം ഒരു ശവപേടകം കണ്ടെടുത്തു.ആ പേടകത്തിന്റെ മൂടി തുറന്നപ്പോൾ മനുഷ്യരൂപത്തിൽ നിർമിച്ച മറ്റൊരു പേടകം..പൂർണമായും സ്വർണം കൊണ്ടുള്ളത്.താൻ ഏറെ നാളായി തേടി നടന്ന തൂത്തൻ ഖാമന്റെ പേടകമാണിതെന്നു വൈകാതെ കാർട്ടറിനു മനസ്സിലായി.ഏറെ ശ്രദ്ധയോടെ ആ പേടകം പരീക്ഷണശാലയിലേക്കു മാറ്റി.പിന്നീട് ഒന്നര വർഷത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് വീണ്ടും പേടകം തുറന്നത്.വിവിധപാളികളായുള്ള മൂടികൾ തുറന്നു നീക്കിയതോടെ തൂത്തൻ ഖാമന്റെ മമ്മി ലോകത്തിനു മുന്നിൽ അനാവരണപ്പെട്ടു.

അതുവരെ ഈജിപ്തിൽ നിന്നു കിട്ടിയിട്ടുള്ള മമ്മികളേക്കാളെല്ലാം പ്രശസ്തി തൂത്തൻ ഖാമനു കൈവന്നു.ആദ്യമായാണ് ഒട്ടും നശിക്കാത്ത രീതിയിൽ ഒരു ഈജിപ്ഷ്യൻ ചക്രവർത്തിയുടെ മമ്മി ലോകത്തിനു കിട്ടുന്നത്.മൃതശരീരം അടക്കി 3300 വർഷങ്ങൾക്കു ശേഷം ആദ്യമായായിരുന്നു അതു കണ്ടെത്തുന്നതും. തൂത്തൻഖാമന്റെ ശരീരത്തോളം വിവിധ സ്വർണാഭരണങ്ങൾ,ലോക്കറ്റുകൾ,മുദ്രകൾ തുടങ്ങിയവയുണ്ടായിരുന്നു.തൊട്ടടുത്തുള്ള അറയിൽ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളും സംരക്ഷിച്ചു വച്ചിരുന്നു. ഏതായാലും ലോകമെങ്ങും കുറച്ചുകാലത്തേക്കു തൂത്തൻ ഖാമൻ തരംഗമായിരുന്നു. ഒട്ടേറെ പേർ ഈജിപ്തിലേക്ക് രാജാക്കൻമാരുടെ താഴ്‌വര കാണാനായി എത്തി.പെട്ടെന്നുണ്ടായ ഈ കുത്തൊഴുക്ക് പരിസ്ഥിതിക്കും അവിടത്തെ മറ്റു ശിൽപകലകൾക്കും നല്ലരീതിയിൽ നാശമുണ്ടാക്കി.

ആദിമകാല ഈജിപ്ഷ്യൻ കല പാശ്ചാത്യ നാടുകളിലെ വസ്ത്രങ്ങളിലും മറ്റു കലാവസ്തുക്കളിലുമൊക്കെ ആളുകൾ ഉപയോഗിച്ചു തുടങ്ങി.ഈ ഈജിപ്‌ഷ്യോ മാനിയ മൂത്ത് സ്വന്തം വീടുകൾ വരെ ആദിമകാല ഈജിപ്ഷ്യൻ രീതിയിൽ നിർമിച്ചവരുണ്ടായിരുന്നു. കാർട്ടറും കാർണാർവോൻ പ്രഭുവും രാജ്യാന്തര സെലിബ്രിറ്റികളായി.അവരുടെ ഓട്ടഗ്രാഫുകൾക്കും അഭിമുഖങ്ങൾക്കുമായി ലോകം കാത്തു നിന്നു.തൂത്തൻ ഖാമന്റെ കല്ലറയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾക്ക് അന്നത്തെ കാലത്ത് 100 കോടി ഡോളർ വിലമതിക്കുമെന്നാണ് കരുതപ്പെട്ടിരിക്കുന്നത്.അദ്ദേഹത്തെ അടക്കിയ സ്വർണപ്പെട്ടിക്കു മാത്രം ഒന്നരക്കോടി യുഎസ് ഡോളർ വിലയുണ്ടായിരുന്നു.

∙ ശാപങ്ങളുടെ തുടക്കം

ഈജിപ്ഷ്യൻ ചക്രവർത്തിമാരുടെ മൃതിയറയിൽ അതിക്രമിച്ചു കയറുന്നവർക്കു ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുമെന്ന വിശ്വാസം അക്കാലത്തു ഈജിപ്തിൽ മാത്രമല്ല, പുറം നാടുകളിലും ശക്തമായിരുന്നു. തൂത്തൻഖാമന്റെ മമ്മി കണ്ടെത്തി, പിറ്റേവർഷം കാർണാർവോൻ പ്രഭു കൊല്ലപ്പെട്ടത് ഇതിനു ശക്തിപകരുന്ന സംഭവമായി മാറി.തന്റെ ഇടതുകവിളിൽ ഒരു കൊതുകു കടിച്ചതിനെത്തുടർന്ന് ഒരു വലിയ തുടിപ്പ് രൂപപ്പെട്ടതായിരുന്നു ആദ്യലക്ഷണം. പിന്നീട് താടിവടിക്കുന്നതിനിടെ ഈ തുടിപ്പു മുറിയുകയും വ്രണമാകുകയും ചെയ്തു. തുടർന്ന് ഈ വ്രണത്തിൽ അണുബാധയുണ്ടാകുകയും ഇതിന്റെ ഫലമായി പ്രഭു അന്തരിക്കുകയും ചെയ്തു. തൂത്തൻ ഖാമന്റെ ശാപം നിമിത്തമാണ് ഇതു സംഭവിച്ചതെന്ന് വലിയ വാർത്ത പരന്നു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഭൂരിഭാഗം പേരും ഇതു വിശ്വസിക്കുകയും ചെയ്തു. ആരെയും പേടിയില്ലാത്ത ഇറ്റാലിയൻ ഏകാധിപതി മുസ്സോളിനി വരെ ഇതു കേട്ടു ഭയന്നു. ഈജിപ്തിൽ നിന്നു തനിക്കു സമ്മാനമായി കിട്ടിയ, റോമിലെ മ്യൂസിയത്തിൽ സ്ഥാപിച്ച ഒരു ഈജിപ്ഷ്യൻ മമ്മിയെ ഉടനടി തിരിച്ചുകൊടുക്കാൻ അദ്ദേഹം നിർദേശം നൽകിയത് ഈ പേടിയുടെ നേർസാക്ഷ്യം.

കാർണാർവോൻ പ്രഭുവിനു ശേഷം,തൂത്തൻ ഖാമന്റെ മൃതസ്ഥലം ഖനനം ചെയ്യാൻ അനുമതി നൽകിയ, ഈജിപ്തിലെ രാജകുമാരൻ അലി കമേൽ ഫാഹ്മി ബെയെ ഭാര്യ വെടിവച്ചു കൊന്നു.മമ്മിയിൽ എക്സ്റേ പരിശോധന നടത്തിയ സർ ആർച്ചിബാൾഡ് റീഡ് 1924ൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു.പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം കൊടുത്ത സർ ലീ സ്റ്റാക് കെയ്റോയിൽ വച്ചു കൊല്ലപ്പെട്ടു.പര്യവേക്ഷക സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, ആർസനിക് വിഷാംശം ഉള്ളിൽ ചെന്നതു മൂലം മരണപ്പെട്ടു.കാർട്ടറിന്റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ പിന്നീട് കിടക്കയിൽ നിന്നു കണ്ടെടുത്തു.തൂത്തൻ ഖാമന്റെ ശാപത്തെക്കുറിച്ച് ശക്തമായ വിശ്വാസം പരക്കാൻ ഇതു വഴിവച്ചു.എന്നാൽ പ്രധാന പര്യവേക്ഷകനായ ഹോവാഡ് കാർട്ടർ മരണം വരെ ഇതിലൊന്നും വിശ്വസിച്ചില്ല.പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞ് 1939ലാണ് കാർട്ടർ കാൻസർ ബാധിച്ച് മരിച്ചത്.

Image Credit: Shutterstock

∙ഈജിപ്തിന്റെ യുവചക്രവർത്തി

ബിസി 1333 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവർത്തിയാണ് തൂത്തൻ ഖാമൻ.ഈജിപ്തിലെ പ്രശസ്തനായ രാജാവായ അഖേനാടനിനു ശേഷം ഒൻപതാം വയസ്സിലാണ് തൂത്തൻ ഖാമൻ അധികാരത്തെത്തുന്നത്.തുടർന്ന് അദ്ദേഹം അഖേനാടനിന്റെ മകളായ അൻഖേസൻപാറ്റണിനെ വിവാഹം കഴിച്ചു.തീരെച്ചെറുപ്പമായതിനാൽ തൂത്തൻ ഖാമനെ അധികാരത്തിൽ സഹായിക്കാനായി ആയ്,ഹോറെംഹെബ് എന്നീ ഉപദേഷ്ടാക്കളുമുണ്ടായിരുന്നു. തൂത്തൻ ഖാമന്റെ മുൻഗാമിയായ അഖേനാടൻ ഈജിപ്തിൽ അതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾക്കു പകരം പുതിയ ദേവൻമാരെ കൊണ്ടുവരികയും പുതിയ സമ്പ്രദായം അനുഷ്ഠിക്കുകയും ചെയ്തിരുന്നുതൂത്തൻഖാമൻ ഇതെല്ലാം മാറ്റി പഴയ ആരാധനാരീതികളും വിശ്വാസങ്ങളും തിരികെക്കൊണ്ടുവന്നു.എന്നാൽ തന്റെ 19ാം വയസ്സിൽ തൂത്തൻ ഖാമൻ അന്തരിച്ചു.മലേറിയ,അസ്ഥിരോഗം, കൊലപാതകം തുടങ്ങി ഒട്ടേറെ കാരണങ്ങൾ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നുണ്ട്.

തുടർന്ന് ഉപദേഷ്ടാവായ പുതിയ ചക്രവർത്തിയായി. അഖേനാടൻ,തൂത്തൻ ഖാമൻ, ആയ് തുടങ്ങിയ രാജാക്കൻമാരുടെ വാഴ്ചയെ അമാർണ കാലഘട്ടം എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അമാർണ കാലഘട്ടത്തിൽ ഉൾപ്പെട്ട രാജാക്കൻമാരുടെ പേരുകൾ ചരിത്രത്തിൽ നിന്നു പുറത്താക്കാൻ പ്രാചീന ഈജിപ്തുകാർ ശ്രമിച്ചിട്ടുണ്ട്.അഖേനാടന്റെ മതപരിഷ്കാരങ്ങളാകാം ഇതിനു കാരണമായി പറയപ്പെടുന്നത്.ഇവരുടെ കല്ലറകളും അപ്രധാനമായാണ് പണിതിട്ടുള്ളത്. എന്നാൽ എന്ത് അപ്രധാനമാക്കാൻ ശ്രമിച്ചുവോ, അതിന്റെ വിപരീതമാണ് സംഭവിച്ചത്.കാർട്ടറുടെ കണ്ടെത്തലോടെ തൂത്തൻ ഖാമൻ പ്രാചീന ഈജിപ്തിന്റെ ചിഹ്നമായി മാറി. ഇന്നും മമ്മികളെക്കുറിച്ച് പരാമർശിക്കുമ്പോൾ പലരുടെയും ഉള്ളിൽ അറിയാതെയെങ്കിലും അദ്ദേഹത്തിന്റെ രൂപമാണ് തെളിയുന്നത്.

English Summary: King Tutankhamun: How a tomb cast a spell on the world